സുഹൃത്തിന്റെ സ്മരണക്കായി ഓര്‍മ്മച്ചുവരുകള്‍

അകാലത്തില്‍ വിടപറഞ്ഞ സഹപ്രവര്‍ത്തകന് സ്മരണാഞ്ജലിയായി സൂഹൃത്തുക്കളുടെ സിനിമ. തൃശൂര്‍ ഏജീസ് ഓഫീസില്‍ ഓഡിറ്റ് ഓഫീസറായിരുന്ന കെ ആര്‍ കൃഷ്ണദാസിന്റെ ഓര്‍മ്മക്കായി ഒരുക്കിയ ടെലി സിനിമ ഓര്‍മ്മച്ചുവരുകള്‍ പ്രദര്‍ശനത്തിനു സജ്ജമായി. സര്‍ക്കാര്‍ ഓഫീസിന്റെ വിരസമായ സേവനകാലത്തിനിടയിലും കഥയും കവിതയുമായി സഹപ്രവര്‍ത്തകരുടെ മനസ്സില്‍ നിറഞ്ഞുനിന്ന കൃഷ്മദാസിന്റെ ഉറപ്പുള്ള ചുവരുകള്‍ എന്ന കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സഹൃദയനായിരുന്ന ആത്മസുഹൃത്തിനായി സമര്‍പ്പിക്കുന്ന ചിത്രം, ദീപ്തസ്മരണകളില്‍ സ്വയം മറക്കുന്ന ജന്മബന്ധങ്ങളുടെ കഥയാണ്. അച്ഛനെ കുറിച്ചുള്ള ഓര്‍മ്മകളും പേറി നാലുചുവരുകളില്‍ ഒതുങ്ങിയ അമ്മയും വീടുപുതുക്കാനുള്ള […]

ashok

അകാലത്തില്‍ വിടപറഞ്ഞ സഹപ്രവര്‍ത്തകന് സ്മരണാഞ്ജലിയായി സൂഹൃത്തുക്കളുടെ സിനിമ. തൃശൂര്‍ ഏജീസ് ഓഫീസില്‍ ഓഡിറ്റ് ഓഫീസറായിരുന്ന കെ ആര്‍ കൃഷ്ണദാസിന്റെ ഓര്‍മ്മക്കായി ഒരുക്കിയ ടെലി സിനിമ ഓര്‍മ്മച്ചുവരുകള്‍ പ്രദര്‍ശനത്തിനു സജ്ജമായി.
സര്‍ക്കാര്‍ ഓഫീസിന്റെ വിരസമായ സേവനകാലത്തിനിടയിലും കഥയും കവിതയുമായി സഹപ്രവര്‍ത്തകരുടെ മനസ്സില്‍ നിറഞ്ഞുനിന്ന കൃഷ്മദാസിന്റെ ഉറപ്പുള്ള ചുവരുകള്‍ എന്ന കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സഹൃദയനായിരുന്ന ആത്മസുഹൃത്തിനായി സമര്‍പ്പിക്കുന്ന ചിത്രം, ദീപ്തസ്മരണകളില്‍ സ്വയം മറക്കുന്ന ജന്മബന്ധങ്ങളുടെ കഥയാണ്. അച്ഛനെ കുറിച്ചുള്ള ഓര്‍മ്മകളും പേറി നാലുചുവരുകളില്‍ ഒതുങ്ങിയ അമ്മയും വീടുപുതുക്കാനുള്ള മോഹം മാറ്റിവെച്ച് അമ്മക്കുശേഷം ഉറപ്പുള്ള ചുവരുകളെ തിരിച്ചറിയുന്ന മകനുമാണ് കഥാതതന്തു.
കെ ആര്‍ ശ്രീകുമാറും ബേബി രാജനും ചേര്‍ന്നെഴുതിയ തിരകഥയില്‍ സിനിമ സംവിധാനം ചെയ്തത് കെ കെ അശോകനാണ്. സര്‍ക്കാര്‍ ഓഫീസില്‍ നിന്നുള്ള ആദ്യസിനിമ എന്ന പേരില്‍ പ്രശസ്തമായ ലാബറിന്‍ത് ന്റെ സംവിധായകനായ അശോകന്‍. സിനിമയുടെ ഊര്‍ജ്ജത്തില്‍ മരണശയ്യയില്‍ നിന്ന് പുനര്‍ജനി നേടിയ വ്യക്തിയാണ്. കൂടാതെ നാടകപ്രവര്‍ത്തകനുമാണ്. അദ്ദേഹത്തിന്റെ അതിരുകള്‍ കടന്ന് എന്ന ടെലി സിനിമ പല ചലചിതം്രോത്സവങ്ങളിലും അംഗീകാരം നേടി. സുഹൃത്തായിരുന്ന കൃഷ്ണദാസിനുള്ള ആത്മസമര്‍പ്പണമാണ് അശോകന് ഈ സിനിമ. സര്‍ക്കാര്‍ ാേഫീസില്‍ കടന്നുവരുന്ന ഓരോരുത്തരും കാത്തുവെക്കുന്ന ഏതൊക്കയോ ഓര്‍മ്മത്തുരുത്തുകളെ കണ്ടെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് അശോകന്‍ പറയുന്നു. സിനിമയിലെ മുഖ്യകഥാപാത്രത്തെ അശോകന്‍ തന്നെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം ഷാന്‍ റഹ്മാനും സംഗീതം രാജേഷ് ദാസുമാണ്. ഫീനിക്‌സ് ക്രിയേഷന്റെ ബാനറില്‍ ലക്ഷ്മികുമാരനാണ് നിര്‍മ്മാതാവ്.

 

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply