സുനില്‍ പി ഇളയിടത്തിന്റെത് ബൗദ്ധിക പാപ്പരത്വം

കെ കെ ബാബുരാജ് ചിന്തകളെ മാറ്റിമറിക്കുന്ന രീതിയില്‍ സുനില്‍.പി.ഇളയിടം മലയാളികളുടെ ബൗദ്ധിക മണ്ഡലത്തില്‍ ശ്രദ്ധേയമായ ഇടപെടല്‍ നടത്തിയിരിക്കുന്നു. അടുത്തിടെ മഹാഭാരത പഠന പ്രഭാഷണങ്ങള്‍ നടത്തിയ അദ്ദേഹം പുതിയ ചില നിരീക്ഷണങ്ങള്‍ അവതരിപ്പിച്ചു എന്ന് അവകാശപ്പെടുന്ന ഒരു അഭിമുഖ സംഭാഷണം ‘മാധ്യമത്തി’ന്റെ മുന്‍ലക്കത്തില്‍ വായിച്ചു. ഇന്ത്യയിലെ മാര്‍ക്‌സിസ്റ്റുകള്‍ പണ്ടേ നടത്തിക്കൊണ്ടിരിക്കുന്ന ബൗദ്ധിക പാപ്പരത്വത്തിനു ചുറ്റും കറങ്ങുക എന്നതിനപ്പുറം അദ്ദേഹം പുതിയതായി എന്താണ് നിരീക്ഷിച്ചതെന്നു അഭിമുഖത്തില്‍ വ്യക്തമല്ല. മാത്രമല്ല; മഹാത്മാ ഫൂലെയും ഡോ.ബി.ആര്‍ അംബേദ്കറും മറ്റും ഇന്ത്യന്‍ പുരാണ കൃതികള്‍ക്ക് […]

ssss

കെ കെ ബാബുരാജ്

ചിന്തകളെ മാറ്റിമറിക്കുന്ന രീതിയില്‍ സുനില്‍.പി.ഇളയിടം മലയാളികളുടെ ബൗദ്ധിക മണ്ഡലത്തില്‍ ശ്രദ്ധേയമായ ഇടപെടല്‍ നടത്തിയിരിക്കുന്നു. അടുത്തിടെ മഹാഭാരത പഠന പ്രഭാഷണങ്ങള്‍ നടത്തിയ അദ്ദേഹം പുതിയ ചില നിരീക്ഷണങ്ങള്‍ അവതരിപ്പിച്ചു എന്ന് അവകാശപ്പെടുന്ന ഒരു അഭിമുഖ സംഭാഷണം ‘മാധ്യമത്തി’ന്റെ മുന്‍ലക്കത്തില്‍ വായിച്ചു.

ഇന്ത്യയിലെ മാര്‍ക്‌സിസ്റ്റുകള്‍ പണ്ടേ നടത്തിക്കൊണ്ടിരിക്കുന്ന ബൗദ്ധിക പാപ്പരത്വത്തിനു ചുറ്റും കറങ്ങുക എന്നതിനപ്പുറം അദ്ദേഹം പുതിയതായി എന്താണ് നിരീക്ഷിച്ചതെന്നു അഭിമുഖത്തില്‍ വ്യക്തമല്ല. മാത്രമല്ല; മഹാത്മാ ഫൂലെയും ഡോ.ബി.ആര്‍ അംബേദ്കറും മറ്റും ഇന്ത്യന്‍ പുരാണ കൃതികള്‍ക്ക് മേല്‍ നടത്തിയ ‘പ്രതി-അതിവര്‍ത്തന-വംശാവലി വായനകളെ’ മാര്‍ക്‌സിസ്റ്റ് ശബ്ദ കോലാഹലങ്ങളില്‍ മുക്കിത്താഴ്ത്തി അവയുടെ അര്‍ഥം ചോര്‍ത്തി കളയുകയാണോ അദ്ദേഹം ചെയ്യുന്നതെന്നാണ് സംശയം.

ഇക്കാര്യം സൂചിപ്പിക്കാനല്ല ഇത് എഴുതുന്നത്. മറിച്ചു; ഹിന്ദു പുരാണ കൃതികളെ നിരന്തരമായി പുനരാഖ്യാനം ചെയ്യുന്നതിലൂടെ സമകാലീന ഹിന്ദുത്വത്തിന് എന്തെങ്കിലും വെല്ലുവിളി ഉയര്‍ത്താന്‍ കഴിയുമോ? ‘മഹാഭാരതം’ കമ്പോടു കമ്പു വായിച്ചാല്‍ അതില്‍ എഴുപതു ശതമാനവും ബ്രാഹ്മണരുടെയും പശുക്കളുടെയും മാഹാത്മ്യ വര്‍ണനകളാണ് ഉള്ളത്. ഇന്ദ്രനും ബലിയുമായുള്ള സംഭാഷണം, വിശ്വാമിത്രന്റെ ജീവിതകഥ, ഖാണ്ഡവ ദഹനം, സര്‍പ്പ സത്രം, ദ്വാരകയേയും ശല്യരുടെ നാടുകളെയും പറ്റിയുള്ള വര്‍ണ്ണനകള്‍ മുതലായ പ്രതിപാദനങ്ങള്‍ ഒഴിച്ചാല്‍ ‘മഹാഭാരതത്തില്‍’ വൈവിധ്യങ്ങള്‍ കുറവാണ്. ഇവയെ ആവര്‍ത്തിച്ചു വ്യാഖ്യാനിക്കുന്നതിലൂടെ കീഴാളര്‍ക്കും സ്ത്രീകള്‍ക്കും പുതു ജ്ഞാന നിക്ഷേപങ്ങള്‍ കിട്ടുമെന്ന് പറയുന്നത് വെറും മതേതര നിഷ്‌കളങ്കത മാത്രമാണ്.

ബ്രാഹ്മിണിസം ഉള്‍കൊള്ളുന്ന ‘സമയ ബോധത്തെ’ മറികടക്കാന്‍ ഇന്ത്യന്‍ മാര്‍ക്‌സിസ്റ്റുകള്‍ക്കു കഴിയില്ലെന്നതിന്റെ തെളിവാണ് സുനിലിനെ പോലുള്ളവരുടെ പുനരാഖ്യാനങ്ങള്‍ എന്നതാണ് വസ്തുത.

പിശാചിന്റെ ഭാഷയില്‍ എഴുതപെട്ട കാശ്മീരി കൃതി ആയ ‘ബ്രഹത് കഥ’ എന്ന ‘കഥ സരിത്സാഗരത്തെ’ കുറച്ചുകൂടി ശ്രദ്ധിക്കുന്നത് നന്നാണെന്നു തോന്നുന്നു. പഞ്ചതന്ത്രം, വിക്രമാദിത്യ കഥകള്‍ മുതലായവ അതിന്റെ ഭാഗമാണ്. അസുരന്മാരുടെ പക്ഷം പിടിക്കുകയും ദേവന്മാരെ നിന്ദിക്കുകയും ചെയുന്ന ഈ കൃതിയുടെ സ്വാധീനത അറബിക്കഥകളിലും യൂറോപ്യന്‍ ഫോക് ലോറുകളിലും കാണാന്‍ കഴിയും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply