സോളിഡാരിറ്റിക്ക് എന്തുപറ്റി?

എ പി കുഞ്ഞാമു ‘വിപ്ലവ’ സംഘടനകള്‍ പോലും സമര മുഖങ്ങളില്‍ ജ്വാല പടര്‍ത്തുകയെന്നും വിപ്ലവത്തിന്റെ ഇടിമുഴക്കമെന്നും മറ്റുമുള്ള കാല്പനിക പദാവലികളുപയോഗിച്ച് മുദ്രാവാക്യങ്ങള്‍ പാകപ്പെടുത്തിയപ്പോള്‍ യൗവ്വനം പോരാടാനുള്ളതാണെന്ന് നേരെ ചൊവ്വെ പറഞ്ഞവരാണ് സോളിഡാരിറ്റിക്കാര്‍. അവര്‍ വീണ്‍വാക്കു പറയുകയായിരുന്നില്ല. നാട്ടിലെമ്പാടുമുള്ള അവകാശ സമരങ്ങളില്‍ സോളിഡാരിറ്റി സജീവ പങ്കാളികളായതു സത്യം. കുന്നിടിക്കുന്നേടത്തും വയല്‍ നികത്തുന്നേടത്തും കുടിവെള്ളം മുട്ടിക്കുന്നേടത്തും കുടിയൊഴിപ്പിക്കുന്നേടത്തും ആളും അര്‍ത്ഥവുമൊരുക്കിക്കൊണ്ട് അവര്‍ പാഞ്ഞെത്തി. അഫ്‌സ്പക്കെതിരെ ഇംഫാലില്‍ സമരം നടത്തുന്ന ഇറോം ശര്‍മ്മിളയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് കെ.പി.രാമനുണ്ണി മാനാഞ്ചിറക്ക് സമീപം നിരാഹാരം […]

soliഎ പി കുഞ്ഞാമു

‘വിപ്ലവ’ സംഘടനകള്‍ പോലും സമര മുഖങ്ങളില്‍ ജ്വാല പടര്‍ത്തുകയെന്നും വിപ്ലവത്തിന്റെ ഇടിമുഴക്കമെന്നും മറ്റുമുള്ള കാല്പനിക പദാവലികളുപയോഗിച്ച് മുദ്രാവാക്യങ്ങള്‍ പാകപ്പെടുത്തിയപ്പോള്‍ യൗവ്വനം പോരാടാനുള്ളതാണെന്ന് നേരെ ചൊവ്വെ പറഞ്ഞവരാണ് സോളിഡാരിറ്റിക്കാര്‍. അവര്‍ വീണ്‍വാക്കു പറയുകയായിരുന്നില്ല. നാട്ടിലെമ്പാടുമുള്ള അവകാശ സമരങ്ങളില്‍ സോളിഡാരിറ്റി സജീവ പങ്കാളികളായതു സത്യം. കുന്നിടിക്കുന്നേടത്തും വയല്‍ നികത്തുന്നേടത്തും കുടിവെള്ളം മുട്ടിക്കുന്നേടത്തും കുടിയൊഴിപ്പിക്കുന്നേടത്തും ആളും അര്‍ത്ഥവുമൊരുക്കിക്കൊണ്ട് അവര്‍ പാഞ്ഞെത്തി. അഫ്‌സ്പക്കെതിരെ ഇംഫാലില്‍ സമരം നടത്തുന്ന ഇറോം ശര്‍മ്മിളയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് കെ.പി.രാമനുണ്ണി മാനാഞ്ചിറക്ക് സമീപം നിരാഹാരം കിടന്നപ്പോള്‍ സോളിഡാരിറ്റിക്കാര്‍ നമ്മിലൊരാളിന്റെ നിദ്രക്കെന്ന പോലെ കണ്ണിമ ചിമ്മാതെ കാവല്‍ നിന്നു. പ്ലാച്ചിമടയിലും ചെങ്ങറയിലും കൂടംകുളത്തും അവരുണ്ടായിരുന്നു. കാസര്‍ക്കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് ഏറ്റവുമധികം സഹായം ചെയ്തത് സോളിഡാരിറ്റിക്കാരാണ്. കൊല്ലത്തിലെ ഓരോ ദിവസത്തേക്കും വേണ്ടി തയ്യാറാക്കിവെച്ച ഒരു സമര കലണ്ടറുണ്ടായിരുന്നു സംഘടനയ്ക്ക്. ഈ ആക്ടിവിസത്തിന്റെ മുമ്പിലാണ് വ്യവസ്ഥാപിത ഇടതുപക്ഷ യുവജന സംഘടനകളെന്നല്ല, പരിസ്ഥിതി പ്രവര്‍ത്തകര്‍പോലും തലകുനിച്ചു പോയത്. ‘മത മൗലികവാദികളോ, ഛെ’ എന്ന് പറഞ്ഞ് മുഖ്യധാര ആട്ടിയും തുപ്പിയുമകറ്റിയ ഈ ചെറുപ്പക്കാര്‍ കേരളത്തിന്റെ പോരാട്ടവീഥികളില്‍ നിറഞ്ഞ സാന്നിധ്യമായത് അരയും തലയും മുറുക്കി പണിയെടുത്തിട്ടുതന്നെയാണ്, പറഞ്ഞ വാക്കുപാലിച്ചിട്ടാണ്.
എന്നാല്‍ ആരൊരാളെന്‍ കുതിരയെക്കെട്ടുവാന്‍ എന്ന മട്ടില്‍ വിജൃംഭിത വീര്യരായി കേരളീയ പൊതുസമൂഹത്തില്‍ നിലയുറപ്പിച്ച സോളിഡാരിറ്റിക്ക് ഇന്നെന്തു പറ്റി? പ്രക്ഷോഭം നിര്‍ത്തിവെച്ച് സോളിഡാരിറ്റി പ്രവര്‍ത്തകര്‍ക്ക് വിശ്രമിക്കാന്‍ പാകത്തില്‍ കേരളത്തിന്റെ പൊതുമണ്ഡലം പ്രശാന്തമായിട്ടില്ല. സോളിഡാരിറ്റിയുടെ സമരാവേശങ്ങള്‍ക്ക് നിമിത്തമായി വര്‍ത്തിച്ചുകൊണ്ടിരുന്ന സാമൂഹ്യ സാഹചര്യങ്ങളെല്ലാം അതേപടി നിലനില്‍ക്കുന്നുണ്ട്. പഴയ സമരങ്ങള്‍ തുടരുന്നു. പുതിയ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് മുള പൊട്ടുന്നു. എന്നാല്‍ ഈ സമരങ്ങളിലൊന്നും സോളിഡാരിറ്റിയുടെ സാന്നിധ്യം പഴയ പോലെയില്ല. പാണ്ടന്‍ നായുടെ പല്ലിന്ന് ശൗര്യം പണ്ടേപ്പോലെ ഫലിക്കാതായത് ഒരു ആകസ്മികതയാണോ? കാരണം സോളിഡാരിറ്റി ഒരു ‘കോസ്മികോയിന്‍സിഡന്‍സി’ന്റെ ഭാഗമായി പിറവിയെടുത്തതല്ല എന്നതു തന്നെ. ജമാ അത്തെ ഇസ്‌ലാമി കേരള സമൂഹത്തില്‍ കൃത്യമായ ആസൂത്രണത്തോടെ കുടിയിരുത്തിയ യുവജന പ്രസ്ഥാനമാണത്. ജമാഅത്തിന്റെ രാഷ്ട്രീയ പ്രവേശനത്തിന് കളമൊരുക്കുക എന്നതായിരുന്നു സംഘടനയുടെ നിയോഗം. സോളിഡാരിറ്റിയുടെ ആക്ടിവിസത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് കൃത്യമായ ഈ അജണ്ടയാണ്; പ്രവര്‍ത്തന മികവു വഴി പുതിയ കാലവും സമൂഹവും ആവശ്യപ്പെടുന്ന ‘പോസ്റ്റ് ലെഫ്റ്റ് മൂവ്‌മെന്റ്’ എന്ന പ്രതിച്ഛായ സൃഷ്ടിക്കാന്‍ അവര്‍ക്ക സാധിക്കുകയും ചെയ്തു. സ്വന്തം ലക്ഷ്യം സാധിച്ചശേഷം ഏതാണ്ട് തിരശ്ശീലക്ക് പിന്നിലേക്ക് മറഞ്ഞിരിക്കുകയാണ് ഇപ്പോള്‍ സംഘടന. അതായത് മണ്ണൊരുക്കിയ ശേഷം വിത്തെറിയാനും വിള കൊയ്യാനുമൊക്കെയുള്ള ഉത്തരവാദിത്വം വെല്‍ഫെയര്‍ പാര്‍ട്ടിയെ ഏല്‍പ്പിച്ച് പിന്‍വാങ്ങിയിരിക്കുന്നു പോരാട്ടങ്ങള്‍ക്കുവേണ്ടി സ്വന്തം യൗവ്വനം സമര്‍പ്പിച്ചു ചിടുങ്ങന്മാര്‍. ഇനി വെല്‍ഫെയര്‍ പാര്‍ട്ടിക്കാര്‍ സമരം ചെയ്തുകൊള്ളും.

വെല്‍ഫെയര്‍ പാര്‍ട്ടിക്ക്, പക്ഷേ ഈ ലക്ഷ്യം എത്രത്തോളം നിറവേറ്റാനാകും? ജമാഅത്തെ ഇസ്‌ലാമി ഡയലോഗുകള്‍ എഴുതിപ്പഠിപ്പിച്ച്, റിഹേഴ്‌സലുകള്‍ നടത്തി രംഗവേദിയിലേക്ക് തള്ളിവിട്ടതാണ് സോളിഡാരിറ്റിയെ എന്നതൊക്കെ ശരിതന്നെ. ആവശ്യമായ സന്ദര്‍ഭങ്ങളില്‍ മാതൃസംഘടന പ്രോംപ്റ്റിംഗ് നടത്തുന്നുമുണ്ട്. എങ്കിലും ചില സമയത്ത് സോളിഡാരിറ്റിക്കാര്‍ അരങ്ങില്‍ ഇംപ്രൊവൈസേഷന്‍ നടത്തുകയും സംവിധായകര്‍ നിശ്ചയിച്ച ചട്ടക്കൂടുകള്‍ കടത്തിവെട്ടി പുതിയ വാക്കുകളിലേക്കും ചലനങ്ങളിലേക്കും നടന്നുകയറുകയും ചെയ്യും. അതോടെ നിശ്ചിതമായ രംഗപാഠത്തിന് പകരം പുതിയ പലതും രൂപപ്പെട്ട അനുഭവങ്ങളുണ്ടായിട്ടുണ്ട്. സംഘടനയുടെ ചരിത്രത്തില്‍ പല സമര മുഖങ്ങളിലും യുവജനങ്ങള്‍ ജമാഅത്തിന്റെ യാഥാസ്ഥിതിക നിലപാടുകളെ തള്ളിക്കളഞ്ഞതും കാണാം. ആക്ടിവിസത്തിന്റെ പ്രായോഗികാവിഷ്‌കാരങ്ങളില്‍ മാത്രമല്ല ഈ അതിരുകടക്കല്‍ സംഭവിച്ചിട്ടുള്ളത്. ജമാഅത്തിന്റെ വിദ്യാര്‍ത്ഥി സംഘടനയായിരുന്നു ഒരു കാലത്ത് സിമി; സിമിയുമായുള്ള ബന്ധം ജമാഅത്ത് അറുത്തെറിഞ്ഞത് ഇത്തരം ചില വേലി ചാടലുകള്‍ മൂലമാണ്. എന്നാല്‍ സോളിഡാരിറ്റിയുടെ ‘വേലിചാടലു’കളെ സംഘടന പൊറുപ്പിക്കേണ്ടി വരുന്നു. ആ നിലയിലേക്ക് ജമാഅത്തെ ഇസ്‌ലാമിയെ എത്തിക്കാന്‍ സോളിഡാരിറ്റിയുടെ ആക്ടിവിസ്റ്റ് പ്രൊഫൈലിന് സാധിച്ചിട്ടുണ്ട്. വിവാഹ പ്രായം, ലൈംഗിക സമത്വം പോലെയുള്ള പ്രശ്‌നങ്ങളില്‍ ജമാഅത്തിന്റെ നിലപാടുകള്‍ പിന്തിരിപ്പനാണെന്ന് തുറന്നടിക്കുകയുണ്ടായി ചില സോളിഡാരിറ്റി നേതാക്കള്‍. മൂന്നാം ജെന്‍ഡറിനോട് പരമ്പരാഗത ഇസ്‌ലാമിസ്റ്റുകള്‍ക്കുള്ള സമീപനമല്ല അവര്‍ക്കുള്ളത്. ഇമ്മട്ടില്‍ ജമാഅത്തിന് പുതിയൊരു പ്രത്യയശാസ്ത്ര മുഖം നല്‍കാന്‍ വരെ നിമിത്തമായ സംഘടനയാണതെന്ന് നിസ്സംശയം പറയാം. ‘സോളിഡാരിറ്റി യൗവ്വനം’ പോരാടിയത് ലോക നീതിക്ക് മാത്രമല്ല, ജമാഅത്തിന്റെ വ്യവസ്ഥാപിത ഇസ്‌ലാമിനോട് തന്നെയാണ്. ജമാഅത്ത് അവരെ പൊറുപ്പിക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. അതേസമയം പഴയ സിമിക്കാര്‍ക്ക് സംഭവിച്ചതിനേക്കാള്‍ വലിയ അപഥ സഞ്ചാരങ്ങള്‍ സോളിഡാരിറ്റിക്കാരുടെ ഭാഗത്തു നിന്നുണ്ടാവുമോ എന്ന് സംഘടന സ്വാഭാവികമായും ഭയപ്പെടുകയും ചെയ്യുന്നു; അതുമൂലം പെട്ടി മടക്കിവെച്ച് കളിനിര്‍ത്താന്‍ പിള്ളേരോട് പറഞ്ഞിരിക്കുകയാണിപ്പോള്‍ തള്ള. എന്നിട്ട് ആക്ടിവിസം വെല്‍ഫെയര്‍ പാര്‍ട്ടിക്ക് ഏല്‍പ്പിച്ചുകൊടുക്കുകയും ചെയ്തു. പകരം സോളിഡാരിറ്റിക്കാര്‍ ഇപ്പോള്‍ ചെയ്യുന്നത് ദൈവമുണ്ടോയെന്ന് യുക്തിവാദികളോട് തര്‍ക്കിക്കുകയും മറ്റുമാണ്. സോളിഡാരിറ്റി ജനറല്‍സെക്രട്ടറി മുഹമ്മദ് വേളത്തിന്റെ പ്രധാനപണികളിലൊന്ന് തര്‍ക്കങ്ങളിലൂടെ ദൈവാസ്തിക്യം സ്ഥാപിച്ചെടുക്കുകയാണ്. എത്ര സമര്‍ത്ഥമായാണ് ജമാഅത്തെ ഇസ്‌ലാമി സ്വന്തം യുവജന സംഘടനയുടെ അജണ്ടകള്‍ തകിടം മറിച്ചത്!

ജമാഅത്ത് സോളിഡാരിറ്റിയെ മയക്കിക്കിടത്തുകയും ആക്ടിവിസം വെല്‍ഫെയര്‍ പാര്‍ട്ടിയെ ഏല്‍പ്പിക്കുകയും ചെയ്തുവെങ്കിലും ആ തന്ത്രം പൂര്‍ണ്ണമായും വിജയിക്കണമെന്നില്ല. അതിന് പ്രധാന കാരണം സോളിഡാരിറ്റിയിലുള്ളതു പോലെ മൗലികമായ ഊര്‍ജ്ജപ്രവാഹം വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ ഇല്ല എന്നതുതന്നെ. സ്‌പെന്റ് ഫോഴ്‌സ് എന്നു വിളിക്കാവുന്നവരാണ് മിക്കവാറും പാര്‍ട്ടിയുടെ അമരത്തുള്ളത്. മുഖ്യധാരാപാര്‍ട്ടികളില്‍ നിന്ന് പുറത്താക്കപ്പെട്ടവരും പുറത്തുപോയവരുമാണ് കൂടുതലും. പിന്നെയുള്ളത് മദ്യനിരോധന സമിതിപോലെയുള്ള എരിവും പുളിയുമില്ലാത്ത പ്രസ്ഥാനങ്ങള്‍ക്കുപോലും വേണ്ടാതായവര്‍. വേറെയൊരിടത്തും ഇടംകിട്ടാത്ത ഈ ആളുകളെ വെച്ച് സോളിഡാരിറ്റി ഏറ്റെടുത്തു പൂര്‍ത്തീകരിച്ച ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാനാവുകയില്ലെന്ന് തീര്‍ച്ച. സോളിഡാരിറ്റി സ്ഥാപിച്ച സംഘടനാവ്യക്തിത്വം സൃഷ്ടിച്ചെടുക്കാന്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്ക് കഴിയുന്നില്ലെന്നതോ പോകട്ടെ, അവര്‍ ക്ലച്ച് പിടിക്കുക പോലും ചെയ്യാത്തതിന് ഇതാണ് കാരണം. ഫലം സുവിദിതം  പോരാട്ടത്തിന്റെ ഭൂമികയില്‍നിന്ന് ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെ ഏറെ പ്രസക്തമായ ഒരു മുഖം അപ്രത്യക്ഷമാകുന്നു.

ഇസ്‌ലാമിക ആക്ടിവിസത്തെ ഇത് എപ്രകാരമായിരിക്കും ബാധിക്കുക? സിമിയുടെ ഉദാഹരണം നമ്മുടെ മുമ്പിലുണ്ട്. മാതൃസംഘടന ഇട്ടുവെച്ച അതിര്‍വരമ്പുകള്‍ അതിലംഘിച്ചു മുന്നോട്ടുപോയ സിമിയെ ജമാഅത്ത് തള്ളിയകറ്റി. സിമിക്കാര്‍ പിന്നീട് പലതായി പിരിഞ്ഞു. പല കരകളിലും ചിലര്‍ തീവ്രവാദത്തിന്റെ നടുക്കടലിലുമായി. സ്വന്തം രാജ്യ സ്‌നേഹവും മതേതര സ്വഭാവവും തെളിയിക്കാനുള്ള വെമ്പലില്‍ അവരെ കൂടുതല്‍ വലിയ തീവ്രവാദികളാക്കുകഎന്നത് ജമാഅത്തിന്റേയും ആവശ്യമായിരുന്നു. ജനകീയ സമരങ്ങളില്‍നിന്ന് പിന്‍വലിയേണ്ടി വന്ന സോളിഡാരിറ്റിക്കാരേയും ഇത്തരം രൂപപരിണാമങ്ങള്‍, ഒരുപക്ഷേ കാത്തിരിക്കുന്നുണ്ടാവാം.

പാഠഭേദം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in

ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..

Published On

Category: Politics | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “സോളിഡാരിറ്റിക്ക് എന്തുപറ്റി?

  1. ഞാനും ശ്രദ്ധിച്ച ഒരു വി‍ഷയമാണിത്. വെല്‍ഫയര്‍ പാര്‍ട്ടിയുടെ ആഗമനത്തേോട് കൂടി സോളിഡാരിറ്റി അതിന്റെ പ്രവര്‍ത്തന മേഖല മാറ്റി പിടിക്കുകയാണുണ്ടായത്. സോളിഡാരിറ്റി സമരങ്ങളെ സജീവമാക്കിയത് അതിന്റെ ആള്‍ബലം കൊണ്ടായിരുന്നില്ല മറിച്ച് അതിന്റെ മൌലികമായി ആദര്‍ശങ്ങള്‍ കൊണ്ടായിരുന്നു.
    സോളിഡാരിറ്റിയുടെ സമരങ്ങള്‍ വെല്‍ഫയര്‍ പാര്‍ട്ടി ഏറ്റെടുത്തിട്ടുണ്ടെങ്കിലും, മൌലികമായ ഒരു ആദര്‍ശത്തിന്റെ അഭാവത്തില്‍ അവയൊന്നും ശ്രദ്ധിക്കപ്പെടുന്നില്ല എന്നു മാത്രമല്ല, സാമ്പ്രദായിക രാഷ്ട്രീയ പാര്‍ട്ടികളെ പോലെ വെല്‍ഫയര്‍ പാര്‍ട്ടിയും വിലയിരുത്തപ്പെടുന്നത് അതിന്റെ അംഗബലത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ്. അതാകട്ടെ വളരെ പരിമിതവുമാണ്.
    സമാന ഗതി തന്നെയാണ് എസ്.ഐ.ഒ വിനു സമീപ ഭാവിയില്‍ സംഭവിക്കാന്‍ പോകുന്നത് എന്നത് സംഘടകരമായ വസ്തുതയാണ്.

Leave a Reply