സുതാര്യതക്കായുള്ള സമരത്തില്‍ സ്വതന്ത്ര സോഫ്റ്റ് വെയര്‍ പ്രസ്ഥാനം

കെ വേണു ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് സ്വതന്ത്ര സോഫ്റ്റ് വെയര്‍ പ്രസ്ഥാനത്തെ കേരളത്തില്‍ ഉന്നയിക്കപ്പെട്ടപ്പോള്‍ എല്ലാ ഭാഗത്തുനിന്നും ശക്തമായ എതിര്‍പ്പായിരുന്നു ഉയര്‍ന്നു വന്നത്. സാമ്രാജ്യത്വ വിരുദ്ധ നിലപാടെടുക്കുന്നു എന്നവകാശപ്പെടുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കുപോലും ആധുനിക കാലത്തെ സാമ്രാജ്യത്വവിരുദ്ധസമരത്തിന്റെ ഭാഗവും സ്വാതന്ത്ര്യസമരവുമാണ് സ്വതന്ത്ര സോഫ്റ്റ് വെയര്‍ പ്രസ്ഥാനമെന്നു തിരിച്ചറിയാന്‍ ഏറെ വൈകി. വിന്റോസിനെ പോലെ യൂസര്‍ ഫ്രന്റലി അല്ല ലിനക്‌സ് എന്നായിരുന്നു അന്ന് പൊതുവെ എല്ലാവരും വളരെ ലളിതമായി ഉന്നയിച്ചിരുന്ന വിമര്‍ശനം. എന്നാല്‍ ഇന്ന് ആ അവസ്ഥ മാറിയിട്ടുണ്ട്. തീര്‍ച്ചയായും അത് […]

1

കെ വേണു

ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് സ്വതന്ത്ര സോഫ്റ്റ് വെയര്‍ പ്രസ്ഥാനത്തെ കേരളത്തില്‍ ഉന്നയിക്കപ്പെട്ടപ്പോള്‍ എല്ലാ ഭാഗത്തുനിന്നും ശക്തമായ എതിര്‍പ്പായിരുന്നു ഉയര്‍ന്നു വന്നത്. സാമ്രാജ്യത്വ വിരുദ്ധ നിലപാടെടുക്കുന്നു എന്നവകാശപ്പെടുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കുപോലും ആധുനിക കാലത്തെ സാമ്രാജ്യത്വവിരുദ്ധസമരത്തിന്റെ ഭാഗവും സ്വാതന്ത്ര്യസമരവുമാണ് സ്വതന്ത്ര സോഫ്റ്റ് വെയര്‍ പ്രസ്ഥാനമെന്നു തിരിച്ചറിയാന്‍ ഏറെ വൈകി. വിന്റോസിനെ പോലെ യൂസര്‍ ഫ്രന്റലി അല്ല ലിനക്‌സ് എന്നായിരുന്നു അന്ന് പൊതുവെ എല്ലാവരും വളരെ ലളിതമായി ഉന്നയിച്ചിരുന്ന വിമര്‍ശനം. എന്നാല്‍ ഇന്ന് ആ അവസ്ഥ മാറിയിട്ടുണ്ട്. തീര്‍ച്ചയായും അത് സ്വാഗതാര്‍ഹം തന്നെ.
സത്യത്തില്‍ മുതലാളിത്ത വ്യവസ്ഥയുടെ ഉല്‍പ്പന്നം തന്നെയാണ് ഈ പ്രസ്ഥാനവും. മുതലാളിത്തവ്യവസ്ഥയില്‍ തന്നെ ഉയര്‍ന്നു വരുന്ന സാമൂഹിക വീക്ഷണത്തിന്റെ ഭാഗമായി ഉയര്‍ന്നു വന്നിട്ടുള്ള മുന്നേറ്റങ്ങളില്‍ ഏറ്റവും ഉയര്‍ന്ന തലത്തിലാണ് സ്വതന്ത്ര സോഫ്റ്റ് വെയര്‍ പ്രസ്ഥാനത്തിന്റെ സ്ഥാനം. ബില്‍ഗേറ്റ്‌സും റിച്ചാര്‍ഡ് സ്റ്റാള്‍മാനും മുതലാളിത്തത്തിലെ രണ്ടു പ്രവണതകളുടെ പ്രതിനിധികളാണ്. വരുംകാലത്തെ രാഷ്ട്രീയത്തെ നിര്‍ണ്ണയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കാന്‍ പോകുന്നത് സ്വതന്ത്ര സോഫ്റ്റ് വെയര്‍ പ്രസ്ഥാനം തന്നെയാണ്.
സമൂഹത്തിന്റെ ജനാധിപത്യവല്‍ക്കരണ പ്രക്രിയ മുന്നോട്ടുപോകുന്നതില്‍ മുഖ്യപങ്കുവഹിക്കുന്നു എന്നതാണ് സ്വതന്ത്ര സോഫ്റ്റ് വെയര്‍ പ്രസ്ഥാനത്തിന്റെ ഏറ്റവും പ്രധാന പ്രസക്തിയായി ഞാന്‍ കാണുന്നത്. അറിവിന്റെ കുത്തകവല്‍ക്കരണത്തെ തടയുന്നു തുടങ്ങി നിരവധി ഘടകങ്ങള്‍ വേറെയുമുണ്ട്. സുതാര്യതയാണ് ജനാധിപത്യവല്‍ക്കരണത്തിന്റെ അടിത്തറ. ജനാധിപത്യമാര്‍ഗ്ഗങ്ങളിലൂടെ അധികാരത്തിലെത്തുന്നവര്‍ക്ക് ജനങ്ങളില്‍ നിന്ന് ഒന്നും മറച്ചു വെക്കാനവകാശമില്ല. വിവരാവകാശനിയമത്തിനുശേഷവും പ്രതിരോധത്തിന്റേയും മറ്റും കാരണങ്ങള്‍ പുറഞ്ഞ് ഒരു പാട് വിവരങ്ങള്‍ സര്‍ക്കാരുകള്‍ സ്വകാര്യമായി വെക്കുന്നു. അതിന്റെ തുടര്‍ച്ചയായിതന്നെ അധികാരദുര്‍വിനിയോഗവും ഫാസിസവും വളരുന്നു. ഇതു തടയുന്നത് പരിപൂര്‍ണ്ണമായ സുതാര്യതയിലൂടെയാണ്. വിവരസാങ്കേതികവിദ്യയുടെ വളര്‍ച്ച സ്വതന്ത്ര സോഫ്റ്റ് വെയര്‍ പ്രസ്ഥാനത്തിലെത്തിയതോടെ സുതാര്യതക്കനുകൂലമായ വളരെ ഗുണാത്മകമായ അന്തരീക്ഷമാണ് നിലനില്‍്ക്കുന്നത്. അതിനെ മുന്നോട്ടുകൊണ്ടുപോകുകയും അധികാര കേന്ദ്രങ്ങളെ പൂര്‍ണ്ണമായും സുതാര്യമാക്കുകയുമാണ് ജനാധിപത്യവാദികളുടെ കടമ. അക്കാര്യത്തില്‍ സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ പ്രവര്‍ത്തനവും വളരെ പ്രസക്തമാണ്. അതുവഴി സ്വന്തം ഭാഷയില്‍തന്നെ മുഴുവന്‍ പേരേയും ഈ പ്രക്രിയയില്‍ പങ്കാളികളാക്കാന്‍ കഴിയും.
സുതാര്യതയെന്ന ആശയം തീര്‍ച്ചയായും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ബാധകമാണ്. ജനാധിപത്യസമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികള്‍ക്ക് ജനങ്ങളില്‍ നിന്ന് എന്താണ് മറച്ചുവെക്കാനുള്ളത്? വിവരാവകാശനിയമം തങ്ങള്‍ക്കു ബാധകമല്ല എന്ന അവരുടെ നിലപാട് അതിനാല്‍തന്നെ ജനാധിപത്യ വിരുദ്ധമാണ്.
മറുവശത്ത് വിവരസാങ്കേതിക വിദ്യയുടെ വികാസം മനുഷ്യന്റെ സ്വകാര്യതക്ക്് വിലങ്ങിടുന്നു എന്ന വിമര്‍ശനം ശക്തമായിട്ടുണ്ട്. സ്‌നോഡന്‍ സംഭവത്തോടെ ഈ ഭീതി വ്യാപകമാണ്. തീര്‍ച്ചയായും ആരേയും നിരീക്ഷിക്കാനുള്ള സാങ്കേതികത ഇന്ന് നിലവിലുണ്ട്. എന്നാല്‍ സ്വകാര്യത എന്നു പറയുന്നത് ഒരാളുടെ ചിന്ത മാത്രമാണ്. അതു തടയാന്‍ ഒരു ശക്തിക്കുമാകില്ല. ആ ചിന്തകള്‍ ഒരാളുമായി പങ്കുവെച്ചാല്‍ അത് സ്വകാര്യമല്ലാതായി മാറുന്നു. ആ സാഹചര്യത്തില്‍ സ്വകാര്യതയെകുറിച്ചുള്ള അമിതമായ ഉല്‍ക്കണ്ഠ അനാവശ്യമാണ്. മറുവശത്ത് ഭരണകൂടത്തിന്റെ സുതാര്യത അതി പ്രധാനവുമാണ്.
കേരളം സാക്ഷരമാണെന്നു പറയുമ്പോഴും കമ്പ്യൂട്ടറുകള്‍ക്കെതിരായ പഴയ നിലപാടിന്റെ ഹാങ്ങ് ഓവര്‍ ഇപ്പോഴും അവശേഷിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ വിഷയങ്ങള്‍ക്ക് വ്യാപകമായ സ്വീകാര്യത ലഭിക്കുന്നില്ല. അതുംകൂടി മുന്നില്‍ കണ്ടുവേണം പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍…….

സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെ ആഭിമുഖ്യത്തില്‍ സാഹിത്യ അക്കാദമി ഹാളില്‍ നടന്ന സാഫ്റ്റ് വെയര്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിലെ ഉദ്ഘാടന പ്രസംഗത്തില്‍ നിന്ന്‌

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply