സലിംരാജും ജയാനന്ദനും തമ്മിലെന്തു ബന്ധം?

സലിംരാജും ജയാനന്ദനും തമ്മിലെന്തു ബന്ധം എന്നും ചോദിച്ചാല്‍ ഒരു ബന്ധവുമില്ല എന്നു പറയേണ്ടിവരും. എന്നാല്‍ അവര്‍ രണ്ടുപേരും അടുത്ത ബന്ധുക്കളാണ്. കേരളം എത്തിച്ചേര്‍ന്നിരിക്കുന്ന ക്രിമിനല്‍ രാഷ്ട്രീയത്തിന്റെ പ്രതീകങ്ങള്‍. ക്വട്ടേഷന്‍ ജോലിക്കിടെയന്നു സംശയിക്കാവുന്ന രീതിയിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഗണ്‍മാനും സോളാര്‍ കേസില്‍ ആരോപണ വിധേയനുമായ സലീം രാജിനെയും കൂട്ടാളികളെയും കോഴിക്കോട് നാട്ടുകാര്‍ തടഞ്ഞുവെച്ചത്. മറുവശത്ത്് വധശിക്ഷക്ക് വിധിക്കപ്പെട്ട കൊടുംകുറ്റവാളി റിപ്പര്‍ ജയാനന്ദന്‍ ഇടതുമുന്നണി നടത്തിയ രാപ്പകല്‍ സമരത്തില്‍ പങ്കെടുത്തതായി പോലീസിനോട് പറഞ്ഞു. അപ്പോള്‍ പിന്നെ ഇവര്‍ മറ്റെന്തിന്റെ […]

Untitled-1

സലിംരാജും ജയാനന്ദനും തമ്മിലെന്തു ബന്ധം എന്നും ചോദിച്ചാല്‍ ഒരു ബന്ധവുമില്ല എന്നു പറയേണ്ടിവരും. എന്നാല്‍ അവര്‍ രണ്ടുപേരും അടുത്ത ബന്ധുക്കളാണ്. കേരളം എത്തിച്ചേര്‍ന്നിരിക്കുന്ന ക്രിമിനല്‍ രാഷ്ട്രീയത്തിന്റെ പ്രതീകങ്ങള്‍.
ക്വട്ടേഷന്‍ ജോലിക്കിടെയന്നു സംശയിക്കാവുന്ന രീതിയിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഗണ്‍മാനും സോളാര്‍ കേസില്‍ ആരോപണ വിധേയനുമായ സലീം രാജിനെയും കൂട്ടാളികളെയും കോഴിക്കോട് നാട്ടുകാര്‍ തടഞ്ഞുവെച്ചത്. മറുവശത്ത്് വധശിക്ഷക്ക് വിധിക്കപ്പെട്ട കൊടുംകുറ്റവാളി റിപ്പര്‍ ജയാനന്ദന്‍ ഇടതുമുന്നണി നടത്തിയ രാപ്പകല്‍ സമരത്തില്‍ പങ്കെടുത്തതായി പോലീസിനോട് പറഞ്ഞു. അപ്പോള്‍ പിന്നെ ഇവര്‍ മറ്റെന്തിന്റെ പ്രതീകങ്ങളാണ്?
കോഴിക്കോട് കരിക്കാംകുളത്ത് വെച്ച് മറ്റൊരു കാറിനെ പിന്തുടര്‍ന്ന് തടഞ്ഞ് വാക്കേറ്റം നടത്തുന്നതിനിടെയാണ് സലിംരാജനേയും കൂട്ടരേയും നാട്ടുകാര്‍ തടഞ്ഞത്. കരുനാഗപ്പള്ളിയില്‍ നിന്നും കാണാതായ അകന്ന ബന്ധുവാണ് യുവതിയെന്നും വീട്ടില്‍നിന്നും കൊണ്ടുപോന്ന സ്വര്‍ണവും പണവുമാണ് യുവതിയുടെ കൈയിലുണ്ടായിരുന്നതെന്നും സലീംരാജ് പറഞ്ഞത്രെ. ഇവരെ കാണാതായതിനെതുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയ രേഖ തന്റെ കൈയിലുള്ളതായും സലീംരാജ് പറഞ്ഞു. കാറില്‍ യുവതിയും മറ്റൊരാളുമാണ് ഉണ്ടായിരുന്നത്. ഭിന്നമതക്കാരായ ഇവര്‍ ഓടിപോന്നതാണെന്നു സൂചനയുണ്ട്. ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. സംഘത്തില്‍ സലീംരാജ് ഉണ്ടെന്ന് അറിഞ്ഞതോടെ നാട്ടുകാര്‍ വാഹനം തടഞ്ഞു. ചേവായൂര്‍ പോലീസ് എത്തി ചര്‍ച്ച നടത്തിയെങ്കിലും നാട്ടുകാര്‍ സംഘത്തെ വിട്ടുത്തില്ല. ഒരു മണിക്കൂറിനുശേഷം എം.എല്‍.എ. എ. പ്രദീപ് കുമാറെത്തി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ അയഞ്ഞത്. സലിംരാജ് പറഞ്ഞത് ശരിയാണെങ്കില്‍കൂടി നിയമം കൈയിലെടുക്കാന്‍ എന്തവകാശം എന്ന ചോദ്യമാണുയരുന്നത്. ഇത്തരത്തിലുള്ള ഒരാളാണ് ഇത്രയും കാലം മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്നത് എന്ന യാഥാര്‍ത്ഥ്യമാണ് ഞെട്ടിക്കുന്നത്. ഇയാള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ എങ്ങനെ സത്യമല്ലാതാകും
മറുവശത്ത് റിപ്പര്‍ ജയാനന്ദന്റെ വിക്രിയകള്‍. ജയില്‍ ചാടിയ റിപ്പര്‍ ഇടതുമുന്നണിയുടെ രാപ്പകല്‍ സമരത്തില്‍ പങ്കെടുത്തതായി പോലീസിന് മൊഴി നല്‍കി. തൃശൂര്‍ തേക്കിന്‍ കാട് മൈതാനിയില്‍ നടന്ന സമരത്തിലാണ് റിപ്പര്‍ പങ്കെടുത്തത്. ഘടകകക്ഷികളെല്ലാം കൃത്യമായി പ്ലാന്‍ ചെയ്ത് പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച സമരത്തിലാണ് റിപ്പര്‍ പങ്കെടുത്തതും ആരും തിരിച്ചറിയാതിരുന്നതും എന്നതാണ് തമാശ. തൃശൂരില്‍ തന്നെ പരസ്പര വൈരൈഗ്യം മൂലം യൂത്ത് കോണ്‍ഗ്രസ്സിലെ രണ്ടു പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെട്ട സമയം കൂടിയായിരുന്നു അത്. കഴിഞ്ഞില്ല. സാഹിത്യ അക്കാദമിയില്‍ നടന്ന വിവിധ സാംസ്‌കാരിക പരിപാടികളിലും പങ്കെടുത്തതായും ജയാനന്ദന്‍ പറഞ്ഞത്രെ.
ഇക്കാലത്തും അയാള്‍ മോഷണം നടത്തി. കൊടകര ക്ഷേത്രത്തിലെ നാല് താഴിക കുടങ്ങളാണ് ജയാനന്ദന്‍ മോഷ്ടിച്ചത്. ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ജില്ലകളിലായി ഒളിവില്‍ കഴിയവെ ഉപയോഗിച്ചിരുന്ന രണ്ട് സിം കാര്‍ഡുകളും മോഷ്ടിച്ചവയായിരുന്നു.
രാഷ്ട്രീയപാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും നേരിട്ട് പങ്കില്ലായിരിക്കാം. എങ്കില്‍ കൂടി ഇത്തരത്തിലുള്ള ക്രമിനലുകള്‍ക്ക് ഇങ്ങനെയൊക്കെ ചെയ്യാന്‍ കഴിയുന്നു എന്നത് രാഷ്ട്രീയത്തിലെ ക്രിമിനല്‍വല്‍ക്കരണത്തിനവ്#റെ സൂചനയല്ലാതെ മറ്റെന്താണ്? പരസ്പരം കുറ്റമാരോപിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കാതെ ഇത്തരം പ്രവണതകള്‍ തുടച്ചുകളയാനാണ് ഉത്തരവാദിത്തമുള്ള നേതാക്കള്‍ ശ്രമിക്കേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply