സീമാസിന്റെ മുതലാളിമാരോട്

നൗഷാദ് പനക്കല്‍ നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ ആ പഴയ കാലം.പെരുമ്പാവൂരിലെ എ.എം.റോഡിനു സൈഡില്‍ 9 മുറിയില്‍ ഒരു ചെറിയ മുറിയില്‍ നിന്നു തിരിയാന്‍ ഇടമില്ലാത്ത ആ കെട്ടിടത്തില്‍ കച്ചവടം തുടങ്ങിയ കാലം.നാടിന്റെ നാനാഭാഗത്തും ഉള്ള കടകളിലേക്ക് വസ്ത്രങ്ങള്‍ എത്തിച്ചിരുന്ന കാലം.അന്നു നിങ്ങളില്‍ ഈ പത്രാസ് ഒന്നും ഉണ്ടായിരുന്നില്ല.അന്യന്റെ വിശപ്പ് നിങ്ങള്‍ക്ക് അറിയാമായിരുന്നു.അവന്റെ അടിസ്ഥാന പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്ക് അറിയാമായിരുന്നു.നടന്നു പോകുന്നവന്റെയും ബസ്സില്‍ തൂങ്ങി കിടക്കുന്നവന്റെയും പ്രയാസങ്ങള്‍ നിങ്ങള്‍ക്ക് അറിയാമായിരുന്നു. മൂത്രം ഒഴിക്കാന്‍ മുട്ടുമ്പോള്‍ ഉണ്ടാകുന്ന വിഷമങ്ങള്‍ നിങ്ങള്‍ക്കറിയാമായിരുന്നു.ആ പ്രതിസന്ധികളില്‍ നിന്നും […]

seemas

നൗഷാദ് പനക്കല്‍

നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ ആ പഴയ കാലം.പെരുമ്പാവൂരിലെ എ.എം.റോഡിനു സൈഡില്‍ 9 മുറിയില്‍ ഒരു ചെറിയ മുറിയില്‍ നിന്നു തിരിയാന്‍ ഇടമില്ലാത്ത ആ കെട്ടിടത്തില്‍ കച്ചവടം തുടങ്ങിയ കാലം.നാടിന്റെ നാനാഭാഗത്തും ഉള്ള കടകളിലേക്ക് വസ്ത്രങ്ങള്‍ എത്തിച്ചിരുന്ന കാലം.അന്നു നിങ്ങളില്‍ ഈ പത്രാസ് ഒന്നും ഉണ്ടായിരുന്നില്ല.അന്യന്റെ വിശപ്പ് നിങ്ങള്‍ക്ക് അറിയാമായിരുന്നു.അവന്റെ അടിസ്ഥാന പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്ക് അറിയാമായിരുന്നു.നടന്നു പോകുന്നവന്റെയും ബസ്സില്‍ തൂങ്ങി കിടക്കുന്നവന്റെയും പ്രയാസങ്ങള്‍ നിങ്ങള്‍ക്ക് അറിയാമായിരുന്നു. മൂത്രം ഒഴിക്കാന്‍ മുട്ടുമ്പോള്‍ ഉണ്ടാകുന്ന വിഷമങ്ങള്‍ നിങ്ങള്‍ക്കറിയാമായിരുന്നു.ആ പ്രതിസന്ധികളില്‍ നിന്നും രക്ഷപെട്ട് നിങ്ങള്‍ വളര്‍ന്നു.അതില്‍ ഞങ്ങള്‍ പെരുമ്പാവൂരുകാര്‍ അല്‍പം മേനി നടിച്ചിരുന്നു.ഞങ്ങളുടെ നാട്ടിലെ ഒരു സ്ഥാപനം കേരളം അറിയപെടുന്ന തരത്തില്‍ വളരുന്നു എന്നതില്‍ സ്വകാര്യ അഹങ്കാരമായി ഞങ്ങള്‍ കൊണ്ടു നടന്നു.
എന്നാല്‍ പറയാതെ വയ്യ ഇന്നു നിങ്ങള്‍ ഞങ്ങള്‍ക്ക് ഒരു ബാധ്യതയാകുന്നു.
ഒരു കാര്യം ശ്രദ്ധിച്ചിരുന്നോ കഴിഞ്ഞ രണ്ടു കൊല്ലങ്ങളായി പെരുമ്പാവൂരിലെ തുണി വ്യവസായത്തില്‍ നിങ്ങളുടെ പങ്ക് തുലോം തുഛമായിരുന്നു.ഇപ്പോള്‍ നിങ്ങള്‍ വളരുകയല്ല തളരുകയാണു.പെരുന്നാള്‍ ഓണം പോലുള്ള ആഘോഷ സമയത്ത് ഒരു പരിധി കഴിയുമ്പോള്‍ ഷട്ടര്‍ താഴ്ത്തി ഇടുമായിരുന്നു സീമാസില്‍ കച്ചവടത്തിന്റെ ആധിക്യം കാരണം നിര്‍ത്തി വെക്കുമായിരുന്നു.എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ഇതു കാണാനില്ലാത്തത് എന്താണെന്ന് നിങ്ങള്‍ അന്വേഷിച്ചിരുന്നോ..?
പെരുമ്പാവൂരുകാര്‍ നിങ്ങളെ കൈ ഒഴിഞ്ഞിരിക്കുന്നു മുതലാളിമാരെ.അതിനുള്ള കാരണവും നിങ്ങള്‍ തന്നെയാണു അഹന്ത മൂത്ത നിങ്ങളുടെ നിലപാടുകളാണു.മുവാറ്റുപുഴ സീമാസിന്റെ അവസ്ഥ എന്താണെന്ന് എല്ലവര്‍ക്കും അറിയാമല്ലോ നാളെ നിങ്ങളെയും കാത്തിരിക്കുന്നത് അതിലും വലിയ ദുരന്തമാണു.വഴിവിട്ട നിങ്ങളുടെ പോക്ക് അങ്ങോട്ടാണു.
ഇത് എഴുതുന്നത് ഒട്ടും തൃപ്തിയോടെയല്ല ദുരന്തങ്ങള്‍ ആശംസിക്കുകയുമല്ല.വഴിവിട്ട് സഞ്ചരിക്കുന്നവര്‍ക്ക് വന്നു ഭവിക്കാവുന്ന ദുരന്തത്തെ ഓര്‍മ്മിപ്പിച്ചു എന്നു മാത്രം.
നിങ്ങളുടെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സഹോദരിമാര്‍, സഹോദരന്മാര്‍ നൂറു കണക്കിനു വരുന്ന അവരുടെ ജീവിത പ്രയാസങ്ങള്‍ കണ്ടില്ലന്നു നടിക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നത് പഴയ ഒറ്റമുറി കെട്ടിടത്തില്‍ നിന്നും ഇന്നു കാണുന്ന സമ്പന്നതയിലേക്ക് വളര്‍ന്നപ്പോള്‍ കൈമോശം വന്ന മനസുകൊണ്ടാണു.ഒരു രാത്രി ഇരുട്ടി വെളുത്തപ്പോള്‍ സംഭവിച്ചതല്ല ഇതൊന്നും ഈ മണിമാളികകളും ആഢംഭരങ്ങളും നിങ്ങള്‍ സഹിച്ച കഷ്ടതകളുടെയും അധ്വാനത്തിന്റെയും ഫലമാണു.ഇന്നു നിങ്ങള്‍ക്ക് മുന്നില്‍ ജോലി തേടി വരുന്നവരെ കാണുമ്പോള്‍ ഓര്‍ക്കേണ്ടതും അതാണു ആ പഴയ ഒറ്റമുറി കെട്ടിടം.
ആ സ്ത്രീകള്‍ ജോലി ചെയ്യട്ടെ അവര്‍ക്ക് ആവശ്യമുള്ള സൗകര്യങ്ങള്‍ ചെയ്തു കൊടുക്കൂ.നിങ്ങളുടെ ഔദാര്യമല്ലല്ലോ അവര്‍ ചോദിക്കുന്നത് അടിസ്ഥാന അവകാശമല്ലേ അത് അനുവധിക്കാതിരിക്കാന്‍ മാത്രം അത്ര വലിയ കോര്‍പ്പറേറ്റ് ഭീമനായോ നിങ്ങള്‍.ഒരു കാര്യം ഓര്‍ത്തു കൊള്ളൂ പെരുമ്പാവൂരില്‍ ഇന്ന് ഇ.കെ.കെ.ക്കും പിന്നില്‍ തന്നെയാണു നിങ്ങളുടെ സമ്പത്ത്.നിങ്ങളെക്കാള്‍ സമ്പന്നരായവര്‍ പെരുമ്പാവൂരില്‍ ധാരാളം ഉണ്ട്
നിങ്ങള്‍ വളരണം
ഇരിക്കാന്‍ ഉള്ള അവകാശം വകവെച്ച് കൊടുക്കുന്ന അവസ്ഥയിലേക്ക്. മൂത്രമൊഴിക്കാനുള്ള സ്വാതന്ത്ര്യം നല്‍കാന്‍.ശബ്ധികാനുള്ള സ്വാതന്ത്ര്യം അങ്ങനെ ഒരു ജീവിവര്‍ഗ്ഗത്തിനു പ്രകത്യാലുള്ള എല്ലാ അവകാശങ്ങളും വക വെച്ചു കൊടുക്കാന്‍ ഉള്ള പഴയ ഒറ്റമുറി കെട്ടിടത്തിന്റെ മാനസിക അവസ്ഥയിലേക്ക് വളരണം.
ഇതു പ്രാര്‍ത്ഥനയാണ്.
ഓര്‍ക്കുക കടും പിടുത്തത്തില്‍ അല്ല വിട്ടുവീഴ്ച്ചയിലാണു വിജയം.ഒരു പെരുമ്പാവൂരുകാരന്റെ ഓര്‍മ്മപെടുത്തലാണിത്‌

ഫേസ് ബുക്ക് പോസ്റ്റ്‌

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: movements | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply