സര്‍വ്വകലാശാലകളെ കാവിവത്കരിക്കാന്‍ അനുവദിക്കില്ല.

റിച്ചാസിങ് കാമ്പസ്സുകളിലെ കാവിവല്‍ക്കരണത്തെ വിദ്യാര്‍ത്ഥി സമൂഹം അനുവദിക്കില്ല. കാവിവത്കരണത്തെ നേരിടാന്‍ ഇന്ത്യയിലുടനീളമുള്ള വിദ്യാര്‍ത്ഥികള്‍ കൈകോര്‍ക്കുകയാണ്. അലഹബാദ് സര്‍വ്വകലാശാലയുടെ 128 വര്‍ഷത്തെ ചരിത്രത്തിലെ ആദ്യത്തെ വനിതാ പ്രസിഡന്റാണ് ഞാന്‍. ഹിന്ദുരാഷ്ട്രമല്ല, മനുഷ്യത്വരാഷ്ട്രമാണ് ഞങ്ങള്‍ വിഭാവനം ചെയ്യുന്നത്. വിദ്യാര്‍ത്ഥി രാഷ്ട്രീയം എങ്ങനെയാണ് കേന്ദ്രസര്‍ക്കാരിന്റെ വര്‍ഗ്ഗീയനയങ്ങള്‍ക്ക് ഭീഷണിയാകുന്നതാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലുടനീളം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഒരു ഏകീകൃത ചലനമുണ്ടായിക്കൊണ്ടിരിക്കുകയാണ്. കനയ്യ കുമാറിന്റെയും രോഹിത് വെമുലയുടെയും സംഭവങ്ങള്‍ക്കു ശേഷമാണിത്. രോഹിതിന്റെ മരണം ആത്മഹത്യയായി ഞങ്ങള്‍ കണക്കാക്കുന്നില്ല. അത് ഇന്‍സ്റ്റിട്യൂഷണല്‍ മര്‍ഡര്‍ തന്നെ. ഇന്ത്യ സാംസ്‌കാരിക […]

rrrറിച്ചാസിങ്

കാമ്പസ്സുകളിലെ കാവിവല്‍ക്കരണത്തെ വിദ്യാര്‍ത്ഥി സമൂഹം അനുവദിക്കില്ല. കാവിവത്കരണത്തെ നേരിടാന്‍ ഇന്ത്യയിലുടനീളമുള്ള വിദ്യാര്‍ത്ഥികള്‍ കൈകോര്‍ക്കുകയാണ്. അലഹബാദ് സര്‍വ്വകലാശാലയുടെ 128 വര്‍ഷത്തെ ചരിത്രത്തിലെ ആദ്യത്തെ വനിതാ പ്രസിഡന്റാണ് ഞാന്‍. ഹിന്ദുരാഷ്ട്രമല്ല, മനുഷ്യത്വരാഷ്ട്രമാണ് ഞങ്ങള്‍ വിഭാവനം ചെയ്യുന്നത്. വിദ്യാര്‍ത്ഥി രാഷ്ട്രീയം എങ്ങനെയാണ് കേന്ദ്രസര്‍ക്കാരിന്റെ വര്‍ഗ്ഗീയനയങ്ങള്‍ക്ക് ഭീഷണിയാകുന്നതാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലുടനീളം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഒരു ഏകീകൃത ചലനമുണ്ടായിക്കൊണ്ടിരിക്കുകയാണ്. കനയ്യ കുമാറിന്റെയും രോഹിത് വെമുലയുടെയും സംഭവങ്ങള്‍ക്കു ശേഷമാണിത്. രോഹിതിന്റെ മരണം ആത്മഹത്യയായി ഞങ്ങള്‍ കണക്കാക്കുന്നില്ല. അത് ഇന്‍സ്റ്റിട്യൂഷണല്‍ മര്‍ഡര്‍ തന്നെ. ഇന്ത്യ സാംസ്‌കാരിക വൈവിധ്യത്തിന്റെ കലവറയാണ്. നമ്മുടെ യഥാര്‍ത്ഥ ശക്തി തന്നെ ഈ വൈവിധ്യമാണ്. അതു സംരക്ഷിക്കലാണ് ഇന്നത്തെ കടമ.
മസില്‍ പവറിന്റെയും മണിപവറിന്റെയും രാഷ്ട്രീയമാണ് എബിവിപിയെ പോലുള്ള സംഘടനകള്‍ തുടരുന്നത്. യുപിയിലുടനീളം അത്തരമൊരു രാഷ്ട്രീയമുണ്ട്. അതിന്റെ തുടര്‍ച്ച തന്നെയാണ് തുടരുന്നത്. എന്നാല്‍ ഞങ്ങള്‍ യൂണിവേഴ്‌സിറ്റിയിലെ സാധാരണ വിദ്യാര്‍ത്ഥികള്‍ മറ്റൊരു മാതൃക നല്‍കണമെന്ന് തീരുമാനിക്കുകയും അതിനായി ശ്രമികക്#ുകയുമാണ്. ഞാനൊഴികെ മറ്റെല്ലാ പോസ്റ്റുകളിലും എ.ബി.വി.പി പ്രവര്‍ത്തകരാനുള്ളത്. ആദ്യം എനിക്ക് യാതൊരു അംഗീകാരവും ഉണ്ടായിരുന്നില്ല. സര്‍വ്വകലാശാലയിലെ അധികൃതര്‍ പോലും ഒരു വനിതയെ യൂണിയന്‍ പ്രസിഡന്റ് ആകുന്നത് സഹിക്കുന്നില്ലായിരുന്നു. ഹോസ്റ്റലില്‍ അടങ്ങിയെ#ാതുങ്ങി കഴിയാനായിരുന്നു അവരുടെ ഉപദേശങ്ങള്‍. അതിനു ഞങ്ങള്‍ ത്യയാറായില്ല. കാമ്പസിനെ കാവിവല്‍ക്കരിക്കാനുള്ള നീക്കത്തിനെതിരെ ഞങ്ങള്‍ പോരാടുകയാണ്. യോഗി അദിത്യനാഥ് സര്‍വ്വകലാശാലയില്‍ പ്രസംഗിക്കാന്‍ എത്തിയപ്പോള്‍ ഞങ്ങള്‍ അകത്ത് പ്രവേശിപ്പിച്ചില്ല. ഇതിനെതിരേ നിരാഹാര സമരം വരെ നടത്തി. ഈ സമരത്തില്‍ ഞങ്ങള്‍ക്കെതിരേ ആക്രമണം വരെയുണ്ടായി. അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെങ്കിലും സര്‍വ്വകലാശാലയില്‍വിവിധ സംസ്‌കാരങ്ങലില്‍ നിന്നു വരുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വെറുപ്പ് നിറച്ച പ്രസംഗം പറയാന്‍ അനുവദിക്കില്ലെന്ന തീരുമാനത്തില്‍ നിന്നും ഞങ്ങള്‍ പിന്‍മാറിയതേയില്ല.
എ.ബി.വി.പിയുടെ രാജ്യസ്‌നേഹം ഭാരത് മാതാ കീ ജയ് എന്നതില്‍ ഒതുങ്ങുന്നു. അതാണോ രാജ്യസ്‌നേഹം? ഇവിടെ ജനിക്കുന്ന ഓരോ കുഞ്ഞിനും ജാതി മത പരിഗണനകളില്ലാതെ തുല്ല്യനീതി ലഭ്യമാക്കുന്നതാണ് യഥാര്‍ത്ഥ രാജ്യസ്‌നേഹം. അതിനാണ് ഞങ്ങളുടെ പോരാട്ടം. മാധ്യമങ്ങളുടെ ഉത്തരവാദിത്വത്തേക്കുറിച്ചും സൂചിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. വിദ്യാര്‍ത്ഥികളുടെ ഈ മുന്നേറ്റത്തെ രാജ്യത്തിന്റെ എല്ലാ കോണുകളിലേക്കും എത്തിക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയും. ജെ.എന്‍.യു വിന്റെ കാര്യത്തില്‍ വ്യാജവാര്‍ത്ത സൃഷ്ടിച്ചത് ഒരു മാധ്യമമാണെങ്കിലും അത് വ്യാജമാണെന്ന് പുറത്തു കൊണ്ടുവന്നതിലും മാധ്യമങ്ങള്‍ക്ക് കാര്യമായ പങ്കുണ്ട്. പിന്നീട് മിക്കവാറും മാധ്യമങ്ങള്‍ സത്യസന്ധമായി കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

11ാം വിബ്ജിയോര്‍ ചലച്ചിത്രമേള തൃശൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അലഹബാദ് യൂണിവേഴ്‌സിറ്റിയിലെ യൂണിയന്‍ പ്രസിഡന്റായ റിച്ചാസിങ്ങ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply