സാനിയ പറയുന്നത്

ഇന്ത്യയില്‍ നിലനില്ക്കുന്ന ലിംഗവിവേചനത്തിനെതിരായ ടെന്നീസ് താരം സാനിയ മിര്‍സയുടെ വാക്കുകള്‍ വളരെ പ്രസക്തമാണ്. ‘ഒരു സ്ത്രീയായത് കാരണം എനിക്ക് എന്റെ കരിയറില്‍ നിരവധി വിവാദങ്ങളിലൂടെ കടന്നുപോകേണ്ടി വന്നിട്ടുണ്ട്. ഞാനൊരു പുരുഷനായിരുന്നെങ്കില്‍ ഇതില്‍ ചില വിവാദങ്ങളില്‍ നിന്നെങ്കിലും ഞാന്‍ മാറ്റിനിര്‍ത്തിപ്പെട്ടേനെ.’ എന്നു കൃത്യമായി വിലയിരുത്തുന്ന അവര്‍ ഒരു ‘സാനിയ മിര്‍സ’യായി ജീവിക്കാന്‍ ബുദ്ധിമുട്ടാണെന്നും കൂട്ടിചേര്ത്തു. കായിക മന്ത്രി സര്‍ബനന്ദ സൊണോവാല്‍ സ്ത്രീകള്‍ കായിക രംഗത്ത് കടന്നുവരുന്നതിനെ വളരെയധികം പിന്തുണയ്ക്കുന്നുണ്ട്.  പക്ഷെ അതിന് നമ്മുടെ ഈ സംസ്‌കാരം മാറണം. അതിനായി […]

saniaഇന്ത്യയില്‍ നിലനില്ക്കുന്ന ലിംഗവിവേചനത്തിനെതിരായ ടെന്നീസ് താരം സാനിയ മിര്‍സയുടെ വാക്കുകള്‍ വളരെ പ്രസക്തമാണ്. ‘ഒരു സ്ത്രീയായത് കാരണം എനിക്ക് എന്റെ കരിയറില്‍ നിരവധി വിവാദങ്ങളിലൂടെ കടന്നുപോകേണ്ടി വന്നിട്ടുണ്ട്. ഞാനൊരു പുരുഷനായിരുന്നെങ്കില്‍ ഇതില്‍ ചില വിവാദങ്ങളില്‍ നിന്നെങ്കിലും ഞാന്‍ മാറ്റിനിര്‍ത്തിപ്പെട്ടേനെ.’ എന്നു കൃത്യമായി വിലയിരുത്തുന്ന അവര്‍ ഒരു ‘സാനിയ മിര്‍സ’യായി ജീവിക്കാന്‍ ബുദ്ധിമുട്ടാണെന്നും കൂട്ടിചേര്ത്തു.
കായിക മന്ത്രി സര്‍ബനന്ദ സൊണോവാല്‍ സ്ത്രീകള്‍ കായിക രംഗത്ത് കടന്നുവരുന്നതിനെ വളരെയധികം പിന്തുണയ്ക്കുന്നുണ്ട്.  പക്ഷെ അതിന് നമ്മുടെ ഈ സംസ്‌കാരം മാറണം. അതിനായി താന്‍ രംഗത്തിറങ്ങുമെന്നും സാനിയ പറയുന്നു.  ‘ഞാന്‍ പ്രതീക്ഷിക്കുന്നു, ഒരിക്കല്‍ എല്ലാവരും പറയും നമ്മള്‍ തുല്യരാണ്, സ്ത്രീകളെ വസ്തുക്കളായി കണക്കാക്കില്ലെന്ന്. ഈ മാറ്റം കൊണ്ടുവരാനായി ഞാന്‍ കഴിവിന്റെ പരമാവധി ശ്രമിക്കും.’ സാനിയ പറഞ്ഞു.
പുരുഷന്മാര്‍ മാത്രമല്ല മാറേണ്ടത്. ലിംഗസമത്വം നേടാനായി ഇന്ത്യയിലെ സ്ത്രീകളും മാറേണ്ടതുണ്ടതുണ്ടെന്നും സാനിയ കൂട്ടിചേര്‍ത്തു. സ്ത്രീകള്‍ ഉയര്‍ന്നുവരണമെന്ന് പുരുഷന്മാര്‍ മനസിലാക്കണം. സ്വന്തം മൂല്യം സ്ത്രീകളും തിരിച്ചറിയണം നിര്‍ഭയ സംഭവമാണ് നമ്മുടെ കണ്ണ് തുറപ്പിച്ചത്. ഇത്തരത്തിലുള്ള ആദ്യത്തെ സംഭവമല്ല ഇത്. എന്നാല്‍ പലരുടെയും കണ്ണ് തുറപ്പിച്ച സംഭവമായിരുന്നു നിര്‍ഭയയുടേതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സാനിയ ഇക്കാര്യം പറയുമ്പോള്‍ തന്നെ പൊതുവില്‍ സ്ത്രീപീഡനം കുറവായ മുംബൈയില്‍ നിന്നുള്ള ഒരു വാര്‍ത്തയിങ്ങനെ. 2013 ഏപ്രിലിനും 2014 മാര്‍ച്ചിനും ഇടയില്‍ അവിടെ  സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ 59% വര്‍ധിച്ചു. എന്നാല്‍ വെറും 8% കേസുകളില്‍ മാത്രമേ കുറ്റവാളികളെ കണ്ടെത്തിയിട്ടുള്ളൂ. അന്വേഷണത്തില്‍ പോലീസ് വിട്ടുവീഴ്ച ചെയ്യുന്നത് കാരണമാണ് കുറ്റക്കാരെ കണ്ടെത്താന്‍ സാധിക്കാത്തതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. 22,580 പേരെ ഉള്‍പ്പെടുത്തി പ്രജ എന്ന എന്‍ജിഒ നടത്തിയ സര്‍വ്വേയില്‍ 32% പേരും മുംബൈ സുരക്ഷിതമല്ലെന്നാണ് അഭിപ്രായപ്പെട്ടത്. നഗരത്തില്‍ ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് പോകുമ്പോള്‍ സുരക്ഷിതത്വം തോന്നാറില്ലെന്ന് 36% പേര്‍ പറഞ്ഞു..
2013-14 സാമ്പത്തിക വര്‍ഷത്തില്‍ 432 ബലാത്സംഗക്കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മുന്‍വര്‍ഷം ഇത് 294 ആയിരുന്നു. പീഡനക്കേസുകള്‍ 793ല്‍ നിന്നും 1,209 ആയി ഉയര്‍ന്നു. മുംബൈയില്‍ ഇതാണവസ്ഥയെങ്കില്‍ മറ്റിടങ്ങളില്‍ എന്തായിരിക്കും അവസ്ഥ? ഗാര്‍്ഹിക പീഡനങ്ങളില്‍ കേരളത്തിന് രണ്ടാം സ്ഥാനമാണെന്ന വാര്‍ത്തയും പോയദിവസം കാണാനിടയായി….

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply