സുധീരന്റെ നിലപാടു ശരി…. പക്ഷെ

നിലവാരമില്ലാത്ത ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കുന്നതിനെച്ചൊല്ലി കെ പി സി സി പ്രസിഡന്റ് സുധീരന്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് ശരിയാണ്. എന്നാല്‍ ജനാധിപത്യപരമായി പാര്‍ട്ടിയെയും സര്‍ക്കാരിനേയും ബോധ്യപ്പെടുത്താനാകാതെ തന്റെ നിലപാട് അടിച്ചേല്‍പ്പിക്കാന്‍ ദ്ദേഹം ശ്രമിക്കുന്നതില്‍ കാര്യമില്ല. ഷാനിമോള്‍ ഉസ്മാനടക്കം പല നേതാക്കള്‍ക്കുമെതിരെ അച്ചടക്കത്തിന്റെ പടവാള്‍ ഉയര്‍ത്തുന്നതിലും കാര്യമില്ല. 21 വര്‍ഷമായിട്ടും നിലവാരം കൈവരിക്കാത്ത ബാറുകള്‍ക്ക് വീണ്ടും സമയം അനുവദിക്കേണ്ടതില്ലെന്നും അത്തരം ബാറുകള്‍ അടച്ചുപൂട്ടുകയാണു വേണ്ടതെന്നുമാണ് സുധീരന്റഎ നിലപാട്. നിലവാരമില്ലാത്തതിന്റെ പേരില്‍ അടഞ്ഞുകിടക്കുന്ന ബാറുകള്‍ക്ക് അനുമതി നല്‍കുകയും അടുത്ത അബ്കാരിനയം […]

images

നിലവാരമില്ലാത്ത ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കുന്നതിനെച്ചൊല്ലി കെ പി സി സി പ്രസിഡന്റ് സുധീരന്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് ശരിയാണ്. എന്നാല്‍ ജനാധിപത്യപരമായി പാര്‍ട്ടിയെയും സര്‍ക്കാരിനേയും ബോധ്യപ്പെടുത്താനാകാതെ തന്റെ നിലപാട് അടിച്ചേല്‍പ്പിക്കാന്‍ ദ്ദേഹം ശ്രമിക്കുന്നതില്‍ കാര്യമില്ല. ഷാനിമോള്‍ ഉസ്മാനടക്കം പല നേതാക്കള്‍ക്കുമെതിരെ അച്ചടക്കത്തിന്റെ പടവാള്‍ ഉയര്‍ത്തുന്നതിലും കാര്യമില്ല.
21 വര്‍ഷമായിട്ടും നിലവാരം കൈവരിക്കാത്ത ബാറുകള്‍ക്ക് വീണ്ടും സമയം അനുവദിക്കേണ്ടതില്ലെന്നും അത്തരം ബാറുകള്‍ അടച്ചുപൂട്ടുകയാണു വേണ്ടതെന്നുമാണ് സുധീരന്റഎ നിലപാട്. നിലവാരമില്ലാത്തതിന്റെ പേരില്‍ അടഞ്ഞുകിടക്കുന്ന ബാറുകള്‍ക്ക് അനുമതി നല്‍കുകയും അടുത്ത അബ്കാരിനയം വരെ നിലവാരം ഉയര്‍ത്താന്‍ സമയം നല്‍കുകയും വേണമെന്നാണു മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ സ്വീകരിച്ച നിലപാട്. കെ.പി.സി.സിസര്‍ക്കാര്‍ ഏകോപനസമിതിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സുധീരനും ഇക്കാര്യത്തില്‍ കൊമ്പുകോര്‍ത്തു. രണ്ടുതവണയായി മണിക്കൂറുകളോളം ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമെടുക്കാന്‍ കഴിഞ്ഞില്ല. എക്‌സൈസ് മന്ത്രി കെ. ബാബുവും മിക്കവാറും നേതാക്കളും മുഖ്യമന്ത്രിക്കൊപ്പമായിരുന്നു. ഒടുവില്‍, നിയമോപദേശം തേടിയശേഷം വീണ്ടും ചര്‍ച്ചചെയ്ത് നിലപാടു സ്വീകരിക്കാമെന്ന തീരുമാനത്തില്‍ യോഗം പിരിയുകയാണുണ്ടായത്. കോണ്‍ഗ്രസ് നയപരമായ തീരുമാനം കൈക്കൊള്ളാത്ത സാഹചര്യത്തില്‍ യു.ഡി.എഫും ഇക്കാര്യം ചര്‍ച്ചചെയ്തില്ല.
ടു സ്റ്റാര്‍ പദവിയുള്ള ബാറുകള്‍ക്കു ലൈസന്‍സ് നല്‍കുന്നതിനോടു സുധീരന്‍ യോജിച്ചെങ്കിലും, പദവി മാത്രം പോരാ സര്‍ട്ടിഫിക്കറ്റും വേണമെന്ന കര്‍ശനനിലപാട് അദ്ദേഹം സ്വീകരിച്ചു. പല ബാറുകളും സ്റ്റാര്‍ പദവി പുതുക്കാത്തതിനാല്‍ സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ട സ്ഥിതിയാണ്. അതുകൊണ്ടു തല്‍കാലം ഇവയ്ക്കു പ്രവര്‍ത്തനാനുമതി നല്‍കണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വി.ഡി. സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ സുധീരന്റെ നിലപാട് മാറ്റണമെന്ന് അഭ്യര്‍ഥിച്ചു.
പ്രശ്‌നത്തില്‍ സമന്വയത്തിനു പകരം തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ കെ.പി.സി.സി. അധ്യക്ഷന്‍ ശ്രമിക്കുന്നതായി യോഗത്തില്‍ മുഖ്യമന്ത്രി തുറന്നടിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഒരാള്‍ മാത്രം മദ്യവിരുദ്ധതയുടെ ആളെന്നും മറ്റുള്ളവരെല്ലാം മദ്യലോബിയുടെ വക്താക്കളെന്നും വരുത്തിത്തീര്‍ക്കാനുള്ള ശ്രമം നല്ലതല്ലെന്നും ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി. തന്റേതു പുതിയ തീരുമാനമോ നിലപാടോ അല്ലെന്നു സുധീരന്‍ തിരിച്ചടിച്ചു. വര്‍ഷങ്ങളായി കൈക്കൊള്ളുന്ന നിലപാടാണിത്. ഇനിയതു മാറ്റിയാല്‍ തെറ്റിദ്ധരിക്കപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെ.പി.സി.സി. അധ്യക്ഷന്‍ ഒറ്റയ്ക്കും 12 അംഗസമിതിയില്‍ മുഖ്യമന്ത്രിയുള്‍പ്പെടെ മറ്റുള്ളവര്‍ എതിര്‍ചേരിയിലും നിന്നതിനേത്തുടര്‍ന്ന് രാവിലെ 11 മുതല്‍ മൂന്നുമണിക്കൂറോളം ദീര്‍ഘിച്ച യോഗം തീരുമാനമെടുക്കാതെ പിരിഞ്ഞു.
സുധീരന്റേത് പഴയ നിലപാടാണെന്നത് ശരി. എന്നാല്‍ അന്ന് അദ്ദേഹത്തിന് പാര്‍ട്ടിയില്‍ ഉത്തരവാദിത്തമുണ്ടായിരുന്നില്ല. അച്ചടക്ക നടപടിയെ ഭയപ്പെടാതെ അദ്ദേഹം എല്ലാം തുറന്നടിക്കുമായിരുന്നു. കെപിസിസി യോഗങ്ങള്‍ കൃത്യമായി ചേരാത്തതിനാല്‍ തനിക്കു പറയാന്‍ വേറെ വേദിയില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഇപ്പോള്‍ യോഗങ്ങള്‍ ചേരുന്നുണ്ട്.എ ങ്കില്‍ കൂടി നിലപാടുകള്‍ അടിച്ചേല്‍പ്പിക്കുന്നത് ജനാധിപത്യപരമായി ശരിയല്ലല്ലോ. ഒരു സംഘടന എത്രമാത്രം ജനാധിപത്യപരമായും സുതാര്യമായും തീരുമാനങ്ങള്‍ എടുക്കുന്നു എന്നതാണ് ആധുനികകാലത്ത് അതിന്റെ പ്രസക്തി നിര്‍ണ്ണയിക്കുന്നത്.
തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങലുമായി ബന്ധപ്പെട്ട് പല നേതാക്കള്‍ക്കെതിരേയും അച്ചടക്ക നടപടിയെടുക്കുന്നതിലും ഇതേ വിഷയമുണ്ട്. കോണ്‍ഗ്രസ്സ് ഒരിക്കലും കേഡര്‍ പാര്‍ട്ടിയല്ല. വിഎസ് അച്യുതാനന്ദനു പറയാന്‍ കഴിയാത്ത പല കാര്യങ്ങളും സുധീരന്‍ പറഞ്ഞിരുന്നതും അതുകൊണ്ടാണ്. സര്‍ക്കാര്‍ – പാര്‍ട്ടി നിലപാടുകള്‍ക്കെതിരായി ജനകീയ സമരങ്ങളില്‍ ഇടപെട്ടിരുന്നതും. അതുകൊണ്ടാണല്ലോ സുധീരന്‍ നേതൃത്വത്തിലെത്തിയതുപോലും. അവയെല്ലാം മറന്ന് സുധീരന്‍, പിണമരായി വിജയനെപോലെ അച്ചക്കത്തിന്റെ പടവാളുമായി നില്‍ക്കുന്നതു കാണാന്‍ രാഷ്ട്രീയമായി ഒരു ഭംഗിയുമില്ല. പ്രചാരണങ്ങളില്‍ തെറ്റു വരുത്തിയ ഒരു നേതാവിനെപ്പോലും ശിക്ഷിക്കാതിരിക്കില്ലെനാനണ് സുധീരന്‍ പറയുന്നത്. ഇത് സംബന്ധിച്ച് കീഴ്ഘടകങ്ങള്‍ക്കും വ്യക്തികള്‍ക്കും ഉണ്ടായ വീഴ്ചകള്‍, തെറ്റുകള്‍, പോരായ്മകള്‍ എന്നിവയെക്കുറിച്ച് ഡി.സി.സി പ്രസിഡന്റുമാര്‍ കെ.പി.സി.സി ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇത് പാര്‍ട്ടി, സര്‍ക്കാര്‍ ഏകോപന സമിതിയില്‍ ചര്‍ച്ച ചെയ്യും. തുടര്‍ന്നായിരിക്കും നടപടി സ്വീകരിക്കുക
കണ്ണൂരില്‍ കെ. സുധാകരനെതിരെ മാധ്യമങ്ങളോട് മോശമായി സംസാരിച്ച കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി. രാമകൃഷ്ണന് ഷോക്കോസ് നോട്ടീസ് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ഡി സുഗതനെതിരേയും കെ സി വേണുഗോപാലനെതിരെ സംസാരിച്ച ഷാനിമോള്‍ ഉസ്മാനെതിരേയും നടപടിയുണ്ടാകുമത്രെ. പാര്‍ട്ടിക്കായും മുന്നണിക്കായും പ്രവര്‍ത്തിച്ചവരുടെ മനസ്സിനെ ഇടിക്കുന്ന തരത്തില്‍ പരസ്യവിവാദം ഒഴിവാക്കണമെന്നും അഭിപ്രായങ്ങള്‍ പാര്‍ട്ടി വേദിയില്‍ പറയണമെന്നും സുധീരന്‍ നിര്‍ദേശിച്ചു. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നന്നായി പ്രവര്‍ത്തിച്ചെങ്കിലും സംഘടനാപരമായ ദൗര്‍ബല്യങ്ങള്‍ ചിലയിടങ്ങളില്‍ പ്രതികൂലമായി ബാധിച്ചെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
തീര്‍ച്ചയായും അഴിമതിയടക്കമുള്ള ആരോപണങ്ങളില്‍ മുഖഛായ നഷ്ടപ്പെട്ട കോണ്‍ഗ്രസ്സിന് സുധീരമെപോലൊരാളുടെ നേതൃത്വം അനിവാര്യമാണ്. അതേസമയം ജനാധിപത്യപരമായി മാത്രം തീരുമാനമെടുക്കു എന്ന രീതി പിന്തുടര്‍ന്നില്ലെങ്കില്‍ വെളുക്കാന്‍ തേച്ചത് പാണ്ടാകും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: uncategorized | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply