സിപിഎം – സിപിഐ പോരു മുറുകുന്നു.

ഒരുവശത്ത് കമ്യൂണിസ്റ്റ് ഐക്യത്തെ കുറിച്ചുള്ള പ്രസംഗങ്ങള്‍. മറുവശത്ത് യഥാര്‍ത്ഥ പാര്‍ട്ടി ഏതാണെന്ന തര്‍ക്കം. സിപിഐ 75-ാം വാര്ഷികവും സിപിഎം 50-ാം വാര്‍ഷികവും ആഘോഷിക്കുമ്പോള്‍ ഇരുകൂട്ടരും തമ്മിലുള്ള ബന്ധം വളരെ മോശമായിരിക്കുന്നു. നേതാക്കള്‍ മാത്രമല്ല, ദേശാഭിമാനിയും ജനയുഗവും പരസ്പരം ചെളിവാരിയെറിയുന്നു. സിപിഎം രൂപീകരിച്ചപ്പോഴാണ് ഇന്ത്യയിലെ തൊഴിലാളി വര്‍ഗ്ഗത്തിന് ചെങ്കൊടിയേന്താന്‍ ഒരു പ്രസ്ഥാനമുണ്ടായതെന്ന് സിപിഎം പറയുമ്പോള്‍പിളര്‍പ്പ് താഴിലാളിവര്‍ഗ്ഗപോരാട്ടത്തെ തകര്‍ക്കുകയാണുണ്ടായതെന്ന് സിപിഐ പറയുന്നു. ഇപ്പറയുന്നതെല്ലാം വളരെ രൂക്ഷമായ ഭാഷയിലും ഒളിയമ്പുകള്‍ അയച്ചുമാണെന്നതാണ് കൗതുകകരം. രണ്ടുദിവസം മുമ്പത്തെ ദേശാഭിമാനി ലേഖനത്തിന് ഇന്ന് ജനയുഗം […]

cpiഒരുവശത്ത് കമ്യൂണിസ്റ്റ് ഐക്യത്തെ കുറിച്ചുള്ള പ്രസംഗങ്ങള്‍. മറുവശത്ത് യഥാര്‍ത്ഥ പാര്‍ട്ടി ഏതാണെന്ന തര്‍ക്കം. സിപിഐ 75-ാം വാര്ഷികവും സിപിഎം 50-ാം വാര്‍ഷികവും ആഘോഷിക്കുമ്പോള്‍ ഇരുകൂട്ടരും തമ്മിലുള്ള ബന്ധം വളരെ മോശമായിരിക്കുന്നു. നേതാക്കള്‍ മാത്രമല്ല, ദേശാഭിമാനിയും ജനയുഗവും പരസ്പരം ചെളിവാരിയെറിയുന്നു.
സിപിഎം രൂപീകരിച്ചപ്പോഴാണ് ഇന്ത്യയിലെ തൊഴിലാളി വര്‍ഗ്ഗത്തിന് ചെങ്കൊടിയേന്താന്‍ ഒരു പ്രസ്ഥാനമുണ്ടായതെന്ന് സിപിഎം പറയുമ്പോള്‍പിളര്‍പ്പ് താഴിലാളിവര്‍ഗ്ഗപോരാട്ടത്തെ തകര്‍ക്കുകയാണുണ്ടായതെന്ന് സിപിഐ പറയുന്നു. ഇപ്പറയുന്നതെല്ലാം വളരെ രൂക്ഷമായ ഭാഷയിലും ഒളിയമ്പുകള്‍ അയച്ചുമാണെന്നതാണ് കൗതുകകരം. രണ്ടുദിവസം മുമ്പത്തെ ദേശാഭിമാനി ലേഖനത്തിന് ഇന്ന് ജനയുഗം രൂക്ഷമായ ഭാഷയില്‍ തന്നെയാണ് മറുപടി നല്കിയിരിക്കുന്നത്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അന്ന് ഭിന്നിക്കാന്‍ തീരുമാനിച്ചത് വലിയ ദുരന്തമായിരുന്നുവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ നവയുഗത്തില്‍ ലേഖനമെഴുതിയതിനെ തുടര്‍ന്നാണ് കോലാഹലം ആരംഭിച്ചത്. അതാണ്് ഇപ്പോള്‍ ഇരുപാര്‍ട്ടികളിലെയും സെക്രട്ടറിമാര്‍ തമ്മിലും പ്രസിദ്ധീകരണങ്ങള്‍ തമ്മിലുമുള്ള തുറന്ന പോരായി മാറിയിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളിലുണ്ടായ പിളര്‍പ്പ് സി.പി.എമ്മിന്റെ ദുരന്തമായിരുന്നുവെന്നായിരുന്നു പന്ന്യന്‍ രവീന്ദ്രന്റെ വിമര്‍ശനം. എന്നാല്‍, ഈ നിലപാടിനെതിരെ കഴിഞ്ഞദിവസം ദേശാഭിമാനിയിലെ ലേഖനത്തിലൂടെ സി.പി.എം നയം വ്യക്തമാക്കിയെങ്കിലും അതിനെ തള്ളിപ്പറഞ്ഞ് പന്ന്യന്‍ രവീന്ദ്രന്‍ വീണ്ടും രംഗത്തെത്തിയിരുന്നു.
ഏറെ ആഘോഷമായി പാര്‍ട്ടിയുടെ 50-ാം വാര്‍ഷികം ആഘോഷിക്കാന്‍ സിപിഎം തയ്യാറാകുമ്പോള്‍ ‘ഭിന്നിപ്പിന്റെ 50ാം വര്‍ഷികമാണതെന്ന പന്ന്യന്റെ വിമര്‍ശനമാണ് പ്രശ്‌നത്തെ രൂക്ഷമാക്കിയത്. 1964ലെ പിളര്‍പ്പിന് മുമ്പ് ഇന്ത്യന്‍ പാര്‍ലമെന്റിലെ മൂന്നാമത്തെ വലിയ കക്ഷിയായിരുന്നു കമ്യൂണിസ്റ്റ് പാര്‍ട്ടി. 28 അംഗങ്ങളുണ്ടായിരുന്നു അന്ന്. ഇന്നത്തെ സ്ഥിതി എന്താണ്. രണ്ട് കൂട്ടരും ഒരുമിച്ച് നിന്നപ്പോള്‍ 35.5 ശതമാനം വോട്ടുണ്ടായിരുന്നു. 65ല്‍ കിട്ടിയത് 27 ശതമാനം വോട്ടാണ്. ജനപിന്തുണ കുറഞ്ഞു പോയി എന്നല്ലേ ഇത് തെളിയിക്കുന്നത്. പാര്‍ട്ടികള്‍ പിളര്‍ന്ന് രണ്ടായതോടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ നിന്ന് ജനങ്ങള്‍ അകന്നു. ഇതിനുളള തെളിവാണ് തെരഞ്ഞെടുപ്പില്‍ വോട്ടുകളിലുണ്ടായ കുറവ് – ഇതൊക്കെയായിരുന്നു പന്ന്യന്‍ പറഞ്ഞ വാക്കുകള്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പ് സംബന്ധിച്ച് ഇപ്പോള്‍ രാഷ്ട്രീയ ചര്‍ച്ച നടക്കുന്നത് നല്ലതാണെന്നും അതിനുള്ള ഏറ്റവും നല്ല അവസരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ നടന്നത് ചെളി വാരിയെറിയലാണെന്നുമാത്രം.
പന്ന്യന്റെ വാക്കുകളോട് പിണറായി വിജയന്‍ പ്രതികരിച്ചത് രൂക്ഷമായ ഭാഷയിലായിരുന്നു. പിളര്‍പ്പിനെത്തുടര്‍ന്ന് സി.പി.എം രൂപീകരിച്ചില്ലായിരുന്നെങ്കില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം തകര്‍ന്നു തരിപ്പണമാകുമായിരുന്നുവെന്ന്്്്് പിണറായി വിജയന്‍ പറഞ്ഞു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പിളര്‍പ്പിന്റെ ദുരന്തം ഏറ്റുവാങ്ങിയത് സി.പി.ഐയാണെന്നും പിണറായി പരിഹസിച്ചു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് ഈ രീതിയില്‍ തുടരാന്‍ കഴിഞ്ഞത് സി.പി.എം രൂപീകരിച്ചതിനെത്തുടര്‍ന്നാണ്.പിളര്‍പ്പിന്റെ കാലത്ത്് വര്‍ഗനിലപാട് ഉപേക്ഷിക്കുന്ന നയമാണ് സി.പി.ഐ സ്വീകരിച്ചിരുന്നത്. വഞ്ചനാപരമായ നിലപാടില്‍നിന്ന് സി.പി.ഐ തിരിച്ചുവന്നത് സി.പി.എം കാരണമാണ്്. പന്ന്യന്‍ രവീന്ദ്രന്‍ ബാക്കി പറയുന്നതിനുശേഷം മറുപടി പറയാമെന്നും പിണറായി മുന്നറിയിപ്പ് നല്‍കി. വലതുപക്ഷ അവസരവാദിയായ എസ്.എ ഡാങ്കെയുടെ സ്വേച്ഛാധിപത്യ രീതിയ്‌ക്കെതിരായാണ് 1964ല്‍ നാഷണല്‍ കൗണ്‍സിലില്‍ നിന്ന് 32 പേര്‍ ഇറങ്ങിപ്പോയി സി.പി.എം രൂപീകരിച്ചതെന്നായിരുന്നു ദേശാഭിമാനി ചീഫ് എഡിറ്റര്‍ വി. ദക്ഷിണാമൂര്‍ത്തി എഴുതിയ ലേഖനത്തിന്റെ കാതല്‍. ഭിന്നിപ്പിനായി വര്‍ഗ്ഗസമര സിദ്ധാന്തത്തെ കൂട്ടുപിടിക്കുന്നതിനെയാണ് ഇന്നത്തെ ലേഖനത്തില്‍ ബിനോയ് വിശ്വം ചോദ്യം ചെയുന്നത്.
തര്‍ക്കം മുറുകട്ടെ. ആഘോഷങ്ങളും നടക്കട്ടെ. എന്നാല്‍ ഓരോ ഇലക്ഷനുശേഷവും ഇരുകൂട്ടരും ഒപ്പം മറ്റു കമ്യൂണിസ്റ്റ് ഗ്രൂപ്പുകളും എവിടെയെത്തുന്നു എന്നു പരിശോധിച്ചെങ്കില്‍ എത്ര നന്നായിരുന്നു. ഇന്ത്യന്‍ സാഹചര്യങ്ങളെ വിലയിരുത്തുന്നതില്‍ വന്ന പാളിച്ചകല്ലേ അതിനു കാരണമെന്നും…….. അതു പരിശോധിക്കാതെയാണ് ഈ കോലാഹലങ്ങള്‍ എന്നതാണ് തമാശ.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply