സര്‍വ കശാപ്പുശാലകള്‍ : സപ്ത ശ്രീ തസ്‌കര::

മാത്യു പി. പോള്‍ കേരളത്തിലെ സര്‍വകലാശാലകളിലെ പ്രശ്‌നങ്ങളെക്കുറിച്ചു ലഭിച്ച പരാതികള്‍ക്കു പരിഹാരം കാണാനുള്ള ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ ഇടപെടലുകള്‍ വിദ്യാഭ്യാസത്തെ കറവപ്പശുവായി കാണുന്ന രാഷ്ട്രീയക്കാര്‍ക്കു രസിക്കുന്നില്ല. വൈസ്ചാന്‍സലര്‍മാരുടെ യോഗം ഗവര്‍ണര്‍ വിളിച്ചു ചേര്‍ത്തത് രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെയാണെന്നും, നിയമവിരുദ്ധമാണെന്നും കെ പി സി സി വൈസ് പ്രസിഡന്റും, നിയമ വിശാരദനുമായ ശ്രീ എം എം ഹസന്‍ജി. മുസ്ലിം യൂത് ലീഗും ഗര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ചു. രാഷ്ട്രീയക്കാര്‍ സര്‍വകലാശാലകളുടെ ഭരണത്തില്‍ നേരിട്ട് ഇടപെടാനും, വൈസ് ചാന്‍സലര്‍ പോസ്റ്റ് പാര്‍ട്ടി അടിസ്ഥാനത്തില്‍ […]

sfiമാത്യു പി. പോള്‍

കേരളത്തിലെ സര്‍വകലാശാലകളിലെ പ്രശ്‌നങ്ങളെക്കുറിച്ചു ലഭിച്ച പരാതികള്‍ക്കു പരിഹാരം കാണാനുള്ള ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ ഇടപെടലുകള്‍ വിദ്യാഭ്യാസത്തെ കറവപ്പശുവായി കാണുന്ന രാഷ്ട്രീയക്കാര്‍ക്കു രസിക്കുന്നില്ല. വൈസ്ചാന്‍സലര്‍മാരുടെ യോഗം ഗവര്‍ണര്‍ വിളിച്ചു ചേര്‍ത്തത് രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെയാണെന്നും, നിയമവിരുദ്ധമാണെന്നും കെ പി സി സി വൈസ് പ്രസിഡന്റും, നിയമ വിശാരദനുമായ ശ്രീ എം എം ഹസന്‍ജി. മുസ്ലിം യൂത് ലീഗും ഗര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ചു.
രാഷ്ട്രീയക്കാര്‍ സര്‍വകലാശാലകളുടെ ഭരണത്തില്‍ നേരിട്ട് ഇടപെടാനും, വൈസ് ചാന്‍സലര്‍ പോസ്റ്റ് പാര്‍ട്ടി അടിസ്ഥാനത്തില്‍ വീതം വയ്ക്കാനും തുടങ്ങിയിട്ടു കാലമേറെയായി. സര്‍വകലാശാല സെനറ്റിലും, സിന്‍ഡിക്കേറ്റിലും അക്ഷര വൈരികളും, പരാന്ന ഭോജികളുമായ രാഷ്ട്രീയക്കാരും, നേതാക്കന്മാരുടെ അടിമകളായ ദല്ലാളുകളും മാത്രമായി.. വൈസ്ചാന്‍സലര്‍ പദവിയിലെത്തിയ അല്പന്മാര്‍ ധന സമ്പാദനവും,അധികാര ദുര്‍വിനിയോഗവും,രാഷ്ട്രീയ പ്രീണനവുമായി ഭരണം തുടര്‍ന്നപ്പൊള്‍ സര്‍വകലാശാലകളില്‍ അരുതാത്തതെല്ലാം അരങ്ങേറി.
കേരള കോണ്‍ഗ്രസ് നോമിനിയായി എം ജി യൂണിവേര്‍സിറ്റി വൈസ് ചാന്‍സലറായ വ്യക്തിയെ പരാതികളും, വിജിലന്‍സ് റിപ്പോര്‍ട്ടുകളും, ക്രിമിനല്‍ കേസുകള്‍ക്കുമൊടുവില്‍ പുറത്താക്കേണ്ടി വന്നു. അധികാരത്തില്‍ കടിച്ചു തൂങ്ങാന്‍  നടത്തിയ ശ്രമങ്ങള്‍ അയാള്‍ ഉപേക്ഷിച്ചത് എല്ലാ തെളിവുകളും, കോടതി വിധികളും തനിക്കെതിരാണെന്നു മനസിലായപ്പോള്‍ മാത്രം. പകരക്കാരന്‍ പാര്‍ട്ടിയുടെ നോമിനിയും, നേതാവിന്റെ അയല്‍ക്കാരനും.
കാലിക്കറ്റ് സര്‍വകലാശാല കലാപ ഭൂമിയായിട്ട് കുറെ നാളുകളായി.വിദ്യാര്‍ഥികള്‍ അനിശ്ചിത കാല സമരത്തിലാണ്.സിന്‍ഡിക്കറ്റ് യോഗത്തില്‍ നടന്ന കയ്യാംകളിയില്‍, വൈസ് ചാന്‍സലര്‍ക്കും,പി വി സി ക്കും,സിന്‍ഡിക്കേറ്റ് അംഗത്തിനും പരിക്കു പറ്റി.ഗള്‍ഫില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്തിരുന്ന വ്യക്തി കോളജില്‍ അറബിക് പ്രഫസറായിരുന്നു സര്‍ക്കാര്‍ ശമ്പളം വാങ്ങിയതും, സിന്‍ഡിക്കറ്റ് മെംബറായിരുന്ന് യാ!ത്രപ്പടിയും മറ്റ് ആനുകൂല്യങ്ങളും വാങ്ങിയതും കാലിക്കറ്റ് യൂണിവേര്‍സിറ്റിയിലാണ്. ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന കാലത്ത് പ്രഫസറുടെ സാലറി വാങ്ങാന്‍ ഇലക്ട്രീഷ്യന്‍ കോളജിലെ അറ്റന്‍ഡന്‍സ് രജിസ്റ്റര്‍ തിരുത്തിയതും, കോളജ് അധികൃതര്‍ ഈ തട്ടിപ്പിനു കൂട്ടു നിന്നതും വിജിലന്‍സ് വകുപ്പ് കണ്ടെത്തിയിരുന്നു. ഇയാള്‍ക്കെതിരെ എന്തു നടപടിയുണ്ടായി എന്നു വ്യക്തമല്ല. ഇരട്ട ശമ്പളം വാങ്ങിയതിന് അന്വേഷണം നേരിടുന്ന വൈസ്ചന്‍സലര്‍ മൂന്നു ശമ്പളം വാങ്ങിയ ഇലക്ട്രീഷ്യന്‍ പ്രഫസര്‍ക്കെതിരെ നടപടി എടുക്കാന്‍ ധൈര്യപ്പെടില്ല. മന്ത്രി പുംഗവന്റെ പാര്‍ട്ടി നേതാവായ മേപ്പടിയാന്‍ തന്റെ കലാപരിപാടികള്‍ അനുസ്യൂതം തുടരുന്നുവെന്ന് അനുമാനിക്കാം.
ദീര്‍ഘമായ തര്‍ക്കങ്ങള്‍ക്കും, വിലപേശലുകള്‍ക്കുമൊടുവിലാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ വൈസ്ചാന്‍സലര്‍ നിയമനം നടന്നത്. വീതം വയ്ക്കലില്‍ കോണ്‍ഗ്രസിലെ ഒരു ഗ്രൂപ്പിന് തീറു കൊടുത്തതായിരുന്നത്രെ വൈസ്ചാന്‍സലര്‍ ഉദ്യോഗം. സിന്‍ഡിക്കറ്റ് മീറ്റിങ്ങില്‍ കോണ്‍ഗ്രസ് എം എല്‍ എ യും, വ്യവസായികളുടെ പ്രതിനിധിയും തമ്മിലുണ്ടായ തര്‍ക്കങ്ങള്‍ തെരുവില്‍ തല്ലിലാണ് അവസാനിച്ചത്. തൃശൂര്‍ കേന്ദ്രമായ സ്വകാര്യ ബാങ്കിലെ മുന്‍ ക്ലര്‍ക്കാണ്  വ്യവസായ പ്രതിനിധിയായ ഈ മഹാപണ്ഠിതന്‍.
വെറ്ററിനറി സര്‍വകലാശാലയിലെ അഞ്ച് അധ്യാപകര്‍ വ്യാജ പി എച് ഡി നേടിയവരാണെന്ന് കണ്ടെത്തി. വ്യാജ പി എച് ഡി ഉപയോഗിച്ച് ഇവര്‍ സ്ഥാനക്കയറ്റവും, ശമ്പള വര്‍ധനയും നേടിയതായും തെളിഞ്ഞിട്ടുണ്ട്.  ഒരു പ്രഫസറും, നാല് അസിസ്റ്റന്റ് പ്രഫസര്‍മാരുമാണ് വ്യാജ പി എച് ഡി സ്വന്തമാക്കിയത്.അസിസ്റ്റന്റ് പ്രഫസര്‍ക്ക് പി എച് ഡി ഉണ്ടെങ്കില്‍ രണ്ട് ഇന്‍ക്രിമെന്റ് ലഭിക്കും. അസിസ്റ്റന്റ് പ്രഫസറില്‍ നിന്നു സ്ഥാനക്കയറ്റം ലഭിക്കാന്‍ പി എച് ഡി നിര്‍ബന്ധമാണ്.
സര്‍വകലാശാലാ ഭരണം രാഷ്ട്രീയക്കാര്‍ പൊറാട്ടു നാടകമാക്കുമ്പോള്‍ എങ്ങനെയും കാശുണ്ടാക്കുവാനുള്ള ശ്രമത്തിലാണ് ഡീംഡ് യൂണിവേര്‍സിറ്റികളും, സെല്‍ഫ് ഫൈനാന്‍സിങ് കോളജുകളും. പല ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഒരു പത്താം ക്ലാസുകാരന്‍ വ്യാജ പി എച് ഡി യുടെ ബലത്തില്‍ നൂറനാട് അര്‍ചന എന്‍ജനീയറിങ് കോളജില്‍ പ്രിന്‍സിപ്പലായിരുന്നു. സംശയം തോന്നിയ വിദ്യാര്‍ഥികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ പിടിയിലായത്. കൃത്യമായി ശമ്പളം കൊടുക്കാത്ത പ്രൈവറ്റ് കോളജുകള്‍ വഴിയെ പൊകുന്ന ആരേയും പിടിച്ച് അധ്യാപകരാക്കും.അവരുടെ അയോഗ്യതകളില്‍ സംശയം തോന്നാനുള്ള യോഗ്യതയൊ, വിദ്യാഭ്യാസമൊ കോള്‍ജ് നടത്തുന്നവര്‍ക്ക് ഇല്ലല്ലൊ?.
മഹാത്മാവിന്റെ നാമത്തിലുള്ള സര്‍വകലാശാലയില്‍ എനിക്കുണ്ടായ ഒരു അനുഭവം.ഇംഗ്ലിഷ് എം എ പരീക്ഷ എഴുതിയ മകള്‍ക്ക് ഒരു പേപ്പറിനു പ്രതീക്ഷിച്ച മാര്‍ക്ക് ലഭിച്ചില്ല.റീവാല്യുവേഷനു പണം അടച്ച് അപേക്ഷ നല്‍കി കാത്തിരുന്നു.മറുപടികാത്ത് മടുത്ത്‌പ്പോള്‍ നെരിട്ട് പോയി അന്വേഷിച്ചു.ചാര്‍ജുള്ള അസിസ്റ്റന്റ് രജിസ്റ്റാറുടെ ക്ഷമാപണവും, വിനയവും കണ്ടപ്പോള്‍ എന്തോ പന്തികേടുണ്ടെന്നു തോന്നി.പല യാത്രകള്‍ക്കും, അന്വേഷണങ്ങള്‍ക്കുമൊടുവില്‍ ഉത്തരക്കടലാസ് കണ്ടെത്താന്‍ കഴിയുന്നില്ലന്ന് മനസിലായി.സുഹൃത്തായ കോളജ് പ്രഫസര്‍ ഒരു പോംവഴി നിര്‍ദേശിച്ചു. അഹിംസാപാര്‍ട്ടിയുടെ ട്രേഡ് യൂണിയന്‍ നേതാവിനെ പോയി കണ്ടാല്‍ കാര്യം നടക്കും.പത്തര മണിക്ക് യൂണിവേര്‍സിറ്റിയില്‍ എത്തി, ചുറ്റി നടക്കുകയായിരുന്ന ഖദര്‍ധാരിയെ കണ്ടുപിടിച്ചു. സംസാരിച്ചു നടക്കുമ്പോള്‍ ആദ്യം കണ്ട ഓട്ടോറിക്ഷയില്‍ കയറി അയാള്‍ നേരെ പോയത് അടുത്ത ബാറിലേയ്ക്ക്. അരണ്ട വെളിച്ചത്തില്‍ സ്വരം താഴ്ത്തി അയാള്‍ പറഞ്ഞു. ‘സാര്‍ കുറച്ചു കാശു മുടക്കിയാല്‍ കൊച്ചിനു പറയുന്ന മാര്‍ക്ക് ഞാന്‍ വാങ്ങിത്തരാം, ആന്‍സര്‍ പേപ്പര്‍ കണ്ടുപിടിക്കാനൊന്നും പറ്റില്ല’.അതിനു വഴങ്ങാതിരുന്ന എന്നോട് അയാള്‍ പരഞ്ഞു. ‘ആദര്‍ശം പറഞ്ഞിട്ടൊന്നും കാര്യമില്ല, ഇവിടെ നടക്കുന്നതൊക്കെ തരികിടയാണ്’.വീണ്ടും പരീക്ഷ എഴുതി കുട്ടി പാസായി. ഒരു വര്‍ഷവു കുറച്ചു പണവും പാഴായി.
രാജ്യ്യാന്തര തലത്തില്‍ അംഗീകാരമുള്ള Q S റാങ്കിങ് പ്രകാരം ആദ്യത്തെ 200 യൂണിവേര്‍സിറ്റികളില്‍ ഒന്നു പോലും ഇന്ത്യയില്‍ നിന്ന് ഇല്ല.കേരളത്തിലെ സര്‍വകലാശാലകള്‍ പട്ടികയുടെ ഏഴയലത്തില്ല.ഒന്നായിരുന്ന കേരള സര്‍വകലാശാല വിഭജിച്ച് നാലാക്കി. മലയാളത്തിനു പ്രത്യേകം സര്‍വകലാശാല സ്ഥാപിച്ചു. കലാമണ്ഠലം സര്‍വകലാശാലയാക്കി.കാര്‍ഷിക                          സര്‍വകലാശാലയ്ക്കു പുറമേ, മൃഗങ്ങള്‍ക്കും, മത്സ്യങ്ങള്‍ക്കും വേറെ വേറെ സര്‍വകലാസാലകള്‍ ഉണ്ടാക്കി. വെറ്ററിനറി & ആനിമല്‍ സര്‍വീസ് യൂണിവേര്‍സിറ്റിയില്‍ നിന്ന് പക്ഷികളെ അടര്‍ത്തിയെടുത്ത് പുതിയൊരു യൂണിവേര്‍സിറ്റി ഉണ്ടാക്കാനായിരിക്കും അടുത്ത ശ്രമം. മുഖ്യമന്ത്രി വിസിറ്ററും, അഭ്യന്തര മന്ത്രി ചാന്‍സലറുമായി പൊലീസ് സര്‍വകലാശാല സ്ഥാപിക്കാനുള്ള ശ്രമം,സംസ്ഥാന സര്‍ക്കാര്‍ തുടങ്ങി.ട്രൈബല്‍ സ്റ്റഡീസിന് ഒരു സര്‍വകലാശാല തുടങ്ങാനും പ്ലാനുണ്ട്.സെക്രട്ടറിയേറ്റിനു മുന്‍പില്‍ ആദിവാസികള്‍ നടത്തുന്ന നില്‍പ്പു സ്മരം 100 ദിവസം പിന്നിട്ടിട്ടും തിരിഞ്ഞു നോക്കാത്ത മുഖ്യനാണത്രെ അവര്‍ക്കായി സര്‍വകലാശാലയ്ക്കു ശ്രമിക്കുന്നത്.വിദ്യാഭ്യാസ രംഗത്തെ മികവൊ, നിലവാരത്തിന്റെ ഉയര്‍ച്ചയൊ ഒന്നുമല്ല ഈ പുതിയ സംരഭങ്ങള്‍ക്കു  സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്.രാഷ്ട്രീയക്കോമരങ്ങള്‍ക്കും,ശിങ്കിടികള്‍ക്കും കയറി നിരങ്ങാനൊരിടം,കൈയിട്ടു വാരാന്‍ ഒരു അവസരം, പാദസേവകരെ വലിയ ശമ്പളത്തില്‍ നിയമിക്കാന്‍  പറ്റിയ ഒരു ഇടം. ഇത്രയൊക്കെയേ നമ്മുടെ മന്ത്രി പുംഗവന്മാര്‍ സര്‍വകലാശാലകളില്‍ നിന്നു പ്രതീക്ഷിക്കുന്നുള്ളു.
സപ്ത ശ്രീ തസ്‌കര::

www.mathewpaulvayalil.blogspot.in

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply