സബാഷ് ദിഗ്‌വിജയ് സിംഗ് – പീഡനവും ഒളിഞ്ഞുനോട്ടവും രണ്ടാണ്

ഹരികുമാര്‍ പെണ്‍കുട്ടികളും വൃദ്ധകളുമടക്കം സ്ത്രീകള്‍ക്കെതിരായ പീഡനങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ അതിനെ വ്യക്തികളുടെ സ്വാതന്ത്ര്യവുമായി കൂട്ടിക്കുഴച്ച് അപ്രധാനമാക്കുന്ന പ്രവണത വര്‍ദ്ധിക്കുകയാണ്. രണ്ടുവ്യക്തികള്‍ അവരുടെ സമ്മതത്തോടെ ഇടപഴുകുന്നതും പീഡനവും രണ്ടാണെന്ന് ഇനിയും മനസ്സിലാക്കത്തവര്‍ നിരവധിയാണ്. സദാചാരത്തിന്റെ പേരു പറഞ്ഞ് മറ്റുള്ളവരുടെ ജീവിതത്തിലേക്ക്് ഒളിഞ്ഞുനോക്കുന്നവര്‍ അതുവഴി പരോക്ഷമായെങ്കിലും പീഡനത്തെ ന്യായീകരിക്കുകയാണ്. കൃസ്ത്യന്‍ പുരോഹിതരുമായി ബന്ധപ്പെട്ട് അടുത്തുനടന്ന മൂന്നു സംഭവങ്ങള്‍ നോക്കുക. അതില്‍ രണ്ടെണ്ണം സമാനവും ഒന്ന് വ്യത്യസ്ഥവുമാണ്. തൃശൂരില്‍ തെക്കാട്ടുശേരിയില്‍ സെന്റ് പോള്‍സ് പള്ളി വികാരി ഫാ.രാജു കൊക്കന്‍ ഒമ്പതുവയസുകാരിയെ പീഡിപ്പിച്ച സംഭവവും […]

dig

ഹരികുമാര്‍

പെണ്‍കുട്ടികളും വൃദ്ധകളുമടക്കം സ്ത്രീകള്‍ക്കെതിരായ പീഡനങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ അതിനെ വ്യക്തികളുടെ സ്വാതന്ത്ര്യവുമായി കൂട്ടിക്കുഴച്ച് അപ്രധാനമാക്കുന്ന പ്രവണത വര്‍ദ്ധിക്കുകയാണ്. രണ്ടുവ്യക്തികള്‍ അവരുടെ സമ്മതത്തോടെ ഇടപഴുകുന്നതും പീഡനവും രണ്ടാണെന്ന് ഇനിയും മനസ്സിലാക്കത്തവര്‍ നിരവധിയാണ്. സദാചാരത്തിന്റെ പേരു പറഞ്ഞ് മറ്റുള്ളവരുടെ ജീവിതത്തിലേക്ക്് ഒളിഞ്ഞുനോക്കുന്നവര്‍ അതുവഴി പരോക്ഷമായെങ്കിലും പീഡനത്തെ ന്യായീകരിക്കുകയാണ്.
കൃസ്ത്യന്‍ പുരോഹിതരുമായി ബന്ധപ്പെട്ട് അടുത്തുനടന്ന മൂന്നു സംഭവങ്ങള്‍ നോക്കുക. അതില്‍ രണ്ടെണ്ണം സമാനവും ഒന്ന് വ്യത്യസ്ഥവുമാണ്. തൃശൂരില്‍ തെക്കാട്ടുശേരിയില്‍ സെന്റ് പോള്‍സ് പള്ളി വികാരി ഫാ.രാജു കൊക്കന്‍ ഒമ്പതുവയസുകാരിയെ പീഡിപ്പിച്ച സംഭവവും കോട്ടയം മുണ്ടക്കയത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പാസ്റ്റര്‍ എരുമേലി തൂമരംപാറ സ്വദേശി സാജന്‍ ജേക്കബ് ഗര്‍ഭിണിയാക്കിയ സംഭവവും പീഡനങ്ങളാണ്. അതേസമയം ദേശീയപാതയോരത്ത് നിര്‍ത്തിയിട്ട കാറില്‍ അനാശാസ്യം നടത്തിയ ഓര്‍ത്തഡോക്‌സ് സഭാ വൈദികനായ കൊല്ലം കുണ്ടറ പെരുമ്പുഴ തെക്കേപറ വിളയില്‍ സജീവനേയും കൂടെയുണ്ടായിരുന്ന യുവതിയേയും അറസ്റ്റ് ചെയ്ത സംഭവം വ്യത്യസ്ഥമാണ്. ഇവിടെ ഇരുകൂട്ടരുടേയും സമ്മതത്തോടെ നടന്ന ഈ സംഭവം പീഡനമല്ല. പൊതുസ്ഥലത്തെ കാറില്‍ എന്ന വിഷയം മാത്രമാണ് ഇവിടെ അവശേഷിക്കുന്നത്. പിന്നെയുള്ളത് സഭയുടെ കാര്യമാണ്. അവരുടെ നിയമമനുസരിച്ച് നടപടി എടുത്തോട്ടെ.
വൈദികനേയും യുവതിയേയും അറസ്റ്റ് ചെയ്്തതറിഞ്ഞ് നൂറുകണക്കിനുപേരാണത്രെ സ്റ്റേഷനില്‍ തടിച്ചുകൂടിയത്. മലയാളിയുടെ ഒളിഞ്ഞുനോട്ടത്തിന്റെ ഏറ്റവും വലിയ ഉദാഹരണം. എല്ലാവരും സദാചാരപോലീസാണ്. രാഷ്ട്രീയനേതാക്കള്‍ ചെയ്യുന്ന അഴിമതിയല്ല, അവരുടെ എന്തെങ്കിലും ബന്ധങ്ങളാണ് നമുക്ക് താല്‍പ്പര്യം. നടീനടന്മാരുടെ അവസ്ഥ പറയുകയും വേണ്ട. ഇപ്പോള്‍ സരിതയുടെ പിന്നാലെയാണല്ലോ കേരളത്തിലെ മാധ്യമലോകവും പ്രേക്ഷക ലോകവും. ഒരു സ്ത്രീ വ്യവസായ സംരംഭത്തിനിറങ്ങുമ്പോള്‍ നേരിടുന്ന പ്രശ്‌നങ്ങളെകുറിച്ച് സരിത പറഞ്ഞ ഗൗരവപരമായ കാര്യമാകട്ടെ അവഗണിക്കപ്പെടുന്നു. എന്തിനേറെ, മറ്റു ബന്ധം പോയിട്ട് ആരോഗ്യകരമായ സ്ത്രീ പുരുഷ സൗഹൃദം പോലും അസാധ്യമാകുന്നതാണ് അവസ്ഥ. പോലീസും മതങ്ങളും എന്തിന് യുവജന – വിദ്യാര്‍ത്ഥി സംഘടനകള്‍ വരെ അതിനെതിരെ പടവാളുയര്‍ത്തുന്നു. മറുവശത്ത് അതിശക്തമായി എതിര്‍ക്കപ്പെടേണ്ട പീഡനങ്ങള്‍ അവഗണിക്കപ്പെടുകയും ചെയ്യുന്നു. കോടതിയും ഭരണവ്യവസ്ഥയുമെല്ലാം പീഡകരെ സംരക്ഷിക്കുന്ന സന്ദര്‍ഭങ്ങള്‍ നിരവധിയാണ്.
ഏറ്റവുമൊടുവില്‍ എഐസിസി ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗിന്റെ വിഷയത്തിലും ഇതേ നിലപാടാണ് കാണുന്നത്.
മാധ്യമപ്രവര്‍ത്തക അമൃത റായിയുമായുള്ള അദ്ദേഹത്തിന്റെ ബന്ധം എങ്ങനെയാണ് കുറ്റമോ തെറ്റോ ആകുന്നത്? എങ്കിലും അദ്ദേഹത്തെ ക്രൂശിക്കാനാണ് ശ്രമം നടന്നത്. എന്നാല്‍ മലയാളികളെപോലെയല്ല, അദ്ദേഹം തന്റെ ബന്ധം തുറന്നു പറയുകയും തങ്ങളുടെ സ്വകാര്യതയില്‍ ആരും കടന്നു കയറേണ്ടതില്ല എന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്തു. ദിഗ്‌വിജയ് സിംഗിനെ വിവാഹം കഴിക്കാനാണ് തന്റെ പദ്ധതിയെന്നു അമൃതയും ട്വിറ്ററില്‍ കുറിച്ചു. ഇനി വിവാഹം കഴിക്കുന്നില്ലെങ്കില്‍ തന്നെ മറ്റുള്ളവര്‍ക്ക് അതിലെന്തുകാര്യം?

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply