സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വേണ്ടത് രാഷ്ട്രീയ നിലപാട്

ഡോ. തോമസ് ഐസക് സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സാമ്പത്തികശാസ്ത്ര ബുദ്ധിയല്ല രാഷ്ട്രീയ നിലപാടുകളാണ് ആവശ്യം. ഭരണാധികാരികളുടെ നിരുത്തരവാദപരമായ നടപടികളാണ് ഇന്ത്യന്‍ സമ്പദ്ഘടനയെ പതനത്തില്‍ കൊണ്ടെത്തിച്ചത്. ഇറക്കുമതി നിയന്ത്രിക്കാന്‍ നേരത്തെ നടപടിയെടുത്തിരുന്നെങ്കില്‍ ഇത്രയും വലിയ വീഴ്ച ഉണ്ടാകുമായിരുന്നില്ല. വിദേശകോര്‍പ്പറേറ്റുകളെയല്ല, നാട്ടിലെ ജനങ്ങളെയാണ് സര്‍ക്കാര്‍ വിശ്വാസത്തിലെടുക്കേണ്ടത്. ഒരുപിടി കോര്‍പ്പറേറ്റ് ഭീമന്മാര്‍ക്ക് സര്‍ക്കാര്‍ എല്ലാ സഹായവും ചെയ്തു കൊടുത്തതാണ് പ്രതിസന്ധിയുടെ ഒരു പ്രധാനകാരണം. സ്വാശ്രയത്വം പ്രോത്സാഹിപ്പിക്കുന്നതിലൂടേയേ ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാനാവൂ. ഇറക്കുമതി കൂടുകയും കയറ്റുമതി ഗണ്യമായി കുറയുകയും ചെയ്തതോടെയാണ് പ്രശ്‌നങ്ങള്‍ രൂക്ഷമായത്. […]

t

ഡോ. തോമസ് ഐസക്

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സാമ്പത്തികശാസ്ത്ര ബുദ്ധിയല്ല രാഷ്ട്രീയ നിലപാടുകളാണ് ആവശ്യം. ഭരണാധികാരികളുടെ നിരുത്തരവാദപരമായ നടപടികളാണ് ഇന്ത്യന്‍ സമ്പദ്ഘടനയെ പതനത്തില്‍ കൊണ്ടെത്തിച്ചത്. ഇറക്കുമതി നിയന്ത്രിക്കാന്‍ നേരത്തെ നടപടിയെടുത്തിരുന്നെങ്കില്‍ ഇത്രയും വലിയ വീഴ്ച ഉണ്ടാകുമായിരുന്നില്ല. വിദേശകോര്‍പ്പറേറ്റുകളെയല്ല, നാട്ടിലെ ജനങ്ങളെയാണ് സര്‍ക്കാര്‍ വിശ്വാസത്തിലെടുക്കേണ്ടത്. ഒരുപിടി കോര്‍പ്പറേറ്റ് ഭീമന്മാര്‍ക്ക് സര്‍ക്കാര്‍ എല്ലാ സഹായവും ചെയ്തു കൊടുത്തതാണ് പ്രതിസന്ധിയുടെ ഒരു പ്രധാനകാരണം. സ്വാശ്രയത്വം പ്രോത്സാഹിപ്പിക്കുന്നതിലൂടേയേ ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാനാവൂ.
ഇറക്കുമതി കൂടുകയും കയറ്റുമതി ഗണ്യമായി കുറയുകയും ചെയ്തതോടെയാണ് പ്രശ്‌നങ്ങള്‍ രൂക്ഷമായത്. അതുമൂലം കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി വ്യാപാരകമ്മി വന്‍തോതില്‍ വര്‍ദ്ധിച്ചു. ഓഹരി കമ്പോളത്തില്‍ കളിച്ച് ലാഭം കൊയ്‌തോളൂ എന്നതായിരുന്നു ഉദാരവല്‍ക്കരണനയം. ഈ പണം കൊണ്ട് കമ്മി നികത്താമെന്നായിരുന്നു ധാരണ. വിദേശനിക്ഷേപം അനിയന്ത്രിതമായി വന്നതോടെ രാജ്യത്ത് ഡോളറിന്റെ അളവ് വര്‍ദ്ധിച്ചു. വ്യാപാരകമ്മി പ്രശ്‌നമല്ലാതായി. അതിനിടെയാണ് കടപത്രം സ്വീകരിക്കില്ലെന്ന അമേരിക്കന്‍ തീരുമാനം വന്നത്. അതോടെ അവിടെ പലിശനിരക്ക് ഉയരുമെന്ന ധാരണ പരന്നു. കോര്‍പ്പറേറ്റുകള്‍ ഇന്ത്യയില്‍ നിന്ന് ഡോളര്‍ പിന്‍വലിക്കാനും ആരംഭിച്ചു. അതും പ്രതിസന്ധിക്ക് കാരണമായി.
രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ഇറക്കുമതി നിയന്ത്രിക്കാനായി കേന്ദ്രശ്രമം. ഇത് പക്ഷെ നേരത്തെ ചെയ്യേണ്ടതായിരുന്നു. ഇപ്പോളത് ഉല്‍പ്പാദനത്തെ പുറകോട്ടിപ്പിച്ചേക്കാം. വിലകയറ്റവും വിനിമയനിരക്കും തമ്മില്‍ ഓട്ടമത്സരം നടത്തുകയാണ്. രൂപയുടെ മൂല്യം കുറയുമ്പോള്‍ വിലകയറ്റം കൂടുമെന്നത്്് ആര്‍ക്കുമറിയാവുന്ന സാമ്പത്തികനിയമം. എന്തായാലും ഇപ്പോഴത്തെ അവസ്ഥയില്‍ രൂപ കാര്യമായി നില മെച്ചപ്പെടുത്താനിടയില്ല. മാത്രമല്ല്, മൂന്നുമാസത്തിനകം ഇനിയും മോശമാകാനാണിട. അതൊരുപക്ഷെ തെക്കു കിഴക്കനേഷ്യയിലെ ഏറ്റവും മോശമായ അവസ്ഥയിലേക്കും എത്തിയേക്കാം. ഇതിനെ മറികടക്കാന്‍ വേണ്ടത് ശക്തമായ രാഷ്ട്രീയമാണ്. സാമ്പത്തിക നയങ്ങള്‍ കൊണ്ടത് സാധ്യമല്ല.

‘സാമ്പത്തിക പ്രതിസന്ധിയുടെ വേരുകളും സാമൂഹിക മാറ്റങ്ങളും’ എന്ന വിഷയത്തില്‍ പ്രതീക്ഷ ട്രസ്റ്റ് തൃശൂരില്‍ സംഘടിപ്പിച്ച സംവാദത്തിലെ വിഷയാവതരണത്തില്‍ നിന്ന്‌

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Economics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply