സിറിയന്‍ സൈന്യത്തിനെതിരേ വീണ്ടും രാസായുധ ആരോപണം

കനത്ത ആഭ്യന്തര പോരാട്ടം നടക്കുന്ന സിറിയയില്‍ നിന്നുള്ള ഈ ചിത്രങ്ങള്‍ ആരുടേയും കണ്ണു നനയിപ്പിക്കും തീര്‍ച്ച. വിമതരും സിറിയന്‍ സൈനവും തമ്മിലുള്ള യുദ്ധം രൂക്ഷമായിരിക്കുന്നതിനിടയില്‍ രാസായുധ പ്രയോഗത്തെ തുടര്‍ന്ന് ആക്രമണത്തിന് ഇരകളായ 93 പേരില്‍ ജീവന്‍ നഷ്ടമായ കുട്ടികളെ അടുക്കിയിട്ടിരിക്കുന്ന ഈ ദൃശ്യം മനുഷ്യത്വരാഹിത്യം ആവര്‍ത്തിച്ചു ചൂണ്ടിക്കാണിക്കുന്നു. വരിവരിയായി കുട്ടികളുടെ മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരിക്കുന്ന ദൃശ്യം ആതുര വിഭാഗവും ദുരിതാശ്വാസ സംഘടനകളും ചേര്‍ന്ന് പുറത്തുവിട്ടതാണ്. ഒരു മണിക്കൂറോളം നീണ്ടു നിന്ന വ്യോമാക്രമണത്തിന്റെ ബാക്കിപത്രമായിരുന്നു ഇത്. ആക്രമണത്തെ തുടര്‍ന്ന വിഷവാതകം […]

siriaകനത്ത ആഭ്യന്തര പോരാട്ടം നടക്കുന്ന സിറിയയില്‍ നിന്നുള്ള ഈ ചിത്രങ്ങള്‍ ആരുടേയും കണ്ണു നനയിപ്പിക്കും തീര്‍ച്ച. വിമതരും സിറിയന്‍ സൈനവും തമ്മിലുള്ള യുദ്ധം രൂക്ഷമായിരിക്കുന്നതിനിടയില്‍ രാസായുധ പ്രയോഗത്തെ തുടര്‍ന്ന് ആക്രമണത്തിന് ഇരകളായ 93 പേരില്‍ ജീവന്‍ നഷ്ടമായ കുട്ടികളെ അടുക്കിയിട്ടിരിക്കുന്ന ഈ ദൃശ്യം മനുഷ്യത്വരാഹിത്യം ആവര്‍ത്തിച്ചു ചൂണ്ടിക്കാണിക്കുന്നു.

വരിവരിയായി കുട്ടികളുടെ മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരിക്കുന്ന ദൃശ്യം ആതുര വിഭാഗവും ദുരിതാശ്വാസ സംഘടനകളും ചേര്‍ന്ന് പുറത്തുവിട്ടതാണ്. ഒരു മണിക്കൂറോളം നീണ്ടു നിന്ന വ്യോമാക്രമണത്തിന്റെ ബാക്കിപത്രമായിരുന്നു ഇത്. ആക്രമണത്തെ തുടര്‍ന്ന വിഷവാതകം ശ്വസിച്ച കുട്ടികള്‍ തല്‍ക്ഷണം തന്നെ മരിക്കുകയായിരുന്നെന്നും മൂക്കിലും വായിലും വിഷവാതകം അടിച്ചു കയറിയായിരുന്നു മരണമെന്നും പറഞ്ഞു. 300 ലധികം പേര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. രാസായുധ പ്രയോഗത്തില്‍ പരിശീലനം കിട്ടിയിട്ടില്ലാത്ത മെഡിക്കല്‍ സ്റ്റാഫുകളുടെ അഭാവത്തെ തുടര്‍ന്ന് മരണ സംഖ്യ ഇനിയും ഉയരുമെന്നും ചിത്രം പുറത്തു വിട്ടവര്‍ പറഞ്ഞു.
മരണത്തിനും ജീവിതത്തിനും ഇടയില്‍ വിധി കാത്ത് ഒരു ലക്ഷം പേരോളമാണ് കിടക്കുന്നതെന്നും അലെപ്പോയില്‍ എപ്പോള്‍ വേണമെങ്കിലും വിധി നിര്‍ണ്ണയിക്കപ്പെടുമെന്നും കഴിഞ്ഞ ദിവസം പലരും ട്വിറ്റര്‍ സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. സഹായത്തിനായി കേണുകൊണ്ടുള്ള ഹൃദയഭേദകമായ അന്തിമ സന്ദേശം ട്വീറ്റ് ചെയ്തിരിക്കുന്നത് അനേകരാണ്. എല്ലാവരും എന്നെ കേള്‍ക്കണം എന്ന എന്ന പേരില്‍ ഒരു വീഡിയോ സന്ദേശം അലെപ്പോയില്‍ നിന്നും മനുഷ്യാവകാശ പ്രവര്‍ത്തക ലിനാ ഷാമി ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇതൊരുപക്ഷേ തന്റെ അവസാനത്തെ വീഡിയോ ആകാമെന്നും അലെപ്പോയില്‍ തങ്ങള്‍ കൂട്ടക്കുരുതിക്ക് ഇരയാകുമെന്നും ലിന പറയുന്നു.

ഇവിടെ കടത്തു മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്ാണ് യുഎന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിരപരാധികളെയും കുട്ടികളെയും വീട്ടിലും താമസ സ്ഥലത്തും ഇരച്ചു കയറി വരിവരിയായി വെടിവെച്ചു കൊല്ലുകയാണെന്നും കുട്ടികളെ ജീവനോടെ ദഹിപ്പിക്കുകയാണെന്നും സ്വതന്ത്ര പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തങ്ങള്‍ ഇതെഴുതുമ്പോള്‍ ബോംബ് വീണുകൊണ്ടിരിക്കുകയാണ്. അലെപ്പോയിലെ ഞങ്ങളുടെ ജനങ്ങളെ രക്ഷിക്കാന്‍ അനേകം സേവകരാണ് ഇവിയെുള്ളത്. ആസാദ് ഭണകൂടവും റഷ്യയും യുദ്ധക്കുറ്റം തുടരുമ്പോള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിപ്പോയ അനേകം കുടുംബങ്ങളെ അണ്ടര്‍ ഗ്രൗണ്ട്് ഹോസ്പിറ്റലുകളിലും കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കുക ദുഷ്‌ക്കരമായ ജോലിയാണ്.

ഹുമാ പ്രവിശ്യയില്‍ അവിരാമം ബോംബുകളും ഷെല്ലുകളും വര്‍ഷിക്കുന്ന അഞ്ച് ചതുരശ്ര മൈലിനുള്ളില്‍ കുടുങ്ങിയിരിക്കുന്നത് ഞങ്ങള്‍ ഒരു ലക്ഷം പേരാണ്. ഒരു കെട്ടിടത്തില്‍ പോലും 500 ലധികം ആള്‍ക്കാരുണ്ട്. ദിവസങ്ങളോളം അടിത്തട്ടില്‍ കഴിയേണ്ടി വരുന്നു. ഇവര്‍ക്ക് സുരക്ഷിതമായി അലെപ്പോയ്ക്ക് പുറത്തെത്താന്‍ ഒരു വഴി പറഞ്ഞുതരാന്‍ അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ത്ഥിക്കുന്നെന്ന് സിറിയന്‍ മനുഷ്യവകാശ പ്രവര്‍ത്തകന്‍ റമി അബ്ദല്‍ റഹ്മാനും പറയുന്നു.

2014 ലും 15 നും സിറിയന്‍ സൈന്യം രാസായുധം പ്രയോഗിച്ചെന്ന കുറ്റത്തില്‍ ഐക്യരാഷ്ട്രസഭ അന്വേഷണം നടത്തി വരികയാണ്. ആഭ്യന്തര യുദ്ധം തുടങ്ങിയതിന് ശേഷം ഇതുവരെ മൂന്ന് ലക്ഷം പേര്‍ കൊല്ലപ്പെട്ടതായും ദശലക്ഷക്കണക്കിന് പേര്‍ യൂറോപ്പിലേക്ക് കുടിയേറിയത്. 24 മണിക്കൂറിനകത്ത് അലെപ്പോയില്‍ നിന്നും പാലായനം ചെയ്തത് 10,000 പേരാണ്. നാട്ടുകാര്‍ക്ക് രക്ഷപ്പെടുന്നതിനായി താല്‍ക്കാലിക വെടി നിര്‍ത്തലിന് സമ്മതിച്ചിരുന്നെങ്കിലും നടന്നില്ല.

മംഗളം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: International | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply