സമരരീതി : കാനമാണ് ശരി, ജയരാജനല്ല.

സമരരീതിയില്‍ മാറ്റം വരുത്തണോ എന്ന വിഷയത്തെ കുറിച്ച് സിപിഐ സംസ്ഥാന സെക്ടട്ടറി കാനം രാജേന്ദ്രനും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജനും വ്യത്യസ്ഥ അഭിപ്രായങ്ങള്‍ പറയുന്നു. തീര്‍ച്ചയായും ശരി കാനമാണ്, ജയരാജനല്ല. കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പരമ്പരാഗത സമരരീതികള്‍ മാറണമെന്ന അഭിപ്രായത്തിനോടു യോജിക്കുന്നതായാണ് കാനം രാജേന്ദ്രന്‍ പറയുന്നത്. . ജനങ്ങളെ സ്വാധീനിക്കുന്ന മുദ്രാവാക്യങ്ങളായിരിക്കില്ല പലപ്പോഴും സമരരീതികളിലുള്ളത് എന്നതാകാം ജനങ്ങളെ മുന്നണിയില്‍ നിന്ന് അകറ്റുന്നതെന്നും അദ്ദേഹം പറഞ്ഞു. പക്ഷെ സി.പി.എം പിന്തുടര്‍ന്നു പോരുന്ന സമരരീതിയില്‍ യാതൊരു മാറ്റവും […]

cpmസമരരീതിയില്‍ മാറ്റം വരുത്തണോ എന്ന വിഷയത്തെ കുറിച്ച് സിപിഐ സംസ്ഥാന സെക്ടട്ടറി കാനം രാജേന്ദ്രനും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജനും വ്യത്യസ്ഥ അഭിപ്രായങ്ങള്‍ പറയുന്നു. തീര്‍ച്ചയായും ശരി കാനമാണ്, ജയരാജനല്ല.
കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പരമ്പരാഗത സമരരീതികള്‍ മാറണമെന്ന അഭിപ്രായത്തിനോടു യോജിക്കുന്നതായാണ് കാനം രാജേന്ദ്രന്‍ പറയുന്നത്. . ജനങ്ങളെ സ്വാധീനിക്കുന്ന മുദ്രാവാക്യങ്ങളായിരിക്കില്ല പലപ്പോഴും സമരരീതികളിലുള്ളത് എന്നതാകാം ജനങ്ങളെ മുന്നണിയില്‍ നിന്ന് അകറ്റുന്നതെന്നും അദ്ദേഹം പറഞ്ഞു. പക്ഷെ സി.പി.എം പിന്തുടര്‍ന്നു പോരുന്ന സമരരീതിയില്‍ യാതൊരു മാറ്റവും വരുത്തേണ്ടതില്ലെന്ന്  ഇ.പി ജയരാജനും് പറഞ്ഞു.
വ്യക്തികളുടെ സ്വകാര്യ ജീവിതത്തിനു തടസം വരാത്ത സമരരീതികള്‍ വേണമെന്നാണ് കാനത്തിന്റെ പക്ഷം.. സമരം ചെയ്യുന്നവര്‍ വികസനത്തിനെതിരാണെന്ന രീതിയില്‍ മാധ്യമങ്ങളില്‍ വരുന്ന പ്രചാരണം കമ്യൂണിസ്റ്റ് പാര്‍ട്ടികളെ ഇടത്തരക്കാരില്‍ നിന്ന് അകറ്റി. കാലത്തിന്റെ ചുവരെഴുത്തുകള്‍ മുന്നില്‍ക്കണ്ടുള്ള രീതികളിലേക്കു മാറണമെന്നും അദ്ദേഹം പറഞ്ഞു.
ഓരോ രാഷ്ട്രീയ പാര്‍ട്ടിയുടെയും സംഘടനാബോധവും രാഷ്ട്രീയനിലവാരവും സമരബോധവും ഉള്‍ക്കൊണ്ടാണ് പ്രക്ഷോഭരീതികള്‍ നിശ്ചയിക്കുന്നതെന്നാണ് ജയരാജന്റെ മറുപടി. നിലവിലെ സമരരീതിക്ക് യാതൊരു ന്യൂനതയുമി.ല്ല. കാനം രാജേന്ദ്രന്റെ അഭിപ്രായം അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ അഭിപ്രായമാണ്. സി.പി.എമ്മിന് അത്തരമൊരു അഭിപ്രായമില്ല.  സമരത്തിന് വ്യത്യസ്തമായ മാര്‍ഗങ്ങളുണ്ട്. ഇക്കാര്യത്തില്‍ സി.പി.എം പിന്തുടരുന്ന രീതിയാണ് ശരി. ഈ രീതിയില്‍ മാറ്റംവരുത്തേണ്ട ആവശ്യമില്ല.
കാലോചിതമായ രീതിയില്‍ സമരരീതി മാറ്റണമെന്ന് പറയുന്നവര്‍ എന്താണ് കാലോചിതം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നുകൂടി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചുംബനസമരം മാറിയ കാലത്തെ സമരമാണെന്നു പറയുന്നുണ്ട്. ഇതേപോലുള്ള സമരരംഗത്തേക്ക് ഇടതുപാര്‍ട്ടികള്‍ മാറണമെന്നാണോ കാലോചിത പരിഷ്‌കാരത്തെ ഉയര്‍ത്തിപിടിക്കുന്നവര്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ജനങ്ങളെ പഠിപ്പിക്കുകയല്ലാതെ അവരില്‍ നിന്ന് പാഠം പഠിക്കില്ലെന്ന് സാരം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: uncategorized | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply