സോളാറില്‍ ആശ്വാസം : ഇനി പ്രശ്‌നം ചെന്നിത്തല

ഉന്നതരുടെ പേരുകളില്ലാതെ സരിത തന്റെ മൊഴി കോടതിയില്‍ സമര്‍പ്പിച്ചതോടെ അല്‍പ്പം ആശ്വാസത്തിലായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഇനി പ്രശ്‌നം കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല. അല്‍പ്പം ജാള്യതയില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എല്‍ ഡി എഫ് സമരം തുടരുകയാണെങ്കിലും അതിനേക്കാള്‍ അദ്ദേഹം ഭയക്കുന്നത് ചെന്നിത്തലയുടെ നീക്കങ്ങളെ. സോണിയാ ഗാന്ധി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മന്ത്രിസഭയില്‍ ചേരാന്‍ തയ്യാറാണെന്ന് ചെന്നിത്തല സമ്മതിച്ചെന്ന റിപ്പോര്‍ട്ടുണ്ടെങ്കിലും എങ്ങനെ അത് സാക്ഷാല്‍ക്കരിക്കാമെന്നത് അവ്യക്തതയിലാണ്. സോളാര്‍ വിഷയം സൃഷ്ടിച്ച ഇമേജ് നഷ്ടത്തെ […]

  • Ramesh-Chennithala_0

ഉന്നതരുടെ പേരുകളില്ലാതെ സരിത തന്റെ മൊഴി കോടതിയില്‍ സമര്‍പ്പിച്ചതോടെ അല്‍പ്പം ആശ്വാസത്തിലായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഇനി പ്രശ്‌നം കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല. അല്‍പ്പം ജാള്യതയില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എല്‍ ഡി എഫ് സമരം തുടരുകയാണെങ്കിലും അതിനേക്കാള്‍ അദ്ദേഹം ഭയക്കുന്നത് ചെന്നിത്തലയുടെ നീക്കങ്ങളെ. സോണിയാ ഗാന്ധി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മന്ത്രിസഭയില്‍ ചേരാന്‍ തയ്യാറാണെന്ന് ചെന്നിത്തല സമ്മതിച്ചെന്ന റിപ്പോര്‍ട്ടുണ്ടെങ്കിലും എങ്ങനെ അത് സാക്ഷാല്‍ക്കരിക്കാമെന്നത് അവ്യക്തതയിലാണ്.
സോളാര്‍ വിഷയം സൃഷ്ടിച്ച ഇമേജ് നഷ്ടത്തെ പരിഹരിക്കാന്‍ മുഖ്യമന്ത്രി ഉണ്ടാക്കുന്ന ഓരോ ഫോര്‍മുലയും തകരുകയാണ്. ഒന്നുകില്‍ ഐ ഗ്രൂപ്പ് ഒടക്ക് വെക്കും. അല്ലെങ്കില്‍ എ ഗ്രൂപ്പ്. രണ്ടുമല്ലെങ്കില്‍ ഘടകക്ഷികള്‍. അതുമല്ലെങ്കില്‍ ഹൈക്കമാന്റ്. മുഖ്യമന്ത്രിക്ക് പറയാനുള്ളത് ഒന്നു മാത്രം. ചര്‍ച്ചകള്‍ നടക്കുകയാണ്.
ചെന്നിത്തലക്ക് ആഭ്യന്തരം നല്‍കാന്‍ തയ്യാറാകാത്തതാണ് പ്രശ്‌നപരിഹാരത്തിന് മുഖ്യപ്രതിബന്ധമായി നില്‍ക്കുന്നത്. തിരുവഞ്ചൂരില്‍ നിന്ന് ആഭ്യന്തര വകുപ്പ് എടുത്തുമാറ്റാന്‍ ഉമ്മന്‍ ചാണ്ടി ഭയപ്പെടുന്നു എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. ഉപമുഖ്യമന്ത്രി പദം നല്‍കാമെന്നു വെച്ചാല്‍ ലീഗും മാണിയും ഒടക്കുന്നു. ഇ അഹമ്മദിന് ക്യാമ്പിനറ്റ് റാങ്കും ജോസ് കെ മാണിക്ക് കേന്ദ്ര സഹമന്ത്രി സ്ഥാനവും നല്‍കാമെന്നന്നു വെച്ചാല്‍ ഹൈക്കമാന്റ് സമ്മതിക്കുന്നില്ല. ലോകസഭാ തിരഞ്ഞെടുപ്പടുക്കുമ്പോള്‍ ഇനിയൊരു മന്ത്രിസഭാ പുനസംഘടന പ്രധാനമന്ത്രിക്ക് താല്‍പ്പര്യമില്ല. മാത്രമല്ല, കേന്ദ്രത്തില്‍ ഇപ്പോള്‍ തന്നെ കേരളത്തിന് വേണ്ടത്ര പ്രാതിനിധ്യമുണ്ട് താനും. ഇരു പാര്‍ട്ടി നേതാക്കളേയും ഡെല്‍ഹിക്കു കൊണ്ടുപോകാനുള്ള ഉമ്മന്‍ ചാണ്ടിയുടെ ശ്രമവും വിജയിച്ചില്ല. ഹൈക്കമാന്റ് നേരിട്ട് വിളിച്ചാലേ വരൂ എന്നായിരുന്നു അവരുടെ നിലപാട്.
അതിനിടെ മന്ത്രിസ്ഥാനത്തിന്റെ പേരില്‍ ഒരിക്കല്‍ അപമാനിതനായ ചെന്നിത്തല ഇനിയും അപമാനിതനാകുന്നതില്‍ കൈ സുധാകരനും മറ്റും ക്ഷുഭിതനാണ്. മന്ത്രിസ്ഥാനത്തിന് ഘടകകക്ഷികളുടെ മുന്നില്‍ മുട്ടുകുത്തേണ്ടിവരുന്ന അവസ്ഥയെയാണ് അവരെതിര്‍ക്കുന്നത്. കോണ്‍ഗ്രസ്സിന്റെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ ഘടകകക്ഷികള്‍ കൈകടത്തുന്നതില്‍ എ കെ ആന്റണിയും അസംതൃപ്തനാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
എന്തായാലും പ്രശ്‌നപരിഹാരം അടുത്തു എന്നാണ് മുഖ്യമന്ത്രിയുമായി അടുത്തവര്‍ പറയുന്നത്. ചെന്നിത്തല മന്ത്രിസഭയില്‍ ചേര്‍ന്നാല്‍ പുതിയ പ്രശ്‌നം വരാന്‍ പോകുന്നത് കെപിസിസി പ്രസിഡന്റ് ആരാകുമെന്നതാണ്. എങ്കിലും വലിയ പ്രശ്‌നങ്ങളില്ലാതെ അതു പരിഹരിക്കനാകും എന്ന പ്രതീക്ഷയിലാണ് നേതാക്കള്‍. അക്കാര്യം തീരുമാനിക്കുന്നത് ഹൈക്കമാന്റ് ആണെന്നു പറഞ്ഞ് എല്ലാവര്‍ക്കും കൈകഴുകുകയുമാകാം.
ഇങ്ങനെയൊക്കെയാണെങ്കിലും നഷ്ടപ്പെട്ട പ്രതിഛായ തിരിച്ചുപിടിച്ച് പുതിയ മുഖവുമായി ലോകസഭാ തിരഞ്ഞെടുപ്പിനെ നേരിടാനാകുമോ എന്ന ചോദ്യം ബാക്കി.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply