സേവനവാരമല്ല തൊഴിലുറപ്പ് പദ്ധതി

യുപിഎ സര്‍ക്കാരിന്റെ ഏറ്റവും വലിയ സംഭാവനയായി വിലയിരുത്തുന്നത് തൊഴിലുറപ്പുപദ്ധതിയാണല്ലോ. അതില്‍ ശരിയുണ്ട്. രാജ്യത്തെങ്ങും നിരവധി കുടുംബങ്ങളുടെ ഉപജീവനമാര്‍ഗ്ഗമായി പദ്ധതി മാറി. എന്നാല്‍ മൊത്തം രാജ്യത്തിന്റെ പുരോഗതിക്ക് അതില്‍ നിന്ന് നേട്ടമുണ്ടായോ എന്ന ചോദ്യം അവശേഷിക്കുന്നു. ഓരോ സംസ്ഥാനത്തിന്റെയും സാഹചര്യങ്ങള്‍ക്കനുസരിച്ച് പദ്ധതി നടപ്പാക്കുന്ന നയം സ്വീകരിക്കുകയുണ്ടായില്ല. കേരളത്തെ സംബന്ധിച്ചിടത്തോളം കുറെപേര്‍ക്ക് ചെറിയ വരുമാനം ഉണ്ടാകുന്നു എന്നതൊഴികെ നാടിന്റെ പുരോഗതിക്കായി ഈ പദ്ധതി മാറുന്നില്ല. തൊഴിലുള്ളപ്പോള്‍ തൊഴിലില്ലായ്മ വേതനവും തൊഴിലില്ലായ്മ വേതനം വാങ്ങുമ്പോള്‍ തൊഴിലുറപ്പു പദ്ധതിയില്‍ അംഗമാകുകയും ചെയുന്നവരുടെ സംസ്ഥാനമാണല്ലോ […]

thozhilയുപിഎ സര്‍ക്കാരിന്റെ ഏറ്റവും വലിയ സംഭാവനയായി വിലയിരുത്തുന്നത് തൊഴിലുറപ്പുപദ്ധതിയാണല്ലോ. അതില്‍ ശരിയുണ്ട്. രാജ്യത്തെങ്ങും നിരവധി കുടുംബങ്ങളുടെ ഉപജീവനമാര്‍ഗ്ഗമായി പദ്ധതി മാറി. എന്നാല്‍ മൊത്തം രാജ്യത്തിന്റെ പുരോഗതിക്ക് അതില്‍ നിന്ന് നേട്ടമുണ്ടായോ എന്ന ചോദ്യം അവശേഷിക്കുന്നു. ഓരോ സംസ്ഥാനത്തിന്റെയും സാഹചര്യങ്ങള്‍ക്കനുസരിച്ച് പദ്ധതി നടപ്പാക്കുന്ന നയം സ്വീകരിക്കുകയുണ്ടായില്ല. കേരളത്തെ സംബന്ധിച്ചിടത്തോളം കുറെപേര്‍ക്ക് ചെറിയ വരുമാനം ഉണ്ടാകുന്നു എന്നതൊഴികെ നാടിന്റെ പുരോഗതിക്കായി ഈ പദ്ധതി മാറുന്നില്ല. തൊഴിലുള്ളപ്പോള്‍ തൊഴിലില്ലായ്മ വേതനവും തൊഴിലില്ലായ്മ വേതനം വാങ്ങുമ്പോള്‍ തൊഴിലുറപ്പു പദ്ധതിയില്‍ അംഗമാകുകയും ചെയുന്നവരുടെ സംസ്ഥാനമാണല്ലോ കേരളം. റോഡരികിലെ മൊന്തക്കാടുകള്‍ വെട്ടലാണ് തൊഴിലുറപ്പിലൂടെ പലയിടത്തും നടക്കുന്നത്. സ്‌കൂളില്‍ പണ്ട് നടന്നിരുന്ന സേവനവാരത്തെയാണ് ഓര്‍മ്മ വരുന്നത്. ഓരോഭാഗത്തും ഇടക്കിടെ ഇതാവര്‍ത്തിക്കുന്നു. സ്വന്തം വീടിനു മുന്നിലെ പാഴ്‌ചെടികള്‍ വീട്ടുകാര്‍ വെട്ടാറുള്ളതാണ്. അതാണ് തൊഴിലുറപ്പുകാര്‍ വെട്ടുന്നത്. അതോടൊപ്പം ഔഷധമൂല്യമുള്ള ചെടികളും നശിച്ചുപോകുന്നു. സത്യം പറഞ്ഞാല്‍ കുറെ പണം വെറുതെ വിതരണം ചെയ്യുന്ന പ്രതീതിയാണ് നിലനില്ക്കുന്നത്.
എന്തായാലും ഇക്കാര്യത്തില്‍ മാറ്റം വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. തൊഴിലുറപ്പ് പദ്ധതിയില്‍ പുല്ലുപറിക്കുകയും കല്ല് പെറുക്കുകയും വേണ്ടെന്നും ആസ്തി വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കിയാല്‍ മതിയെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ഗ്രാമപഞ്ചായത്തുകള്‍ ഏറ്റെടുക്കുന്ന പദ്ധതികളില്‍ കുറഞ്ഞത് 60 ശതമാനം കാര്‍ഷിക മേഖലയ്ക്ക് നേരിട്ട് പ്രയോജനം ചെയ്യുന്നതായിരിക്കണം. ദുര്‍ബല ജനവിഭാഗങ്ങളുടെ ജീവിത സാഹചര്യവും അടിസ്ഥാന സൗകര്യങ്ങളും വര്‍ധിപ്പിക്കാനുള്ള പദ്ധതികളും നടപ്പാക്കണമെന്നും ഇവരെ പദ്ധതിയില്‍ പങ്കാളികളാക്കണമെന്നും സര്‍ക്കാര്‍ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുകയെന്ന ലക്ഷ്യത്തില്‍ സംസ്ഥാനം വളരെയേറെ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് സര്‍ക്കുലറില്‍ പറയുന്നു. എന്നാല്‍ ആസ്തി സൃഷ്ടിക്കുന്നത് ഉറപ്പാക്കാന്‍ മറന്നുപോയി. ജല, മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനും കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ തൊഴിലുറപ്പ് പദ്ധതി ഉല്‍പ്പാദനക്ഷമവും ഗുണമേന്മയുള്ളതുമാക്കുന്നതിന് നടപടിയെടുക്കണം. ഈ ലക്ഷ്യം മുന്‍നിര്‍ത്തി വേണം പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടത്. ഇതില്‍ ഏറ്റവും പ്രധാനം ആസ്തി സൃഷ്ടിക്കുന്നതിനായിരിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദ്ദേശിക്കുന്നു. അതിലൂടെ പാവപ്പെട്ട ജനവിഭാഗങ്ങളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുകയും ചെയ്യണം. അതിനാല്‍ ഈ വര്‍ഷം മുതല്‍ ഉല്‍പ്പാദന ആസ്തികള്‍ സൃഷ്ടിക്കുന്ന പദ്ധതികള്‍ മാത്രമേ ഏറ്റെടുക്കാന്‍ പാടുള്ളൂ. പുല്ലുപറിക്കല്‍, കല്ലു മാറ്റല്‍ തുടങ്ങി അളക്കാന്‍ പറ്റാത്തതോ ആസ്തി കണക്കാക്കാന്‍ പറ്റാത്തതോ ആയ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കരുതെന്നും വ്യക്തമാക്കുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വരെ കാട് വെട്ടുന്നതിനും പുല്ലു പറിക്കുന്നതിനും ജലാശയങ്ങളിലെ പായല്‍ മാറ്റി വൃത്തിയാക്കുന്നതിനുമൊക്കെ തൊഴിലുറപ്പ് പദ്ധതിയില്‍ ഊന്നല്‍ നല്‍കിയിരുന്നു. സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളിലെ പുല്ല് പറിക്കാന്‍ പോലും ഈ പദ്ധതി ഉപയോഗിച്ചിരുന്നു. പരമാവധി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുകയെന്നത് മാത്രമായിരുന്നു ഇതിന്റെ ലക്ഷ്യം. ഒരര്‍ത്ഥത്തില്‍ അതു ധൂര്‍ത്തുമായിരുന്നു.
എന്നാല്‍ ഇനി മുതല്‍ ഉല്‍പ്പാദന മേഖലയ്ക്ക് ഊന്നല്‍ നല്‍കിയാല്‍ മതിയെന്നാണ് സര്‍ക്കാര്‍ തീരുമാനം. . ഏറ്റവും കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ നല്‍കാന്‍ കഴിഞ്ഞെങ്കിലും ഇതുപയോഗിച്ച് സമൂഹത്തിന് ഗുണകരമായ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നു സര്‍ക്കാര്‍ വിലയിരുത്തുന്നു. ഈ സാഹചര്യത്തിലാണ് പദ്ധതികളില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍, മത്സ്യതൊഴിലാളികള്‍, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ എന്നീ വിഭാഗങ്ങളിലുള്ളവരെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്താനും തീരുമാനമായി. ഇതിലൂടെ ഇവരുടെ ജീവിത നിലവാരവും അടിസ്ഥാന സൗകര്യങ്ങളും വര്‍ധിപ്പിക്കാന്‍ കഴിയും.
തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുന്ന അവിദഗ്ധ തൊഴിലാളികളെ വിദഗ്ധ തൊഴിലാളികളാക്കി മാറ്റണമെന്നും നിര്‍ദ്ദേശമുണ്ട്. അല്ലെങ്കിലത് ദേശീയ നഷ്ടമാണ്.  ഇതിനായി പരിശീലനം നല്‍കണം. ഈ വര്‍ഷം 15 ദിവസമെങ്കിലും ജോലി ചെയ്തിട്ടുള്ളവര്‍ ഈ പരിശീലനത്തിന് അര്‍ഹരാണെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. എന്തായാലും ഗുണകരമായ നിര്‍ദ്ദേശങ്ങളാണിത്. പച്ചക്കറി ഉല്‍പ്പാദന മേഖലയില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതായിരിക്കും ഉചിതമാവുക.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply