സാംസ്‌കാരികനഗരം അസഹിഷ്ണുതയിലേക്കോ?

ഐ ഗോപിനാഥ് സാസ്‌കാരിക നഗരത്തിലെ സമാന്തരചലചിത്രപ്രവര്‍ത്തകര്‍ക്കുനേരെ സംഘപരിവാര്‍ ശക്തികളുടെ ഭീഷണി തുടര്‍കഥയാകുന്നു. പലപ്പോഴും പോലീസും അധികാരികളും ഭീഷണിപ്പെടുത്തുന്നവരുടെ പക്ഷം ചേരുന്നു. 10 വര്‍ഷമായി നഗരത്തില്‍ നടക്കുന്ന മഴവില്‍ ചലചിത്രമേള (വിബ്ജിയോര്‍) യുടെ പ്രവര്‍ത്തകരാണ് മുഖ്യമായും ഭീഷണി നേരിടുന്നത്. അതോടൊപ്പം സാസ്‌കാരിക പ്രവര്‍ത്തകര്‍ക്കും മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്കും ഭീഷണിയുണ്ട്. ഭീഷണിക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വിപുലമായ രീതിയില്‍ കാമ്പയിന്‍ നടക്കുന്നുമുണ്ട്. ഇന്ത്യക്കകത്തും പുറത്തും നിന്നുള്ള സംവിധായകരുടെയും ആക്ടിവിസ്റ്റുകളുടെയും പങ്കാളിത്തം, ലിംഗപദവി, മതമൗലികവാദം, ദേശരാഷ്ട്രം, സംസ്‌കാരം, അവകാശങ്ങള്‍ എന്നിങ്ങനെ വിഷയകേന്ദ്രീകൃതമായി നടത്തുന്ന ചെറു സിനിമാ പ്രദര്‍ശനങ്ങള്‍, […]

Picture 584ഐ ഗോപിനാഥ്

സാസ്‌കാരിക നഗരത്തിലെ സമാന്തരചലചിത്രപ്രവര്‍ത്തകര്‍ക്കുനേരെ സംഘപരിവാര്‍ ശക്തികളുടെ ഭീഷണി തുടര്‍കഥയാകുന്നു. പലപ്പോഴും പോലീസും അധികാരികളും ഭീഷണിപ്പെടുത്തുന്നവരുടെ പക്ഷം ചേരുന്നു. 10 വര്‍ഷമായി നഗരത്തില്‍ നടക്കുന്ന മഴവില്‍ ചലചിത്രമേള (വിബ്ജിയോര്‍) യുടെ പ്രവര്‍ത്തകരാണ് മുഖ്യമായും ഭീഷണി നേരിടുന്നത്. അതോടൊപ്പം സാസ്‌കാരിക പ്രവര്‍ത്തകര്‍ക്കും മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്കും ഭീഷണിയുണ്ട്. ഭീഷണിക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വിപുലമായ രീതിയില്‍ കാമ്പയിന്‍ നടക്കുന്നുമുണ്ട്.
ഇന്ത്യക്കകത്തും പുറത്തും നിന്നുള്ള സംവിധായകരുടെയും ആക്ടിവിസ്റ്റുകളുടെയും പങ്കാളിത്തം, ലിംഗപദവി, മതമൗലികവാദം, ദേശരാഷ്ട്രം, സംസ്‌കാരം, അവകാശങ്ങള്‍ എന്നിങ്ങനെ വിഷയകേന്ദ്രീകൃതമായി നടത്തുന്ന ചെറു സിനിമാ പ്രദര്‍ശനങ്ങള്‍, ഭൂമി, ഊര്‍ജം, ജലം, ഭക്ഷണം, തുടങ്ങി സ്ത്രീ, ദളിത്, ലൈംഗിക ന്യൂനപക്ഷ അവകാശങ്ങളുമായി ബന്ധപ്പെട്ട് യുവജനങ്ങള്‍ക്കിടയില്‍ നടത്തുന്ന ചര്‍ച്ചകള്‍, ഡോക്യുമെന്ററി പ്രദര്‍ശനങ്ങള്‍ ഇവയൊക്കെയാണ് വിബ്ജിയോറിന്റെ സവിശേഷതകള്‍. അക്ഷരാര്‍ത്ഥത്തില്‍ അത് മഴവില്‍ മേളതന്നെ. എന്നാല്‍ അതിന്റെ രാഷ്ട്രീയം മനസ്സിലാക്കാന്‍ കഴിയാത്തവരാണ് ആശയത്തിനുപകരം ബലപ്രയോഗത്തിലൂടെ നേരിടാന്‍ ശ്രമിക്കു്ന്നത്. അതാകട്ടെ ആവര്‍ത്തിക്കുന്നു. 2014ലെ മേളയില്‍ പ്രദര്‍ശിപ്പിച്ച, കാശ്മീരി സംവിധായകനായ ബിലാല്‍.എ.ജാനിന്റെ ഓഷ്യന്‍ ഓഫ് ടിയേഴ്‌സ് എന്ന സിനിമക്കെതിരെ ബിജെപി നേതൃത്വത്തില്‍ നടന്ന അക്രമവുമായി ബന്ധപ്പെട്ട കേസില്‍ സാക്ഷി പറയാനെത്തിയ വിബ്ജിയോര്‍ ഫിലിം കളക്ടീവിന്റെ മുന്‍ സെക്രട്ടറി ശരത് ചേലൂരിനും കവി അന്‍വര്‍ അലിക്കുമെതിരെയാണ് പുതിയ ഭീഷണി. സത്യസന്ധമായി സാക്ഷി നല്‍കിയതിന്റെ പേരിലായിരുന്നു ബിജെപി നേതാക്കളായ അഡ്വ.ബി.ഗോപാലകൃഷ്ണന്റേയും അഡ്വ.രവികുമാര്‍ ഉപ്പത്തിന്റേയും നേതൃത്വത്തില്‍ തങ്ങളെ ഭീഷണിപ്പെടുത്തിയതെന്ന് ഇരുവരും പറയുന്നു. കോടതി പരിസരത്ത് പോലീസിന്റെ മുന്നില്‍ വെച്ചായിരുന്നു ഭീഷണി എന്നതാണ് ശ്രദ്ധേയം..
2014 ലെ 9-ാം ഫിലിം ഫെസ്റ്റിവലിലാണ് ഓഷ്യന്‍ ഓഫ് ടിയേഴ്‌സ് എന്ന 27 മിനിട്ട് ദൈര്‍ഘ്യമുള്ള സിനിമയുടെ പ്രദര്‍ശനം നടന്നത്. കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണമുള്ള ജടആഠ (ജൗയഹശര ടലൃ്ശരല ആൃീമറരമശേിഴ ഠൃൗേെ) ആണ് ഈ സിനിമ നിര്‍മ്മിച്ചത് അടൂര്‍ ഗോപാലകൃഷ്ണന്‍, മൃണാള്‍സെന്‍, ശ്യാം ബെനഗല്‍ തുടങ്ങിയ ഇന്ത്യയിലെ പ്രഗത്ഭരായ ചലച്ചിത്രകാരന്മാരാണ് പി.എസ്.ബി.ടി.യുടെ ട്രസ്റ്റ്‌മെമ്പര്‍മാര്‍. ഡിൃലേെൃശരലേറ ുൗയഹശര ഋഃശയശശേീി നുള്ള സെന്‍സര്‍ബോര്‍ഡ് സര്‍ട്ടിഫിക്കറ്റാണ് സിനിമയ്ക്ക് ലഭിച്ചിട്ടുള്ളത്.
1991 ല്‍ ഒരു രാത്രി കാശ്മീരില്‍ കുപവാറ ജില്ലയിലെ ഒരു ഗ്രാമത്തില്‍ ഇന്ത്യന്‍ പട്ടാളത്തിലെ ഒരു ബറ്റാലിയന്‍ ഗ്രാമീണരുടെ വീടുകളില്‍ അതിക്രമിച്ച് ചെന്ന് നടത്തിയ ബലാല്‍സംഗത്തെയും അതിക്രമങ്ങളെയും കുറിച്ചാണ് ഈ ചിത്രം. പ്രതിപാദിക്കുന്നത്. മുഖ്യധാരാ മാധ്യമങ്ങളിലെല്ലാം ഈ സംഭവം ചര്‍ച്ചാവിഷയമായതാണ്. ഗവണ്‍മെന്റ് അന്വേഷണകമ്മീഷനെ നിയമിക്കുകയും ചെയ്തിരുന്നു. മനുഷ്യാവകാശകമ്മീഷന്‍ ഇടപെട്ട് ബലാല്‍സംഗത്തിന് ഇരയായ സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുകയും ചെയ്തു. സ്ത്രീകള്‍ക്കു മേല്‍ നടത്തുന്ന ലൈംഗികാതിക്രമണം വര്‍ഷങ്ങള്‍ കഴിഞ്ഞാലും സാധാരണ സാമൂഹികജീവിതത്തില്‍ ഇടപഴകാനാവാത്തവിധത്തില്‍ അവരെ ഒറ്റപ്പെട്ടവരായി മാറ്റുന്നുവെന്ന് വെളിപ്പെടുത്താനാണ് സംവിധായകന്‍ സിനിമയിലൂടെ ശ്രമിക്കുന്നത്. അല്ലാതെ ഇന്ത്യാ – പാക് തര്‍ക്കങ്ങളൊന്നുമല്ല. മഴവില്‍ മേളയില്‍ ആ വര്‍ഷത്തെ മുഖ്യപ്രമേയമാകട്ടെ ലിംഗനീതി ആയിരുന്നുതാനും.
ഒരു സിനിമ പൊതുപ്രദര്‍ശനത്തിനു യോഗ്യമാണോ എന്ന് സര്‍ട്ടിഫൈ ചെയ്യാന്‍ അധികാരമുള്ളത് സെന്‍സര്‍ ബോര്‍ഡിനാണല്ലോ. സിനിമയുടെ വിഷയത്തില്‍ വിയോജിപ്പുള്ളവര്‍ക്ക് അത് കാണാതിരിക്കാന്‍ അവകാശമുണ്ട്. അതിനെതിരെ ജനാധിപത്യരീതിയില്‍ പ്രതിഷേധിക്കാം. എഴുതാം. പ്രചരണപ്രവര്‍ത്തനങ്ങള്‍ നടത്താം. നിയമപരമായി കോടതികളെ സമീപിക്കാനും അവസരമുണ്ട്. പക്ഷേ, തങ്ങള്‍ക്കിഷ്ടമില്ലാത്ത ഒന്നിനെ ഗുണ്ടായിസവും അക്രമണവും ഉപയോഗിച്ച് തടയുന്നതിനെയാണ് സാംസ്‌കാരിക ഫാസിസം എന്നു വിളിക്കുന്നത്. വിബ്ജിയോര്‍ ചലച്ചിത്രമേളയില്‍ നടന്നത് അത്തരമൊരു ഗുണ്ടായിസമാണ്. പാകിസ്താന്‍ സര്‍ക്കാരിന്റെ പണമുപയോഗിച്ച് ഇന്ത്യയ്‌ക്കെതിരെ നിര്‍മ്മിച്ച സിനിമയാണിതെന്ന ആരോപണമുന്നയിച്ചാണ് ബി.ജെ.പി.- ആര്‍.എസ്.എസ്സ് സംഘം സിനിമയുടെ പ്രദര്‍ശനം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചത്. പ്രദര്‍ശനത്തിനു തലേന്നുതന്നെ ബിജെപി നേതാക്കള്‍ മേള നടക്കുന്ന സംഗീതനാടക അക്കാദമിയിലെത്തി പ്രദര്‍ശനം നടത്തരുതെന്നാവശ്യപ്പെട്ടു. അതംഗീകരിക്കപ്പെടാത്തതിനെ തുടര്‍ന്ന് ഭീഷണിപ്പെടുത്തിയായിരുന്നു അവര്‍ സ്ഥലം വിട്ടത്. സിനിമ കണ്ട് തുറന്ന ഒരു ചര്‍ച്ചക്ക് സംഘാടകര്‍ ക്ഷണിച്ചെങ്കിലും ്അവരതിനു തയ്യാറായിരുന്നില്ല. തുടര്‍ന്ന് വിബ്ജിയോര്‍ പ്രവര്‍ത്തകര്‍ പോലീസില്‍ വിവരമറിയിച്ചു. സിനിമയുടെ കോപ്പി കണ്ട ശേഷം തീരുമാനം പറയാമെന്നായിരുന്നു എസ് ഐയുടെ നിലപാട്. എന്നാല്‍ സെന്‍സര്‍ ബോര്‍ഡ് അംഗീകരിച്ചിട്ടുള്ള സിനിമ കണ്ട് പ്രദര്‍ശനയോഗ്യമാണോ എന്നു തീരുമാനിക്കാനുള്ള അധികാരം പോലീസിനില്ല എന്നായിരുന്നു വിബ്ജിയോര്‍ പ്രവര്‍ത്തകരുടെ നിലപാട്. തുടര്‍ന്ന് ഉന്നത പോലീസുദ്യോഗസ്ഥര്‍ ഇടപെട്ട് സിനിമാപ്രദര്‍ശനത്തിന് പോലീസ് സംരക്ഷണം ഉറപ്പുനല്‍കി.
വിബ്ജിയോര്‍ ഫിലിം കളക്ടീവ് ഡിജിറ്റല്‍ ആക്ടിവിസത്തിന് സംവദിക്കാനുള്ള ജനാധിപത്യപരമായ ഇടം നല്‍കുന്ന ഒരു ചലച്ചിത്ര മേളയാണ്. എന്നാല്‍ ബിജെപി പ്രവര്‍ത്തകര്‍ ആ ഇടം ഉപയോഗിക്കുകയോ ജനാധിപത്യപരമായിയ പ്രതിഷേധിക്കുകയോ അല്ല ചെയ്തത്. ഒരു വിഭാഗം പ്രവര്‍ത്തകര്‍ അഡ്വ ബി ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ അക്കാദമിയുടെ ഗേറ്റിലേക്ക് പ്രകടനം നടത്തി. പ്രകടനം പോലീസ് തടഞ്ഞപ്പോള്‍ അവരവിടെ വിശദീകരണ പൊതുയോഗം നടത്തി. അതിനിടയില്‍ കുറെ പേര്‍ അകത്തുകടന്ന് അക്രമമാരംഭിക്കുകയായിരുന്നു. വിബ്ജിയോറിന്റെ സ്വാഗതസംഘം ഓഫീസ് അടിച്ചുതകര്‍ത്ത് അവര്‍ പ്രദര്‍ശനം നടന്നിരുന്ന ഹാളിലേക്ക് പ്രവേശിച്ചു. നേരത്തെ ഹാളില്‍ കടന്നു കൂടിയിരുന്നവരും അവര്‍ക്കൊപ്പം കൂടി. ഭാരത് മാതക്കു ജയ് വിളിച്ച് മുന്നോട്ടാഞ്ഞ അവരുടെ ലക്ഷ്യം സിനിമ പ്രദര്‍ശിപ്പിച്ചിരുന്ന ലാപ്‌ടോപ്പും പ്രൊജക്ടറുമെല്ലാം അടിച്ചുതകര്‍ക്കുകയായിരുന്നു. എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു. പ്രേക്ഷകരെല്ലാം ഒറ്റകെട്ടായി അക്രമികളെ തടഞ്ഞു. നൂറുകണക്കിനുപേര്‍ വേദിയിലെത്തി സംരക്ഷണവലയം തീര്‍ത്തു. പിന്നീട് കേട്ടത് തിയറ്ററിനെ പ്രകമ്പനം കൊള്ളിച്ച് ഗോ ബാക്ക് വിളികളായിരുന്നു. അതേറ്റുവിളിച്ചവരില്‍ സാറാജോസഫിനെ പോലുള്ളവരുമുണ്ടായിരുന്നു. പ്രതിരോധത്തിന്റെ ആ ശബ്ദത്തില്‍ അക്രമിക്കാനെത്തിയവരുടെ മുദ്രാവാക്യം വിളി അലിഞ്ഞില്ലാതായി. അക്രമികള്‍ക്കെതിരെ മഴവില്‍മേളയിലെത്തിയെ മുഴുവന്‍പേരും ഒരൊറ്റ ധര്‍മ്മരോഷത്തോടെ ഇരമ്പിയാര്‍ത്തു. തങ്ങളുടെ പ്രതിബദ്ധത വിളിച്ചുപറഞ്ഞ, ഒരൊറ്റ കുടുംബമായി വളര്‍ന്ന ആ പ്രതിഷേധസന്ധ്യ ഇത്തരം അതിക്രമങ്ങള്‍ക്കെതിരായ പ്രതിരോധവും ജനങ്ങളിലേക്കെത്തിയിട്ടുണ്ടെന്ന് തെളിയിച്ചു. തീക്ഷ്ണമായ മൂല്യബോധങ്ങള്‍ സൂക്ഷിക്കുന്ന, ബഹുസ്വരതകളെ ആഘോഷമാക്കി മാറ്റുന്ന, ഡിജിറ്റല്‍ ആക്ടിവിസത്തിന് സംവദിക്കാനുള്ള ജനാധിപത്യപരമായ ഒരു ‘ഇടം’ തന്നെയാണ് അവിടെ രൂപം കൊണ്ടത്. ഒരുപാടുപേര്‍ ആ ഇടത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ ഉജ്ജ്വല നിമിഷമായി ആ പ്രതിരോധ സന്ധ്യ മാറി.
തുടര്‍ന്ന് അക്രമികള േെപാലീസ് പുറത്താക്കുകയും സിനിമ മുഴുവനായും പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ഇന്ത്യയിലെമ്പാടും ഇത്തരത്തില്‍ പ്രതിഷേധം നടന്നെന്നും അതിനെ അതിജീവിച്ച് വിജയകരമായി പ്രദര്‍ശനം നടന്നത് തൃശൂരില്‍ മാത്രമായിരുന്നെന്നും സംവിധായകന്‍ പറഞ്ഞു. അക്രമത്തിനെതിരെ നഗരത്തില്‍ പ്രകടനവും നടന്നു.
അന്നത്തെ സംഭവത്തിന്റെ കേസുമായി ബന്ധപ്പെട്ട സാക്ഷി വിസ്താരത്തിനു ശേഷമായിരുന്നു ഭീഷണി. വിസ്താരം ആരംഭിക്കുന്നതിനു കുറെ ദിവസം മുമ്പ് ഗോപാലകൃഷ്ണന്‍ വിബ്ജിയോര്‍ ഓഫീസിലെത്തി ക്ഷമാപണം നടത്തിയിരുന്നു. അതോടെ അക്രമിച്ചവരെ കണ്ടാല്‍ തിരിച്ചറിയില്ല എന്നു സാക്ഷികള്‍ മൊഴി പറയുമെന്നും കേസില്‍ നിന്ന് ഊരിപോരാമെന്നുമായിരുന്നു അവരുടെ പ്രതീക്ഷ. എന്നാല്‍ അതിന് ശരതും അന്‍വര്‍ അലിയും തയ്യാറായിരുന്നില്ല. ഇരുവിഭാഗം വക്കീല്‍മാരുടേയും ചോദ്യങ്ങള്‍ക്ക് സത്യസന്ധമായ മറുപടി നല്‍കി പുറത്തിറങ്ങിയ തങ്ങളെ അഡ്വ.ഗോപാലകൃഷ്ണനും അഡ്വ.രവികുമാര്‍ ഉപ്പത്തും നീ ഇതിന് പശ്ചാത്തപിക്കേണ്ടി വരും, നിനക്കുള്ള പണി വച്ചിട്ടുണ്ട്, പുറത്തിറങ്ങിയാല്‍ കൈകാര്യം ചെയ്‌തോളാം..തുടങ്ങിയ ഭീഷണികളുമായി സമീപിക്കുകയായിരുന്നു. എന്ന് ശരത് പറയുന്നു. തുടര്‍ന്ന് ഭീഷണിക്കെതിരെ വിബ്ജിയോര്‍ പ്രവര്‍ത്തകനും മുന്‍ എം എല്‍ എയുമായ രാജാജി മാത്യുതോമസിന്റെ നേതൃത്വത്തില്‍ പത്രസമ്മേളനവും നടത്തി. ഭീഷണികഥ കള്ളമാണെന്നും മാനനഷ്ടകേസ് നല്‍കുമെന്നും ഗോപാലകൃഷ്ണനും കൂട്ടരും ബദല്‍ പത്രസമ്മേളനവും നടത്തി. അക്രമത്തില്‍ താന്‍ പങ്കെടുത്തില്ല എന്നും ശരത് കോടതിയില്‍ കള്ളം പറഞ്ഞു എന്നുമാണ് ഗോപാലകൃഷ്ണന്റെ വാദം. എന്നാല്‍ തന്നോട് അങ്ങനെ ചോദിച്ചില്ലെന്നും പൊതുവായ ചോദ്യങ്ങള്‍ക്കാണ് മറുപടി നല്‍കിയതെന്നും ശരതി പറയുന്നു. തുടര്‍ന്നാണ് പ്രശസ്ത ആക്ടിവിസ്റ്റ് സംവിധായകന്‍ ആനന്ദ് പട്വര്‍ദ്ധന്റെ നേതൃത്വത്തില്‍ സോഷ്യല്‍ മീഡിയയില്‍ വിപുലമായ കാമ്പയിന്‍ ആരംഭിച്ചിരിക്കുന്നത്.
വിബ്ജിയോറില്‍ ഇതൊരു പുതിയ അനുഭവമായിരുന്നില്ല. 2008 ല്‍ തമിഴ് സംവിധായകന്‍ ആര്‍.പി. അമുദന്റെ ‘വന്ദേമാതരം’ എന്ന മ്യൂസിക് വീഡിയോ വിബ്ജിയോറില്‍ പ്രദര്‍ശിപ്പിച്ചപ്പോഴും ഹിന്ദുത്വ ശക്തികള്‍ പ്രതിഷേധിച്ചിരുന്നു. എ ആര്‍ റഹ്മാന്‍ പാടിയ വന്ദേമാതരത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ വിവിധഭാഗങ്ങളില്‍ ഇന്നും തോട്ടിപ്പണി ചെയ്തു ജീവിക്കുന്നവരുടെ ജീവിതമാണ് അമുദന്‍ വീഡിയോയിലൂടെ ചിത്രീകരിച്ചത്. സ്വാതന്ത്ര്യം ലഭിച്ച് ഇത്രകാലമായിട്ടും ഈയൊരവസ്ഥ എന്തുകൊണ്ട ്എന്ന പ്രസക്തമായ ചോദ്യമായിരുന്നു അത്. എന്നാല്‍ വന്ദേമാതരത്തേയും ഇന്ത്യയേയും അപമാനിച്ചു എന്നായിരുന്നു സംഘപരിവാറിന്റെ പരാതി. പക്ഷെ വീഡിയോക്കെതിരെ പ്രതികരിച്ചെങ്കിലും അന്ന് സംഘപരിവാര്‍ ശക്തികള്‍ അതിക്രമങ്ങള്‍ ചെയ്തില്ല. മുദ്രാവാക്യം വിളിച്ച് പ്രതിഷേധം രേഖപ്പെടുത്തി പിരിയുകയായിരുന്നു. ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ സാംസ്‌കാരികഫാസിസം കൂടുതല്‍ അക്രമാസക്തതയിലേക്കും അസഹിഷ്ണുതയിലേക്കും വളര്‍ന്നിട്ടുണ്ടെന്ന് പുതിയ സംഭവങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നു.
ചലചിത്രമേളയുമായി ബന്ധപ്പെട്ടുണ്ടായ മറ്റൊരു സംഭവവും പ്രശ്‌നത്തെ രൂക്ഷമാക്കിയിരുന്നു. വിബ്ജിയോറിന്റെ ഭാരവാഹികളല്ലാത്ത, മേളയില്‍ പ്രതിനിധികളായി പങ്കെടുത്ത 6 സ്ത്രീകള്‍ നാടകകൃത്തും ഫെമിനിസ്റ്റ് ആക്ടിവിസ്റ്റുമായ ഈവ് എന്‍സ്ലറിന്റെ ‘വെജൈന മോണോലോഗ്’ എന്ന നാടകത്തിന്റെ മലയാളരൂപം പ്രതിനിധികള്‍ക്കുമുന്നില്‍ അവതരിപ്പിച്ചതാണ് വിവാദമായത്. നാടകത്തില്‍ സ്ത്രീ ലൈംഗികാവയവത്തിന്റെ പേര് പച്ചമലയാളത്തിലാണ് പറഞ്ഞിരുന്നത്. നാടകത്തിനുവേണ്ടി പതിച്ച പോസ്റ്റര്‍ അശ്ലീലമാണെന്ന് ആരോപിച്ച് പോലീസ് അത് പിടിച്ചെടുക്കുയും ചിലരെ അറസ്റ്റു ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. അതും സ്ത്രീകളടക്കമുള്ള പ്രതിനിധികള്‍ ചെറുത്തുതോല്‍പ്പിച്ചു. ലിംഗനീതി ഇല്ലാത്ത ഒരു സമൂഹത്തില്‍ സ്ത്രീകളുടെ വളര്‍ച്ച ലൈംഗികതയുമായി ആഴത്തില്‍ ബന്ധപ്പെട്ടാണിരിക്കുന്നതെന്നു കരുതുന്ന ഈവ് എന്‍സ്ലര്‍ 1996ല്‍ എഴുതിയ വെജൈന മോണോലോഗ് 48 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട 140 രാജ്യങ്ങളില്‍ അവതരിപ്പിക്കപ്പെട്ട നാടകമാണ്. മേളയില്‍ രജിസ്റ്റര്‍ ചെയ്ത പ്രതിനിധികള്‍ക്കുമുന്നിലാണ് നാടകം അവതരിപ്പിച്ചതെന്നും ആര്‍ക്കുമതില്‍ പ്രതിഷേധമില്ലായിരുന്നെന്നും സംഘാടകര്‍ പറയുന്നു. കുറച്ചു ദിവസം മുമ്പ് സംഗീത നാടക അക്കാദമി തന്നെ സംഘടിപ്പിച്ച അന്താരാഷ്ട്ര നാടകോത്സവത്തില്‍ പരിപൂര്‍ണ്ണനഗ്‌നരായി അഭിനയിച്ച വിദേശനാടകമുണ്ടായിരുന്നു എന്നും അവര്‍ ചൂണ്ടികാട്ടി. നഗ്‌നത എന്തിനു വേണ്ടി എന്നതിനെ ആശ്രയിച്ചാണ് അത് കുറ്റകരമാകുന്നതെന്ന കോടതിവിധിയും നിലവിലുണ്ട് കേരളത്തിലെ പൊതുസ്ഥലങ്ങളിലും കുടുംബങ്ങളിലും പോലീസ് സ്‌റ്റേഷനുകളിലുമെല്ലാം ഇതേ വാക്ക് തെറിവാക്കായി ഉപയോഗിക്കുന്നു. അതിനെതിരെ ആര്‍ക്കും പരാതിയില്ല. അതിനെതിരെ നാടകത്തില്‍ ആ വാക്കുപയോഗിക്കുന്നത് അശ്ലീലമാകുന്നതെങ്ങിനെ? സ്‌നേഹം, രതി, ബലാല്‍സംഗം, ആര്‍ത്തവം, ലൈംഗിക അപമാനങ്ങള്‍ ഇതൊക്കെ ആത്മഭാഷണത്തിന്റെ രൂപത്തില്‍ കേരളത്തില്‍ സ്്ത്രീകള്‍ തുറന്നുപറഞ്ഞാല്‍ നാം ആര്‍ജിച്ച പൊതുബോധത്തിന് ഇത്രമാത്രം ഞെട്ടലുണ്ടാക്കുമെന്ന് കാണിച്ചുതരുന്നതായിരുന്നു നാടകം. സ്ത്രീകളെ അപഹസിക്കാന്‍ തെരുവിലും, വീട്ടിലും, പോലീസ് സ്‌റ്റേഷനിലും, പുരുഷസദസ്സുകളിലും കാലങ്ങളായി ഉപയോഗിക്കുന്ന സ്ത്രീകളുടെ ലൈംഗികാവയവുമായി ബന്ധപ്പെട്ട, സമൂഹം അപകൃഷ്ടഭാഷയായി കരുതുന്ന പദം സ്ത്രീകള്‍ നാടകത്തില്‍ വിളിച്ചുപറഞ്ഞാല്‍, അതിത്രമാത്രം സദാചാരപ്രശ്‌നമായി മാറുമെന്ന് അഭിനേതാക്കള്‍ പോലും കരുതിയിരുന്നില്ല. നാടകത്തിന്റെ പോസ്റ്റര്‍ പതിച്ചതിന്റെ പേരില്‍ വിബ്ജിയോര്‍ സംഘാടകര്‍ക്കെതിരെ ഇപ്പോഴും കേസ് നടക്കുന്നുണ്ട്.
ഏതാനും ദിവസങ്ങള്‍ക്കകം മറ്റൊരു സംഭവവും നഗരത്തില്‍ നടന്നു. രാത്രി പത്തുമണിയോടെ സംഗീത നാടക അക്കാദമിയുടെ മുന്നില്‍ ഓട്ടോ കാത്തുനില്‍ക്കുകയായിരുന്ന നാലു ചലച്ചിത്ര വിദ്യാര്‍ത്ഥികളെയും സിനിമാറ്റോഗ്രാഫറായ പെണ്‍കുട്ടിയെയും അവരുടെ കൂട്ടുകാരിയേയും പോലീസ് കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തുകയും പ്രശ്‌നത്തില്‍ ഇടപെടുവാന്‍ ശ്രമിക്കുകയും ചെയ്ത സാമൂഹ്യ – സ്ത്രീ പ്രവര്‍ത്തക കൂടിയായ അഡ്വക്കെറ്റിനും മകനും പ്രായപൂര്‍ത്തിയാകാത്ത മകള്‍ക്കും മര്‍ദ്ദനമേറ്റു. വിബ്ജിയോറിലെ നാടകവിവാദത്തില്‍ പോലീസിനോട് തര്‍ക്കിച്ചവരാണെന്ന ധാരണയിലായിരുന്നു പോലീസ് നടപടി. അതുമായി ബന്ധപ്പെട്ട കേസും ഇപ്പോള്‍ നടക്കുന്നു.
ഈ സംഭവവികാസങ്ങള്‍ക്കുശേഷം സാംസ്‌കാരിക നഗരിയിലെ സാസ്‌കാരികവീഥിയെന്നറിയപ്പെടുന്ന പാലസ് റോഡും പരിസരവും കനത്ത പോലീസ് നിരീക്ഷണത്തിലാണ്. സംഗീത നാടക അക്കാദമി, ലളിത കലാ അക്കാദമി, സാഹിത്യ അക്കാദമി, ടൗണ്‍ ഹാള്‍, പബ്ലിക് ലൈബ്രറി, മുണ്ടശ്ശേരി സ്മാരകം, രാമനിലയം തുടങ്ങിയ സ്ഥാപനങ്ങളെല്ലാം ഈ വീഥിയിലാണ്. നഗരത്തിലെ സാംസ്‌കാരിക പ്രതിരോധ സംരംഭങ്ങളെല്ലാം രൂപം കൊള്ളുന്നത് ഈ വീഥിയിലാണ്. അതിനെ തകര്‍ക്കാനുള്ള നീക്കങ്ങളും പിന്നീട് നടന്നു. മാവോയിസ്റ്റുകള്‍ മുതല്‍ സലാന്മാര്‍ഗ്ഗികള്‍ വരെയുള്ളവരുടെ കേന്ദ്രമാണ് ഇവിടമെന്ന പ്രചരണം വ്യാപകമായി നടന്നു. സാംസ്‌കാരിക – നാടക – സിനിമാ – മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നിത്യവും ഒത്തുചേരുന്ന സാഹിത്യ അക്കാദമി മുറ്റത്ത് സിസി ടിവി ക്യാമറ സ്ഥാപിച്ച് പോലീസ് നിരീക്ഷണമാരംഭിച്ചു.. മാത്രമല്ല, പരിപാടികളില്ലാത്ത ദിവസങ്ങളില്‍ സാധാരണ സര്‍ക്കാര്‍ ഓഫീസിനെ പോലെ ഓഫീസ് സമയം കഴിഞ്ഞാല്‍ ഗേറ്റടക്കാനും ആരംഭിച്ചു. ഇന്ത്യയില്‍ ഒരു സാസ്‌കാരിക സ്ഥാപനവും ഇത്തരത്തിലുള്ള തീരുമാനമെടുത്തിട്ടില്ലെന്ന് പല എഴുത്തുകാരും ചൂണ്ടികാട്ടുന്നു. അക്കാദമി മുറ്റം സാസ്‌കാരികപ്രവര്‍ത്തകരുടേതാണെന്നും അവിടെ ചര്‍ച്ചകളും നാടക – സിനിമാ പ്രദര്‍ശനങ്ങളും മറ്റും നിരന്തരമായി നടക്കണമെന്നും മുന്‍പ്രസിഡന്റ് എം മുകുന്ദനും സെക്രട്ടറി പുരുഷന്‍ കടലുണ്ടി പരസ്യമായിതന്നെ പ്രഖ്യാപിച്ചിരുന്നതാണ്. ലോകത്ത് എത്രയോ സ്ഥലങ്ങളില്‍ യാത്ര ചെയ്തിട്ടുള്ള താന്‍ ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള ചര്‍ച്ചകളും നിലപാടുകളും കേട്ടിട്ടുള്ളത് അക്കാദമി മുറ്റത്താണെന്നും അന്ന് മുകുന്ദന്‍ പറഞ്ഞിരുന്നു. അതാണ് ഇപ്പോള്‍ അട്ടിമറിക്കുന്നത്. കേരളത്തില്‍ നിലനില്‍ക്കുന്ന അപൂര്‍വ്വം ചില സാസ്‌കാരിക ഇടങ്ങളും അങ്ങനെ നഷ്ടപ്പെടുകയാണ്. അവ തിരിച്ചുപിടിക്കുക എന്നതാണ് മലയാളികളുടെ അടിയന്തിരമായ സാസ്‌കാരിക ഉത്തരവാദിത്തം.
അടുത്ത മഴവില്‍ ചലചിത്രമേള 2016 ഫെബ്രുവരിയില്‍ നടക്കുകയാണ്. സാംസ്‌കാരിക വൈവിധ്യങ്ങള്‍ ആഘോഷിക്കുക എന്നതാണ് ഈ വര്‍ഷത്തെ മേളയുടെ മുഖ്യപ്രമേയം. സഹവര്‍ത്തിത്തമെന്ന വിഷയത്തിലെ കാമ്പയിനും വൈവിധ്യമാര്‍ന്ന ഇന്ത്യകള്‍ എന്ന ഫിലിം പാക്കേജും ഇത്തവണത്തെ സവിശേഷതകളാണ്. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട ആശയസംവാദങ്ങളുടെ വേദിയാക്കിമേള മാറ്റാനാണ് സംഘാടകര്‍ സംഘപരിവാറടക്കമുള്ളവരെ ക്ഷണിക്കുന്നത്.

വാല്‍ക്കഷ്ണം
തൃശൂരില്‍ തന്നെ നടക്കുന്ന അന്താരാഷ്ട്രനാടകോത്സവത്തിന്റെ ആദ്യവര്‍ഷവും സമാനമായ ഒരു സംഭവമുണ്ടായി. പ്രശസ്ത നടനും അന്ന് സംഗീത നാടക അക്കാദമി ചെയര്‍മാനുമായിരുന്ന മുരളിയുടെ നേതൃത്വത്തിലായിരുന്നു നാടകോത്സവം സംഘടിപ്പിക്കപ്പെട്ടത്. അതില്‍ ബുള്ളാ ഷാ എന്ന പേരില്‍ പാക്കിസ്ഥാനില്‍ നിന്നുള്ള സൂഫി ഗായകനെ കുറിച്ചുള്ള നാടകവുമുണ്ടായിരുന്നു. ഇന്ത്യാ – പാക് ബന്ധം വഷളാകുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് മത്സരം ഉപേക്ഷിക്കുകയും ചെയ്ത സമയമായിരുന്നു അത്. പാക്കിസ്ഥാന്‍ നാടകവും ഇവിടെ കളിക്കാന്‍ പാടില്ല എന്നാവശ്യപ്പെട്ട് ഇതേ ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ വേദിയിലേക്ക് പ്രകടനം നടന്നു. എന്നാല്‍ നാടകസംവിധായിക പുറത്തിറങ്ങി വരുകയും പ്രകടനക്കാരെ മുഴുവന്‍ നാടകം കാണാന്‍ ക്ഷണിക്കുകയും ചെയ്തു. നാടകം കണ്ട ശേഷം സംവിധായികക്ക് കൈകൊടുത്താണ് ഗോപാലകൃഷ്ണനും കൂട്ടരും പിരിഞ്ഞത.് ഈ സഹിഷ്ണുതയാണ് രാജ്യത്തെങ്ങും വളരുന്ന അസഹിഷ്ണുതയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ സംഘപരിവാര്‍ ശക്തികള്‍ക്കും നഷ്ടപ്പെട്ടിരിക്കുന്നത് എന്നു കരുതുന്നതില്‍ തെറ്റില്ല. അതു തിരിച്ചുപിടിക്കാനാണ് അവര്‍ ശ്രമിക്കേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply