സുധീരന്‍ : വെല്‍ഡണ്‍ രാഹുല്‍…

സംസ്ഥാനനേതൃത്വത്തിലെ ഇരു ഗ്രൂപ്പുകളുടെയും എതിര്‍പ്പ് അവഗണിച്ച് വി. എം സുധീരനെ കെ.പി.സി.സി പ്രസിഡന്റായി തിരഞ്ഞെടുത്ത കോണ്‍ഗ്രസ്സ് ഹൈക്കമാന്റ് പ്രത്യേകിച്ച് രാഹുല്‍ ഗാന്ധി അഭിനന്ദനമര്‍ഹിക്കുന്നു. തീര്‍ച്ചയായും കോണ്‍ഗ്രസ്സ് അധ്യക്ഷനെ തിരഞ്ഞെടുക്കുന്നത് ജനാധിപത്യ രീതിയിലല്ല. ഇപ്പോഴും അങ്ങനെതന്നെ. പക്ഷെ ഗ്രൂപ്പുകളുടേയും സമദായങ്ങളുടേയും താല്‍പ്പര്യമാണ് അവിടെ പ്രതിഫലിക്കാറുള്ളത്. അതില്‍ നിന്ന് വ്യത്യസ്ഥമായി ജനങ്ങളുടെ താല്‍പ്പര്യത്തിനും മൂല്യങ്ങള്‍ക്കും പ്രാധാന്യം കൊടുത്തു എന്നതാണ് രാഹുലിന് കയ്യടി വാങ്ങികൊടുക്കുന്നത്. സുധീരന്റെ ക്ലീന്‍ ഇമേജ് തന്നെയാണ് ഹൈക്കമാന്‍ഡ് മുഖവിലക്കെടുത്തത്. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിതോറ്റാലും വിരോധമില്ല, തങ്ങളുടെ അപ്രമാദിത്വം നഷ്ടപ്പടാതിരിക്കാന്‍ […]

download

സംസ്ഥാനനേതൃത്വത്തിലെ ഇരു ഗ്രൂപ്പുകളുടെയും എതിര്‍പ്പ് അവഗണിച്ച് വി. എം സുധീരനെ കെ.പി.സി.സി പ്രസിഡന്റായി തിരഞ്ഞെടുത്ത കോണ്‍ഗ്രസ്സ് ഹൈക്കമാന്റ് പ്രത്യേകിച്ച് രാഹുല്‍ ഗാന്ധി അഭിനന്ദനമര്‍ഹിക്കുന്നു. തീര്‍ച്ചയായും കോണ്‍ഗ്രസ്സ് അധ്യക്ഷനെ തിരഞ്ഞെടുക്കുന്നത് ജനാധിപത്യ രീതിയിലല്ല. ഇപ്പോഴും അങ്ങനെതന്നെ. പക്ഷെ ഗ്രൂപ്പുകളുടേയും സമദായങ്ങളുടേയും താല്‍പ്പര്യമാണ് അവിടെ പ്രതിഫലിക്കാറുള്ളത്. അതില്‍ നിന്ന് വ്യത്യസ്ഥമായി ജനങ്ങളുടെ താല്‍പ്പര്യത്തിനും മൂല്യങ്ങള്‍ക്കും പ്രാധാന്യം കൊടുത്തു എന്നതാണ് രാഹുലിന് കയ്യടി വാങ്ങികൊടുക്കുന്നത്.
സുധീരന്റെ ക്ലീന്‍ ഇമേജ് തന്നെയാണ് ഹൈക്കമാന്‍ഡ് മുഖവിലക്കെടുത്തത്. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിതോറ്റാലും വിരോധമില്ല, തങ്ങളുടെ അപ്രമാദിത്വം നഷ്ടപ്പടാതിരിക്കാന്‍ ഗ്രൂപ്പു മറന്ന് ഒന്നിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും ആഭ്യന്തരമന്ത്രിയും മുന്‍ കെ പി സി സി പ്രസിഡന്റുമായ രമേശ് ചെന്നിത്തലക്കും ജി. കാര്‍ത്തികേയനെ പ്രസിഡന്റാക്കുന്നതിനെയാണ് പിന്തുണച്ചത്. അക്കാര്യം ഹൈക്കമാന്‍ഡ് തള്ളിയത് അവര്‍ക്ക് ശക്തമായ തിരിച്ചടിയാണ്. തങ്ങളുടെ റബ്ബര്‍ സ്റ്റാബാവുമെന്നുറപ്പുണ്ടായിരുന്ന കാര്‍ത്തികേയനായിരുന്നു ഇരുവര്‍ക്കും താല്‍പ്പര്യം. വിഎസിനെ സിപിഎമ്മിലെ ഔദ്യോഗിക വിഭാഗം ഭയപ്പടുന്നതിനു സമാനമാണ് സുധീരനെ ഇവരും ഭയപ്പെടുന്നത് എന്നു കരുതേണ്ടിവരുന്നത് സ്വാഭാവികം.
ലോകസഭാ തിരഞ്ഞെടുപ്പിനു മുമ്പ് മുഖഛായ മെച്ചപ്പെടുത്തി പരമാവധി സീറ്റുനേടണമെന്ന ഹൈക്കമാന്റിന്റെ കര്‍ശനമായ നിലപാടാണ് ഈ തീരുമാനത്തിനു പിന്നില്‍. ലോകസഭാ തിരഞ്ഞെടുപ്പില്‍ ശക്തമായ ഒരു പോരാട്ടത്തിനുള്ള സാധ്യതയാണ് ജനസ്വാധീനമുള്ളതും ജനകീയസമരങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതുമായ സുധീരന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സിനു ലഭിച്ചിരിക്കുന്നത്. മറുവശത്ത് ജനകീയ പിന്തുണയുള്ള വിഎസിനെ സിപിഎം തീര്‍ത്തും ഒറ്റപ്പെടുത്തിയ സാഹചര്യത്തില്‍.
സുധീരനെ പ്രസിഡന്റാക്കിയതിനുപിന്നില്‍ മറ്റൊരു രാഷ്ട്രീയ കാരണവും കൂടിയുണ്ട്. അഴിമതിക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന ആം ആദ്മിയുടെ സാന്നിധ്യമാണത്. ആം ആദ്മിയോട് രാഷ്ട്രീയമായി മത്സരിക്കാന്‍ ആദര്‍ശ ധീരതയുള്ളവര്‍ അനിവാര്യമാണെന്ന് കോണ്‍ഗ്രസ്സ നേതൃത്വം മനസ്സിലാക്കിയിട്ടുണ്ട്. വി ഡി സതീശനെ വൈസ് പ്രസിഡന്റാക്കിയതും ഈ ലക്ഷ്യത്തോടെയതന്നെ.
ഇത് വലിയ ഉത്തരവാദിത്തമാണെന്ന് കൃത്യമായ ബോധ്യമുണ്ടെന്നും ആ ഗൗരവത്തോടെയാണ് പദവിയെ കാണുന്നതെന്നും ആദ്യകടമ്പ പാര്‍ലമെന്റ് തിരഞ്ഞെടുപ്പാണെന്നും സുധീരന്‍ പറഞ്ഞു. തീര്‍ച്ചയായും സുധീരന്റെ രാഷ്ട്രീയ ഭാവിക്കും തിരഞ്ഞെടുപ്പ് പ്രധാനമാണ്. എന്നാല്‍ അതിനേക്കാള്‍ മുഖ്യം മറ്റൊന്നാണ്. ഇനിയും ജനങ്ങള്‍ക്കും ജനകീയ സമരങ്ങള്‍ക്കും മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിനുവേണ്ടിയും നിലകൊള്ളുക എന്നതാണത്. അതിനു തടസ്സം വന്നാല്‍ ഈ ഉന്നത പദവി വലിച്ചെറിയാന്‍ പോലും സുധീരന്‍ തയ്യാറാകുമെന്നാണ് വലിയൊരു വിഭാഗം പ്രതീക്ഷിക്കുന്നത്.
സുധീരന്‍ പ്രസിഡന്റാകുന്നത് മൊത്തം രാഷ്ട്രീയത്തിനു ഗുണകരമാകുമെന്നും കരുതാം. രാഷ്ട്രീയം ക്രിമിനല്‍വല്‍ക്കരിക്കുന്ന ശക്തികള്‍ക്ക്, അവരേതു പാര്‍ട്ടിയിലായാലും തിരിച്ചടിയാണ് ഈ തീരുമാനം. ജനം മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന് ഒപ്പമേ നില്‍ക്കു എന്നതില്‍ സംശയം വേണ്ട. അതിനാല്‍ തന്നെ സ്വയം ശുദ്ധീകരിക്കാന്‍ അവര്‍ തയ്യാറാകുമെന്നും കരുതാം. അതായിരിക്കും സുധീരന്റെ ചരിത്രപരമായ കടമ.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply