സുധീരനെ പ്രസിഡന്റാക്കണം

കെപിസിസി പ്രസിഡണ്ട് രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയാകുമെന്ന് ഏറെക്കുറെ ഉറപ്പായ സാഹചര്യത്തില്‍ ഉയര്‍ന്നു വരുന്ന പ്രധാന ചോദ്യം കെപിസിസി പ്രസിഡന്റ് ആരാകുമെന്നതുതന്നെ. സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ പേരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മുഖ്യപരിഗണന എന്നാണ് റിപ്പോര്‍ട്ട്. അതേസമയം കേരളത്തിലെ സാധാരണക്കാരില്‍ ബഹുഭൂരിപക്ഷവും പ്രസ്തുതസ്ഥാനത്തേക്ക് ആഗ്രഹിക്കുന്നത് വിഎം സുധീരനെയാണ്. എന്നാല്‍ അതിനെ ഉമ്മന്‍ ചാണ്ടിതന്നെ എതിര്‍ത്തു എന്നാണ് റിപ്പോര്‍ട്ട്. വിഎസിനെ സിപിഎമ്മിലെ ഔദ്യോഗിക വിഭാഗം ഭയപ്പടുന്നതിനു സമാനമാണ് ഈ ഭയവും എന്നു കരുതേണ്ടിവരുന്നത് സ്വാഭാവികം. രമേശിന്റെ മന്ത്രിസഭാ പ്രവേശനം ഏറെകാലമായി […]

VBKD15-KERALA-_17831e

കെപിസിസി പ്രസിഡണ്ട് രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയാകുമെന്ന് ഏറെക്കുറെ ഉറപ്പായ സാഹചര്യത്തില്‍ ഉയര്‍ന്നു വരുന്ന പ്രധാന ചോദ്യം കെപിസിസി പ്രസിഡന്റ് ആരാകുമെന്നതുതന്നെ. സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ പേരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മുഖ്യപരിഗണന എന്നാണ് റിപ്പോര്‍ട്ട്. അതേസമയം കേരളത്തിലെ സാധാരണക്കാരില്‍ ബഹുഭൂരിപക്ഷവും പ്രസ്തുതസ്ഥാനത്തേക്ക് ആഗ്രഹിക്കുന്നത് വിഎം സുധീരനെയാണ്. എന്നാല്‍ അതിനെ ഉമ്മന്‍ ചാണ്ടിതന്നെ എതിര്‍ത്തു എന്നാണ് റിപ്പോര്‍ട്ട്. വിഎസിനെ സിപിഎമ്മിലെ ഔദ്യോഗിക വിഭാഗം ഭയപ്പടുന്നതിനു സമാനമാണ് ഈ ഭയവും എന്നു കരുതേണ്ടിവരുന്നത് സ്വാഭാവികം.
രമേശിന്റെ മന്ത്രിസഭാ പ്രവേശനം ഏറെകാലമായി ചര്‍ച്ച ചെയ്യുന്ന വിഷയമാണ്. സര്‍ക്കാരിന്റെ മുഖം മെച്ചപ്പെടുത്തലും സാമുദായിക പരിഗണനയുമാണ് ഇത്തരമൊരു ചര്‍ച്ചക്കു ഹേതുവായത്. എന്നാല്‍ സുധീരനെ പ്രസിഡന്റാക്കാന്‍ മടിക്കുന്ന പോലെ ഉമ്മന്‍ ചാണ്ടി ചെന്നിത്തലക്ക് ആഭ്യന്തരം കൊടുക്കാന്‍ തയ്യറായിരുന്നില്ല. അതിലൊരു മാറ്റം ഇപ്പോള്‍ വന്നിരിക്കുന്നു. 5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുഫലത്തിന്റെ പശ്ചാത്തലത്തില്‍ ലോകസഭാ തിരഞ്ഞെടുപ്പിനു മുമ്പ് മുഖഛായ മെച്ചപ്പെടുത്തി പരമാവധി സീറ്റുനേടണമെന്ന ഹൈക്കമാന്റിന്റെ കര്‍ശന നിര്‍ദ്ദേശമാണ് ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ മനസ്സുമാറാന്‍ കാരണം. എന്നാല്‍ സുധീരന്റെ പേര് ഹൈക്കമാന്റ് നിര്‍ദ്ദേശിച്ചിട്ടും അംഗീകരിക്കപ്പെട്ടില്ല എന്നാണറിയുന്നത്. തീര്‍ച്ചയായും സുധീരന്റെ ഇത്തരത്തിലുള്ള ഒരു തിരിച്ചുവരവ് തങ്ങള്‍ക്ക് ഭീഷണിയാണെന്ന് ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലക്കുമറിയാം. സുധീരന്‍ പ്രസിഡന്റ് സ്ഥാനത്തിരുന്നാല്‍ സര്‍ക്കാരിന് സ്വകാര്യതാല്‍പ്പര്യങ്ങളോടെയുള്ള പല നടപടികളും എളുപ്പത്തില്‍ ചെയ്യാന്‍ കഴിയില്ല എന്നുമവര്‍ക്കറിയാം. അതുകൊണ്ടാണ് ആ നിര്‍ദ്ദേശം തള്ളപ്പെട്ടിരിക്കുന്നത്. ലോകസഭാ തിരഞ്ഞെടുപ്പില്‍ ശക്തമായ ഒരു പോരാട്ടത്തിനുള്ള സാധ്യതയാണ് ജനസ്വാധീനമുള്ളതും ജനകീയസമരങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതുമായ ഒരു നേതാവിനെ പരിഗണിക്കാത്തതുവഴി കോണ്‍ഗ്രസ്സ് കളഞ്ഞു കുളിക്കുന്നത്.
പുതിയ തീരുമാനമനുസരിച്ച് രമേശിന്റെ സത്യപ്രതിജ്ഞ ജനുവരി ഒന്നിന് ഉണ്ടാകുമെന്നാണ് സൂചന. എ.കെ ആന്റണിയാണ് ഹൈക്കമാന്റ് നിര്‍ദ്ദേശം സംസ്ഥാന നേതാക്കളെ അറിയിച്ചത്. അതനുസരിച്ച് തല്‍ക്കാലം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മന്ത്രിസഭയില്‍ നിന്നും ഒഴിയും. കാര്‍ത്തികേയന്‍ പ്രസിഡന്റായാല്‍ സ്പീക്കര്‍ സ്ഥാനത്തേക്ക് തിരുവഞ്ചൂരും പരിഗണനയിലുണ്ട്. നിയമസഭാ സമ്മേളനത്തിന് ശേഷം മന്ത്രിസഭയില്‍ വിപുലമായ മാറ്റങ്ങള്‍ ഉണ്ടാകും. പാര്‍ട്ടിയും സര്‍ക്കാരും തമ്മില്‍ ഐക്യമില്ലെങ്കില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമെന്ന് കോണ്‍ഗ്രസ്സ് സംസ്ഥാന നേതൃത്വത്തിന് ആന്റണി മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ചെന്നിത്തലയെ മന്ത്രിസഭാ പ്രവേശന ചര്‍ച്ച സജീമായിരിക്കുന്നത്. സംസ്ഥാന കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിലും പരസ്യ പ്രസ്താവനകളിലും ഉള്ള കടുത്ത അതൃപ്തിയായിരുന്നു എ കെ ആന്റണിയുടെ വാക്കുകളില്‍ പ്രതിഫലിച്ചത്. പ്രകടനപത്രികയില്‍ വലിയ വാഗ്ദാനങ്ങള്‍ ഉണ്ടായാലും പാര്‍ട്ടിയിലെ ഭിന്നത മാറ്റിയില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടാകുമെന്നാണ് ആന്റണിയുടെ മുന്നറിയിപ്പ്. മനപ്പൊരുത്തമില്ലെങ്കില്‍ പണിയെടുത്തിട്ട് കാര്യമില്ലെന്ന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലും തമ്മിലുള്ള ഭിന്നത ഉദ്ദേശിച്ച് ശക്തമായിതന്നെ ആന്റണി പറഞ്ഞിരുന്നു. ആ സാഹചര്യത്തിലാണ് പുതിയ തീരുമാനങ്ങള്‍. എന്നാല്‍ ഈ മാറ്റങ്ങള്‍ ഇല്ലത്തുനിന്ന് പുറപ്പെടുകയും ചെയ്തു, അമ്മാത്ത് എത്തിയതുമില്ല എന്നപോലെയായാല്‍ ഗുണം ചെയ്യില്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “സുധീരനെ പ്രസിഡന്റാക്കണം

  1. Welcome to AAP Mr. Sudheeran…..we need you here…we need leaders who are against corruption..and with good governance.

Leave a Reply