സാഹിത്യ അക്കാദമി മുറ്റത്തെ ക്യാമറ, എഴുത്തുകാരുടെ പ്രതിഷേധം നാളെ

മാവോയിസ്റ്റുകള്‍ ഒത്തുചേരുന്നു എന്ന പോലീസ് റിപ്പോര്‍ട്ടിന്റെ പേരുപറഞ്ഞ്് കേരള സാഹിത്യ അക്കാദമിയുടെ മുറ്റത്ത് സി സി ക്യാമറ സ്ഥാപിച്ച നടപടിക്കെതിരെ എഴുത്തുകാര്‍ രംഗത്ത്. ക്യാമറ നീക്കം ചെയ്യാനാവശ്യപ്പെട്ട് നാളെ (ചൊവ്വ) 5.30ന് നിരവധി എഴുത്തുകാര്‍ അക്കാദമി പരിസരത്ത് ഒത്തുചേരും. തൃശൂരിന്റെ മാത്രമല്ല, കേരളത്തിലെ തന്നെ സര്‍ഗ്ഗാത്മകമായ പ്രവര്‍ത്തനങ്ങളുടേയും പ്രതിരോധങ്ങളുടേയും കേന്ദ്രമാണ് അക്കാദമി കാമ്പസ്. ലോകത്തെ മികച്ച സാംസ്‌കാരിക സ്ഥാപനങ്ങളെല്ലാം അങ്ങനെതന്നെയാണ്. പ്രസിഡന്റായിരുന്ന എം മുകുന്ദന്‍ അക്കാദമി പ്രസിദ്ധീകരണത്തില്‍ തന്നെ ഇക്കാര്യം എഴുതിയിരുന്നു. മുന്‍ സെക്രട്ടറി പുരുഷന്‍ കടലുണ്ടിയാകട്ടെ […]

CAMERA മാവോയിസ്റ്റുകള്‍ ഒത്തുചേരുന്നു എന്ന പോലീസ് റിപ്പോര്‍ട്ടിന്റെ പേരുപറഞ്ഞ്് കേരള സാഹിത്യ അക്കാദമിയുടെ മുറ്റത്ത് സി സി ക്യാമറ സ്ഥാപിച്ച നടപടിക്കെതിരെ എഴുത്തുകാര്‍ രംഗത്ത്. ക്യാമറ നീക്കം ചെയ്യാനാവശ്യപ്പെട്ട് നാളെ (ചൊവ്വ) 5.30ന് നിരവധി എഴുത്തുകാര്‍ അക്കാദമി പരിസരത്ത് ഒത്തുചേരും.
തൃശൂരിന്റെ മാത്രമല്ല, കേരളത്തിലെ തന്നെ സര്‍ഗ്ഗാത്മകമായ പ്രവര്‍ത്തനങ്ങളുടേയും പ്രതിരോധങ്ങളുടേയും കേന്ദ്രമാണ് അക്കാദമി കാമ്പസ്. ലോകത്തെ മികച്ച സാംസ്‌കാരിക സ്ഥാപനങ്ങളെല്ലാം അങ്ങനെതന്നെയാണ്. പ്രസിഡന്റായിരുന്ന എം മുകുന്ദന്‍ അക്കാദമി പ്രസിദ്ധീകരണത്തില്‍ തന്നെ ഇക്കാര്യം എഴുതിയിരുന്നു. മുന്‍ സെക്രട്ടറി പുരുഷന്‍ കടലുണ്ടിയാകട്ടെ അക്കാദമി മുറ്റത്തെ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകരുടെ സാന്നിധ്യത്തെ സ്വാഗതം ചെയ്തിരുന്നു. നഗരത്തിലെ പല സാംസ്‌കാരിക പരിപാടികളുടേയും പ്രതിരോധപ്രവര്‍ത്തനങ്ങളുടേയും ചര്‍ച്ചകളും ആലോചനകളും അവിടെ നടക്കാറുണ്ട്. കൂടാതെ എഴുത്തുകാരും സിനിമാ – നാടക പ്രവര്‍ത്തകരുമാണ് അവിടെയത്തുന്നത്. ഇവരില്‍ നിന്ന് എന്തെങ്കിലും രീതിയിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായതായി പരാതിയൊന്നുമില്ല. ഈ സാഹചര്യത്തില്‍ ഇത്തരമൊരു നടപടിയെ സംശയത്തോടെ മാത്രമേ കാണാനാകൂ എന്ന് മുഖസംഘാടകനായ കവി അന്‍വര്‍ അലി പറഞ്ഞു. മാവോയിസത്തിന്റെ പേരുപറഞ്ഞ്് സാംസ്‌കാരിക പ്രവര്‍ത്തകരെയും പ്രവര്‍ത്തനങ്ങളേയും മുഴുവന്‍് നിരീക്ഷിക്കാനുള്ള നീക്കമാണിത്. പോലീസ് നിര്‍ദ്ദേശിച്ചാല്‍ പോലും സാഹിത്യ അക്കാദമി ഭാരവാഹികള്‍ അതംഗീകരിക്കാന്‍ പാടില്ലായിരുന്നു. ആവിഷ്‌കാരസ്വാതന്ത്ര്യത്തിനും ജനകീയപ്രവര്‍ത്തനങ്ങള്‍ക്കും തടയിടാനുള്ള നീക്കത്തിന്റെ ഭാഗമായിതന്നെയാണ് ഇതിനെ കാണാന്‍ കഴിയൂ എന്നും സംഘാടകര്‍ ചൂണ്ടികാട്ടി.
പ്രതിഷേധസംഗമത്തില്‍ സാറാജോസഫ്, അഷ്ടമൂര്‍ത്തി, പ്രിയനന്ദനന്‍, വി ജി തമ്പി, സച്ചിദാനന്ദന്‍ പുഴങ്കര, പി എന്‍ ഗോപികൃഷ്ണന്‍, അന്‍വര്‍ അലി, പിപി രാമചന്ദ്രന്‍, റഫീക് അഹമ്മദ്, ഇ സന്തോഷ് കുമാര്‍, കെ ആര്‍ ടോണി, കുഴൂര്‍ വില്‍സന്‍, ലിസി, രാവുണ്ണി, ഐ ഷണ്മുഖദാസ്, കെ കെ ഹിരണ്യന്‍, കെ ഗോപിനാഥ്, വിഎം ഗിരിജ, മണിലാല്‍, സെബാസ്റ്റിയന്‍, ടി പി രാജീവന്‍, പി രാമന്‍, സംഗീത തുടങ്ങി നിരവധി എഴുത്തുകാര്‍ പങ്കെടുക്കും. സക്കറിയ, ബാലചന്ദ്രന്‍ ചുള്ളി്ക്കാട്, സി ആര്‍ പരമേശ്വരന്‍,  കല്പ്പറ്റ നാരായണന്‍, കെ സി നാരായണന്‍ തുടങ്ങി നിരവധി പേര്‍ സംഗമത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിട്ടുണ്ട്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Literature | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply