സുപ്രിംകോടതി വിധി സ്വാഗതാര്‍ഹം : ആനകള്‍ക്ക് പൂരമായാലെന്ത്? പ്രദര്‍ശനമായാലെന്ത്?

ഉത്സവത്തിന് ആനകളെ എഴുന്നള്ളിക്കുന്ന കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളും ദേവസ്വങ്ങളും രജിസ്‌ട്രേഷന്‍ നേടണമെന്ന് സുപ്രീംകോടതി ഉത്തരവ് സ്വാഗതാര്‍ഹമാണ്. കേരള നാട്ടാന ചട്ടങ്ങള്‍ പ്രകാരം രൂപവത്കരിച്ചിട്ടുള്ള ജില്ലാതല സമിതിയുടെ രജിസ്‌ട്രേഷന്‍ ആറാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ഉത്തര്വ. ഉത്സവത്തിന് ഉപയോഗിക്കുന്ന ആനകളുടെ എണ്ണവും ക്ഷേത്രങ്ങള്‍ രജിസ്‌ട്രേഷന്‍ സമയത്ത് വ്യക്തമാക്കണമെന്നും ഇടക്കാല ഉത്തരവില്‍ സുപ്രീംകോടതി വ്യക്തമാക്കി. ലോകം മുഴുവന്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയ കേരളത്തിലെ ആനപീഡനം തടയാനുള്ള നീക്കത്തില്‍ ഒരു സുപ്രധാന കാല്‍വെപ്പാണ് ഈ വിധി. എന്നാല്‍ ഉത്സവങ്ങളേയും പ്രദര്‍ശനങ്ങളേയും വേറെ വേറെ കാണണമെന്നാണ് ആനയുടമകള്‍ […]

pooram

ഉത്സവത്തിന് ആനകളെ എഴുന്നള്ളിക്കുന്ന കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളും ദേവസ്വങ്ങളും രജിസ്‌ട്രേഷന്‍ നേടണമെന്ന് സുപ്രീംകോടതി ഉത്തരവ് സ്വാഗതാര്‍ഹമാണ്. കേരള നാട്ടാന ചട്ടങ്ങള്‍ പ്രകാരം രൂപവത്കരിച്ചിട്ടുള്ള ജില്ലാതല സമിതിയുടെ രജിസ്‌ട്രേഷന്‍ ആറാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ഉത്തര്വ. ഉത്സവത്തിന് ഉപയോഗിക്കുന്ന ആനകളുടെ എണ്ണവും ക്ഷേത്രങ്ങള്‍ രജിസ്‌ട്രേഷന്‍ സമയത്ത് വ്യക്തമാക്കണമെന്നും ഇടക്കാല ഉത്തരവില്‍ സുപ്രീംകോടതി വ്യക്തമാക്കി. ലോകം മുഴുവന്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയ കേരളത്തിലെ ആനപീഡനം തടയാനുള്ള നീക്കത്തില്‍ ഒരു സുപ്രധാന കാല്‍വെപ്പാണ് ഈ വിധി. എന്നാല്‍ ഉത്സവങ്ങളേയും പ്രദര്‍ശനങ്ങളേയും വേറെ വേറെ കാണണമെന്നാണ് ആനയുടമകള്‍ പറയുന്നത്. ഉത്സവങ്ങളും പ്രദര്‍ശനങ്ങളും തമ്മില്‍ ആനക്കെന്ത് വ്യത്യാസം? പലപ്പോഴും ഉത്സവങ്ങളാണ് കൂടുതല്‍ പീഡനങ്ങള്‍ക്ക് കാരണമാകുന്നത്.
നിര്‍ഭാഗ്യകരമെന്നു പറയട്ടെ, മനുഷ്യരോടൊപ്പം മൃഗങ്ങളുടേയും സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ ബാധ്യസ്ഥപരായ സര്‍ക്കാര്‍ കോടതിയില്‍ മുന്നോട്ടുവെച്ച നിലപാട് സ്വാഗതാര്‍ഹമാണെന്ന് പറയാനാകില്ല. ഉത്സവങ്ങളില്‍ നിയന്ത്രണങ്ങളുണ്ടായാല്‍ വിശ്വാസികളില്‍ നിന്ന് പ്രത്യാഘാതമുണ്ടാകുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അത്തരം പ്രത്യാഘാതങ്ങള്‍ തടയാന്‍ ബാധ്യസ്ഥത സര്‍ക്കാരിനല്ലാതെ മറ്റാര്‍ക്കാണ്? ആനകളെ രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്നും കേരളം ചൂണ്ടിക്കാട്ടി. പ്രദര്‍ശനത്തിന് ഉപയോഗിക്കുന്നതാണെങ്കില്‍ മാത്രമേ മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യേണ്ടതുള്ളൂവെന്ന് സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാറും കോടതിയെ അറിയിച്ചു. എല്ലാ വിധ നിയമങ്ങളും ലംഘിച്ച് ആനകളെ പീഢിപ്പിക്കുമ്പോള്‍ ഇടപെടാത്തവരാണ് ഇത്തരത്തില്‍ നിലപാടെടുക്കുന്നത് എന്നതാണ് വൈരുദ്ധ്യം.
ആനകളെ പീഡിപ്പിച്ചാല്‍, ക്രിമിനല്‍ കുറ്റവിചാരണയ്ക്കുപുറമേ, ആനകളെ കണ്ടുകെട്ടുന്നതടക്കമുള്ള കടുത്ത നടപടികള്‍ നേരിടേണ്ടിവരുമെന്നാണ് സ്റ്റിസുമാരായ ദീപക് മിശ്ര, ആര്‍. ഭാനുമതി എന്നിവരടങ്ങുന്ന ബെഞ്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മാത്രമല്ല, കേരളത്തിലുള്ള നാട്ടാനകളുടെ എണ്ണമെടുക്കാന്‍ മുഖ്യവന്യജീവി വാര്‍ഡനോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. വന്യജീവി സംരക്ഷണ നിയമപ്രകാരം ഉടമസ്ഥതാ സര്‍ട്ടിഫിക്കറ്റ് നേടാത്ത ആനയുടമകള്‍ക്കെതിരെ നടപടിയെടുക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലാതലസമിതികളില്‍ ക്ഷേത്രങ്ങളും ദേവസ്വങ്ങളും രജിസ്റ്റര്‍ ചെയ്യുന്നുവെന്ന് സംസ്ഥാനസര്‍ക്കാര്‍ ഉറപ്പാക്കണം. കേരളത്തില്‍ സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലുള്ള നാട്ടാനകള്‍ രജിസ്‌ട്രേഷന്‍ നേടിയിട്ടില്ലെന്ന് മൃഗസംരക്ഷണ ബോര്‍ഡിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അരയാമ സുന്ദരം വ്യക്തമാക്കിയിരുന്നു. ആനകളെ ഉത്സവങ്ങളില്‍ പീഡിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് സംസ്ഥാനസര്‍ക്കാറും ജില്ലാതല സമിതിയും ക്ഷേത്രദേവസ്വം മാനേജ്‌മെന്റുകളും ആനയുടമകളുമാണെന്ന് കോടതി ഓര്‍മ്മിപ്പിച്ചു.
വൈല്‍ഡ് ലൈഫ് റെസ്‌ക്യു ആന്‍ഡ് റീഹാബിലിറ്റേഷന്‍ ബോര്‍ഡ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ സുപ്രധാന പരാമര്‍ശം.
വാസ്തവത്തില്‍, 2012ല്‍ കേരള സര്‍ക്കാര്‍ രൂപം നല്‍കി 2013ല്‍ മാര്‍ച്ച് 20ന് നടപ്പിലാക്കുവാന്‍ ഉത്തരവിട്ട കേരള നാട്ടാന പരിപാലന നിയമത്തിലെ എല്ലാ കാര്യങ്ങളും അതേപടി നടപ്പിലാക്കുവാനാണ് സുപ്രീംകോടതി ഇടക്കാല ഉത്തരവില്‍ ആവശ്യപ്പെട്ടത്. 2013ല്‍ തൃശ്ശൂര്‍ പൂരം നടത്തുന്നതിന് ആ നിയമത്തില്‍ പ്രതിപാദിക്കുന്ന ചട്ടങ്ങള്‍ മൊത്തത്തില്‍ മരവിപ്പിച്ച് കേരള സര്‍ക്കാര്‍ പുറത്തിറക്കിയ സ്‌പെഷ്യല്‍ ഉത്തരവു മൂലം 2013ലും 2014ലും 2015ലും ആ നിയമത്തിലെ ചട്ടങ്ങള്‍ മൊത്തത്തില്‍ എല്ലാ ഉത്സവസംഘാടകരും ആനകോണ്‍ട്രാക്ടര്‍മാരും വ്യാപകമായി ലംഘിക്കുന്നതാണ് കണ്ടത്. അത്തരം പരസ്യമായ നിയമലംഘനത്തിന് കടുത്ത ശിക്ഷ നല്‍കണമെന്ന ഇന്നലത്തെ സുപ്രീം കോടതിയുടെ
സുപ്രധാന ഇടക്കാല വിധി കേരളത്തിലെ അവശേഷിക്കുന്ന നാട്ടാനകളുടെ ജീവന്‍ സംരക്ഷിക്കുവാന്‍ പുതിയ വഴി തെളിയിക്കാനിടയുണ്ട്. 2012ലെ നിയമത്തില്‍ ജില്ലാ തല നാട്ടാനപീഡനനിവാരണ സമിതിയില്‍ ജില്ലാ കലക്ടറെ ചെയര്‍മാനായി പോലീസ് സൂപ്രണ്ട് ചീഫ് വെറ്ററിനറി ഓഫീസര്‍
ഡി.എഫ്.ഒ എന്നീ ഉദ്യോഗസ്ഥര്‍ക്കൊപ്പം ആന ഉടമസംഘം, ആന ഉടമസ്ഥ ഫെഡറേഷന്‍, കേരള ഉത്സവ കോര്‍ഡിനേഷന്‍ കമ്മിറ്റി എന്നിവയുടെ ഓരോ അംഗങ്ങളെയും, രണ്ട് പാപ്പാന്‍ സംഘടനകളുടെ ഓരോ അംഗങ്ങളെയും അംഗങ്ങളാക്കിയിരുന്നു. അതില്‍ ഉദ്യോഗസ്ഥരെക്കാള്‍ കൂടുതല്‍ ആന പീഡനം നടത്തുന്നതിന് കൂട്ടു നില്‍ക്കുന്ന വ്യക്തികള്‍ക്കായിരുന്നു മുന്‍തൂക്കമെന്ന് ആരോപണമുണ്ടായിരുന്നു. അത്തരമൊരു സമിതി ഉണ്ടാക്കിയിരിക്കുന്നത് തന്നെ ആനപീഡനം, ആനകളോടുള്ള ക്രൂരത എന്നിവ തടയുന്ന സുപ്രധാന വിഷയം കൈകാര്യം ചെയ്യുവാനായതിനാല്‍ കേന്ദ്ര മൃഗക്ഷേമ ബോര്‍ഡിന്റെ ഒരു പ്രതിനിധിയെ കൂടി ഉള്‍പ്പെടുത്തുവാന്‍ സുപ്രീം കോടതി ഇന്നലെ ഉത്തരവിട്ടത് സ്വാഗതാര്‍ഹമാണ്. മാത്രമല്ല, ഒരു ജില്ലയിലെ ആനകളെ കൈവശം വെച്ചിരിക്കുന്നവര്‍ അതു സംബന്ധിച്ച എല്ലാ വിവരങ്ങളും ജില്ലാ കലക്ടര്‍ക്ക് രേഖാമൂലം നല്‍കണമെന്നതും ഓരോ ജില്ലയിലെയും ആരാധനാലയങ്ങളിലെ ഉത്സവാവശ്യത്തിന് ഏതൊക്കെ ദിവസം എത്ര ആനകളെ വീതം എഴുന്നള്ളിക്കുവാന്‍ ആവശ്യമുണ്ടെന്ന വിവരം ആരാധനാലയങ്ങളുടെ ഉടമസ്ഥര്‍ ജില്ലാ കലക്ടറെ അറിയിക്കണമെന്നതും പുതിയ സുപ്രീം കോടതി ഉത്തരവു പ്രകാരം നിര്‍ബന്ധമായിരിക്കെ, ജില്ലാ കലക്ടറുടെ അനുമതി ഇല്ലാതെ കേരളത്തില്‍ ഒരിടത്തും ഇനി ആന പരിപാടികള്‍ നടത്തിയാല്‍ അത് ശിക്ഷാര്‍ഹമാകുമെന്ന സാഹചര്യം നിലവില്‍ വരും. ആനകളെ പീഡിപ്പിക്കുന്നതായ പരാതികളിലും വാര്‍ത്തകളിലും സാക്ഷികളുടെ പിന്‍ബലത്തില്‍ കോര്‍ട്ടലക്ഷ്യനടപടി കൈകൊള്ളണമെന്നും പീഡനം തെളിഞ്ഞാല്‍ ആനയെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. തീര്‍ച്ചയായും വളരെ പ്രതീക്ഷ നല്‍കുന്ന ഇടപെടലാണ് കോടതി നടത്തിയിരിക്കുന്നതെന്നു പറയാം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply