സാഹിത്യ അക്കാദമി ഫെലോഷിപ്പ് -സാംസ്‌കാരിക അഴിമതിയോ

ഹരികുമാര്‍ കഴിഞ്ഞ ദിവസം സംസ്ഥാനത്തു നടന്ന ഒരു സാംസ്‌കാരിക അഴിമതി കാര്യമായാരും ശ്രദ്ധിക്കപ്പെടാതെ പോയോ? അതോ ശ്രദ്ധിച്ചാലും കണ്ണടച്ചതോ? കേരള സാഹിത്യ അക്കാദമിയുടെ ഏറ്റവും വലിയ അംഗീകാരമാണ് ഫെലോഷിപ്പ്. സാഹിത്യ മേഖലയിലെ ഏറ്റവും തലയെടുപ്പുള്ളവര്‍ക്കാണ് എല്ലാ വര്‍ഷവും ഫെലോഷിപ്പ് നല്‍കാറുള്ളത്. എന്നാല്‍ ഇക്കുറി അതിനേക്കാള്‍ പ്രാധാന്യം രാഷ്ട്രീയത്തിനു നല്‍കി എന്നു തന്നെ കരുതേണ്ടിവരും. എം പി വീരേന്ദ്രകുമാറിനു ഫെലോഷിപ്പ് നല്‍കിയതിനെ കുറിച്ചുതന്നെയാണ് സൂചിപ്പിക്കുന്നത്. വിരേന്ദ്രകുമാര്‍ കേരളത്തില പ്രമുഖ രാഷ്ട്രീയ നേതാവാണ്. മിക്കവാറും രാഷ്ട്രീയനേതാക്കളില്‍ നിന്ന് വ്യത്യസ്ഥമായി അദ്ദേഹം […]

ഹരികുമാര്‍

download

കഴിഞ്ഞ ദിവസം സംസ്ഥാനത്തു നടന്ന ഒരു സാംസ്‌കാരിക അഴിമതി കാര്യമായാരും ശ്രദ്ധിക്കപ്പെടാതെ പോയോ? അതോ ശ്രദ്ധിച്ചാലും കണ്ണടച്ചതോ?
കേരള സാഹിത്യ അക്കാദമിയുടെ ഏറ്റവും വലിയ അംഗീകാരമാണ് ഫെലോഷിപ്പ്. സാഹിത്യ മേഖലയിലെ ഏറ്റവും തലയെടുപ്പുള്ളവര്‍ക്കാണ് എല്ലാ വര്‍ഷവും ഫെലോഷിപ്പ് നല്‍കാറുള്ളത്. എന്നാല്‍ ഇക്കുറി അതിനേക്കാള്‍ പ്രാധാന്യം രാഷ്ട്രീയത്തിനു നല്‍കി എന്നു തന്നെ കരുതേണ്ടിവരും. എം പി വീരേന്ദ്രകുമാറിനു ഫെലോഷിപ്പ് നല്‍കിയതിനെ കുറിച്ചുതന്നെയാണ് സൂചിപ്പിക്കുന്നത്.
വിരേന്ദ്രകുമാര്‍ കേരളത്തില പ്രമുഖ രാഷ്ട്രീയ നേതാവാണ്. മിക്കവാറും രാഷ്ട്രീയനേതാക്കളില്‍ നിന്ന് വ്യത്യസ്ഥമായി അദ്ദേഹം ഇടക്കൊക്കെ എഴുതാറുണ്ട്. ഏതാനും യാത്രാവിവരണങ്ങളും സാമ്പത്തിക പഠനങ്ങളും ചില ആസ്വാദനങ്ങളും. ഇവയാണ് അദ്ദേഹത്തിന്റെ ആ മേഖലയിലെ മുഖ്യസംഭാവന. ഗാട്ടും കാണാചരടും ഹൈമവതഭൂവില്‍, രാമന്റെ ദുഖം തുടങ്ങിയവ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. എന്നാല്‍ വിശിഷ്ടാഗത്വം എന്ന പദവിയിലേക്ക് പരിഗണിക്കാവുന്ന സാഹിത്യ പ്രതിഭയാണോ അദ്ദേഹം എന്ന ചോദ്യം ബാക്കി. സര്‍ഗ്ഗാത്മ സാഹിത്യ രചയിതാക്കള്‍ക്കാണ് മുഖ്യമായും ഫെലോഷിപ്പ് ലഭിക്കാറ്. അഴിക്കോട്, എം ലീലാവതി, കെ എം ജോര്‍ജ്ജ് തുടങ്ങി കുറച്ച് നിരൂപകര്‍ക്കും അതു ലഭിച്ചിട്ടുണ്ട്. സാഹിത്യരംഗത്ത് അവര്‍ക്കൊപ്പം നില്‍ക്കാവുന്ന തലയെടുപ്പ് വീരേന്ദ്രകുമാറിനുണ്ടോ?
സാഹിത്യ അക്കാദമിയില്‍ രാഷ്ട്രീയ ഇടപെടല്‍ എന്നും ചര്‍ച്ചാവിഷയമാണ്. ഇരുമുന്നണികള്‍ ഭരിക്കുമ്പോഴും അതു സംഭവിക്കാറുണ്ട്. അത്തരത്തിലൊന്നായി തന്നെ ഇതിനെ കാണേണ്ടിവരും. രഹസ്യമായി ഇതു സമ്മതിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ പരസ്യമായി അവരതിനു തയ്യാറല്ല. അതിനുകാരണം മറ്റൊന്നാണ്. കേരളത്തിലെ പ്രമുഖ മാധ്യമ സ്ഥാപനത്തിന്റെ ഉടമയെ പിണക്കാന്‍ ആരും തയ്യാറാകുകയില്ലല്ലോ.
തീര്‍ച്ചയായും എല്ലാ പുരസ്‌കാരങ്ങളും എന്നും തര്‍ക്കവിഷയം തന്നെ. എല്ലാവരേയും തൃപ്തിപ്പെടുത്തി ഒരു പുരസ്‌കാരവും നല്‍കുക സാധ്യമല്ല. ആ പുരസ്‌കാരം നിര്‍ണ്ണയിക്കുന്ന കമ്മിറ്റി അംഗങ്ങളുടെ താല്‍പ്പര്യമാണ് അതില്‍ പ്രതിഫലിക്കുക. എന്നാല്‍ അത്തരത്തിലാണ് ഈ പുരസ്‌കാരവും എന്നു വിശ്വസിക്കാന്‍ എത്ര ശ്രമിച്ചിട്ടും കഴിയുന്നില്ല. ഒരു സാംസ്‌കാരിക അഴിമതി തന്നെയാണ് ഇവിടെ മണക്കുന്നത്…..

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Literature | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply