സുധാകരന് മനസ്സിലാകാത്ത രാഷ്ട്രീയ സംസ്‌കാരം

മനുഷ്യത്വം മരവിക്കാത്ത കമ്യൂണിസ്റ്റ് നേതാവാണ് വി.എസ്.അച്യുതാനന്ദനെന്നും സി.പി..എമ്മില്‍ വി.എസ്സിനെപ്പോലുള്ളവരുള്ളത് കേരളസമൂഹത്തിന് ആശ്വാസമാണെന്നുമുള്ള കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ വാക്കുകള്‍ കെ സുധീകരന്‍ എംപിക്കു ദഹിക്കാത്തത് സ്വാഭാവികം. അത് രണ്ടു രാഷ്ട്രീയ സംസ്‌കാരങ്ങളുടെ പ്രശ്മാണ്. സുധാകരനുമാത്രമല്ല, കണ്ണൂരിലെ സിപിഎം നേതാക്കളായ ജയരാജന്മാര്‍ക്കും ബിജെപി നേതാക്കള്‍ക്കും ഈ സംസ്‌കാരം മനസ്സിലാകില്ല. ജനാധിപത്യത്തിന്റെ അടിത്തറയാകേണ്ട ഈ സംസ്‌കാരം പൊതുവില്‍ കേരളരാഷ്ട്രീയത്തിന് നഷ്ടമായി കൊണ്ടിരിക്കുകയാണ്. ടിപി ചന്ദ്രശേഖരന്‍ വധത്തില്‍ സിപിഎമ്മിനെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചശേഷം തന്നെയാണ് സുധീരന്‍ വിഎസിനെ പരാമര്‍ശിച്ചത്. ഒരു രാഷ്ട്രീയപ്രസ്ഥാനം […]

download

മനുഷ്യത്വം മരവിക്കാത്ത കമ്യൂണിസ്റ്റ് നേതാവാണ് വി.എസ്.അച്യുതാനന്ദനെന്നും സി.പി..എമ്മില്‍ വി.എസ്സിനെപ്പോലുള്ളവരുള്ളത് കേരളസമൂഹത്തിന് ആശ്വാസമാണെന്നുമുള്ള കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ വാക്കുകള്‍ കെ സുധീകരന്‍ എംപിക്കു ദഹിക്കാത്തത് സ്വാഭാവികം. അത് രണ്ടു രാഷ്ട്രീയ സംസ്‌കാരങ്ങളുടെ പ്രശ്മാണ്. സുധാകരനുമാത്രമല്ല, കണ്ണൂരിലെ സിപിഎം നേതാക്കളായ ജയരാജന്മാര്‍ക്കും ബിജെപി നേതാക്കള്‍ക്കും ഈ സംസ്‌കാരം മനസ്സിലാകില്ല. ജനാധിപത്യത്തിന്റെ അടിത്തറയാകേണ്ട ഈ സംസ്‌കാരം പൊതുവില്‍ കേരളരാഷ്ട്രീയത്തിന് നഷ്ടമായി കൊണ്ടിരിക്കുകയാണ്.
ടിപി ചന്ദ്രശേഖരന്‍ വധത്തില്‍ സിപിഎമ്മിനെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചശേഷം തന്നെയാണ് സുധീരന്‍ വിഎസിനെ പരാമര്‍ശിച്ചത്. ഒരു രാഷ്ട്രീയപ്രസ്ഥാനം ആകാന്‍ പാടില്ലാത്തവിധം സി.പി.എം. അധഃപതിച്ചിരിക്കുകയാണ്, അണികളെയും ജനങ്ങളെയും വേണ്ടാത്തവരായി അതിന്റെ നേതാക്കളും മാറി എന്നദ്ദേഹം പറഞ്ഞു. ചന്ദ്രശേഖരന്‍വധം സംബന്ധിച്ച് വി.എസ്സിന്റെ കത്ത് ചര്‍ച്ചയ്‌ക്കെടുക്കാനുള്ള ധാര്‍മിക കരുത്ത് സി.പി.എം. കേന്ദ്രക്കമ്മിറ്റിക്കുണ്ടായില്ല. കശാപ്പുകാരന്റെ കാരുണ്യംപോലും ചന്ദ്രശേഖരന്റെ കാര്യത്തില്‍ സി.പി.എം. കാണിച്ചില്ല. ടി.പി. വധത്തില്‍ പാര്‍ട്ടി അന്വേഷണം നടത്തുമെന്നായിരുന്നു നേതൃത്വത്തിന്റെ പ്രഖ്യാപനം. എന്നിട്ട് കോടതിവിധി വന്നിട്ടുപോലും അന്വേഷണവിവരം പരസ്യമാക്കാന്‍ നേതാക്കള്‍ തയ്യാറായിട്ടില്ല. പാര്‍ട്ടി അന്വേഷണറിപ്പോര്‍ട്ട് ജനങ്ങളോടു പറയാനുള്ള ഉത്തരവാദിത്വമെങ്കിലും നേതാക്കള്‍ കാണിക്കണം .
പോലീസ് പുല്ലാണ് എന്ന് മുദ്രാവാക്യം വിളിച്ചിരുന്ന സി.പി.എമ്മിന് ഇപ്പോള്‍ പോലീസ്, സി.ബി.ഐ. എന്നു കേള്‍ക്കുമ്പോള്‍ത്തന്നെ പേടിയാണ്. ഇനിയെങ്കിലും തെറ്റുതിരുത്താന്‍ അവര്‍ തയ്യാറാകണം. കേരളത്തില്‍ സ്വന്തം അണികള്‍ക്കു സ്വീകാര്യമല്ലാത്ത നിലപാടുമായി സി.പി.എം. പോകുമ്പോള്‍ പൊതുജനത്തിന് എങ്ങനെ പാര്‍ട്ടി സ്വീകാര്യമാകും. തെറ്റുകളില്‍നിന്ന് തെറ്റുകളിലേക്കു നീങ്ങുകയും കാലം കുറേക്കഴിയുമ്പോള്‍ തിരുത്തുകയുംചെയ്യുന്ന സമീപനമാണ് സി.പി.എമ്മിന്‍േറത് എന്നിങ്ങനെപോയി സുധീരന്റെ പ്രസംഗം. അതിനിടയിലെ പ്രസ്തുവിഷയത്തില്‍ വിഎസിന്റെ നിലപാടിനെ സുധീരന്‍ പ്രശംസിച്ചത്. കെ.കെ. രമയെ പിന്തുണച്ചു വിഎസ് അയച്ച കത്ത് സിപിഎം കേന്ദ്രകമ്മിറ്റി ചര്‍ച്ചയ്‌ക്കെടുക്കാത്തത് സിപിഎമ്മിനു ധാര്‍മികമായ കരുത്ത് ഇല്ലാത്തതുകൊണ്ടാണെന്നു പറഞ്ഞ സുധീരന്‍, മനുഷ്യത്വം മരവിക്കാത്ത നേതാവാണ് അച്യുതാനന്ദന്‍ എന്നാണു പറഞ്ഞത്.
അന്ധമായ രീതിയില്‍ സിപിഎമ്മിന് അനുകൂലമായും പ്രതികൂലമായും നിലപാടുള്ളവര്‍ ഒഴികെ പൊതുവില്‍ മലയാളികളുടെ വികാരണമാണ് സുധീരന്‍ പ്രകടിപ്പിച്ചത്. എതിര്‍ പാര്‍ട്ടികളിലുള്ളവരുടെ ശരിയായ നിലപാടുകള്‍ അംഗീകരിക്കാനും സ്വന്തം പാര്‍ട്ടികളിലുള്ളവരുടെ തെറ്റായ നിലപാടുകളെ വിമര്‍ശിക്കാനും ജനാധിപത്യവ്യവസ്ഥയില്‍ കഴിയണം. അതില്ലാത്തതിനാലാണ് തുടര്‍ന്ന് സംസാരിച്ച സുധാകരന്‍ സുധീരനെതിരെ ആഞ്ഞടിച്ചത്. എതിര്‍പാര്‍ട്ടിയിലെ നേതാക്കള്‍ പ്രശംസിക്കുമ്പോള്‍ അതില്‍ വീണുപോവുകയും തുടര്‍ന്ന് അവരെ സോപ്പിട്ടു നില്‍ക്കുകയും ചെയ്യുന്ന നേതാക്കളെക്കുറിച്ചോര്‍ക്കുമ്പോള്‍ തനിക്കു ലജ്ജയാണെന്നായിരുന്നു കെ. സുധാകരന്‍ എംപിയുടെ കമന്റ്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ സുധീരന്റെ നിലപാടിനു വിഎസ് പിന്തുണ കൊടുത്തതായിരിക്കാം സുധാകരന്‍ ഉദ്ദേശിച്ചത്. അതിനെ പിന്തുണക്കുന്നതിനു പകരം ആക്ഷേപിക്കുകയാണ് അദ്ദേഹം. കേരള രാഷ്ട്രീയത്തില്‍ ഇങ്ങനെ ചില കൊടുക്കല്‍ വാങ്ങലുകളുണ്ട്. നിയമസഭയില്‍ മന്ത്രിമാര്‍ പേരെടുത്തു പ്രശംസിച്ചാല്‍ അവരുടെയടുത്തുപോയി കൈപിടിച്ചു സോപ്പിട്ടു നില്‍ക്കുന്ന പ്രതിപക്ഷ എംഎല്‍എമാരുണ്ട്. രാഷ്ട്രീയ എതിരാളിയെ എതിരാളിയായിത്തന്നെ കാണണം. ഈ കൊടുക്കല്‍ വാങ്ങല്‍ രീതി സുധീരന്‍ പിന്തുടരരുതെന്നും നിലപാടില്‍ വെള്ളം ചേര്‍ക്കാതെ മുന്നോട്ടുപോയാല്‍ എല്ലാവിധ പിന്തുണയും നല്‍കുമെന്നും സുധാകരന്‍ പറഞ്ഞു.
ഈ സുധാകരന്‍ – ജയരാജന്‍ സ്വാധീനമാണ് കേരളരാഷ്ട്രീയം കൈയൊഴിയേണ്ടത്. പകരം സ്വീകരിക്കേണ്ടത് വിഎസും സുധീരനും കൊണ്ടുവരാന്‍ ശ്രമിക്കുന്ന യഥാര്‍ത്ഥ ജനാധിപത്യ സംസ്‌കാരമാണ്. ദൗര്‍ഭാഗ്യവശാല്‍ ഭൂരിപക്ഷം നേതാക്കളും ആദ്യം പറഞ്ഞ ദിശയിലാണ്. ചെറുപ്പക്കാരില്‍ ചിലര്‍ തീര്‍ച്ചയായും വ്യത്യസ്ഥരാകാന്‍ ശ്രമിക്കുന്നുണ്ട്. എംബി രാജേഷും പികെ ബിജുവും വിഷ്ണുനാഥും വിടി ബല്‍റാമും മറ്റും ഉദാഹരണം. അതേ സമയം ചാനലുകളിലിരുന്ന് തകര്‍ക്കുന്ന ടിഎന്‍ പ്രതാപനും വിഎസ് സുനില്‍ കുമാറും മറ്റും പ്രതിനിധാനം ചെയ്യുന്നത് അസഹിഷ്ണതയുടെ രാഷ്ട്രീയം തന്നെയാണ്.
എന്തിനേറെ, വിഎസിനോളം മുന്നോട്ടുവന്നില്ലെങ്കിലും സിപിഎമ്മിന്റെ തെക്കുഭാഗത്തുനിന്നുള്ള പല നേതാക്കളും ഇന്നോളം ടിപി വധത്തെ വിമര്‍ശിച്ചില്ലെങ്കിലും വടക്കന്‍ നേതാക്കള്‍ ചെയ്യുന്നപോലെ ന്യായീകരിക്കുന്നില്ല എന്നു മറക്കരുത്. തോമസ് ഐസക്കും ജി സുധാകരനും വിജയകുമാറും ബേബിയും മറ്റും ഉദാഹരണം. അതുകൊണ്ടുതന്നെയാണ് കേരളത്തെ രക്ഷിക്കാന്‍ പിണറായിയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചില്‍ തൃശൂരില്‍ നിന്ന് തെക്കോട്ടുള്ള ഒരു നേതാവും ഇല്ലാതിരുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply