സുധീരനെ വിളിക്കൂ – കോണ്‍ഗ്രസ്സിനെ രക്ഷിക്കൂ

കേരളത്തിലെ കോണ്‍ഗ്രസ്സിനെ രക്ഷിക്കാന്‍ ഹൈക്കമാന്റിന്റെ മുന്നിലുള്ള ഏകമാര്‍ഗ്ഗം ഇതാണ്. സുധീരനെ വിളിക്കുക. ഇന്ന് കോണ്‍ഗ്രസ്സ് ചെന്നുപെട്ടിട്ടുള്ള രൂക്ഷമായ പ്രതിസന്ധി പരിഹരിക്കാനുള്ള ക്രിയാത്മകമായ ഏക നിര്‍ദേശം അതുമാത്രമാണ്. കേരളത്തില്‍ കോണ്‍ഗ്രസ്സ് നിലനില്‍ക്കണമന്ന് ജനാധിപത്യവാദികളും കമ്യൂണിസ്റ്റുകാരുമെല്ലാം ഉള്ളില്‍ ആഗ്രഹിക്കുന്നു എന്നത് യാഥാര്‍ത്ഥ്യം. ഏകദേശം ഒപ്പത്തിനൊപ്പം ശക്തിയുള്ള ഇരുമുന്നണികളും നിലനില്‍ക്കുന്നതും മാറി മാറി ഭരിക്കുന്നതും ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നു. അല്ലെങ്കില്‍ ബംഗാളിന്റെ ഒരവസ്ഥ ഇവിടെ ഉണ്ടാകുമായിരുന്നു. മൂന്നാമതൊരു സാധ്യതയില്ല എന്ന പരിമിതി നിലനില്‍ക്കുമ്പോഴും അഞ്ചുവര്‍ഷം കഴിഞ്ഞാല്‍ ജനം മാറി കുത്തും എന്ന ഭയം […]

sudheeran

കേരളത്തിലെ കോണ്‍ഗ്രസ്സിനെ രക്ഷിക്കാന്‍ ഹൈക്കമാന്റിന്റെ മുന്നിലുള്ള ഏകമാര്‍ഗ്ഗം ഇതാണ്. സുധീരനെ വിളിക്കുക. ഇന്ന് കോണ്‍ഗ്രസ്സ് ചെന്നുപെട്ടിട്ടുള്ള രൂക്ഷമായ പ്രതിസന്ധി പരിഹരിക്കാനുള്ള ക്രിയാത്മകമായ ഏക നിര്‍ദേശം അതുമാത്രമാണ്.
കേരളത്തില്‍ കോണ്‍ഗ്രസ്സ് നിലനില്‍ക്കണമന്ന് ജനാധിപത്യവാദികളും കമ്യൂണിസ്റ്റുകാരുമെല്ലാം ഉള്ളില്‍ ആഗ്രഹിക്കുന്നു എന്നത് യാഥാര്‍ത്ഥ്യം. ഏകദേശം ഒപ്പത്തിനൊപ്പം ശക്തിയുള്ള ഇരുമുന്നണികളും നിലനില്‍ക്കുന്നതും മാറി മാറി ഭരിക്കുന്നതും ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നു. അല്ലെങ്കില്‍ ബംഗാളിന്റെ ഒരവസ്ഥ ഇവിടെ ഉണ്ടാകുമായിരുന്നു. മൂന്നാമതൊരു സാധ്യതയില്ല എന്ന പരിമിതി നിലനില്‍ക്കുമ്പോഴും അഞ്ചുവര്‍ഷം കഴിഞ്ഞാല്‍ ജനം മാറി കുത്തും എന്ന ഭയം ഭരണക്കാര്‍ക്കുണ്ടാകുന്നത് നല്ലതാണ്. മാത്രമല്ല കേരളത്തില്‍ മൂന്നാമതൊരു ശക്തി വരുകയാണെങ്കില്‍ ബിജെപിയായിരിക്കുമെന്നതിനാല്‍ അതൊഴിവാക്കാന്‍ കോണ്‍ഗ്രസ്സിനും സിപിഎമ്മിനും താല്‍പ്പര്യവുമുണ്ട്. അതിനാല്‍ കോണ്‍ഗ്രസ്സിന്റെ തകര്‍ച്ച് സിപിഎമ്മും ആഗ്രഹിക്കുന്നില്ല. സിപിഎമ്മും ബിജെപിയും മുഖാമുഖം അണിനിരന്നാലത്തെ അവസ്ഥയെ ജനാധിപത്യ വിശ്വാസികള്‍ ഭയപ്പെടുന്നതുമാണ്. ഇത്തരം സാഹചര്യങ്ങളാണ് എത്ര ഗ്രൂപ്പുകളും ഗ്രൂപ്പു പ്രവര്‍ത്തനവും ഉണ്ടെങ്കിലും കോണ്‍ഗ്രസ്സിനെ നിലനിര്‍ത്തുന്നത്.
ഇപ്പോള്‍ അടുത്ത കാലത്തൊന്നും നേരിടാത്ത ദുരവസ്ഥയിലാണ് കോണ്‍ഗ്രസ്സ്. സോളാര്‍ വിവാദം പാര്‍ട്ടിയെ കുറച്ചൊന്നുമല്ല ഉലച്ചിരിക്കുന്നത്. പൊതു തിരഞ്ഞെടുപ്പിനെ കുറിച്ചുപോലും പ്രതിപക്ഷം സംസാരിക്കാനാരംഭിച്ചത് നേതാകകളെ ഞെട്ടിച്ചിട്ടുമുണ്ട്. മാത്രമല്ല ലോകസഭാ തിരഞ്ഞെടുപ്പ ആസന്നമായിരിക്കുന്നു. ഈ സാഹചര്യത്തെ എങ്ങനെ മറികടക്കാമെന്ന ആലോചനയാണ് തിരുവനന്തപുരത്തും ഡെല്‍ഹിയിലും നടക്കുന്നത്. ഉയര്‍ന്നു വന്നിരിക്കുന്ന ഒരു നിര്‍ദ്ദേശം ചെന്നിത്തലയെ ആഭ്യന്തര മന്ത്രിയാക്കുക എന്നതാണ്. മോശപ്പെട്ട് അനുഭവം നേരിട്ട ചെന്നിത്തല വിസമ്മതിക്കുന്നുണ്ടെങ്കിലും ഹൈക്കമാന്റ് നിര്‍ദ്ദേശിച്ചാല്‍ ഒഴിയാനാകില്ല. പിന്നെയുള്ളത് ഒഴിവു വരുന്ന കെപിസിസി പ്രസിഡന്റ് സ്ഥാനമാണ്. ജി കാര്‍ത്തികേയനെ പ്രസിഡന്റ്ാക്കി തിരുവഞ്ചൂരിനെ സ്പീക്കറാക്കുക എന്നതാണ് സജീവ നിര്‍ദ്ദേശം. എന്നാല്‍ സുധീരനെ വിളിക്കൂ, കോണ്‍ഗ്രസ്സിനെ രക്ഷിക്കൂ എന്ന നിര്‍ദ്ദേശം ഹൈക്കമാന്റിനു മുന്നിലെത്തിയിട്ടുണ്ടെന്നാണറിയുന്നത്.
സത്യത്തില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു സമയത്തുതന്നെ അത്തരമൊരു നിര്‍ദ്ദേശം നിലവിലുണ്ടായിരുന്നു. അതുകൊണ്ടായിരുന്നു സുധീരന്‍ മത്സരിക്കാതിരുന്നതും ചെന്നിത്തല മത്സരിച്ചതും. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയും ചെന്നിത്തല ആഭ്യന്തരമന്ത്രിയുമാകുക, സുധീരന്‍ കെപിസിസി പ്രസിഡന്റുമാകുക എന്നതായിരുന്നു അന്നത്തെ ധാരണ. എന്നാല്‍ ഭൂരിപക്ഷം കുറഞ്ഞതോടെ ചെന്നിത്തല മന്ത്രിയാകേണ്ട എന്നു തീരുമാനിക്കുകയും ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ഒന്നിക്കുകയും സുധീരനെ ഒഴിവാക്കുകയുമാണ് ചെയ്തതെന്ന് വാര്‍ത്തയുണ്ടായിരുന്നു. സുധീരന്‍ നേതൃത്വത്തിലേക്ക് വരുന്നത് കേരളത്തിലെ മിക്കവാറും നേതാക്കള്‍ ഇഷ്ടപ്പെടുന്നില്ല എന്നത് പരസ്യമായ രഹസ്യമാണല്ലോ.
സത്യത്തില്‍ സീനിയര്‍ നേതാക്കളില്‍ ഒരു സ്ഥാനവുമില്ലാത്ത ഏക നേതാവ് സുധീരനാണ്. ആന്റണി പോലും സുധീരനെ കൈവിട്ടു എന്നതാണ് യാഥാര്‍ര്‍ത്ഥ്യം. ഒപ്പം പഴയ ശിഷ്യന്മാരും. സുധീരന്‍ അക്കാര്യത്തില്‍ ദുഖിതന്‍ തന്നെയാണ്. കുറച്ചുകാലും മുമ്പുവരെ ജനകീയ സമരങ്ങളില്‍ എത്തിപ്പെടുമായിരുന്ന സുധീരന്‍ അതും കുറച്ചു. കാതിക്കുടത്തും കൂടംകുളത്തുമൊന്നും സുധീരന്‍ എത്തിയില്ല. കൂടെ അസുഖവും അദ്ദേഹത്തെ തളര്‍ത്തി. എങ്കിലും കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്കെതിരെ സുധീരന്‍ ശക്തമായ നിലപാടെടുത്തു എന്നാണറിവ്.
ഗ്രൂപ്പ് പരിഗണനയാണ് സുധീരനു തടസ്സമായി വരുന്നത്. ഐ ഗ്രൂപ്പുകാരനായ ചെന്നിത്തല ഒവിയുമ്പോള്‍ അതേ ഗ്രൂപ്പില്‍ നിന്നും ഒരാളെ പ്രസിഡന്റാക്കേണ്ടിവരും. മാത്രമല്ല മുഖ്യമന്ത്രി എ ഗ്രൂപ്പാണല്ലോ. കൂടാതെ തിരുവഞ്ചൂരിനെ എന്തു ചെയ്യുമെന്ന ചോദ്യവും ബാക്കി വരും. എന്നാല്‍ ഗ്രൂപ്പു പരിഗണന മാറ്റിവെക്കാന്‍ ഹൈക്കമാന്റ് ആവശ്യപ്പെടുമെന്ന ധാരണ സജീവമായിട്ടുണ്ട്. സുധീരനാകട്ടെ എന്നും അതാവശ്യപ്പെടുന്നയാളുമാണ്.
എന്തായാലും ഹൈക്കമാന്റിനു ചെയ്യാവുന്നത് ഇതുതന്നെയാണ്. സുധീരന്‍ നേതൃത്വത്തില്‍ വരുന്നതില്‍ ഒരു പരിധിവരെ സിപിഎമ്മിനും പരിഭ്രമുണ്ടാകും. എങ്കിലും ആരോഗ്യകരമായ കേരളരാഷ്ട്രീയത്തിന് ഉചിതമായിരിക്കുക അതാകും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply