സാംസ്‌കാരികപ്രവര്‍ത്തകര്‍ സമരപന്തലിലേക്ക്

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട്, കന്യാസ്ത്രീകള്‍ സത്യാഗ്രഹ സമരം നടത്തുന്ന ഏറണാകുളം ഹൈക്കോടതി ജംഗ്ഷനിലെ സമരപന്തലിലേക്ക്, വടക്കന്‍ കേരളത്തില്‍ നിന്നുള്ള പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഐക്യദാര്‍ഢ്യവുമായെത്തുന്നു. സെപ്ത: 12 ന് ബുധനാഴ്ച പുലര്‍ച്ചെ കണ്ണൂരില്‍ നിന്ന് എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്സില്‍ ഐക്യദാര്‍ഢ്യ യാത്ര ആരംഭിക്കും. യാത്രയില്‍ കല്‍പ്പറ്റ നാരായണന്‍, ഹമീദ് ചേന്ദമംഗലൂര്‍, എം.എം.സോമശേഖരന്‍, അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്, എന്‍.ശശിധരന്‍,ഡോ. പി. ഗീത, പ്രൊഫ: വി.വിജയകുമാര്‍, ആലങ്കോട് ലീലാകൃഷണന്‍, ഡോ.ആസാദ്, ചിത്രകാരന്‍ ഭാഗ്യനാഥ്, പി.ജെ.ബേബി, വി.എസ്.അനില്‍കുമാര്‍, മനോജ് കാന, […]

kkk

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട്, കന്യാസ്ത്രീകള്‍ സത്യാഗ്രഹ സമരം നടത്തുന്ന ഏറണാകുളം ഹൈക്കോടതി ജംഗ്ഷനിലെ സമരപന്തലിലേക്ക്, വടക്കന്‍ കേരളത്തില്‍ നിന്നുള്ള പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഐക്യദാര്‍ഢ്യവുമായെത്തുന്നു. സെപ്ത: 12 ന് ബുധനാഴ്ച പുലര്‍ച്ചെ കണ്ണൂരില്‍ നിന്ന് എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്സില്‍ ഐക്യദാര്‍ഢ്യ യാത്ര ആരംഭിക്കും. യാത്രയില്‍ കല്‍പ്പറ്റ നാരായണന്‍, ഹമീദ് ചേന്ദമംഗലൂര്‍, എം.എം.സോമശേഖരന്‍, അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്, എന്‍.ശശിധരന്‍,ഡോ. പി. ഗീത, പ്രൊഫ: വി.വിജയകുമാര്‍, ആലങ്കോട് ലീലാകൃഷണന്‍, ഡോ.ആസാദ്, ചിത്രകാരന്‍ ഭാഗ്യനാഥ്, പി.ജെ.ബേബി, വി.എസ്.അനില്‍കുമാര്‍, മനോജ് കാന, സതീഷ് തോപ്രത്ത്, ഡോ.കെ.എന്‍.അജോയ് കുമാര്‍.രാജേഷ് നാരായണന്‍, ചന്ദ്രശേഖരന്‍ തിക്കോടി, എം സുല്‍ഫത്ത്, യാമിനി പരമേശ്വരന്‍ എന്നിവരുടെ നേതൃത്വത്തില്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ പന്തലിലെത്തും. യാത്രയുടെ ഭാഗമായി പുറത്തിറക്കിയ പ്രസ്താവനയാണിത്.

‘അതിസമ്പന്നനും പ്രതാപിയും സര്‍വശക്തനുമായ ജലന്ധര്‍ ബിഷപ്പ്, തന്റെ അധികാരത്തിന് കീഴിലുള്ള ഒരു സന്യാസിനിയെ നിരന്തരമായി അപമാനിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നു. ആ നിസ്സഹായ സ്ത്രീയ്ക്ക്, കഴിഞ്ഞ നാല് വര്‍ഷങ്ങളായി സഭയ്ക്കകത്തെ അസ്വതന്ത്രമായ സഹചര്യത്തില്‍ നിശബ്ദത പാലിക്കാന്‍ മാത്രമേ സാധിച്ചുള്ളൂ. ബിഷപ്പിന്റെ അതിക്രമങ്ങള്‍ സഹനത്തിന്റെ സകല പരിധികളും കടന്നപ്പോള്‍ അവരത് സഭയുടെ തന്നെ ശ്രദ്ധയില്‍ കൊണ്ടുവന്ന് പരിഹാരം കാണാന്‍ പരിശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.തുടര്‍ന്ന് നമ്മുടെ രാജ്യത്തെ നീതിന്യായ വ്യവസ്ഥക്ക് മുമ്പില്‍ പരാതി നല്‍കി അവര്‍ രണ്ടര മാസക്കാലം കാത്തിരുന്നു. ബിഷപ്പിനെതിരായി സകല തെളിവുകളും പോലീസിന് ഇതിനകം ലഭിച്ചതായി അവര്‍ തന്നെ സമ്മതിക്കുന്നുണ്ട്. സന്യാസിനിയുടെ പരാതി ലഭിച്ച് എഴുപത്തിയഞ്ച് ദിവസം പിന്നിട്ടിട്ടും, ബിഷപ്പിനെ അറസ്റ്റ് ചെയ്ത്, നിയമ വ്യവസ്ഥയുടെ മുന്നില്‍ കൊണ്ടുവരാന്‍ പോലീസ് ഇത് വരെ തയാറാവാത്തത് ദുരൂഹമാണ്. ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കാനുള്ള നിരന്തര ശ്രമമാണോ പോലീസും അധികാരികളും ചെയ്തു കൊണ്ടിരിക്കുന്നത് എന്ന സന്ദേഹം സമൂഹത്തിന്റെ എല്ലാ അടരുകളിലും ഇതിനകം ശക്തിപ്പെട്ടിട്ടുണ്ട്. അപമാനിതയായ സന്യാസിനിക്ക് നീതി ഉറപ്പു വരുത്താന്‍, നിയമപരമായും രാഷ്ട്രീയമായും ബാധ്യതപ്പെട്ട ഇടതുപക്ഷ സര്‍ക്കാര്‍ ബിഷപ്പിന് അനുഗുണമായി തീര്‍ന്നേക്കാവുന്ന മാനത്തിലാണ്. കത്തോലിക്കാ വോട്ടു ബാങ്കുകള്‍ നഷ്ടമാകുമോ എന്ന ഭീതി കാരണമാകാം കേരളത്തിലെ മറ്റിതര രാഷ്ട്രീയ കക്ഷികളില്‍ പ്രമുഖമായവയൊക്കെ നിശബ്ദമായിരിക്കുകയും ചെയ്യുന്നു.
ഇത്തരം ഒരവസ്ഥയില്‍ നീതിക്കായി തെരുവിലേക്കിറങ്ങുകയല്ലാതെ സന്യാസിനിക്ക് മുമ്പില്‍ മറ്റ് വഴികളില്ല. ഒരു പക്ഷേ കത്തോലിക്കാ സഭയുടെ ചരിത്രത്തിലെ ആദ്യ സംഭവമായിരിക്കാമിത്. പുരോഗമന രാഷ്ടീയ പശ്ചാത്തലമുള്ള കേരളത്തില്‍, തോട്ടം തൊഴിലാളി സ്ത്രീകള്‍, നേഴ്‌സുമാര്‍, സിനിമാനടികള്‍, ജവുളിക്കടകളില്‍ പണിയെടുക്കുന്ന സ്ത്രീകള്‍ എന്നിവരൊക്കെ നീതിക്ക് വേണ്ടി തെരുവിലേക്കിറങ്ങുന്നത് സമീപകാലത്തായി കേരളം കണ്ടിട്ടുള്ളതാണ്. ഈ അവസ്ഥയില്‍ ധീരമായി സമരരംഗത്ത് ഉറച്ചു നില്‍ക്കുന്ന സന്യാസിനിക്കും അവരെ പിന്തുണക്കുന്ന മറ്റ് സന്യാസിനിമാര്‍ക്കും ഉറച്ച പിന്തുണ നല്‍കി, സമരത്തെ വിജയിപ്പിക്കേണ്ടത് നീതിയുടെ പക്ഷത്ത് നില്‍ക്കുന്ന എല്ലാ മലയാളികളുടേയും ചുമതലയാണ്. കാലവിളംമ്പമില്ലാതെ ബിഷപ്പിനെ അറസ്റ്റ് ചെയ്ത് നിയമ വ്യവസ്ഥക്ക് വിധേയനാക്കണമെന്ന് സംസ്ഥാന സര്‍ക്കാറിനോടും ഉന്നത പോലീസ് അധികാരികളോടും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. സന്യാസിനിമാരുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ സാംസ്‌കാരിക കേരളം ഒരു മനസ്സായി കൂടെ നില്‍ക്കുന്നു.

ഷാജി എന്‍.കരുണ്‍, എം.എന്‍.കാരശ്ശേരി, കല്‍പ്പറ്റ നാരായണന്‍, എന്‍.പ്രഭാകരന്‍, കുരീപ്പുഴ ശ്രീകുമാര്‍, കെ.ഇ.എന്‍.കുഞ്ഞമ്മദ് , എം.എം.സോമശേഖരന്‍, എന്‍.ശശിധരന്‍, ഹമീദ് ചേന്ദമംഗലൂര്‍, വീരാന്‍ കുട്ടി, ഡോ.പി.ഗീത, പി.വത്സല, അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്, ടി.പി.രാജീവന്‍, വി.ആര്‍ സുധീഷ്,സിവിക് ചന്ദ്രന്‍, പ്രൊ വി.വിജയകുമാര്‍, ആലങ്കോട് ലീലാകൃഷ്ണന്‍, പി.ജെ.ബേബി, എം.എ.റഹ്മാന്‍, ശിഹാബുദ്ധീന്‍ പൊയ്തുംകടവ്, .എസ് അനില്‍കുമാര്‍, മനോജ് കാന, സതീഷ് തോപ്രത്ത് , ഭാഗ്യനാഥ്, ഡോ .ആസാദ്, പ്രേംജി., ഡോ – കെ.എന്‍.അജോയ്കുമാര്‍, എന്‍.വി.ബാലകൃഷ്ണന്‍, ചന്ദ്രശേഖരന്‍ തിക്കോടി, ഇ.പി.അനില്‍, ഗീഥ, രാജേഷ് നാരായണന്‍, എം സുള്‍ഫത്ത്, യാമിനീ പരമേശ്വരന്‍, സുധാ ഹരിദ്വാര്‍, ദിവ്യ ദിവാകര്‍, ദീപ പി.എം, ഗുലാബ് ജാന്‍, പ്രിയേഷ് കുമാര്‍, കെ.പി.ചന്ദ്രന്‍.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply