ദേശീയപാതാവികസനം: സംസ്ഥാനസര്‍ക്കാരിന്റെ വഞ്ചനക്കെതിരെ സമരസമിതി

ഹാഷിം ചേനമ്പിള്ളി കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ദേശീയപാതാവികസനം 30 മീറ്ററില്‍ പരിമിതപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടും അതിനെതിരു നില്‍ക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. ഈ സാഹചര്യത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഈ വിഷയം സജീവമായി ഉന്നയിക്കാനാണ് ദേശീയപാത സംയുക്തസമരസമിതിയുടെ തീരുമാനം. ഞങ്ങളുടെ ആവശ്യങ്ങളെ അംഗീകരിക്കുന്നവരെ പിന്തുണക്കുന്ന കാര്യം അതാതുമേഖലയിലെ ജില്ലാകമ്മിറ്റികള്‍ തീരുമാനിക്കും. 45 മീറ്റര്‍ വീതിയില്‍ ദേശീയപാത നിര്‍മ്മിക്കുക എന്നത് കേരളത്തെ സംബന്ധിച്ചിടത്തോളം അപ്രായോഗികമാണന്ന് സാമാന്യബുദ്ധിയുള്ള ആര്‍ക്കുമറിയാവുന്ന കാര്യമാണ്. കേരളത്തിലെ ജനസാന്ദ്രതയും ഭൂമിയുടെ ലഭ്യതകുറവും വന്‍വിലയും അത് അസാധ്യമാക്കുന്നു. നമ്മുടെ […]

eco-nhkerala-1

ഹാഷിം ചേനമ്പിള്ളി

കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ദേശീയപാതാവികസനം 30 മീറ്ററില്‍ പരിമിതപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടും അതിനെതിരു നില്‍ക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. ഈ സാഹചര്യത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഈ വിഷയം സജീവമായി ഉന്നയിക്കാനാണ് ദേശീയപാത സംയുക്തസമരസമിതിയുടെ തീരുമാനം. ഞങ്ങളുടെ ആവശ്യങ്ങളെ അംഗീകരിക്കുന്നവരെ പിന്തുണക്കുന്ന കാര്യം അതാതുമേഖലയിലെ ജില്ലാകമ്മിറ്റികള്‍ തീരുമാനിക്കും.
45 മീറ്റര്‍ വീതിയില്‍ ദേശീയപാത നിര്‍മ്മിക്കുക എന്നത് കേരളത്തെ സംബന്ധിച്ചിടത്തോളം അപ്രായോഗികമാണന്ന് സാമാന്യബുദ്ധിയുള്ള ആര്‍ക്കുമറിയാവുന്ന കാര്യമാണ്. കേരളത്തിലെ ജനസാന്ദ്രതയും ഭൂമിയുടെ ലഭ്യതകുറവും വന്‍വിലയും അത് അസാധ്യമാക്കുന്നു. നമ്മുടെ രാഷ്ര്ടീയ പാര്‍ട്ടികളെല്ലാം ഇക്കാര്യം പലപ്പോഴായി അംഗീകരിച്ചതുമാണ്. സര്‍വകക്ഷി യോഗങ്ങള്‍ തന്നെ ഇക്കാര്യം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. എന്നാല്‍ കേന്ദ്രം അക്കാര്യം അനുവദിക്കുന്നില്ല എന്നാണ് സര്‍ക്കാര്‍ പറയുന്നത്. അത് സത്യമല്ല. കേന്ദ്രമന്ത്രി ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് അടുത്തയിടെപോലും കേരളത്തിലെ പ്രത്യേക സാഹചര്യം തങ്ങള്‍ക്ക് മനസിലായെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ അതിനനുസൃതമായ തീരുമാനമെടുക്കാമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരാണ് ജനകീയ താല്‍പ്പര്യത്തിനു എതിരു നില്‍ക്കുന്നത്. ദേശീയപാത 45 മീറ്ററില്‍ തന്നെ നിര്‍മ്മിക്കണമെന്നും അത് സ്വകാര്യമേഖലയില്‍ ബി ്ഒ .ടി. അടിസ്ഥാനത്തില്‍ വേണമെന്നും വാശിപിടിക്കുന്നത് സര്‍ക്കാരാണ്. പാലിയേക്കരപോലെ പൊതുവഴി സ്വകാര്യവല്‍ക്കരിച്ച് ടോള്‍ ഈടാക്കാനും അതുവഴി വലിയ അഴിമതിക്ക് കളമൊരുക്കാനുമാണ് സര്‍ക്കാര്‍ നീക്കം. ഒരു ജനാധിപത്യസംവിധാനത്തിന് യോജിച്ചതല്ല ഈ നീക്കം. തെരഞ്ഞെടുപ്പില്‍ ഈ വിഷയം ശക്തമായി തന്നെ ഞങ്ങള്‍ ഉന്നയിക്കും.
മറുവശത്ത് സംസ്ഥാനത്തെ പലയിടത്തും എല്‍.ഡി.എഫ.് പ്രവര്‍ത്തകര്‍ പ്രാദേശികമായി ഞങ്ങളുടെ സമരത്തെ പിന്തുണക്കുന്നുണ്ട്. അതു ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. എന്നാല്‍ സംസ്ഥാനാടിസ്ഥാനത്തില്‍ ഇതൊരു പോളിസിയായി പ്രഖ്യാപിക്കാനോ സര്‍ക്കാരില്‍ സമ്മര്‍ദംചെലുത്താനോ സമരരംഗത്തിറങ്ങാനോ അവരും തയ്യാറാകുന്നില്ല. സ്വകാര്യവല്‍ക്കരണത്തിന് എതിരായ നിലപാടാണല്ലോ ഇടതുപക്ഷത്തിന്റേത്. എന്നാല്‍ ആ നിലയിലേക്ക് അവര്‍ ഉയരാത്തതില്‍ ഞങ്ങള്‍ക്ക് ഖേദമുണ്ട്.
തെരഞ്ഞെടുപ്പ് വേളയില്‍ ഈ വിഷയങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ശ്രമിക്കുമെങ്കിലും സമരസമിതി നേരിട്ട് എവിടേയും മത്സരിക്കുന്നില്ല. അതേസമയം സമരത്തില്‍ പങ്കാളികളായ പലരും പല മണ്ഡലങ്ങളിലും മത്സരിക്കുന്നുണ്ട്. അവരെ പിന്തുണക്കണോ വേണമോ എന്ന കാര്യം സമരസമിതിയുടെ അതാതു ജില്ലാ സമിതികള്‍ തീരുമാനിക്കും. തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ സമരം കൂടുതല്‍ ശക്തമാക്കാനും സമിതി തീരുമാനിച്ചിട്ടുണ്ട്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: movements | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply