സമ്മാനങ്ങള്‍ – സ്വര്‍ണ്ണം മാത്രം പോര, വാഹനങ്ങളും ഒഴിവാക്കണം

പി കൃഷ്ണകുമാര്‍ റിസര്‍വ്വ് ബാങ്ക് ഇന്ത്യയുടെ നിര്‍ദ്ദേശപ്രകാരം 2014 ഏപ്രില്‍ 14 മുതല്‍ കേരള സംസ്ഥാന ഭാഗ്യക്കുറിക്ക് സ്വര്‍ണ്ണം സമ്മാനമായി നല്‍കുന്നത് അവസാനിപ്പിക്കുമെന്ന തീരുമാനം സ്വാഗതാര്‍ഹമാണ്. സത്യത്തില്‍ എത്രയോ മുമ്പുതന്നെ എടുക്കേണ്ട തീരുമാനമാണിത്. വിദേശ വ്യാപാര കമ്മി വര്‍ദ്ധിക്കുന്നതിനും അതുവഴി രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകരുന്നതിനും മുഖ്യമായും കാരണമാകുന്നത് സ്വര്‍ണ്ണത്തിന്റേയും എണ്ണയുടേയും വര്‍ദ്ധിച്ചുവരുന്ന ഇറക്കുമതിയാണെന്നത് പകല്‍പോലെ വ്യക്തമാണ്. അതിനാല്‍തന്നെ അവയുടെ ഉപഭോഗം കുറക്കേണ്ടതാണ്. എന്നാല്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നാളിതുവരെ ഈ ദിശയില്‍ യാതൊരു നടപടിയും കൈക്കൊണ്ടതായി […]

Untitled-1

പി കൃഷ്ണകുമാര്‍

റിസര്‍വ്വ് ബാങ്ക് ഇന്ത്യയുടെ നിര്‍ദ്ദേശപ്രകാരം 2014 ഏപ്രില്‍ 14 മുതല്‍ കേരള സംസ്ഥാന ഭാഗ്യക്കുറിക്ക് സ്വര്‍ണ്ണം സമ്മാനമായി നല്‍കുന്നത് അവസാനിപ്പിക്കുമെന്ന തീരുമാനം സ്വാഗതാര്‍ഹമാണ്. സത്യത്തില്‍ എത്രയോ മുമ്പുതന്നെ എടുക്കേണ്ട തീരുമാനമാണിത്.
വിദേശ വ്യാപാര കമ്മി വര്‍ദ്ധിക്കുന്നതിനും അതുവഴി രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകരുന്നതിനും മുഖ്യമായും കാരണമാകുന്നത് സ്വര്‍ണ്ണത്തിന്റേയും എണ്ണയുടേയും വര്‍ദ്ധിച്ചുവരുന്ന ഇറക്കുമതിയാണെന്നത് പകല്‍പോലെ വ്യക്തമാണ്. അതിനാല്‍തന്നെ അവയുടെ ഉപഭോഗം കുറക്കേണ്ടതാണ്. എന്നാല്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നാളിതുവരെ ഈ ദിശയില്‍ യാതൊരു നടപടിയും കൈക്കൊണ്ടതായി കാണുന്നില്ല. ഈയവസ്ഥയില്‍ കേവലം കേരള സംസ്ഥാന ഭാഗ്യക്കുറിയില്‍ മാത്രമല്ല, രാജ്യവ്യാപകമായിതന്നെ എന്തിന്റെ പേരിലായാലും സ്വര്‍ണ്ണം, വെള്ളി, പ്ലാറ്റിനം, രത്‌നങ്ങള്‍ തുടങ്ങി പ്രത്യേകിച്ച് ഉപയോഗമൊന്നുമില്ലാത്തവയും വില കൂടിയവയുമായ വസ്തുക്കള്‍ സമ്മാനങ്ങളായി നല്‍കുന്നത് തടയേണ്ടകാലം അതിക്രമിച്ചിരിക്കുന്നു.
എണ്ണയുടെ കാര്യവും ഈ ജനുസ്സില്‍ തന്നെ പരിഗണിക്കേണ്ടതാണ്. രാജ്യത്ത് എണ്ണയുടെ വില്‍പ്പന വര്‍ദ്ധിക്കുന്നത് പല കാരണങ്ങളാലും സര്‍ക്കാരിന്റെ നയമല്ല. എന്നാല്‍ മോട്ടോര്‍ വാഹനങ്ങള്‍ക്ക് നല്‍കുന്ന അമിതപ്രോത്സാഹനം കാണുമ്പോള്‍ ആശയകുഴപ്പം സ്വാഭാവികം. വാഹനം കൂടുമ്പോള്‍ എണ്ണ ഉപഭോഗവും കൂടുമല്ലോ. സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന ഭാഗ്യക്കുറികള്‍ക്കും ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിനും മറ്റും മാത്രമല്ല, സ്വകാര്യപരിപാടികള്‍ക്കും കുറികള്‍ക്കും എന്നു തുടങ്ങി എത്രയോ സന്ദര്‍ഭങ്ങളിലാണ് വാഹനങ്ങള്‍ സമ്മാനമായി നല്‍കുന്നത്. ഗതാഗതകുരുക്കും അന്തരീക്ഷമലിനീകരണവും എണ്ണയുടെ ഉപയോഗവും വര്‍ദ്ധിപ്പിക്കുന്ന അവസ്ഥയില്‍ ഇതിലൂടെ എന്ത് സന്ദേശമാണ് ജനങ്ങള്‍ക്ക് നല്‍കുന്നത്? തീര്‍ച്ചയായും അവയും തടയപ്പെടണം. വാഹനങ്ങളുടെ അമിതമായ പരസ്യങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുകയും പരസ്യങ്ങളില്‍ മദ്യത്തിലും സിഗററ്റിലുമൊക്കെപോലെ ഇവയുടെ ഉപയോഗം ദോഷകരമാണെന്ന സന്ദേശവും നല്‍കണം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: uncategorized | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply