സാംസ്‌കാരിക ബജറ്റിനെ വിലയിരുത്തുമ്പോള്‍

ബജറ്റുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സ്വാഭാവികമായും കേന്ദ്രീകരിക്കുക വിലക്കയറ്റത്തിലും പുതിയ പദ്ധതികളുടെ പ്രഖ്യാപനങ്ങളിലും നികുതികളുടെ മാറ്റങ്ങളിലുമൊക്കെയാണ്. അത് സ്വാഭാവികവുമാണ്. അത്തരം ചര്‍ച്ചകള്‍ ഏറെക്കുറെ നടന്നു കഴിഞ്ഞിരിക്കുന്നു. കാര്യമായ ചര്‍ച്ചകള്‍ നടക്കാത്ത മേഖലയാണ് സംസ്‌കാരികം. പൊതുവില്‍ പ്രസ്തുതമേഖലയില്‍ കാര്യമായ നിക്ഷേപം ഉണ്ടാകാറുമില്ല. എന്നാല്‍ ഇക്കുറി കാര്യങ്ങള്‍ വ്യത്യസ്ഥമാണ്. ഗൗരവമായ പരിഗണനയാണ് സാംസ്‌കാരികമേഖലക്ക് നല്‍കിയിട്ടുള്ളത്. ദളിത് – ആദിവാസി മേഖലകളില്‍ കാര്യമായ പരിഗണന നല്‍കാന്‍ ഐസക് തയ്യാരായിട്ടില്ല എന്നത് വിമര്‍ശിക്കപ്പെടേണ്ടതാണ്. അത്തരമൊരു രാഷ്ട്രീയം ഐസക് ഉള്‍ക്കൊണ്ടിട്ടില്ല എന്നുവേണം കരുതാന്‍. അതേസമയം അദ്ദേഹം […]

culture

ബജറ്റുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സ്വാഭാവികമായും കേന്ദ്രീകരിക്കുക വിലക്കയറ്റത്തിലും പുതിയ പദ്ധതികളുടെ പ്രഖ്യാപനങ്ങളിലും നികുതികളുടെ മാറ്റങ്ങളിലുമൊക്കെയാണ്. അത് സ്വാഭാവികവുമാണ്. അത്തരം ചര്‍ച്ചകള്‍ ഏറെക്കുറെ നടന്നു കഴിഞ്ഞിരിക്കുന്നു.
കാര്യമായ ചര്‍ച്ചകള്‍ നടക്കാത്ത മേഖലയാണ് സംസ്‌കാരികം. പൊതുവില്‍ പ്രസ്തുതമേഖലയില്‍ കാര്യമായ നിക്ഷേപം ഉണ്ടാകാറുമില്ല. എന്നാല്‍ ഇക്കുറി കാര്യങ്ങള്‍ വ്യത്യസ്ഥമാണ്. ഗൗരവമായ പരിഗണനയാണ് സാംസ്‌കാരികമേഖലക്ക് നല്‍കിയിട്ടുള്ളത്. ദളിത് – ആദിവാസി മേഖലകളില്‍ കാര്യമായ പരിഗണന നല്‍കാന്‍ ഐസക് തയ്യാരായിട്ടില്ല എന്നത് വിമര്‍ശിക്കപ്പെടേണ്ടതാണ്. അത്തരമൊരു രാഷ്ട്രീയം ഐസക് ഉള്‍ക്കൊണ്ടിട്ടില്ല എന്നുവേണം കരുതാന്‍. അതേസമയം അദ്ദേഹം പൊതുവില്‍ സജീവമായ പരിസ്ഥിതി രംഗത്തും ലിംഗനീതി വിഷയത്തിലും ബജറ്റില്‍ ഇടപെടലുകളുണ്ട്. അതിരപ്പിള്ളി പദ്ധതിയെ കുറിച്ചുള്ള മൗനം സ്വാഗതാര്‍ഹമാണ്. അതുപോലെത്തന്നെ ഐസക്കിന്റെ സാംസ്‌കാരിരംഗത്തെ ഇടപെടലും അഭിനന്ദനമര്‍ഹിക്കുന്നു.
ജില്ലാ കേന്ദ്രങ്ങളില്‍ നവോത്ഥാനനായകരുടെ പേരില്‍ സാസം്കാരിക സമുച്ചയങ്ങള്‍ എന്നതാണ് സാംസ്‌കാരികരംഗത്തെ ബജറ്റ് നിര്‍ദ്ദേശങ്ങളുടെ ഹൈലൈറ്റ്. 40 കോടി രൂപയാണ് ഓരോ കേന്ദ്രത്തിനും വേണ്ടി നീക്കി വച്ചിരിക്കുന്നത്. 40 കോടി രൂപയാണ് ഓരോ കേന്ദ്രത്തിനും വേണ്ടി നീക്കി വച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് അയ്യങ്കാളി, കൊല്ലത്ത് ശ്രീനാരായണഗുരു, ആലപ്പുഴയില്‍ പി കൃഷ്ണപിള്ള, പത്തനംതിട്ടയില്‍ ചട്ടമ്പിസ്വാമികള്‍, ഇടുക്കി അക്കാമ്മ ചെറിയാന്‍, കോട്ടയത്ത് ലളിതാംബിക അന്തര്‍ജ്ജനം, എറണാകുളത്ത് സഹോദരന്‍ അയ്യപ്പന്‍, തൃശൂരില്‍ വള്ളത്തോള്‍, പാലക്കാട് വി ടി ഭട്ടതിരിപ്പാട്, മലപ്പുറം അബ്ദുറഹ്മാന്‍ സാഹിബ്, കോഴിക്കോട് വൈക്കം മുഹമ്മദ് ബഷീര്‍, കണ്ണൂരില്‍ വാഗ്ഭടാനന്ദന്‍, വയനാട് എടച്ചേന കുങ്കന്‍, കാസര്‍ഗോഡ് സുബ്രഹ്മണ്യന്‍ തിരുമുമ്പ് എന്നിവരുടെ പേരുകളിലാണ് സാംസ്‌കാരിക സമുച്ചയങ്ങള്‍ അരിയപ്പെടുക. നാടകശാല, സിനിമാ തിയറ്റര്‍, സംഗീതശാല, ഗ്യാലറി, പുസ്തകകടകള്‍, സെമിനാര്‍ ഹാളുകള്‍, ശില്‍പ്പികള്‍ക്കുള്ള പണിശാലകള്‍, നാടകറിഹേഴ്‌സല്‍ സൗകര്യം, കലാകാരന്മാര്‍ക്കും എഴുത്തുകാര്‍ക്കും മറ്റും താമസസൗകര്യം തുടങ്ങിയവയൊക്കെ ഈ സാംസ്‌കാരിക സമുച്ചയങ്ങളിലുണ്ടായിരിക്കും.
തീര്‍ച്ചയായും ഇത്തരം സമുച്ചയങ്ങള്‍ക്ക് നല്‍കുന്ന പേരുകളില്‍ അഭിപ്രായഭിന്നത വരാം. പ്രധാനമായും രാഷ്ട്രീയനേതാവായിരുന്ന പി കൃഷ്ണപിള്ളയെ ഈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതിന്റെ സാംഗത്യം ചോദ്യം ചെയ്യുന്നവരുണ്ട്. നിരവധി പ്രമുഖര്‍ ലിസ്റ്റില്‍ നിന്ന് പുറത്താണ്. എന്നാല്‍ ഒരുജില്ലയില്‍ ഒരാള്‍ എന്ന പരിഗണന വരുമ്പോള്‍ അതൊഴിവാക്കാനാകില്ല. ഉദാഹരണമായി ഡോ പല്‍പ്പുവിനെ ഉള്‍പ്പെടുത്തണമെങ്കില്‍ അയ്യങ്കാളിയെ മാറ്റേണ്ടിവരും. ബ്രഹ്മാനന്ദ ശിവയോഗിയെ ഉള്‍പ്പെടുത്താന്‍ വിടിയെ മാറ്റേണ്ടിവരും. സ്വാഭാവികമായും വ്യത്യസ്ഥ അഭിപ്രായങ്ങള്‍ ഉണ്ടാകാം.്അത്തരത്തില്‍ രണ്ടഭിപ്രായങ്ങള്‍ രേഖപ്പെടുത്തട്ടെ. കോട്ടയത്ത് ലളിതാംബിക അന്തര്‍ജ്ജനത്തിനുപകരം പൊയ്കയില്‍ അപ്പച്ചന്റെ പേരാണ് ഒന്ന്. അത് അന്തര്‍ജ്ജനത്തെ ഇടിച്ചുതാഴ്ത്താനല്ല. മറിച്ച് ഇത്തരത്തൊലൊരു സംരംഭത്തില്‍ എല്ലാ പ്രാതിനിധ്യങ്ങളും പരിഗണിക്കണമല്ലോ. മറ്റൊന്ന് തൃശൂരിലാണ്. അവിടെ വള്ളത്തോളിന്റെ സ്മരണയില്‍ ഇപ്പോള്‍തന്നെ കലാമണ്ഡലമുണ്ട്. പിന്നെ വേണ്ടത് മാധവിക്കുട്ടിയായിരുന്നു. പക്ഷെ അവരുടെ ഓര്‍മ്മക്ക് സാഹിത്യ അക്കാദമിയുടെ സ്മാരകം തയ്യാറായിട്ടുണ്ട്. പകരം കുറിയേടത്ത് താത്രിയെ ആണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ അതൊരു വലിയ സാംസ്‌കാരിക വിപ്ലവം തന്നെയാകുമായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടില്‍ അവര്‍ നടത്തിയ പോരാട്ടത്തിനു സമാനമായി ലോകചരിത്രത്തില്‍ തന്നെ സമാനതകള്‍ കാണില്ലല്ലോ.
അതുപോലെ പല ജില്ലകളിലും ഇത്തരത്തിലുള്ള സ്മാരകങ്ങള്‍ പണി തീരാതെ കിടപ്പുണ്ടെന്നത് മറക്കരുത്. ഉദാഹരണമായി കോഴിക്കോട്. കഴിഞ്ഞ ഇടത് മുന്നണി സര്‍ക്കാരിന്റെ കാലത്ത് തന്നെ ബഷീറിന്റെ പേരില്‍ കോഴിക്കോട് സാംസ്‌കാരിക കേന്ദ്രം സ്ഥാപിക്കാന്‍ 50 ലക്ഷം രൂപ അനുവദിച്ചിരുന്നു. തുടര്‍ന്നു വന്ന യു ഡി എഫ് സര്‍ക്കാര്‍ 25 ലക്ഷം രൂപ കൂടി അനുവദിച്ചു. കേന്ദ്രത്തിന്റെ നടത്തിപ്പിനായി ഒരു കമ്മറ്റിയും രൂപീകരിച്ചു. എന്നാല്‍ ഇതുവരെ കേന്ദ്രം സ്ഥാപിക്കാനുള്ള സ്ഥലം കണ്ടെത്താനോ സമിതി റജിസ്ടര്‍ ചെയ്തു പ്രവര്‍ത്തനം ആരംഭിക്കാനോ കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സാംസ്‌ക്കാരിക കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങളെ പറ്റി സമഗ്രമായ വിലയിരുത്തല്‍ നടത്തി വേണം പുതിയ സാംസ്‌കാരിക സമുച്ചയങ്ങള്‍ ആരംഭിക്കാന്‍.
വിവിധ സാസ്‌കാരിക അക്കാദമികളുടെ വികസനത്തിനായി 18 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. തിരുവനന്തപുരം ഫിലി ഫെസ്റ്റിവലുമായി ബന്ധപ്പെട്ട സ്ഥിരം ആവശ്യമായ സ്ഥിരം വേദിക്ക് 50 കോടി വകയിരുത്തിയതും സ്വാഗതാര്‍ഹമാണ്. മറുവശത്ത് കലാകാരന്മാരുടെ പെന്‍ഷന്‍ 1500 രൂപയാക്കാനും ഐസക് മറന്നില്ല.
സംസ്ഥാനത്തെ 37 സാസ്‌കാരിക സ്ഥാപനങ്ങള്‍ക്ക് 10 മുതല്‍ 50 ലക്ഷം വരെ അനുവദിച്ചതും അഭിനന്ദനാര്‍ഹമായ തീരുമാനമാണ്. അവിടേയും തെരഞ്ഞെടുപ്പില്‍ തര്‍ക്കങ്ങളുണ്ട്. പുന്നപ്രവയാല്‍, കയ്യൂര്‍ സ്മാരകങ്ങള്‍ സാംസ്‌കാരിക സ്ഥാപനങ്ങളാണോ എന്ന ചോദ്യം പ്രസക്തം തന്നെയാണ്. ശിവഗിരിയിലെ ജാതിയില്ല വിളംബരം ശതാബ്ദി മ്യൂസിയം, ലാറി ബേക്കര്‍ ജന്മ ശതാബ്ദി സൈന്റ തുടങ്ങിയവക്കും ധനസഹായമുണ്ട്. അതേസമയം ഗൃഹാതുരത്വത്തിന്റെ പേരില്‍ ലൈബ്രറികള്‍ക്കു കൊടുക്കുന്ന അമിതമായ ധനസഹായം കൊണ്ട് എന്തുഗുണം എന്നു ചിന്തിക്കേണ്ടതുണ്ട്. കേരളത്തിലെ ആയിരകണക്കിനു ലൈബ്രറികളില്‍ എത്രയെണ്ണത്തില്‍ നിന്ന് ആളുകള്‍ പുസ്തകമെടുക്കുന്നുണ്ട്? പുസ്തകങ്ങള്‍ എടുക്കുന്നതായി കള്ളരേഖകള്‍ ഉണ്ടാക്കലാണ് ലൈബ്രേറിയന്മാരുടെ പ്രധാന ജോലി എന്ന് ആര്‍ക്കാണറിയാത്തത്? അവയെ പഴയ അവസ്ഥയിലേക്ക് കൊണഅടുവരാനാകില്ല എന്നുറപ്പ്. ഈ പച്ചയായ യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ നമ്മളിനിയും തയ്യാറല്ല. അമിതമായ ഗൃഹാതുരത്വം നന്നല്ല. അതിനായി കോടികള്‍ കളയുന്നതും….

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply