സോഷ്യലിസം ബദലാകണമെങ്കില്‍

മുതലാളിത്തത്തിന്റെ ചൂഷണങ്ങളില്‍നിന്ന് മനുഷ്യന് സ്വയം മോചിതനാകാനുള്ള ഏകവഴി സോഷ്യലിസമാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറയുന്നു. മുതലാളിത്തം പ്രതിസന്ധിയില്‍നിന്ന് പ്രതിസന്ധിയില്‍ കൂപ്പുകുത്തുമ്പോള്‍ അതിനെ അതിജീവിക്കാന്‍ ജനങ്ങള്‍ക്കുമേലുള്ള ചൂഷണം ശക്തമാക്കുകയാണ്. അതിനെ മറികടക്കാനുള്ള ഏകവഴി സോഷ്യലിസത്തിന്റേതാണെന്ന് പാര്‍ടി കോണ്‍ഗ്രസില്‍ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തശേഷം നടത്തിയ പ്രസംഗത്തിലാണ് യെച്ചൂരി പറഞ്ഞത്. ഏറെകാലമായി നാം കേള്‍ക്കുന്ന അതേവാചകം യെച്ചൂരി ആവര്‍ത്തിക്കുന്നു. മുതലാളിത്തം പ്രതിസന്ധിയില്‍ നിന്ന് പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയാണെന്ന് പറയുമ്പോള്‍ സോഷ്യലിസത്തിന്റെ അവസ്ഥ എന്താണ്്? സോഷ്യലിസ്‌റ്റെന്ന് അവകാശപ്പെട്ടിരുന്ന ഒരു രാഷ്ട്രം […]

yechuriമുതലാളിത്തത്തിന്റെ ചൂഷണങ്ങളില്‍നിന്ന് മനുഷ്യന് സ്വയം മോചിതനാകാനുള്ള ഏകവഴി സോഷ്യലിസമാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറയുന്നു. മുതലാളിത്തം പ്രതിസന്ധിയില്‍നിന്ന് പ്രതിസന്ധിയില്‍ കൂപ്പുകുത്തുമ്പോള്‍ അതിനെ അതിജീവിക്കാന്‍ ജനങ്ങള്‍ക്കുമേലുള്ള ചൂഷണം ശക്തമാക്കുകയാണ്. അതിനെ മറികടക്കാനുള്ള ഏകവഴി സോഷ്യലിസത്തിന്റേതാണെന്ന് പാര്‍ടി കോണ്‍ഗ്രസില്‍ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തശേഷം നടത്തിയ പ്രസംഗത്തിലാണ് യെച്ചൂരി പറഞ്ഞത്.
ഏറെകാലമായി നാം കേള്‍ക്കുന്ന അതേവാചകം യെച്ചൂരി ആവര്‍ത്തിക്കുന്നു. മുതലാളിത്തം പ്രതിസന്ധിയില്‍ നിന്ന് പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയാണെന്ന് പറയുമ്പോള്‍ സോഷ്യലിസത്തിന്റെ അവസ്ഥ എന്താണ്്? സോഷ്യലിസ്‌റ്റെന്ന് അവകാശപ്പെട്ടിരുന്ന ഒരു രാഷ്ട്രം പോലും നിലവിലില്ല. അതെന്തുകൊണ്ട് സംഭവിച്ചു എന്ന് ഗൗരവമായി പഠിക്കാന്‍ ഇന്നും നമ്മുടെ നേതാക്കള്‍ തയ്യാറല്ല. പകരം കുറ്റം മുഴുവന്‍ അമേരിക്കക്ക്. ആന്തരിക വൈരുദ്ധ്യങ്ങളാണ് മാറ്റത്തിനു പ്രധാന പ്രേരകമെന്ന മാര്‍ക്‌സിന്റെ ആശയത്തെ തന്നെയാണ് ഇവര്‍ ഇതുവഴി നിരാകരിക്കുന്നത്. അടിസ്ഥാനപരമായി ജനാധിപത്യനിഷേധമാണ് സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളുടെ പതനത്തിന് ഹേതുവായത്. അതു തിരിച്ചറിഞ്ഞ് പ്രഖ്യാപിക്കുകയും ജനാധിപത്യവ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്യാതെ മുതലാളിത്തത്തെ തെറിവിളിച്ചതുകൊണ്ടുമാത്രം കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ രക്ഷപ്പെടില്ല.
മറ്റൊന്ന് മാര്‍ക്‌സ് തന്നെ പറഞ്ഞപോലെ സമൂര്‍ത്തസാഹചര്യങ്ങളുടെ സമൂര്‍ത്തവിശകലനമെന്ന നിലപാടിനെ തള്ളിപ്പറഞ്ഞതാണ്. ഏറെ വൈവിധ്യമാര്‍ന്ന ഇ്ത്യന്‍ സാഹചര്യത്തെ സമൂര്‍ത്തമായി വിശകലനം ചെയ്യാന്‍ പാര്‍ട്ടി ഒരിക്കലും തയ്യാറായിട്ടില്ല. ഇപ്പോഴിതാ സാമ്പത്തികചൂഷണത്തിനും സാമൂഹിക അടിച്ചമര്‍ത്തലിനുമെതിരെയുള്ള സമരം ഒരുമിച്ചുനടത്തണമെന്ന് യെച്ചൂരി പറഞ്ഞു. കൂടാതെ സമ്മേളനത്തില്‍ ഇന്ത്യയിലെ ജാതീ ചൂഷണത്തിന്റെ ഭീകരതയേയും അംബേദ്കറുടെ പ്രസക്തിയെ കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. അത്രയും നന്ന്. എന്നാല്‍ ദളിതുകളുടെ അവകാശങ്ങള്‍ക്കുവേണ്ടിപോരാടുമ്പോള്‍ അവരുടെ കൈവശം ചെങ്കൊടി ഏല്‍പ്പിക്കുകയാണെങ്കില്‍ വിപരീതഫലമേ ചെയ്യൂ. വര്‍ഗ്ഗസമരത്തിലൂടെ പരിഹരിക്കാവുന്ന ഒന്നല്ല ജാതീയപീഡനം എന്നതംഗീകരിക്കണം. അക്കാര്യത്തില്‍ അംബേദ്കര്‍ തന്നെയാണ് മാതൃക. കേരളത്തിലും ഉയര്‍ന്നുവരുന്ന ദളിത് ആദിവാസി പോരാട്ടങ്ങളെ പിന്തുണക്കുകയാണ് വേണ്ടത്. അല്ലാതെ അവയെ ആക്ഷേപിച്ച് അവരുടെ കൈവശം ചെങ്കൊടി ഏല്‍പ്പിക്കുകയല്ല വേണ്ടത്. നിര്‍ഭാഗ്യവശാല്‍ എകെഎസും പികെഎസും മറ്റും ചെയ്യുന്നത് അതാണ്. വര്‍ഗസമരത്തെ മുന്നോട്ടുകൊണ്ടുപോയാലെ ജനകീയ ജനാധിപത്യവിപ്ലവമെന്ന ലക്ഷ്യത്തിലെത്താനാകു എന്ന യെച്ചൂരിയുടെ വാക്കുകള്‍ നിരാശാജനകമാണ്.
വര്‍ഗീയശക്തികളാല്‍ നയിക്കപ്പെടുന്ന കേന്ദ്രസര്‍ക്കാര്‍ അതിതീവ്രമായാണ് നവലിബറല്‍ നയങ്ങള്‍ നടപ്പാക്കുന്നത്. നവലിബറല്‍ നയങ്ങള്‍, വര്‍ഗീയത, ജനാധിപത്യസംവിധാനങ്ങളെയും പാര്‍ലമെന്ററി സംവിധാനത്തെയും തകര്‍ക്കുന്ന ശക്തികള്‍ എന്നീ ത്രിമൂര്‍ത്തികള്‍ ഇന്ത്യക്ക് ഭീഷണി സൃഷ്ടിക്കുകയാണ്. ഈ ത്രിമൂര്‍ത്തികളുടെ ഭീഷണി ഇന്ത്യയുടെ എല്ലാ മേഖലയെയും തകര്‍ക്കാനൊരുങ്ങുകയാണ്. ചരിത്രത്തെ ഐതിഹ്യംകൊണ്ടും തത്വചിന്തയെക്കൊണ്ടും പകരംവയ്ക്കാനാണ് ശ്രമിക്കുന്നത്. ഇത് ചെറുക്കാന്‍ സജ്ജമാകണമെന്നൊക്കെയുള്ള യെച്ചൂരിയുടെ വാക്കുകള്‍ ശരിയായിരിക്കുമ്പോഴും മുകളില്‍ പറഞ്ഞ രണ്ടുവിഷയങ്ങള്‍ പരിഗണിക്കാതെ ഇന്ത്യയില്‍ കമ്യൂണിസ്റ്റുകള്‍ക്ക് ഇനിയും വളരാമെന്ന ധാരണ മിഥ്യയായിരിക്കും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply