സിപിഎം ജാതി ചോദിക്കുന്നതില്‍ തെറ്റെന്ത്?

വോട്ട് ചോദിക്കുന്നതിനൊപ്പം ഓരോരുത്തരുടേയും ജാതി കൂടി സിപിഎം അന്വേഷിക്കുന്നതില്‍ പ്രവര്‍ത്തകര്‍ക്ക് അമര്‍ഷമെന്ന് റിപ്പോര്‍ട്ട്. തീര്‍ച്ചയായും ജാതിയില്ല എന്ന മിഥ്യാബോധം പ്രചരിപ്പിക്കുന്നവര്‍ അതു ചോദിക്കുന്നതില്‍ വൈരുദ്ധ്യം തോന്നാം. എന്നാല്‍ പച്ചയായ യാഥാര്‍ത്ഥ്യമായി ജാതി നിലനില്‍ക്കുമ്പോള്‍ കണ്ണടച്ചിരുട്ടാക്കുകയല്ല വേണ്ടത്. ജനങ്ങള്‍ക്കിടിയല്‍ പ്രവര്‍ത്തിക്കുമ്പോള്‍ മറ്റെല്ലാ വിഷയങ്ങള്‍ക്കുമൊപ്പം ജാതിയും അറിയേണ്ടതുതന്നെ. തീര്‍ച്ചയായും എന്തിനുവേണ്ടി അതറിയുന്നു എന്ന ചോദ്യം ബാക്കി. ഇക്കുറി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഓരോ ബൂത്തിലേയും ജാതി തിരിച്ചുള്ള കണക്കും സി.പി.എം. ശേഖരിക്കുകയാണ്. ഇതിനായി കോളംതിരിച്ച പട്ടിക തന്നെ ബുത്തിലെ പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരിക്കുകയാണ്. […]

8th_mar_sun-C.pmd

വോട്ട് ചോദിക്കുന്നതിനൊപ്പം ഓരോരുത്തരുടേയും ജാതി കൂടി സിപിഎം അന്വേഷിക്കുന്നതില്‍ പ്രവര്‍ത്തകര്‍ക്ക് അമര്‍ഷമെന്ന് റിപ്പോര്‍ട്ട്. തീര്‍ച്ചയായും ജാതിയില്ല എന്ന മിഥ്യാബോധം പ്രചരിപ്പിക്കുന്നവര്‍ അതു ചോദിക്കുന്നതില്‍ വൈരുദ്ധ്യം തോന്നാം. എന്നാല്‍ പച്ചയായ യാഥാര്‍ത്ഥ്യമായി ജാതി നിലനില്‍ക്കുമ്പോള്‍ കണ്ണടച്ചിരുട്ടാക്കുകയല്ല വേണ്ടത്. ജനങ്ങള്‍ക്കിടിയല്‍ പ്രവര്‍ത്തിക്കുമ്പോള്‍ മറ്റെല്ലാ വിഷയങ്ങള്‍ക്കുമൊപ്പം ജാതിയും അറിയേണ്ടതുതന്നെ. തീര്‍ച്ചയായും എന്തിനുവേണ്ടി അതറിയുന്നു എന്ന ചോദ്യം ബാക്കി.
ഇക്കുറി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഓരോ ബൂത്തിലേയും ജാതി തിരിച്ചുള്ള കണക്കും സി.പി.എം. ശേഖരിക്കുകയാണ്. ഇതിനായി കോളംതിരിച്ച പട്ടിക തന്നെ ബുത്തിലെ പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരിക്കുകയാണ്. ഹിന്ദുമത വിഭാഗമാണെങ്കില്‍ നമ്പൂതിരി, നായര്‍, ഈഴവ, എസ്.സി.എസ്.ടി., ധീവര എന്നിങ്ങനെ ക്രമമായി രേഖപ്പെടുത്തിയ കോളമാണ് നല്‍കിയിരിക്കുന്നത്. ക്രിസ്ത്യാനികളുടേയും സിറോ മലബാര്‍, ലത്തീന്‍, യാക്കോബായ, ഓര്‍ത്തഡോക്‌സ്, പെന്തക്കോസ്ത് തുടങ്ങി വിഭാഗം തിരിച്ചുള്ള കണക്ക് ശേഖരിക്കുന്നുണ്ട്. അതേസമയം മുസ്‌ലിം സമുദായത്തിനായി ഒറ്റ കോളം മാത്രമാണുള്ളത്.
നഗരത്തിലെ ഫഌറ്റുകളിലും മറ്റും താമസിക്കുന്നവരുടെ മതവും ജാതിയും അറിയാന്‍ പ്രവര്‍ത്തകര്‍ പാടുപെടുകയാണെന്നാണ് റിപ്പോര്‍ട്ട്. വീട്ടുകാരോട് നേരിട്ട് ജാതി ചോദിക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ അയല്‍ക്കാരോടും പരിചയക്കാരോടുമെല്ലാം ചോദിച്ചാണ് കോളം പൂരിപ്പിക്കുന്നത്. നഗരത്തിലുള്ളവര്‍ക്ക് അയല്‍ക്കാരുടെ പേരുതന്നെ അറിയാത്തതിനാല്‍ പ്രവര്‍ത്തകര്‍ പലയിടത്തും വോട്ടര്‍മാര്‍ക്ക് സ്വന്തം നിലയില്‍ ജാതി കല്പിച്ചുനല്‍കി കോളം പൂരിപ്പിക്കല്‍ പണി പൂര്‍ത്തിയാക്കുകയാണ്. വിവരങ്ങളെല്ലാം ഡിവിഷന്‍ കമ്മിറ്റി ഓഫീസുകളില്‍ കമ്പ്യൂട്ടറില്‍ ശേഖരിക്കുകയും ചെയ്യുന്നു.ജാതിക്കൊപ്പം വോട്ടറുടെ രാഷ്ട്രീയം, തൊഴില്‍, താമസം എന്നിവയെക്കുറിച്ചും വിശദമായി അന്വേഷിക്കുന്നുണ്ട്. ഇത് രേഖപ്പെടുത്തി കമ്പ്യൂട്ടറില്‍ ശേഖരിക്കുന്നതിനായി പ്രത്യേക കോഡ് നമ്പറും നല്‍കിയിട്ടുണ്ട്.
ജാതീയമായ വിവേചനം ഇപ്പോഴും ശക്തമായി നിലനില്‍ക്കുന്ന സമൂഹമാണ് നമ്മുടേത്. ദിനംപ്രതി അത്തരം റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുന്നത്. ജീവിതത്തില്‍ എപ്പോഴെങ്കിലും ജാതീയമായി അവഹേളിക്കപ്പെടാത്ത അധസ്ഥിത വിഭാഗങ്ങള്‍ ഉണ്ടോ എന്ന് സംശയമാണ്. വിവിധ സംസ്ഥാനങ്ങളലി്# അതിന്റെ രൂപത്തില്‍ വ്യത്യാസമുണ്ടാകാമെന്നുമാത്രം. വിവാഹമെന്ന സ്ഥാപനത്തിലൂടെ ഈ ജാതിവ്യവസ്ഥ തലമുറ തലമുറ കൈമാറുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ ജാതി സംബന്ധിച്ച കണക്കുകള്‍ എന്തിനു ശേഖരിക്കുന്നു എന്നതു പ്രസക്തമാണ്. അത് ജാതീയചൂഷണം അനുഭവിക്കുന്നവരുടെ പോരാട്ടത്തിനുള്ള ഊര്‍ജ്ജത്തിനാണെങ്കില്‍ നന്ന്. മറിച്ച് ജാതി നിലവിലില്ല എന്ന് പ്രചരിപ്പിക്കാനാണെങ്കില്‍ അത് ചരിത്രത്തോടു ചെയ്യുന്ന പാതകമായിരിക്കും. ഒരു കാലത്ത് ജാതി ചോദിക്കരുത് എന്ന മുദ്രാവാക്യത്തിന് പ്രസക്തിയുണ്ടായിരുന്നു. അതും ജാതിവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായിരുന്നു. എന്നാല്‍ ഇനിയും പ്രത്യക്ഷവും പരോക്ഷവുമായ രീതിയില്‍ ജാതി നിലനില്‍ക്കുമ്പോള്‍ അത് തുറന്നു പറഞ്ഞുകൊണ്ടും ചൂഷിതപക്ഷത്തുനിലനിന്നും മാത്രമേ ആ പോരാട്ടം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയൂ. ഇക്കാര്യത്തില്‍ സിപിഎം നിലപാട് സംശയാസ്പദം തന്നെയാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply