സാഹോദര്യ സന്ദേശയാത്രയും സാഹോദര്യസംഗമവും

ആലോചനാ യോഗം. 2015 ഡിസംബര്‍ 27 ഞായര്‍ പകല്‍ 2 മണിക്ക് എറണാകുളം കെ.എസ്.ഇ.ബി ഹാളില്‍ ‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സേദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്’ എന്ന ശ്രീനാരായണ ഗുരുവിന്റെ സങ്കല്‍പ്പമാണ്, ജാതിമര്‍ദനവും മത വിദ്വേഷവും കൊണ്ടു നരകമായിരുന്ന കേരളത്തെ മനുഷ്യവാസയോഗ്യമായ ഭൂമിയാക്കി മാറ്റിയത്. എന്നാല്‍ സമുദായങ്ങള്‍ തമ്മിലുള്ള സ്പര്‍ധയും വിദ്വേഷവും സംഘര്‍ഷവും വളര്‍ത്തിയെടുക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. സംഘര്‍ഷത്തിലൂടെ മത സമുദായ ധ്രുവീകരണം സൃഷ്ടിക്കുവാനും അതിലൂടെ മുത ലെടുപ്പു നടത്താനും സവര്‍ണ ഹിന്ദുത്വശക്തികള്‍ ഏറെക്കാലമായി […]

nn

ആലോചനാ യോഗം.
2015 ഡിസംബര്‍ 27 ഞായര്‍ പകല്‍ 2 മണിക്ക്
എറണാകുളം കെ.എസ്.ഇ.ബി ഹാളില്‍

‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും
സേദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്’
എന്ന ശ്രീനാരായണ ഗുരുവിന്റെ സങ്കല്‍പ്പമാണ്, ജാതിമര്‍ദനവും മത വിദ്വേഷവും കൊണ്ടു നരകമായിരുന്ന കേരളത്തെ മനുഷ്യവാസയോഗ്യമായ ഭൂമിയാക്കി മാറ്റിയത്. എന്നാല്‍ സമുദായങ്ങള്‍ തമ്മിലുള്ള സ്പര്‍ധയും വിദ്വേഷവും സംഘര്‍ഷവും വളര്‍ത്തിയെടുക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.
സംഘര്‍ഷത്തിലൂടെ മത സമുദായ ധ്രുവീകരണം സൃഷ്ടിക്കുവാനും അതിലൂടെ മുത ലെടുപ്പു നടത്താനും സവര്‍ണ ഹിന്ദുത്വശക്തികള്‍ ഏറെക്കാലമായി ശ്രമിച്ചുവരികയാണ്. എന്നാല്‍ ഇതു വിജയിക്കാതെ വന്നപ്പോള്‍ ശ്രീനാരായണ ഗുരുവിനെയും അയ്യന്‍കാളിയേയും പണ്ഡിറ്റ് കറുപ്പനെയും കെ പി വള്ളോനെയും പോലുള്ള നവോത്ഥാന നായകരെ വരെ ആയുധമാക്കി ദലിത് പിന്നാക്ക ജനതകളെക്കൂടി ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഭാഗമാക്കാന്‍ ശ്രമിക്കയാണ്.
അതിനു നേതൃത്വം നല്‍കുന്നതാകട്ടെ, സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും സന്ദേശങ്ങള്‍ പ്രചരിപ്പിച്ച മഹാന്മാരുടെ പൈതൃകം അവകാശപ്പെടുന്ന പ്രസ്ഥാനങ്ങളുടെ നേ താക്കളും. വെള്ളാപ്പള്ളി നടേശനും ടി വി ബാബുവും ഉള്‍പ്പെടെയുള്ള പിന്നാക്ക – ദലിത് നേതാക്കളെ കരുക്കളാക്കി കേരളത്തിന്റെ സമുദായ സൗഹാര്‍ദത്തിന്റെയും സാഹോദ ര്യത്തിന്റെയും മൂല്യങ്ങളെ അട്ടിമറിക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. കള്ളക്കഥകളും കള്ളക്കണക്കുകളും ഉയര്‍ത്തിക്കാട്ടി മത ന്യൂനപക്ഷങ്ങളെ അപരന്മാരാക്കി കലാ പങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിക്കാനാണ് ഹിന്ദു ഐക്യത്തിന്റെയും സമത്വമുന്നേറ്റത്തിന്റെയും പേരില്‍ ഇവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഉത്തരേന്‍ഡ്യയെപ്പോലെ കേരളത്തെയും വര്‍ഗീയ സംഘര്‍ഷത്തിന്റെ ഭൂമിയാക്കാനാണു നീക്കം.
ഇതു തടയുന്നതിന് വ്യത്യസ്ത സമുദായങ്ങള്‍ക്കിയില്‍ സാഹോദര്യം നിലനിര്‍ത്തുന്ന, സാമൂഹികനീതി ഉറപ്പുവരുത്തുന്ന, വൈവിധ്യങ്ങളുടെ സഹവര്‍ത്തിത്വം സാധ്യമാക്കുന്ന ഒരു രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനം ഉയര്‍ത്തിക്കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്നു ഞങ്ങള്‍ കരുതുന്നു. സ്പര്‍ധയുടെ രാഷ്ട്രീയത്തിനെതിരെ സാഹോദര്യത്തിന്റെ സ ന്ദേശം ഉയര്‍ത്തേണ്ടതുണ്ട്. ഈ ലക്ഷ്യത്തോടെ നടത്താന്‍ ഉദ്ദേശിക്കുന്ന സാഹോദര്യ സന്ദേശ യാത്രയുടെയും സംസ്ഥാനതല കണ്‍വെന്‍ഷന്റെയും ആലോചനായോഗം 2015 ഡി സംബര്‍ 27 ഞായറാഴ്ച ഉച്ചയ്ക്കുശേഷം 2 മണിക്ക് എറണാകുളം പബ്ലിക് ലൈബ്രറിക്കു സമീപമുള്ള കെ എസ് ഇ ബി ഹാളില്‍ വച്ചാണ് യോഗം.

അഡ്വ.കെ എസ് മധുസൂദനന്‍ (9447014128), കെ കെ കൊച്ച് (9388558534), സണ്ണി എം കപിക്കാട് (9847036356), കെ കെ ബാബുരാജ് (9847051531), രേഖാരാജ് (9446202391), കെ സുനില്‍കുമാര്‍ (9447842664), ജോണ്‍ ജോസഫ് (9446169500),കെ എം അഷറഫ് (8281737933), കെ ഡി മാര്‍ട്ടിന്‍ (9746399137), സതി അങ്കമാലി (9446893668), സുദേഷ് എം രഘു (8714505543), എം കെ അബ്ദുസ്സമദ് (9447725669), കെ ഐ ഹരി (9895406828), വി എ എം അഷറഫ് (9995377536), സി സജി (8129069444)

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: malayali | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply