സാമൂഹിക ഇടങ്ങള്‍ സ്ത്രീകള്‍ തിരിച്ചുപിടിക്കും

പി. ഗീത സാമൂഹികമായ ഇടങ്ങളെ സ്ത്രീസമൂഹം തിരിച്ചുപിടിക്കുന്ന കാലം വിദൂരമല്ല. പെണ്ണ് അടുക്കളയെയും കിടപ്പറയെയും മാത്രല്ല സ്വന്തം ശരീരത്തെപ്പോലും സാമൂഹ്യവത്ക്കരിക്കുന്നവളാണ്. തന്റെ ഏറ്റവും ആന്തരികമായ ഒന്നിനെപ്പോലും സാമൂഹ്യവത്ക്കരിക്കാന്‍ ത്രാണിയുള്ള ഒന്നിനെ കേവലം വ്യക്തികേന്ദ്രിതമാക്കി മാറ്റിക്കൊണ്ട് സംവരണം എന്ന സങ്കല്പ്പത്തിന്റെ സാമാന്യമായതും സമൂഹ്യമായതുമായ എല്ലാ അര്‍ഥങ്ങളേയും ചോര്‍ത്തിക്കളഞ്ഞുകൊണ്ട് അതുപയോഗിക്കാനുള്ള ശേഷി മാത്രം നിലനിര്‍ത്തി സ്ത്രീയെ പൊതു ഇടങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തുന്ന സംഭവങ്ങള്‍ക്കാണ് നാം ഇപ്പോള്‍ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ സവര്‍ണ പൗരുഷത്തിന്റെ അത്തരം തന്ത്രങ്ങളെ മറികടക്കാനുള്ള ശേഷി […]

ggg

പി. ഗീത

സാമൂഹികമായ ഇടങ്ങളെ സ്ത്രീസമൂഹം തിരിച്ചുപിടിക്കുന്ന കാലം വിദൂരമല്ല. പെണ്ണ് അടുക്കളയെയും കിടപ്പറയെയും മാത്രല്ല സ്വന്തം ശരീരത്തെപ്പോലും സാമൂഹ്യവത്ക്കരിക്കുന്നവളാണ്. തന്റെ ഏറ്റവും ആന്തരികമായ ഒന്നിനെപ്പോലും സാമൂഹ്യവത്ക്കരിക്കാന്‍ ത്രാണിയുള്ള ഒന്നിനെ കേവലം വ്യക്തികേന്ദ്രിതമാക്കി മാറ്റിക്കൊണ്ട് സംവരണം എന്ന സങ്കല്പ്പത്തിന്റെ സാമാന്യമായതും സമൂഹ്യമായതുമായ എല്ലാ അര്‍ഥങ്ങളേയും ചോര്‍ത്തിക്കളഞ്ഞുകൊണ്ട് അതുപയോഗിക്കാനുള്ള ശേഷി മാത്രം നിലനിര്‍ത്തി സ്ത്രീയെ പൊതു ഇടങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തുന്ന സംഭവങ്ങള്‍ക്കാണ് നാം ഇപ്പോള്‍ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ സവര്‍ണ പൗരുഷത്തിന്റെ അത്തരം തന്ത്രങ്ങളെ മറികടക്കാനുള്ള ശേഷി കാലം കൊണ്ടെങ്കിലും ആര്‍ജിക്കാന്‍ സ്ത്രീ സമൂഹത്തിന് കഴിയും. സാമൂഹികമായ എല്ലാ ഇിടങ്ങളിലും സ്ത്രീകള്‍ നിലയുറപ്പിക്കുമെന്ന് കാര്യത്തില്‍ തര്‍ക്കിമില്ല.
മതചിഹ്നങ്ങളെയെന്നപോലെതന്നെ, തങ്ങളെക്കാള്‍ താഴ്ന്നവരെന്ന് കരുതുന്നവര്‍ കാണിക്കുന്ന വിനയത്തിന്റെ ഭാഷയെയുമാണ് സവര്‍ണപൗരുഷം സംസ്‌കാരം എന്ന് വിശേഷിപ്പിക്കുന്നത്. അത്തരം സങ്കല്പ്പങ്ങളെ സംസ്‌കാരമെന്ന് നിര്‍വചിക്കുകയും അതിവിടെ സ്ഥാപിക്കപ്പെടുകയും ചെയ്തു കഴിഞ്ഞിരിക്കുന്നു. അതിലൂടെയാണ്, കാല്‍നൂറ്റാണ്ടായി വളരെ ഊര്‍ജസ്വലതയോടെ മുന്നേറിക്കൊണ്ടിരുന്ന സ്ത്രീസമൂഹത്തെ നിശബ്ദീകരിക്കുന്ന പ്രവര്‍ത്തി ഇന്ന് ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്നത്. അത് അധികാരം കൈയാളുന്ന ഏത് സമൂഹത്തിന്റെയും പ്രതിരോധമാണ്. അധികാരം കൈകാര്യം ചെയ്യുന്ന വിഭാഗം അത് നിലനിര്‍ത്താന്‍ പ്രയോഗിക്കുന്ന തന്ത്രമാണത്. സ്ത്രീ സമൂഹത്തെ വിഭജിക്കുകയും അതിനെ വ്യത്യസ്തമായി രൂപകല്പ്പന ചെയ്യുകയും പരസ്പരവിരുദ്ധമാണ് എന്ന് ധരിപ്പിക്കുകയും ചെയ്യുന്ന രീതിയാണ് മൂന്നാര്‍ സമരത്തിലും നാം കണ്ടത്. സ്ത്രീ സമരങ്ങളെ വിഭജിക്കുന്നതിലൂടെ പെണ്‍സമരങ്ങളെ അധിക്ഷേപിക്കുന്ന കാഴ്ച. അത് ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദ്ദേശമല്ല. പകരം സ്ത്രീകള്‍ സമരം ചെയ്താല്‍ പരാജയമാകുമെന്ന ഒരു അബോധം സമൂഹത്തില്‍ സൃഷ്ടിച്ചെടുക്കുന്നതിന്റെ ഭാഗമാണ ്.

സാഹിത്യ അക്കാദമിയില്‍ സദസ്സ് സാഹിത്യ വേദിയുടെ പ്രതിമാസ പ്രഭാഷണ പരമ്പരയില്‍ സ്ത്രീസമൂഹവും നഷ്ടമാകുന്ന പൊതുഇടങ്ങളും എന്ന വിഷയത്തില്‍ നട്തതിയ ഇടശേരി സ്മൃതി പ്രഭാഷണത്തില്‍ നിന്ന്.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply