സുവോളജിക്കല്‍ പാക്ക് : ഉദ്യോഗസ്ഥര്‍ തുരങ്കം വെക്കുന്നു

എം.പീതാംബരന്‍ തൃശൂരിനൊപ്പം കേരളത്തിന്റെ തന്നെ വികസനത്തിനു കുതിപ്പുകൂട്ടുമെന്നു വിശേഷിക്കപ്പെടുന്ന പൂത്തൂരില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന സുവോളജിക്കല്‍ പാര്‍ക്കിന്റെ നിര്‍മ്മാണം ഇഴയുന്നു. ധനകാര്യ വകുപ്പിലെ ചില ഉദ്യോഗസ്ഥരാണ് അനാവശ്യ തടസ്സങ്ങള്‍ ഉന്നയിച്ച് കാലതാമസം സൃഷ്ടിക്കുന്നത്. തൃശൂര്‍ മൃഗശാലയിലെ അറുനൂറോളം പക്ഷി-മൃഗാദികള്‍ക്ക് മെച്ചപ്പെട്ട ആവാസസ്ഥാനം ഒരുക്കുന്നതിനും പശ്ചിമഘട്ടമേഖലയില്‍ വംശനാശം നേരിടുന്ന ജീവികളുടെ സംരക്ഷണത്തിനും ഗവേഷണത്തിനും വേണ്ടിയാണ് പുത്തൂരില്‍ വനംവകുപ്പിന്റെ ആഭിമുഖ്യത്തില്‍ 330 ഏക്കര്‍ സ്ഥലത്ത് ഒരു സുവോളജിക്കല്‍ പാര്‍ക്ക് ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. കേന്ദ്രവനം-പരിസ്ഥിതി മന്ത്രാലയവുമായി ബന്ധപ്പെട്ടുകൊണ്ട് വംശനാശം നേരിടുന്ന വന […]

08trmkm05-Thrissur__689604e

എം.പീതാംബരന്‍
തൃശൂരിനൊപ്പം കേരളത്തിന്റെ തന്നെ വികസനത്തിനു കുതിപ്പുകൂട്ടുമെന്നു വിശേഷിക്കപ്പെടുന്ന പൂത്തൂരില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന സുവോളജിക്കല്‍ പാര്‍ക്കിന്റെ നിര്‍മ്മാണം ഇഴയുന്നു. ധനകാര്യ വകുപ്പിലെ ചില ഉദ്യോഗസ്ഥരാണ് അനാവശ്യ തടസ്സങ്ങള്‍ ഉന്നയിച്ച് കാലതാമസം സൃഷ്ടിക്കുന്നത്.
തൃശൂര്‍ മൃഗശാലയിലെ അറുനൂറോളം പക്ഷി-മൃഗാദികള്‍ക്ക് മെച്ചപ്പെട്ട ആവാസസ്ഥാനം ഒരുക്കുന്നതിനും പശ്ചിമഘട്ടമേഖലയില്‍ വംശനാശം നേരിടുന്ന ജീവികളുടെ സംരക്ഷണത്തിനും ഗവേഷണത്തിനും വേണ്ടിയാണ് പുത്തൂരില്‍ വനംവകുപ്പിന്റെ ആഭിമുഖ്യത്തില്‍ 330 ഏക്കര്‍ സ്ഥലത്ത് ഒരു സുവോളജിക്കല്‍ പാര്‍ക്ക് ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. കേന്ദ്രവനം-പരിസ്ഥിതി മന്ത്രാലയവുമായി ബന്ധപ്പെട്ടുകൊണ്ട് വംശനാശം നേരിടുന്ന വന ജീവികളുടെ സംരക്ഷണത്തിനും ഗവേക്ഷണങ്ങള്‍ക്കുമായ പ്രൊജക്ടുകളും പദ്ധതിയിലുണ്ട്. പാര്‍ക്കിന്റെ നിര്‍മ്മാണ ഉദ്ഘാടനവും ശിലാസ്ഥാപനവും 2013 മാര്‍ച്ച് 4 ന് ഗംഭീരാഘോഷത്തോടുകൂടി നടന്നു. നിര്‍മ്മാണപ്രവര്‍ത്തനം പൊതുമേഖലാസ്ഥാപനമായ ബി.എസ്.എന്‍.എല്‍.ന്റെ കണ്‍സ്ട്രക്ഷന്‍ വിഭാഗത്തെ ഏല്‍പിക്കണമെന്നാണ് പ്രസ്തുത വേളയില്‍ മുഖ്യമന്ത്രി അറിയിച്ചത്. എന്നാല്‍ മൂന്നുമാസം പിന്നിട്ടിട്ടും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചില്ല. അനാവശ്യ തടസ്സവാദങ്ങള്‍ ഉന്നയിച്ച് പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എന്‍.എല്‍ നെ ഒഴിവാക്കിക്കൊണ്ട് സ്വകാര്യ ഏജന്‍സികള്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങളെ ഏല്‍പ്പിക്കാനുള്ള ഗൂഢശ്രമം ചില ധനകാര്യവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുകയാണെന്ന വിമര്‍ശനമാണ് ഉയര്‍ന്നിട്ടുള്ളത്.

 

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Thrissur Desk | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply