‘സാംസ്‌കാരിക ഫാസിസത്തിനെതിരെ ജനകീയ സാംസ്‌കാരിക കൂട്ടായ്മ’

പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് സമര പശ്ചാത്തലത്തില്‍ സാംസ്‌കാരിക ഫാസിസത്തിനെതിരെ ജനകീയ സാംസ്‌കാരിക കൂട്ടായ്മ ആഗസ്റ്റ് 3 നു തൃശ്ശൂര്‍ ടൗണ്‍ ഹാളില്‍ ഉച്ചയ്ക്ക് രണ്ടു മണി മുതല്‍. പൂനാ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ചെയര്‍മാന്‍ സ്ഥാനത്തേക്കും പൊതുസഭയിലേക്കും യാതൊരു യോഗ്യതയുമില്ലാത്തവരെ നിയമിച്ചതിനെതിരായ വിദ്യാര്‍ത്ഥികളുടെ സമരം 47 ദിവസം പിന്നിടുകയാണ്. ഇന്‍ഡ്യയിലങ്ങോളമിങ്ങോളമുള്ള പ്രഗത്ഭരായ ചലച്ചിത്ര സംവിധായകരും മറ്റു സാമൂഹ്യരാഷ്ട്രീയ സാംസ്‌കാരിക പ്രവര്‍ത്തകരും ഒറ്റക്കെട്ടായി വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങളെ പരസ്യമായി പിന്തുണച്ചു രംഗത്തു വന്നിട്ടും കേന്ദ്രസര്‍ക്കാര്‍ ഈ സമരത്തോടു മുഖം തിരിച്ചു നില്‍ക്കുകയാണ്. […]

SS

പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് സമര പശ്ചാത്തലത്തില്‍ സാംസ്‌കാരിക ഫാസിസത്തിനെതിരെ ജനകീയ സാംസ്‌കാരിക കൂട്ടായ്മ ആഗസ്റ്റ് 3 നു തൃശ്ശൂര്‍ ടൗണ്‍ ഹാളില്‍ ഉച്ചയ്ക്ക് രണ്ടു മണി മുതല്‍. പൂനാ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ചെയര്‍മാന്‍ സ്ഥാനത്തേക്കും പൊതുസഭയിലേക്കും യാതൊരു യോഗ്യതയുമില്ലാത്തവരെ നിയമിച്ചതിനെതിരായ വിദ്യാര്‍ത്ഥികളുടെ സമരം 47 ദിവസം പിന്നിടുകയാണ്. ഇന്‍ഡ്യയിലങ്ങോളമിങ്ങോളമുള്ള പ്രഗത്ഭരായ ചലച്ചിത്ര സംവിധായകരും മറ്റു സാമൂഹ്യരാഷ്ട്രീയ സാംസ്‌കാരിക പ്രവര്‍ത്തകരും ഒറ്റക്കെട്ടായി വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങളെ പരസ്യമായി പിന്തുണച്ചു രംഗത്തു വന്നിട്ടും കേന്ദ്രസര്‍ക്കാര്‍ ഈ സമരത്തോടു മുഖം തിരിച്ചു നില്‍ക്കുകയാണ്. ഇതില്‍ നിന്നും ഒരു കാര്യം വ്യക്തമാണ്. ഈ നിയമനങ്ങള്‍ സര്‍ക്കാരിനു പറ്റിയ കേവലം ഒരു അബദ്ധമല്ല. രാജ്യത്തെ സാംസ്‌കാരിക സ്ഥാപനങ്ങളെ തങ്ങളുടെ സങ്കുചിത രാഷ്ട്രീയ കാഴ്ചപ്പാടുകളുടെ മാത്രം കളിയരങ്ങുകളാക്കി മാറ്റി, രാജ്യത്തിന്റെ സാംസ്‌ക്കാരിക പരിസരത്തെ ആകമാനം വിഷലിപ്തമാക്കുവാനുള്ള കരുതിക്കൂട്ടിയുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ നിയമനങ്ങളെന്നു വേണം മനസ്സിലാക്കുവാന്‍. എഠകകയില്‍ നടത്തുന്ന ഈ കടന്നു കയറ്റം ഒരു ഒറ്റപ്പെട്ട ഉദാഹരണവുമല്ല. Indian Council of Historical Research, National Book Trust, Cetnral Board of Film Certification, Indian Institute of Advanced Studies തുടങ്ങിയ സ്ഥാപനങ്ങളില്‍ നടന്നതും ഇതുതന്നെയാണ്. ശക്തമായ ചെറുത്തുനില്പുകള്‍ ഉണ്ടായില്ലെങ്കില്‍ ഭയാനകമായ ഒരു ഏകാധിപത്യ ദുര്‍ഭരണമാണ് നമ്മെ കാത്തു നില്‍ക്കുന്നത് എന്ന് ഈ സംഭവവികാസങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ പൂനാ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരം അവരുടെ താല്ക്കാലിക ആവശ്യങ്ങള്‍ക്കപ്പുറം പ്രതീകാത്മകമായ മാനങ്ങള്‍ കൈവരിക്കുകയാണ്. നമ്മുടെ മണ്ണില്‍ വേരാഴ്ത്തിക്കൊണ്ടിരിക്കുന്ന ഏകാധിപത്യ ഫാസിസ്റ്റ് പ്രവണതകള്‍ക്കെതിരായ ഒരു ചെറുത്തുനില്‍പ്പ് എന്ന നിലയില്‍ ഈ സമരത്തിന്റെ പ്രസക്തിയും പ്രാധാന്യവും തിരിച്ചറിയേണ്ടതാണ്. സര്‍ക്കാരിന്റെ അനങ്ങാപ്പാറ നയത്തിനുമുന്നില്‍ തോല്‍വി സമ്മതിക്കാതെ വിദ്യാര്‍ത്ഥികള്‍ ആഗസ്റ്റ് മൂന്നാം തീയതി മുതല്‍ ദില്ലിയില്‍ പ്രതിഷേധ പരിപാടികള്‍ ആരംഭിക്കുകയാണ്. ഈ ഘട്ടത്തില്‍ അവര്‍ക്കു പിന്തുണ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളിലും പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കപ്പെടുന്നു. ആഗസ്റ്റ് മൂന്നാം തീയതി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സിനിമാ, സാഹിത്യ സാംസ്‌ക്കാരിക രാഷ്ട്രീയ പ്രവര്‍ത്തകരും തൃശ്ശൂരില്‍ ഒത്തുചേര്‍ന്ന് ‘സാംസ്‌കാരിക ഫാസിസത്തിനെതിരെ ജനകീയ സാംസ്‌കാരിക കൂട്ടായ്മ’ എന്ന പേരില്‍ ഐക്യദാര്‍ഢ്യ സമ്മേളനം നടത്തുകയാണ്. ഈ പരിപാടിയുടെ പ്രാധാന്യം മനസ്സിലാക്കി അതില്‍ പങ്കെടുത്ത് ഈ സമരത്തിന് ശക്തി പകരണമെന്ന് സവിനയം അഭ്യര്‍ത്ഥിക്കുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: movements | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply