ആദ്യം ഭൂമി, പിന്നെ വോട്ട്……

ശ്രീരാമന്‍ കൊയ്യോന്‍ കോളനിവിട്ട് കൃഷിഭൂമിയിലേക്ക് എന്നമുദ്രാവാക്യമുയര്‍ത്തി ദളിതരും ആദിവാസികളുമായ ഭൂരഹിതര്‍ കൊല്ലം ജില്ലയിലെ അരിപ്പയില്‍ നടത്തുന്ന സമരം ഒരു വര്‍ഷം പിന്നിട്ടു. ലോകസഭാതിരഞ്ഞെടുപ്പിനോടുള്ള തങ്ങളുടെ നിലപാടിനെ കുറിച്ച് ആദിവാസി ദളിത് മുന്നേറ്റ സമിതി സംസ്ഥാന പ്രസിഡന്റും അരിപ്പ ഭൂസമരസമിതി നേതാവുമായ ശ്രീരാമന്‍ കൊയ്യോന്‍ അരിപ്പയില്‍ ഭൂസമരം ആരംഭിച്ചു ഒരുവര്‍ഷം കഴിഞ്ഞു. കോളനി വിട്ട് കൃഷിഭൂമിയിലേക്ക് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് അരിപ്പയില്‍ ഭൂമി കയ്യേറി സമരമാരംഭിച്ചത്. കഴിഞ്ഞ ജൂലായ് 13ന് മുഖ്യമന്ത്രിയുമായി നടന്ന ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് സമരം കൂടുതല്‍ […]

images

ശ്രീരാമന്‍ കൊയ്യോന്‍

കോളനിവിട്ട് കൃഷിഭൂമിയിലേക്ക് എന്നമുദ്രാവാക്യമുയര്‍ത്തി ദളിതരും ആദിവാസികളുമായ ഭൂരഹിതര്‍ കൊല്ലം ജില്ലയിലെ അരിപ്പയില്‍ നടത്തുന്ന സമരം ഒരു വര്‍ഷം പിന്നിട്ടു. ലോകസഭാതിരഞ്ഞെടുപ്പിനോടുള്ള തങ്ങളുടെ നിലപാടിനെ കുറിച്ച് ആദിവാസി ദളിത് മുന്നേറ്റ സമിതി സംസ്ഥാന പ്രസിഡന്റും അരിപ്പ ഭൂസമരസമിതി നേതാവുമായ ശ്രീരാമന്‍ കൊയ്യോന്‍

അരിപ്പയില്‍ ഭൂസമരം ആരംഭിച്ചു ഒരുവര്‍ഷം കഴിഞ്ഞു. കോളനി വിട്ട് കൃഷിഭൂമിയിലേക്ക് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് അരിപ്പയില്‍ ഭൂമി കയ്യേറി സമരമാരംഭിച്ചത്. കഴിഞ്ഞ ജൂലായ് 13ന് മുഖ്യമന്ത്രിയുമായി നടന്ന ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് സമരം കൂടുതല്‍ ശക്തമാക്കുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ ഏകതാ പരിഷത്തുമായി സഹകരിച്ച് പാര്‍ലിമെന്റ് മാര്‍ച്ച് നടത്തുകയുണ്ടായി. ആദ്യം ഭൂമി, പിന്നെ വോട്ട് എന്ന മുദ്രാവാക്യമാണ് തിരഞ്ഞെടുപ്പുവേളയില്‍ ഞങ്ങള്‍ മുന്നോട്ടുവെക്കുന്നത്.

ഒമ്പതു ജില്ലകളില്‍ നിന്നുള്ള ആയിരത്തില്‍പരം കുടുംബങ്ങള്‍ ഇപ്പോള്‍ സമരഭൂമിയിലുണ്ട്. പകുതിയോളം ആദിവാസികളും 30 ശതമാനം ദളിതുകളും. അവരില്‍ ചങ്ങറ സമരത്തില്‍ പങ്കെടുത്ത് വഞ്ചിക്കപ്പെട്ടവരും ഉണ്ട്. ചങ്ങറ സമരത്തെ വഞ്ചിച്ചപോലൊരു വഞ്ചന ഇനിയാവര്‍ത്തിക്കാന്‍ അനുവദിക്കില്ല എന്ന ദൃഢനിശ്ചയത്തിലാണ് സമരസമിതി. ഓരോ കുടുംബത്തിനും അതാതു ജില്ലകളില്‍തന്നെ ഭൂമി കിട്ടണമെന്നാണ് ഞങ്ങളുടെ ആവശ്യം.
ഫലത്തില്‍ ലോകസഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്ന മുദ്രാവാക്യം തന്നെയാണ് ഞങ്ങള്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. മുഖ്യധാരാരാഷ്ട്രീയ പ്രസ്ഥാനങ്ങളെല്ലാം ഈ സമരത്തെ അവണിക്കുകയും എതിര്‍ക്കുകയും തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത അനുഭവത്തിന്റെ വെളിച്ചത്തിലാണ് അത്തരമൊരു നിലപാട് സ്വീകരിച്ചത്. തീര്‍ച്ചയായും ബിജെപി, വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങി ചില പാര്‍ട്ടികള്‍ സമരത്തിനു പിന്തുണ നല്‍കുന്നുണ്ട്. എന്നാല്‍ പ്രമുഖമുന്നണികളുടെ നിലപാട് നിഷേധാത്മകമായതിനാലാണ് ഇത്തരമൊരു സമീപനം ഞങ്ങള്‍ സ്വീകരിച്ചത്.
തെരഞ്ഞെടുപ്പു വേളയില്‍ ആദ്യം ഭൂമി – പിന്നെ വോട്ട് എന്ന മുദ്രാവാക്യമുയര്‍ത്തി വിപുലമായ പ്രചരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പല ജില്ലകളിലും കണ്‍വെന്‍ഷനുകള്‍ നടന്നു കഴിഞ്ഞു. 27മുതല്‍ മുഖ്യമന്ത്രിയുടെ നാടായ പുതുപ്പിള്ളിയില്‍ നിന്ന് ആരംഭിക്കുന്ന പ്രചരണജാഥ 31ന് അയ്യങ്കാളി സ്മൃതിമണ്ഡപത്തില്‍ സമാപിക്കും. കൊല്ലം, പത്തനംതിട്ട് ജില്ലകളില്‍ നിന്നുള്ളവരാണ് സമരത്തില്‍ കൂടുതലുമുള്ളത്. സമരത്തില്‍ പലപ്പോഴും ഐക്യപ്പെട്ടവരും ഈ ജില്ലകളില്‍ ധാരാളമുണ്ട്. അവരെയെല്ലാം പങ്കെടുപ്പിച്ചാണ് പ്രചരണ ജാഥ നടത്തുക. അതുവഴി അവരുടെയെല്ലാം പിന്തുണ ഞങ്ങളുടെ പോരാട്ടത്തിനും തെരഞ്ഞെടുപ്പിലെ മുദ്രാവാക്യത്തിനും ഉറപ്പുവരുത്തും. കൊല്ലത്ത് എല്‍ഡിഎഫിനേയും പ്ത്തനംതിട്ടയില്‍ യുഡിഎഫിനേയും ഞങ്ങളുടെ പ്രചരണം പ്രതികൂലമായി ബാധിക്കുമെന്നുറപ്പ്. ജാഥക്കുശേഷം വിപുലമായ കണ്‍വെന്‍ഷന്‍ നടക്കും. തിരഞ്ഞെടുപ്പിനുശേഷം സമരം കൂടുതല്‍ ശക്തമാക്കാനും സമരസമിതി തീരുമാനിച്ചിട്ടുണ്ട്‌

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: movements | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply