സിനിമാ പ്രതിസന്ധി രൂക്ഷമാകുമ്പോള്‍

സിനിമാമേഖലയിലെ പ്രതിസന്ധി മൂര്‍ഛിക്കുകയാണ്. മലയാള സിനിമകള്‍ കാണാന്‍ തിയറ്ററുകളിലേക്ക് എത്തുന്ന സ്വഭാവം ആളുകള്‍ കാണിക്കാന്‍ തുടങ്ങുമ്പോഴൊക്കെ ഇതു പതിവാണ്. സമീപകാലത്തും ആളുകള്‍ തിയറ്ററില്‍ എത്തുന്ന ശീലം വര്‍ദ്ധിച്ചിരുന്നു. പുലിമുരുകന്‍ മാത്രമല്ല, മറ്റു പല സിനിമകളും ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചു. അതു കണ്ടപ്പോഴാണ് തങ്ങളുടെ വിഹിതം വര്‍ദ്ധിപ്പിക്കണമെന്ന് തിയറ്ററുടമകള്‍ ആവശ്യപ്പെട്ടത്. താല്‍ക്കാലികമായ ഈ പ്രതിഭാസം കണ്ട് അതിനു കഴിയില്ല എന്നു നിര്‍മ്മാതാക്കളും വിതരണക്കാരും നിലപാടെടുത്തതോടെയാണ് പ്രശ്‌നങ്ങള്‍ വഷളായത്. മലയാള ചലച്ചിത്ര ലോകത്തുണ്ടായ പ്രതിസന്ധിക്ക് ഉടന്‍ അയവുണ്ടാകില്ലെന്ന് സൂചന. […]

ffff

സിനിമാമേഖലയിലെ പ്രതിസന്ധി മൂര്‍ഛിക്കുകയാണ്. മലയാള സിനിമകള്‍ കാണാന്‍ തിയറ്ററുകളിലേക്ക് എത്തുന്ന സ്വഭാവം ആളുകള്‍ കാണിക്കാന്‍ തുടങ്ങുമ്പോഴൊക്കെ ഇതു പതിവാണ്. സമീപകാലത്തും ആളുകള്‍ തിയറ്ററില്‍ എത്തുന്ന ശീലം വര്‍ദ്ധിച്ചിരുന്നു. പുലിമുരുകന്‍ മാത്രമല്ല, മറ്റു പല സിനിമകളും ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചു. അതു കണ്ടപ്പോഴാണ് തങ്ങളുടെ വിഹിതം വര്‍ദ്ധിപ്പിക്കണമെന്ന് തിയറ്ററുടമകള്‍ ആവശ്യപ്പെട്ടത്. താല്‍ക്കാലികമായ ഈ പ്രതിഭാസം കണ്ട് അതിനു കഴിയില്ല എന്നു നിര്‍മ്മാതാക്കളും വിതരണക്കാരും നിലപാടെടുത്തതോടെയാണ് പ്രശ്‌നങ്ങള്‍ വഷളായത്.
മലയാള ചലച്ചിത്ര ലോകത്തുണ്ടായ പ്രതിസന്ധിക്ക് ഉടന്‍ അയവുണ്ടാകില്ലെന്ന് സൂചന. എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീറിന് കീഴടങ്ങി സമരം തീര്‍ക്കേണ്ടെന്ന് നിര്‍മാതാക്കളും വിതരണക്കാരും തീരുമാനിച്ചു. ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനില്‍ ലിബര്‍ട്ടി ബഷീറിന്റെ വണ്‍മാന്‍ ഷോയാണ് ഇപ്പോള്‍ നടക്കുന്നതെന്നും വിതരണക്കാരും നിര്‍മാതാക്കളും ആരോപിച്ചു.
ക്രിസ്തുമസ്സും ന്യൂ ഇയറുമടങ്ങുന്ന സീസണ്‍ നഷ്ടമായതോടെ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമായിരിക്കുകയാണ്. മോഹന്‍ലാല്‍ ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ദുല്‍ഖര്‍ സല്‍മാന്‍–സത്യന്‍ അന്തിക്കാട് ചിത്രം ജോമോന്റെ സുവിശേഷങ്ങള്‍, സിദ്ദിഖ്–ജയസൂര്യ ചിത്രം ഫുക്രി, പൃഥ്വിരാജ് നായകനായ എസ്ര എന്നീ സിനിമകളുടെ റിലീസാണ് സമരത്തെ തുടര്‍ന്ന് മുടങ്ങിയത്. ഇതിന് പുറമേ ക്രിസ്മസിന് മുന്‍പ് തീയറ്ററില്‍ എത്തേണ്ടിയിരുന്ന നിരവധി ചെറിയ ബജറ്റ് ചിത്രങ്ങളുമുണ്ടായിരുന്നു. കോടികളുടെ നഷ്ടത്തിന്റെ കണക്കാണ് നിര്‍മാമതാക്കള്‍ക്കു പറയാനുള്ളത്. ക്രിസ്മസ് റിലീസ് തടസപ്പെട്ടത് മൂലം 12 കോടിയുടെ നഷ്ടമുണ്ടായെന്നാണ് വിതരണക്കാരും നിര്‍മാതാക്കളും പറയുന്നത്. ആ വാശിയില്‍ ഇപ്പോഴിതാ എ ക്ലാസ് തിയറ്ററുകളില്‍ നിന്ന് പുലിമുരുകനും കടപ്പനയും ഒരേമുഖവുമടക്കമുള്ള ചിത്രങ്ങളും പിന്‍വലിക്കപ്പെട്ടു. എ ക്ലാസ്സ് തിയറ്റര്‍ ഉടമകളും ബി കക്ലാസ് ഉടമകളും തമ്മില്‍ അടിയായതിനാല്‍ അവിടങ്ങളില്‍ ഈ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ബി ക്ലാസ്സ് തിയറ്ററുകളില്‍ റിലീസിംഗിനെ കുറിച്ചുപോലും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. വന്‍നഷ്ടം മറന്ന് ഇനി എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ ഭീഷണിക്ക് വഴങ്ങേണ്ടെന്നാണ് തീരുമാനം.
വൈഡ് റിലീസിനെ കുറിച്ചുള്ള തര്‍ക്കങ്ങള്‍ ഒരു വിധം അവസാനിച്ചു, സിനിമ പച്ചപിടിക്കുന്നു എന്ന തോന്നല്‍ ഉണ്ടായിവരുമ്പോഴാണ് പുതിയ വിഷയങ്ങള്‍ ഉടലെടുത്തിരിക്കുന്നത്. ആമീര്‍ ഖാന്റെ ഡങ്കലടക്കം അന്യഭാഷാ ചിത്രങ്ങള്‍ക്കാണ് ഈ തര്‍ക്കം ചാകരയായിരിക്കുന്നത്. ആദ്യദിവസങ്ങളില്‍ റിക്കാര്‍ഡ് കളക്ഷനാണ് ഡങ്കല്‍ കേരളത്തില്‍ നിന്നു നേടിയത്.
കോടികള്‍ മുടക്കിനിര്‍മിച്ച സിനിമകള്‍ പോലും മുടക്കുകാശുപോലും ലഭിക്കാതെ പരാജയമാകുന്ന സാഹചര്യമാണ് മലയാളത്തിലുള്ളത് എന്നംഗീകരിച്ചേ പറ്റൂ. ഹിന്ദിക്കോ തമിഴിനോ ഉള്ള പോലൊരു മാര്‍ക്കറ്റ് മലയാളസിനിമക്കില്ലല്ലോ. സിനിമാ വ്യവസായവുമായി ബന്ധപ്പെട്ട എല്ലാവരും അതാണ് തിരിച്ചറിയേണ്ടത്. അതുണ്ടാക്കാനാണ് എല്ലാ സംഘടനകളും ശ്രമിക്കേണ്ടത്. സിനിമയുമായി ബന്ധപ്പെട്ടവര്‍ക്കെല്ലാം ശക്തമായ സംഘടനകളുള്ള സംസ്ഥാനാമാണ് കേരളം. അതിനാല്‍തന്നെ എല്ലാവര്‍ക്കും ഭേദപ്പെട്ട വരുമാനവുണ്ട്. എന്നാല്‍ സംഘടനകളുടെ ഈഗോയാണ് പ്രശ്‌നങ്ങളെ രൂക്ഷമാക്കുന്നത് എന്നു പറയേണ്ടിവരും. സംഭവവുമായി ബന്ധപ്പെട്ടപ്രസ്താവനകള്‍ കാണുമ്പോള്‍ അങ്ങനെ ധരിക്കുന്നവരെ കുറ്റപ്പെടുത്താനാവില്ല. എലിയെ കൊല്ലാന്‍ ഇല്ലം ചുടുകയാണ് പലരും ചെയ്യുന്നത്.
ഈ തര്‍ക്കങ്ങള്‍ നടക്കുമ്പോള്‍ മലയാള സിനിമയുടെ നിലവാരവും പരിശോധിക്കുന്നത് നന്നായിരിക്കും. സാങ്കേതികപരമായോ കലാപരമായോ നമ്മുടെ സിനിമ മുന്നോട്ടുപോകുന്നുണ്ടോ? ഹിന്ദി, തമിഴ് സിനിമകളെ പോലെ വന്‍തുക ചിലവഴിച്ച് ബ്രഹ്മാണ്ഡചിത്രമൊന്നും ഉണ്ടാക്കുക എളുപ്പമല്ല. ഡങ്കല്‍ പോലൊരു ചിത്രമൊന്നും കിനാവു കാണാന്‍ കഴിയില്ലെങ്കിലും കുറെക്കൂടി സാങ്കേതികപരമായി മുന്നോട്ടുപോകാനും ബോസ്സോഫീസില്‍ വിജയിക്കാനും കഴിയേണ്ടതാണ്. സൂപ്പര്‍ താരങ്ങളുടെ കുത്തകാധിപത്യത്തിനൊക്കെ ഇടിവു വന്നിട്ടുണ്ടെന്നത് നല്ല കാര്യമാണ്. എന്നാലും ആ അവസരം ഭംഗിയായി ഉപയോഗിക്കപ്പെടുന്നില്ല. അതിനാല്‍ തന്നെ സിനിമയുമായി ബന്ധപ്പെട്ടു ജീവിക്കുന്നവര്‍ പ്രതിസന്ധിയിലാണ്.
മറുവശത്ത് മികച്ച സിനിമകളുടെ കാര്യത്തിലും നാം പുറകിലാണ്. വളരെ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന അന്താരാഷ്ട്ര ചലചിത്രോത്സവത്തിന് 20 വര്‍ഷം ആതിഥ്യം നല്‍കിയിട്ടും അതിന്റെ ഗുണമൊന്നും മലയാളസിനിമയില്‍ കാണുന്നില്ല. മറാഠിയും ഹിന്ദിയും തമിഴുമൊക്കെ ഇന്ന് നമ്മേക്കാള്‍ എത്രയോ മുന്നിലാണ്. ഏറെ പ്രതീക്ഷ നല്‍കിയ ന്യൂ ജനറേഷനും കാര്യമായി മുന്നോട്ടു പോകുന്നില്ല.
വരുമാനം വേണം. അത് ന്യായമായി പങ്കുവെക്കപ്പെടണം. ഒപ്പം സിനിമയെ രക്ഷിക്കാനുള്ള കാര്യങ്ങളും നമ്മുടെ സിനിമാസംഘടനകള്‍ നടത്തിയിരുന്നെങ്കില്‍ എത്രയോ നന്നായിരിക്കും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply