സാങ്കേതിക തികവിന്റെ ‘ടേക്ക് ഓഫ് ‘

ലാല്‍ ഡെനി ചരിത്ര സംഭവങ്ങളെ മുന്‍നിര്‍ത്തി കഥ പറയുന്ന മലയാളം സിനിമകള്‍ എല്ലാം സാദാരണ അബദ്ധങ്ങള്‍ ആവാറാണ് പതിവ്, എന്നാല്‍ മഹേഷ് നാരായണന്റെ ടേക്ക് ഓഫ് ആ പതിവ് തെറ്റിക്കുന്നു. ടേക്ക് ഓഫ് ഒരു സര്‍വൈവല്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന കണ്ടിരിക്കാവുന്ന ഒരു റിയലിസ്റ്റിക് സിനിമ ആണ് . ഇറാഖിലെ ആഭ്യന്തര യുദ്ധത്തില്‍ ഐഎസ് ഐഎസ് തടവില്‍ അകപ്പെട്ട മലയാളികള്‍ ഉളപ്പടെ ഉള്ള നേഴ്‌സുമാരെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ നിയമങ്ങള്‍ തെറ്റിച്ചുകൊണ്ട് സമര്‍ത്ഥമായി രക്ഷെപ്പടുത്തിയ സംഭവവുമായി കോര്‍ത്തിണക്കി […]

filmലാല്‍ ഡെനി

ചരിത്ര സംഭവങ്ങളെ മുന്‍നിര്‍ത്തി കഥ പറയുന്ന മലയാളം സിനിമകള്‍ എല്ലാം സാദാരണ അബദ്ധങ്ങള്‍ ആവാറാണ് പതിവ്, എന്നാല്‍ മഹേഷ് നാരായണന്റെ ടേക്ക് ഓഫ് ആ പതിവ് തെറ്റിക്കുന്നു. ടേക്ക് ഓഫ് ഒരു സര്‍വൈവല്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന കണ്ടിരിക്കാവുന്ന ഒരു റിയലിസ്റ്റിക് സിനിമ ആണ് .
ഇറാഖിലെ ആഭ്യന്തര യുദ്ധത്തില്‍ ഐഎസ് ഐഎസ് തടവില്‍ അകപ്പെട്ട മലയാളികള്‍ ഉളപ്പടെ ഉള്ള നേഴ്‌സുമാരെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ നിയമങ്ങള്‍ തെറ്റിച്ചുകൊണ്ട് സമര്‍ത്ഥമായി രക്ഷെപ്പടുത്തിയ സംഭവവുമായി കോര്‍ത്തിണക്കി നിര്‍മിച്ച ഒരു കഥ ആണ് ടേക്ക് ഓഫ് . സ്ത്രീ കേന്ദ്ര കഥാപാത്രം ആയി വരുന്ന ഈ സിനിമയിലെ നായിക സമീറ സ്വന്തമായി ലോണ്‍ എടുത്തു നഴ്‌സിംഗ് കഴിഞ്ഞു ജോലി ചെയ്യുന്ന ഒരു കുടുംബിനി ആണ്, മുസ്‌ലിം പെണ്‍കുട്ടികള്‍ ജോലിക്കു പോകുന്നത് മോശമായി കരുതുന്ന സ്വന്തം ബിസിനസ്സ് ഒകെ ഉള്ള ഒരു കുടുംബം, അവിടെ മക്കനയും ഇട്ടു കാഴ്ചവസ്തുവായി വച്ചിരിക്കുന്ന മതത്തിലെ കൊഴുത്ത അടുക്കള ഭാര്യമാര്‍ ഉണ്ട് , എന്നാല്‍ തന്റെ സാമ്പത്തികമായി പിന്നോക്കം ഉള്ള കുടുംബത്തെ സഹായിക്കാന്‍ സമീറ ജോലി ചെയുന്നു. അവള്‍ പോകുമ്പോള്‍ അടുക്കള സഹോദരി / ഭാര്യമാരില്‍ ഒരാള്‍ പര്‍ദ്ദ കൊണ്ട് കൊടുക്കുന്ന ഒരു രംഗം മുറുകി കൊണ്ടിരിക്കുന്ന മലയാളിയുടെ മതജീവിതത്തിനെ സൂക്ഷ്മമായി ആവിഷ് കരിക്കുന്നു. പലപ്പോഴും മതമൂല്യങ്ങളുടെ ആഴത്തിലുള്ള മനുഷ്വത്വ രാഹിത്യം സിനിമയില്‍ സൂക്ഷ്മമായി തുന്നി ചേര്‍ത്തിട്ടുണ്ട്. ഈ സംഘര്‍ഷം അവരുടെ ഫൈസലുമായുള്ള ( ആസിഫ് അലി ) വിവാഹത്തെ ഡൈവോഴ്‌സില്‍ എത്തിക്കുന്നു.

സമീറ വിദേശത്തു അവസരം കിട്ടിയപ്പോള്‍ സഹപ്രവര്‍ത്തകനായ ശഹീദിനെ (കുഞ്ചാക്കോ )വിവാഹം കഴിച്ചു ഇറാഖിലെ തിക്രിത്തിലേക്കു പോകുന്നു. അവിടെ വച്ച് ഗര്‍ഭിണി ആയ സമീറ , ഐ എസ് ഐ എസ് മത ഭീകരര്‍ സദ്ദാം ഹുസയിനിനെ ജന്മ നാടായ തിക്രിത് പിടിക്കുമ്പോള്‍ കൂടെയുള്ള മലയാളി നഴ്‌സുമാരുള്‍പ്പടെ തടവില്‍ ആകുന്നതും ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ ആയ മനോജ് അബ്രഹാമിനെ ( ഫഹദ് ഫാസില്‍ ) തന്ത്രപരമായ ഇടപെടലുകളൊലൂടെ രക്ഷപ്പെടുന്നതും ആണ് കഥ തന്തു. രണ്ടാമത് ശഹീദിനെ വിവാഹം കഴിക്കുന്നതും ആദ്യ ബന്ധത്തിലെ കുട്ടി ഇറാഖില്‍ അവരുടെ കൂടെ എത്തുന്നതും കൂടെ ജീവിക്കുമ്പോള്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങളും ആദ്യ ഭര്‍ത്താവ് വന്നു കാണുന്നതും, ഒകെ കപട സദാചാരം കൈമുതലുള്ള മലയാളികളെ ധാര്‍മിക സംഘര്‍ഷങ്ങളില്‍ ഇട്ടേക്കാം എന്നത് കൊണ്ട് ഈ പടം സാമ്പത്തികമായി നന്നായി ഓടാനാണ് സാധ്യത. സങ്കീര്‍ണം ആയ കഥാ തന്തു ഒന്നും ഇല്ലെങ്കിലും ബോറടിപ്പിക്കാതെ സിനിമയെ മുന്നോട്ടു കൊണ്ട് പോകുന്നതില്‍ തിരക്കഥാകൃത് പി വി ഷാജികുമാര്‍ വിജയിച്ചിട്ടുണ്ട്. അതി ഭാവുകത്വം നിറഞ്ഞ സംഭാഷങ്ങള്‍ / രംഗങ്ങള്‍ ഒന്നും ഇല്ല. സാങ്കേതിക വിദ്യകളിലെ മികവാണ് ഈ പടത്തെ കണ്ടിരിക്കാന്‍ സഹായിക്കുന്ന പ്രധാന ഘടകം, കാമറ , സ്‌പെഷല്‍ എഫക്ട് , മെയ്ക് അപ്പ് , എഡിറ്റിംഗ് , എന്നിവ ഒകെ നല്ല നിലവാരം പുലര്‍ത്തുന്നു . ശബ്ദമിശ്രണം അതി ഗംഭീരം ആണ് . ഗോപീ സുന്ദറുടെ സംഗീതം സ്ഥിരം വേവുന്ന പരിപ്പ് മാത്രം. മത ഭീകരരുടെ യുക്തിരഹിതവുമായ കൊലകള്‍ അധികം ഭയപ്പെടുത്താത്ത രീതിയില്‍ ആണ് കാണിച്ചിരിക്കുന്നത്. മറ്റേതെങ്കിലും മത ചിഹ്നങ്ങളെ പോലും വെറുക്കുകയും, ദൈവത്തിന്റെ യഥാര്‍ത്ഥ പാത തങ്ങളുടെ അറബി ഗോത്രത്തിന്റെ ദൈവ സങ്കല്പ്പം മാത്രം ആണ് എന്ന് കരുതുകയും ചെയ്യുന്ന ഇസ്‌ലാമിക മത ഭീകരരുടെ ഭീതിതം ആയ മൗഢ്യം രണ്ടാം പകുതിയില്‍ പരോക്ഷമായി കാണിച്ചിരിക്കുന്നു. മുഴുവനും ഇറാക്കില്‍ ആണ് ഷൂട്ട് ചെയ്തത് എന്ന് തോന്നും വിധം ഭദ്രമാണ് എഡിറ്റിംഗ്. പലപ്പോഴും ആഭ്യന്തര മത ഭീകരതകള്‍ വലിയ രീതിയില്‍ ഇല്ലാത്ത നമ്മള്‍ മലയാളികള്‍ എന്ത് ഭാഗ്യവാന്മാര്‍ ആണ് എന്ന് തോന്നിപോകും.

യു എന്നിന്റെ ഭക്ഷണ പൊതിയില്‍ സമീറക്കു സാറ്റലൈറ് ഫോണ് കൊടുക്കുന്നതും , അത് വച്ച് മനോജ് അബ്രഹാം ജി പി എസ്‌ന ട്രാക്കിങ് നടത്തുന്നതും കുറച്ചൊക്കെ അതി ഭാവുകത്വം സൃഷ്ടിക്കുന്നു എങ്കിലും അബദ്ധങ്ങളായ രംഗങ്ങള്‍ ഒന്നും സിനിമയില്‍ ഇല്ല. ചില സ്ഥലത്തു വലിച്ചു നീട്ടും പോലെ തോന്നുന്നു എങ്കിലും പാര്‍വതി യുടെ സമീറ ആയുള്ള പെര്‍ഫോമന്‍സ് അതിനെ മറികടക്കാന്‍ സഹായിക്കുന്നു. പിയാനിസ്‌റ് , സേവിങ് പ്രൈവറ് റയാന്‍, ഷിന്‍ഡ്‌ലെസ് ലിസ്റ്റ്, ബ്ലഡ് ഡയമണ്ട് പോലുള്ള അതി ഗംഭീരം ആയ ഹോളിവുഡ് വാര്‍ ത്രില്ലര്‍ ഒകെ കണ്ടു ശീലം ഉള്ളവര്‍ക്ക് ടേക്ക് ഓഫ് ഒകെ ഒരു നഴ്‌സറി പടം മാത്രം ആണ് .അമിത പ്രതീക്ഷ ഇല്ലാതെ പോയാല്‍ സിനിമ ആസ്വദിക്കാം, മനുഷ്യന്റെ അസ്തിത്വത്തെ വരെ ചോദ്യം ചെയ്യുന്ന മേജര്‍ രവിയുടെ കോമാളി കൂതറ വാര്‍ സിനിമകള്‍ കണ്ടു കയ്യടിച്ചു ശീലിച്ച ചില മലയാളികളുടെ ഇടയില്‍ ഇത്തരം ഒരു സബ്ജക്ട് നല്ല റിയലിസ്റ്റിക് ആയി മലയാളത്തില്‍ ആദ്യമായി എടുത്തു കുഴപ്പമില്ലാതെ വിജയിപ്പിച്ചു എന്നതില്‍ മഹേഷ് നാരായണനും സന്ഖത്തിനും അഭിമാനിക്കാം.

ഫേസ് ബുക്ക് പോസ്റ്റ്

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply