സാഹിത്യത്തെയും സിനിമയേയും നിയന്ത്രിക്കുന്നത്‌ ജാതി-സാമുദായിക പരിസരം

ആനന്ദ്‌ ജാതിപരവും സാമുദായികവുമായ പശ്‌ചാത്തലത്തില്‍നിന്ന്‌ രക്ഷപ്പെടാന്‍ ഇന്ന്‌ സിനിമയ്‌ക്കോ സാഹിത്യത്തിനോ കഴിയുന്നില്ലെന്ന്‌ പ്രശസ്‌ത എഴുത്തുകാരനും ചിന്തകനുമായ ആനന്ദ്‌. രംഗചേതനയുടെ ആഭിമുഖ്യത്തില്‍ അന്തരിച്ച മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ പി. മോഹനന്‍ സ്‌മരണയും കാര്‍ട്ടൂണ്‍ പ്രദര്‍ശനവും തൃശൂര്‍ ജവഹര്‍ ബാലഭവനില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഴയ ഫ്യൂഡല്‍ കാലഘട്ടത്തെയാണ്‌ മിക്കവാറും പേര്‍ ഉദാരവല്‍ക്കരിക്കുന്നത്‌. നായര്‍ തറവാടുകളും കോവിലകങ്ങളും സിനിമയുടേയും സാഹിത്യത്തിന്റേയും പശ്‌ചാത്തലമാകുന്നത്‌ അങ്ങനെയാണ്‌. അടൂര്‍ ഗോപാലകൃഷ്‌ണന്‍ പോലും ഇതില്‍ നിന്ന്‌ മോചിതനല്ല. ക്രിസ്‌ത്യന്‍ എഴുത്തുകളില്‍ പശ്‌ചാത്തലം പ്ലാന്റേഷനുകളായി മാറുന്നു. ബഷീറും പെന്‍കുന്നം […]

anandആനന്ദ്‌

ജാതിപരവും സാമുദായികവുമായ പശ്‌ചാത്തലത്തില്‍നിന്ന്‌ രക്ഷപ്പെടാന്‍ ഇന്ന്‌ സിനിമയ്‌ക്കോ സാഹിത്യത്തിനോ കഴിയുന്നില്ലെന്ന്‌ പ്രശസ്‌ത എഴുത്തുകാരനും ചിന്തകനുമായ ആനന്ദ്‌. രംഗചേതനയുടെ ആഭിമുഖ്യത്തില്‍ അന്തരിച്ച മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ പി. മോഹനന്‍ സ്‌മരണയും കാര്‍ട്ടൂണ്‍ പ്രദര്‍ശനവും തൃശൂര്‍ ജവഹര്‍ ബാലഭവനില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഴയ ഫ്യൂഡല്‍ കാലഘട്ടത്തെയാണ്‌ മിക്കവാറും പേര്‍ ഉദാരവല്‍ക്കരിക്കുന്നത്‌. നായര്‍ തറവാടുകളും കോവിലകങ്ങളും സിനിമയുടേയും സാഹിത്യത്തിന്റേയും പശ്‌ചാത്തലമാകുന്നത്‌ അങ്ങനെയാണ്‌. അടൂര്‍ ഗോപാലകൃഷ്‌ണന്‍ പോലും ഇതില്‍ നിന്ന്‌ മോചിതനല്ല. ക്രിസ്‌ത്യന്‍ എഴുത്തുകളില്‍ പശ്‌ചാത്തലം പ്ലാന്റേഷനുകളായി മാറുന്നു. ബഷീറും പെന്‍കുന്നം വര്‍ക്കിയും വിടിയുമടങ്ങുന്ന തന്റെ തലമുറയിലെ മുതിര്‍ന്ന എഴുത്തുകാര്‍ പാര്‍ശ്വവല്‍കൃതരുടെ പ്രശ്‌നങ്ങളായിരുന്നു വിഷയങ്ങളാക്കിയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Literature | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply