സിപിഎമ്മിന് പ്രതിബദ്ധത മൂലധനത്തോട്

ടി എല്‍ സന്തോഷ് ചെയര്‍മാന്‍, ആര്‍.എം.പി അടിസ്ഥാനപരമായി കേരളത്തിലെ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ കാര്യമായ അന്തരമില്ല. ജനങ്ങളെ ബാധിക്കുന്ന ഏതു വിഷയത്തിലാണ് ഇവര്‍ക്ക് അഭിപ്രായ വ്യത്യാസമുള്ളത്? ഒരു മുന്നണിയ കൊണ്ട് മടുക്കുമ്പോള്‍ ജനങ്ങള്‍ അടുത്ത മുന്നണിക്കു വോട്ടുചെയ്യുന്നു എന്നു മാത്രം. അതില്‍ നിന്നു വ്യത്യസ്ഥമായി മറ്റൊരു ശക്തി രംഗത്തുവന്നാല്‍ ജനം അവരോടൊപ്പമുണ്ടാകും. ഡെല്‍ഹി തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി തെളിയിച്ചതതാണ്. അവരെത്രമാത്രം മുന്നോട്ടുപോകുമെന്ന് പറയാനാകില്ല. എങ്കിലും അതൊരു സൂചനയാണ്. കേരളത്തില്‍ പക്ഷെ അത്തരത്തിലൊരു നീക്കമുണ്ടാകുന്നില്ല. എംവിആറും ഗൗരിയമ്മയും […]

1098173_282200011921910_1747329278_nടി എല്‍ സന്തോഷ്
ചെയര്‍മാന്‍, ആര്‍.എം.പി

അടിസ്ഥാനപരമായി കേരളത്തിലെ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ കാര്യമായ അന്തരമില്ല. ജനങ്ങളെ ബാധിക്കുന്ന ഏതു വിഷയത്തിലാണ് ഇവര്‍ക്ക് അഭിപ്രായ വ്യത്യാസമുള്ളത്? ഒരു മുന്നണിയ കൊണ്ട് മടുക്കുമ്പോള്‍ ജനങ്ങള്‍ അടുത്ത മുന്നണിക്കു വോട്ടുചെയ്യുന്നു എന്നു മാത്രം. അതില്‍ നിന്നു വ്യത്യസ്ഥമായി മറ്റൊരു ശക്തി രംഗത്തുവന്നാല്‍ ജനം അവരോടൊപ്പമുണ്ടാകും. ഡെല്‍ഹി തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി തെളിയിച്ചതതാണ്. അവരെത്രമാത്രം മുന്നോട്ടുപോകുമെന്ന് പറയാനാകില്ല. എങ്കിലും അതൊരു സൂചനയാണ്. കേരളത്തില്‍ പക്ഷെ അത്തരത്തിലൊരു നീക്കമുണ്ടാകുന്നില്ല. എംവിആറും ഗൗരിയമ്മയും മുതല്‍ എം ആര്‍ മുരളി വരെയുള്ളവര്‍ അതിനായി ശ്രമിച്ചില്ല. എന്നാല്‍ ആര്‍എംപി ജനങ്ങള്‍ക്കുവേണ്ടി നിലകൊള്ളുകയും പോരാടുകയും ചെയ്യുന്ന ഒരു പ്രസ്ഥാനമാകാനാണ് ശ്രമിക്കുന്നത്. അതിനായി നിലവിലുള്ള ഘടനയെ അടിമുടി മാറ്റാനുള്ള പോരാട്ടങ്ങള്‍ അനിവാര്യമാണെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു.
തീര്‍ച്ചയായും ആര്‍എംപി ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ്. അതിനര്‍ത്ഥം ഈ ജനാധിപത്യ വ്യവസ്ഥ എല്ലാം തികഞ്ഞതാണെന്നല്ല. കോര്‍പ്പറേറ്റുകളുടേയും മൂലധന ശക്തികളുടേയും താല്‍പ്പര്യമാണ് ഈ വ്യവസ്ഥ സംരക്ഷിക്കുന്നത്. പാവപ്പെട്ടവന് എവിടേയും നീതി ലഭിക്കുന്നില്ല. അധ്വാനിക്കുന്നവര്‍ക്ക് അവിടെ സ്ഥാനമില്ല. പ്രാഥമികമായ മനുഷ്യാവകാശങ്ങള്‍ പോലും ഹനിക്കപ്പെടുന്നു. കെ വേണുവിനെ പോലുള്ളവര്‍ ഈ ജനാധിപത്യക്രമത്തെ പുകഴ്ത്തുന്നത് അര്‍ത്ഥരഹിതമാണ്. അതിന്റെ പോരായ്മകള്‍ പരിഹരിച്ച് മുന്നോട്ടുപോകണമെന്നാണ് വേണു പറയുന്നത്.അത് മന്‍മോഹന്‍ സിംഗും പറയുന്നതല്ലേ? ജനങ്ങളുടെ ദാരിദ്ര്യവും അവികസിതാവസ്ഥയും പരിഹരിക്കലാണ് മാവോയിസ്റ്റുകളെ നേരിടാനുള്ള മാര്‍ഗ്ഗമെന്ന് പ്രധാനമന്ത്രി പോലും പറയുന്നുണ്ടല്ലോ.
അതിനര്‍ത്ഥം ഞങ്ങള്‍ മാവോയിസ്റ്റുകളോ സായുധസമരത്തിലൂടെ മാത്രം മോചനം എന്നു വിശ്വസിക്കുന്നവരോ ആണെന്നല്ല. ഈ വ്യവസ്ഥ ചൂഷകനൊപ്പം നില്‍ക്കുന്നു എന്നു തിരിച്ചറിഞ്ഞുതന്നെയാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. സമൂര്‍ത്ത സാഹചര്യങ്ങള്‍ സമൂര്‍ത്തമായി വിശകലനം ചെയ്താണ് ഭാവിയില്‍ തീരുമാനങ്ങലെളടുക്കുക. അപ്പോഴും മാവോയിസ്റ്റുകളാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്നു കരുതാനാകില്ല. കേരളത്തില്‍ തന്നെ നാക്കൂ. മാവോയിസ്റ്റുകളുടെ മുന്‍ഗാമികളായ നക്‌സലൈറ്റുകള്‍ ഉന്മൂലന സമരത്തിന്റെ ഭാഗമായി അവസാനം വധിച്ചത് കേണിച്ചിറ മത്തായിയെ ആയിരുന്നു. അതു കഴിഞ്ഞ് എത്രയോ വര്‍ഷങ്ങളായി. അതിനുശേഷം ആര്‍എസ്എസുകാരും സിപിഎമ്മുകാരും മറ്റും എത്രയോ പേരെ വധിച്ചു. ടിപി ചന്ദ്രശേഖരനടക്കം. അവരൊക്കെ സമാധാനവാദികളും മാവോയിസ്റ്റുകള്‍ കൊലയാളികളും എന്ന നിലപാടില്‍ എന്തര്‍ത്ഥമാണുള്ളത്?

Untitled-1കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സംഘടനാ സംവിധാനത്തെ കുറിച്ച് ഏറെ വിമര്‍ശനമുണ്ട്. സംഘടനയുടെ മുഴുവന്‍ നിയന്ത്രണവും ഒരു കേന്ദ്രത്തില്‍ കേന്ദ്രീകരിക്കപ്പെടുകയും വ്യത്യസ്ഥ അഭിപ്രായമുള്ളവര്‍ വെട്ടിനിരത്തപ്പെടുകയും ചെയ്യുന്ന അവസ്ഥ. അതില്‍ നിന്ന് വ്യത്യസ്ഥമായ ഒരു സംവിധാനമാണ് ആര്‍എംപി സ്വീകരിക്കുക. അതിനര്‍ത്ഥം കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അടിസ്ഥാന നിലപാടായ ജനാധിപത്യ കേന്ദ്രീകരണത്തെ തള്ളിക്കളയുന്നു എന്നല്ല. സംഘടനാ പ്രവര്‍ത്തനത്തിന് ആ സംവിധാനം അനിവാര്യമാണ്. എന്നാല്‍ വ്യത്യസ്ഥ അഭിപ്രായമുള്ളവര്‍ക്ക് അത് വെച്ചുപുലര്‍ത്താനും സംഘടനക്കകത്ത് അതിനായി പോരാടാനും അവകാശമുണ്ടായിരിക്കും. അവരെ ഒറ്റപ്പെടുത്തുകയോ അപഹസിക്കുകയോ ചെയ്യുന്ന രീതി മാറണം.
സിപിഎമ്മില്‍ ഇന്നു നിലനില്‍ക്കുന്ന ഗ്രൂപ്പിസത്തിനു കാരണം പ്രത്യയശാസ്ത്ര പ്രശ്‌നങ്ങളല്ല എന്നു പാര്‍ട്ടി പറയുന്നു. കേവലം സംഘടനാപരമായ പ്രശ്‌നങ്ങള്‍ മാത്രമേയുള്ളു എന്നും. എന്ത് അസംബന്ധമാണിത്? പ്രത്യയശാസ്ത്ര പ്രശ്‌നങ്ങളില്ലെങ്കില്‍ പിന്നെന്തിനാണ് ഈ കോലാഹലം? ജനകീയ വിഷയങ്ങളില്‍ ഇടപെടുകയും പോരാടുകയും ചെയ്യാത്തതുകൊണ്ടാണ് ഗ്രൂപ്പിസം വളരുന്നത്. സമകാലികമായ മുഴുവന്‍ വിഷയങ്ങളിലും പാര്‍ട്ടി എവിടെയാണ് നില്‍ക്കുന്നതെന്നു നോക്കുക? മൂലധനവും അധ്വാനവും തമ്മിലുളള്ള വൈരുദ്ധ്യത്തില്‍ പാര്‍ട്ടി നിലകൊള്ളുന്നത് മൂലധനത്തിനൊപ്പമാണ് എന്നു കാണാം. ഏതുമേഖലയിലും സ്വകാര്യവല്‍ക്കരണത്തിന് അനുകൂലമായ നിലപാടല്ലേ സിപിഎം സ്വീകരിക്കുന്നത്? അവരുടെ പരിപാടിയില്‍ പോലും വിദേശ കുത്തകകളെ കുറിച്ചേ പറയുന്നുള്ളു. അതേ സ്വഭാവമുള്ള ഇന്ത്യന്‍ കോര്‍പ്പറേറ്റുകളോട് അവര്‍ക്ക് എതിര്‍പ്പില്ല. ദേശീയപാതകളുടെ സ്വകാര്യവല്‍ക്കരണ വിഷയം തന്നെ നോക്കുക. അതിനുള്ള ആദ്യതീരുമാനമുണ്ടായത് ഇടതുപക്ഷം ഭരിക്കുമ്പോഴല്ലേ? ബോള്‍ഗാട്ടി വിവാദത്തില്‍ യൂസഫലി മലയാളിയായതിനാല്‍ മാത്രം സിപിഎം എടുത്ത നിലപാടെന്താണ്? ചില്ലറ വില്‍പ്പനരംഗത്ത് വിദേശകുത്തകകള്‍ കടന്നു വരുന്നതില്ലേ അവര്‍ക്ക് എതിര്‍പ്പുള്ളൂ. എങ്കില്‍പിന്നെ കല്‍ക്കരിപാടവിഷയത്തിലും ത്രി ജി വിഷയത്തിലും മറ്റും അഴിമതി നടന്നതായി എങ്ങനെ സിപിഎമ്മിന് ആരോപിക്കാന്‍ കഴിയും? എളമരം കരിമിന്റേയും കുഞ്ഞാലിക്കുട്ടിയുടേയും ഭാഷ ഒന്നാകുന്നതെന്തുകൊണ്ടാണ്? അടിസ്ഥാനപരമായ പ്രശ്‌നം പാര്‍ട്ടി അധ്വാനത്തോടൊപ്പമല്ല, മൂലധനത്തോടൊപ്പമാണ് എന്നതാണ്.
കേരളത്തിലെ ഭൂപ്രശ്‌ന വിഷയത്തിലും അവസ്ഥ അതുതന്നെയാണ്. തോട്ടങ്ങള്‍ക്കോ വ്യവസായങ്ങള്‍ക്കോ ഭൂപരിധി നിശ്ചയിക്കാതെ നടപ്പായ ഭൂപരിഷ്‌കരണ നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ചാണ് ഭൂമാഫിയകള്‍ വളരുന്നത്. അത്തരമൊരു വിഷയത്തില്‍ ക്രിയാത്മകമായി ഇടപെടാന്‍ സിപിഎം അടക്കമുള്ളവര്‍ ഇപ്പോഴും തയ്യാറല്ല. ഒരു തുണ്ട് ഭൂമിക്കായി സമരം ചെയ്യുന്ന ദളിത് ആദിവാസി പ്രക്ഷോഭങ്ങള്‍ക്കും തെറ്റായ വികസന നയങ്ങള്‍ക്കെതിരെ ഉയരുന്ന പാരിസ്ഥിതിക സമരങ്ങള്‍ക്കും എതിരാണ് സിപിഎം. അതും അവരുടെ വര്‍ഗ്ഗനിലപാട് വ്യക്തമാക്കുന്നു. അതില്‍ നിന്ന് വ്യത്യസ്ഥമായി അടിസ്ഥാനജനതക്കൊപ്പം നില്‍ക്കുക, അവരുടെ അവകാശത്തിനായി പോരാടുക എന്നതായിരിക്കും ആര്‍എംപിയുടെ നിലപാട്. പാര്‍ട്ടി അടിയന്തിരമായി ഇടപെടുന്ന പ്രവര്‍ത്തനമേഖലയും അതായിരിക്കും.
തീര്‍ച്ചയായും കേരളം പോലുള്ള സമൂഹത്തില്‍ ഇരുമുന്നണികളേയും ഒരുപോലെ എതിര്‍ത്ത് ഒരു പ്രസ്ഥാനം രൂപപ്പെടുത്തുക എളുപ്പമല്ല. എന്നാലും അത്തരമൊരു ലക്ഷ്യമാണ് ആര്‍എംപിക്കുള്ളത്. ഇപ്പോള്‍ അഞ്ചു ജില്ലകലില്‍ പാര്‍ട്ടിക്ക് കമ്മിറ്റികളുണ്ട്. 9 ജില്ലകളില്‍ നിന്നുള്ളവര്‍ സംസ്ഥാനസമ്മേളനത്തില്‍ പങ്കെടുത്തു. കൃത്യമായ കമ്യൂണിസ്റ്റ് നിലപാട് സ്വീകരിക്കുകയും സാധാരണക്കാര്‍ക്കും ചൂഷിതര്‍ക്കുമൊപ്പം നില്‍ക്കുകയും ചെയ്യുന്ന പ്രവര്‍ത്തനപദ്ധതികളിലൂടെയും പാര്‍ട്ടി കേരളത്തില്‍ വളരുമെന്ന കാര്യത്തില്‍ ഞങ്ങള്‍ക്കൊരു സംശയവുമില്ല

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply