സ്ത്രീധനം : സി എന്‍ പറഞ്ഞത് അപ്രിയസത്യം

സ്ത്രീധനം നല്‍കാനാവശ്യമായ തുക ബാങ്കുകള്‍ വായ്പയായി നല്‍കണമെന്ന സഹകരണ മന്ത്രി സി എന്‍ ബാലകൃഷ്ണന്റെ പ്രസ്താവന മലയാളിയുടെ കൊട്ടിഘോഷിക്കപ്പെടുന്ന പ്രബുദ്ധതക്കുമേല്‍ നല്‍കിയ ഒരു പ്രഹരമല്ലാതെ മറ്റെന്താണ്? സ്ത്രീധനം വാങ്ങുന്നതും നല്‍കുന്നതും പ്രോത്സാഹിപ്പിക്കുന്നതും കുറ്റകരമായിരിക്കെ മന്ത്രി തന്നെ സ്ത്രീധനത്തെ ന്യായീകരിച്ച് രംഗത്തെത്തിയതില്‍ എല്ലാവര്‍ക്കും പ്രതിഷേധമുണ്ട്. എന്നാല്‍ സത്യം സിഎന്‍ പറഞ്ഞതല്ലാതെ മറ്റെന്താണ്? കേരളത്തില്‍ സ്ത്രീധനസമ്പ്രദായം വര്‍ദ്ധിച്ചുവരുകയാണെന്ന് അടുത്തുനടന്ന പഠനം പോലും സൂചിപ്പിക്കുന്നു. ഒരുകാലത്ത് ഇത്തരം സമ്പ്രദായം ഇല്ലാതിരുന്ന സമുദായങ്ങളിലും അത് ശക്തമായിരിക്കുകയാണ്. സ്ത്രീധനമെന്ന വാക്കുപയോഗിക്കാതെയാണ് പലരും ഈ കച്ചവടം […]

download

സ്ത്രീധനം നല്‍കാനാവശ്യമായ തുക ബാങ്കുകള്‍ വായ്പയായി നല്‍കണമെന്ന സഹകരണ മന്ത്രി സി എന്‍ ബാലകൃഷ്ണന്റെ പ്രസ്താവന മലയാളിയുടെ കൊട്ടിഘോഷിക്കപ്പെടുന്ന പ്രബുദ്ധതക്കുമേല്‍ നല്‍കിയ ഒരു പ്രഹരമല്ലാതെ മറ്റെന്താണ്? സ്ത്രീധനം വാങ്ങുന്നതും നല്‍കുന്നതും പ്രോത്സാഹിപ്പിക്കുന്നതും കുറ്റകരമായിരിക്കെ മന്ത്രി തന്നെ സ്ത്രീധനത്തെ ന്യായീകരിച്ച് രംഗത്തെത്തിയതില്‍ എല്ലാവര്‍ക്കും പ്രതിഷേധമുണ്ട്. എന്നാല്‍ സത്യം സിഎന്‍ പറഞ്ഞതല്ലാതെ മറ്റെന്താണ്?
കേരളത്തില്‍ സ്ത്രീധനസമ്പ്രദായം വര്‍ദ്ധിച്ചുവരുകയാണെന്ന് അടുത്തുനടന്ന പഠനം പോലും സൂചിപ്പിക്കുന്നു. ഒരുകാലത്ത് ഇത്തരം സമ്പ്രദായം ഇല്ലാതിരുന്ന സമുദായങ്ങളിലും അത് ശക്തമായിരിക്കുകയാണ്. സ്ത്രീധനമെന്ന വാക്കുപയോഗിക്കാതെയാണ് പലരും ഈ കച്ചവടം നടത്തുന്നത്. പലര്‍ക്കുമത് അന്തസ്സിന്റെ പ്രതീകമാണ്. ചിലരാകട്ടെ അതോടെ തങ്ങളുടെ മകള്‍ക്ക് കൊടുക്കാനുള്ള അവകാശം നല്‍കിയതായും കണക്കാക്കുന്നു. സ്ത്രീധനം കൊടുക്കാത്തതിനാല്‍ ഭര്‍തൃഗൃഹത്തില്‍ പീഡിപ്പിക്കപ്പെടുന്നവരുടെ എണ്ണവും വര്‍ദ്ധിക്കുന്നു. പെണ്‍കുട്ടികളുടെ വിവാഹം നടത്തി കടക്കെണിയിലെത്തുന്നവരുടെ എണ്ണം കൂടുന്നു. നാമേറെ കുറ്റുപ്പെടുത്തുന്ന അറബി കല്ല്യാണങ്ങളുടേയും മൈസൂര്‍ കല്ല്യാണങ്ങളുടേയും യഥാര്‍ത്ഥകാരണം കനത്ത സ്ത്രീധനമാണെന്ന് മറച്ചുവെക്കപ്പെടുന്നു. സ്ത്രീധനം നല്‍കാനില്ലാതെ തങ്ങളുടെ പെണ്‍കുട്ടികളെ കന്യാസ്ത്രീകളാക്കുന്നവരുടെ എണ്ണവും കൂടുന്നു. വിവാഹമെന്നത് മഹത്തായ ഒു കര്‍മ്മമാണെന്ന കപടമായ ധാരണയുടെ സംരക്ഷണമുള്ളതിനാല്‍ സ്ത്രീധനത്തിനെതിരായ നിയമങ്ങളെല്ലാം നോക്കുകുത്തികളാകുന്നു.
ഈ സാഹചര്യത്തില്‍ ലോകമേറെ കണ്ട സിഎന്‍ പറഞ്ഞത് പ്രായോഗികമായ കാര്യമാണ്. അതിനെ വിമര്‍ശിക്കാന്‍ ധാര്‍മ്മികമായ അവകാശം മലയാളിക്കില്ല എന്നതാണ് അസുഖകരമായ യാഥാര്‍ത്ഥ്യം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply