സമര്പ്പണം : ജീവരഹസ്യങ്ങള്‍ അന്വേഷിക്കുന്ന ക്രൈം ത്രില്ലര്‍.

വി.ജി.തമ്പി കെട്ടുകാഴ്ചകള്‍ക്കും പരസ്യങ്ങളുടെ മായജാലങ്ങള്‍ക്കും വ്യാജമായ അഭിപ്രായ രൂപീകരണങ്ങള്‍ക്കും ഇടയില്‍ മൗലിക സൗന്ദര്യത്തിന്റെ ആധികാരികത ഉള്ള ഒരു സിനിമ ശ്രദ്ധിക്കപ്പെടാതെ പോകരുത്. സമകാലികതയുടെ മാത്രം പുല്ലു തിന്നു മേയുന്ന പശുക്കള്‍ ആകരുത്.ഓര്‍മ്മകളും സ്വപ്നങ്ങളും ജീവന്റെ രഹസ്യങ്ങളും അന്വേഷിക്കുന്ന പ്രബുദ്ധത നഷ്ടമായികൂടാ. ഒരു പക്ഷെ അടുത്തകാലത്തൊന്നും ഇത്രയും ശ്രദ്ധയോടെ ദാര്‍ശനിക ഗൗരവത്തോടെ കലാപരമായ കൃത്യതയോടെ ഒരു മലയാള ചിത്രം തീയേറ്ററുകളില്‍ എത്തിയിട്ടുണ്ടാകില്ല. കെ. ഗോപിനാഥന്‍ സംവിധാനം ചെയ്ത സമര്‍പ്പണം എന്ന ചിത്രം കാണാതെ പോകരുത്.ആ ചിത്രം പല നിലകളില്‍ […]

SSSവി.ജി.തമ്പി

കെട്ടുകാഴ്ചകള്‍ക്കും പരസ്യങ്ങളുടെ മായജാലങ്ങള്‍ക്കും വ്യാജമായ അഭിപ്രായ രൂപീകരണങ്ങള്‍ക്കും ഇടയില്‍ മൗലിക സൗന്ദര്യത്തിന്റെ ആധികാരികത ഉള്ള ഒരു സിനിമ ശ്രദ്ധിക്കപ്പെടാതെ പോകരുത്. സമകാലികതയുടെ മാത്രം പുല്ലു തിന്നു മേയുന്ന പശുക്കള്‍ ആകരുത്.ഓര്‍മ്മകളും സ്വപ്നങ്ങളും ജീവന്റെ രഹസ്യങ്ങളും അന്വേഷിക്കുന്ന പ്രബുദ്ധത നഷ്ടമായികൂടാ. ഒരു പക്ഷെ അടുത്തകാലത്തൊന്നും ഇത്രയും ശ്രദ്ധയോടെ ദാര്‍ശനിക ഗൗരവത്തോടെ കലാപരമായ കൃത്യതയോടെ ഒരു മലയാള ചിത്രം തീയേറ്ററുകളില്‍ എത്തിയിട്ടുണ്ടാകില്ല.
കെ. ഗോപിനാഥന്‍ സംവിധാനം ചെയ്ത സമര്‍പ്പണം എന്ന ചിത്രം കാണാതെ പോകരുത്.ആ ചിത്രം പല നിലകളില്‍ നമ്മുടെ അത്മബോധത്തെ അതിന്റെ പരിമിതികളെ അതി ലംഘിക്കാന്‍ നിര്‍ബന്ധിക്കുന്ന വേറിട്ട ദൃശ്യാനുഭവം ആണ്. ഒരു ക്രൈം ത്രില്ലര്‍ ആണത്. എന്നാല്‍ ഇത്രക്കും കരുണ കൊണ്ടും സ്‌നേഹം കൊണ്ടും പൊതിഞ്ഞ ഒരു കുറ്റാന്വേഷണ ചിത്രം ഇത് വരെയും ഞാന്‍ കണ്ടിട്ടില്ല. പ്രതിനായാകന്‍ ഇല്ലാത്ത ഒരു ക്രൈം ത്രില്ലര്‍.
പ്രകൃതിയുടെയും പ്രപഞ്ചത്തിന്റെയും തന്റെ തന്നെയും ജീവരഹസ്യങ്ങളിലേക്ക് സാഹസികമായി സഞ്ചരിക്കുന്നുണ്ട് സമര്‍പ്പണം.അജ്ഞാതത്തെ അഭിമുഖീകരിക്കാന്‍ ഉള്ള ദാര്‍ശനിക ധൈര്യമാണ് ഈ സിനിമയെ വ്യത്യസ്തമാക്കുന്നത് .പ്രത്യക്ഷവും അപ്രത്യക്ഷവും ആയ രണ്ടുതലങ്ങള്‍ സംയോജിക്കപ്പെടുന്നു .അല്പം പോലും കലര്‍പ്പില്ലാത്ത ദൃശ്യ രചനയാണ് ഇത് .ഉപരിപ്ലവതയുടെ അരുചിയുള്ള ഒറ്റ ഫ്രെയിമും ഈ ചിത്രത്തിലില്ല .പ്രത്യക്ഷ സത്യങ്ങള്‍ക്കും സൗന്ദര്യങ്ങള്‍ക്കും അപ്പുറത്ത് മനുഷ്യനും അപ്പുറത്തുള്ള ഒരു പ്രപഞ്ചാനുഭൂതിയിലേക്കാണ് ഈ ചിത്രം പ്രേക്ഷകരെ കൊണ്ടുപോകുന്നത്.സ്‌നേഹത്തിന്റെ സൂക്ഷ്മയാഥാര്‍ഥ്യങ്ങള്‍ ചിലപ്പോള്‍ നമ്മെ അമ്പരിപ്പിക്കാം.സ്‌നേഹത്തിന്റെ ക്രൂരതയും കരുണയും ഒരേ അളവില്‍ പങ്കുവെക്കുമ്പോള്‍ നാം സ്തബ്ദരായി പോകും .കാണണം ഈ ചിത്രം .സമൂഹത്തോടും പ്രപഞ്ചത്തോടും ദാര്‍ശനികസംവാദം നടത്തുന്ന ഇതുപോലുള്ള ചിത്രങ്ങളാണ് കാഴ്ചയുടെ ഭാവുകത്വത്തെ അഗാധമാക്കുന്നത് .ചോരയൂറ്റി കുടിച്ചു പൂതനയ്ക്ക് മോക്ഷം നല്കുന്ന ചിത്രീകരണം ചിത്രത്തിന്റെ പ്രധാന മോട്ടീവ് ആണ് .കെ.ഗോപിനാഥനും തിരക്കഥ രചിച്ച താര രാമനുജത്തിനും അഭിമാനിക്കാം.ഏകാഗ്രത യോടെ കയ്യടക്കത്തോടെ അനാവശ്യ ബഹളങ്ങള്‍ ഒന്നും ഉണ്ടാക്കാതെ രചിക്കപ്പെട്ട സമര്‍പ്പണം ഇപ്പോള്‍ തീയറ്ററുകള്‍ വിട്ടുപോയാലും മലയാളികാഴ്ചകളിലേക്ക് തിരിച്ചുവരാതിരിക്കില്ല ..ഹൃദയം സ്തംഭിക്കും വിധം ഉദ്വേഗത്തോടെ ..സ്‌നേഹത്തോടെ കണ്ടുതീര്‍ത്ത ചിത്രമാണിത് .കോലാഹലങ്ങള്‍ക്കിടയിലും ഈ ചിത്രം വേറിട്ടുനില്‍ക്കും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply