സദാചാര ഗുണ്ടായിസം : പോലീസ് സര്‍ക്കുലര്‍ ഇങ്ങനെ

കേരളത്തില്‍ സദാചാരഗുണ്ടായിസം രൂക്ഷമാകുകയാണല്ലോ. അതിന്റെ അവസാനത്തെ രക്തസാക്ഷിയാണ് സ്വന്തം വീട്ടില്‍  സുഹൃത്തുമായി സംസാരിച്ചിരുന്നതിന്റെ പേരില്‍ ചോദ്യം ചെയ്യപ്പെടുകയും ആത്മഹത്യ ചെയ്യുകയും ചെയത് കൊടുങ്ങല്ലൂരിലെ അശ്വതി എന്ന പെണ്‍കുട്ടി. എന്നാല്‍ കുറ്റവാളികള്‍ക്കെതിരെ കൊലകുറ്റത്തിനോ ആത്മഹത്യാപ്രേരണാകുറ്റത്തിനോ പോലും കേസെടുക്കാതെ അസ്വാഭാവികമരണമെന്നാണ് പോലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇത്തരം വിഷയങ്ങളെ നിയമം എങ്ങനെ നോക്കിക്കാണുന്നുവെന്നും, പോലീസ് ഉദ്യോഗസ്ഥന്മാര്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്നും വ്യക്തമാക്കുന്ന 2012ലെ സേര്‍ക്കുലര്‍ ഞങ്ങള്‍ പുന പ്രസിദ്ധീകരിക്കുന്നു. നമ്പര്‍. 56/ക്യാമ്പ്/എസ്.പി.സി./2012 പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ്, കേരളം, തിരുവനന്തപുരം തിയ്യതി: 31082012 […]

sssകേരളത്തില്‍ സദാചാരഗുണ്ടായിസം രൂക്ഷമാകുകയാണല്ലോ. അതിന്റെ അവസാനത്തെ രക്തസാക്ഷിയാണ് സ്വന്തം വീട്ടില്‍  സുഹൃത്തുമായി സംസാരിച്ചിരുന്നതിന്റെ പേരില്‍ ചോദ്യം ചെയ്യപ്പെടുകയും ആത്മഹത്യ ചെയ്യുകയും ചെയത് കൊടുങ്ങല്ലൂരിലെ അശ്വതി എന്ന പെണ്‍കുട്ടി. എന്നാല്‍ കുറ്റവാളികള്‍ക്കെതിരെ കൊലകുറ്റത്തിനോ ആത്മഹത്യാപ്രേരണാകുറ്റത്തിനോ പോലും കേസെടുക്കാതെ അസ്വാഭാവികമരണമെന്നാണ് പോലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇത്തരം വിഷയങ്ങളെ നിയമം എങ്ങനെ നോക്കിക്കാണുന്നുവെന്നും, പോലീസ് ഉദ്യോഗസ്ഥന്മാര്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്നും വ്യക്തമാക്കുന്ന 2012ലെ സേര്‍ക്കുലര്‍ ഞങ്ങള്‍ പുന പ്രസിദ്ധീകരിക്കുന്നു.

നമ്പര്‍. 56/ക്യാമ്പ്/എസ്.പി.സി./2012
പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ്,
കേരളം, തിരുവനന്തപുരം

തിയ്യതി: 31082012

വിഷയം: സദാചാരപ്രവര്‍ത്തനമായി ചിത്രീകരിക്കുന്ന ക്രിമിനല്‍ പ്രവര്‍ത്തിക്കെതിരെയുള്ള നിയമപരമായ നടപടി. ഇതു സംബന്ധിച്ച് നല്‍കിയ നിര്‍ദ്ദേശങ്ങള്‍:

സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും സ്വയം പ്രഖ്യാപിച്ച വ്യക്തിപരമായ പെരുമാറ്റച്ചട്ടങ്ങള്‍, ഭീഷണിപ്പെടുത്തിയോ, ബലം പ്രയോഗിച്ചോ, കൈയേറ്റം ചെയ്‌തോ, പരിക്കേല്പിച്ചോ, കൊലപാതകം തന്നെ നടത്തിക്കൊണ്ടോ അടിച്ചേല്പിക്കുന്ന സംഭവങ്ങള്‍ അരങ്ങേറുന്നുണ്ട്. ഇത് പൗരത്വത്തിന്റെ സ്വകാര്യതയിലേക്കും, വ്യക്തികളുടെ സ്വകാര്യ സ്വാതന്ത്ര്യത്തിലേക്കുമുള്ള കടന്നുകയറ്റമായി മാറുന്നുണ്ട്. സാധാരണയായി ‘സദാചാര പോലീസിങ്ങ്’ എന്നറിയപ്പെടുന്ന ഈ നിയമവിരുദ്ധ പ്രവൃത്തിയുടെ പൊതുപ്രത്യേകത ഏതാനും ചില വ്യക്തികളോ ഗ്രൂപ്പുകളോ അവര്‍ സ്വയം പ്രഖ്യാപിച്ച പെരുമാറ്റച്ചട്ടങ്ങള്‍ ബലമായി മറ്റുള്ളവരുടെ മേല്‍ അടിച്ചേല്പിക്കുന്നു എന്നതാണ്. പലപ്പോഴും ഇത് സ്ത്രീകള്‍ക്കെതിരെയാകുന്നു. ഇത്തരം പ്രവര്‍ത്തികള്‍ നിയമം അനുവദിക്കുന്ന ക്രമസമാധാനപാലനത്തില്‍ പെടില്ല. വാസ്തവത്തില്‍ ഇത്തരം ചെയ്തികളെ വിളിക്കാവുന്നത് ഭീഷണി, നിര്‍ബന്ധപ്രരണ, കരുതിക്കൂട്ടിയുള്ള ബലപ്രയോഗം, അടിച്ചേല്‍പ്പിക്കല്‍ എന്നാണ്. (intimidatory, compulsive, conformtiy enforcement (ICCE)
ഒരു കാര്യം വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട്; നമ്മെപ്പോലുള്ള ഒരു ജനായത്ത സമൂഹത്തില്‍ എന്താണ് നിയമവിധേയമല്ലാത്തതായി മാറുന്നത് എന്ന് നിയമം വ്യക്തമായി നിര്‍വ്വചിക്കുന്നുണ്ട്. ഇന്ത്യന്‍ ഭരണഘടന പൗരന്മാര്‍ക്ക് ചില സ്വാതന്ത്ര്യങ്ങള്‍ ഉറപ്പുനല്‍കുന്നുണ്ട്. ആ സ്വാതന്ത്ര്യമുപയോഗിച്ച്, ഒരു പൗരന്‍ ഏതെങ്കിലും പ്രവൃത്തി ചെയ്യുമ്പോള്‍; ആ പ്രവൃത്തി നിയമം അനുശാസിക്കുന്നതാണോ അല്ലയോ എന്ന കാര്യം നിയമത്താലോ നിയമം ഉപയോഗിച്ചുകൊണ്ടോ മാത്രമേ തീരുമാനിക്കാനാകൂ. പൗരന്മാര്‍ നിയമവിധേയമായി അത്തരം അടിസ്ഥാന സ്വാതന്ത്ര്യം വിനിയോഗിക്കുമ്പോള്‍, ഒരു വ്യക്തിയ്‌ക്കോ സംഘത്തിനോ അവരുടെ സ്വയം പ്രഖ്യാപിത സദാചാര മാനദണ്ഡങ്ങള്‍ അവര്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാനാവില്ല. അത്തരം നിയമവിരുദ്ധ കടന്നുകയറ്റങ്ങളെ ഇന്ത്യന്‍ പീനല്‍ കോഡും, മറ്റു നിയമങ്ങളും ക്രിമിനല്‍ കുറ്റകൃത്യമായിട്ടാണ് നിര്‍വ്വചിക്കുന്നത്.
നിയമം നടപ്പിലാക്കുന്ന പോലീസ് ഉദ്യോഗസ്ഥന്മാര്‍, നടപ്പിലാക്കേണ്ട നിയമവും ആളുകള്‍ നിര്‍ബന്ധിതമായി നടപ്പിലാക്കുന്ന സദാചാര നടപടികളും തമ്മിലുള്ള വ്യത്യാസം വേര്‍ത്തിരിച്ചറിയേണ്ടത് പ്രധാനമാണ്. പോലീസ് നടപ്പിലാക്കേണ്ടത് ഒന്നുകില്‍ നിയമസഭ രൂപം കൊടുത്ത നിയമങ്ങളോ അല്ലെങ്കില്‍ ഇന്ത്യന്‍ നീതിന്യായവ്യവസ്ഥ വ്യാഖ്യാനിച്ചിട്ടുള്ള നിയമങ്ങളോ ആണ്. എവിടെയൊക്കെ ഭരണഘടനാപരമായ അനുമതിയോടെ പ്രഖ്യാപിച്ചിട്ടുള്ള നിയമങ്ങളുണ്ടോ, പോലീസ് അതിനെയാണ് അനുസരിക്കേണ്ടത്. ആ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെയുള്ള നടപടികളാണ് എടുക്കേണ്ടത്.
മേല്പറഞ്ഞതിനു വിരുദ്ധമായി, ഏതെങ്കിലും സംഭവത്തില്‍ ഭീഷണി, നിര്‍ബന്ധപ്രരണ, കരുതിക്കൂട്ടിയുള്ള ബലപ്രയോഗം, അടിച്ചേല്‍പ്പിക്കല്‍ (ICCE) എന്നിവ നടന്നിട്ടുണ്ടെങ്കില്‍ കര്‍ക്കശമായി ഇടപെടേണ്ടതാണ്. ‘മോറല്‍ പോലീസിങ്ങ്’ എന്നു വിളിക്കുന്ന ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെ അപകടത്തെയും കുടുക്കുകളെയും കുറിച്ച് പോലീസ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും ബോധമുള്ളവരായിരിക്കണം. ബാക്കിയുള്ള സമൂഹത്തേക്കാള്‍ ഉയര്‍ന്ന സദാചാരമാണ് തങ്ങളുടേതെന്ന് പറയുന്നവര്‍, നിഷ്‌കളങ്കമായോ, നിര്‍ദോഷമായോ ഏര്‍പ്പെടുന്ന പ്രവര്‍ത്തികളല്ല ‘മോറല്‍ പോലീസിങ്ങ്’. മറിച്ച്, ഇത്തരം പ്രവര്‍ത്തികള്‍ക്ക് പ്രേരണയാകുന്നത് കടുത്ത സാമൂഹ്യവിരുദ്ധ പ്രവണതകളോ, അടിസ്ഥാന ഭരണഘടനാ മൂല്യങ്ങള്‍ക്കെതിരെ നിലകൊള്ളുന്ന ഇടുങ്ങിയ, സാമുദായിക, ഫണ്ടമന്റലിസ്റ്റ് അജണ്ടകളുള്ളവരോ ആണ്.
എപ്പോഴൊക്കെ അത്തരം ക്രമിനല്‍ പ്രവൃത്തിയെക്കുറിച്ച് പോലീസ് ഉദ്യോഗസ്ഥന് വിവരം ലഭിക്കുന്നുവോ, അപ്പോള്‍തന്നെ കേസ് രജിസ്റ്റര്‍ ചെയ്യുകയും, വേഗതയോടെയും, കാര്യക്ഷമതയോടെയും കേസന്വേഷിക്കുകയും വേണം. ഇത്തരം കേസുകള്‍ ഔപചാരിക പരാതിക്കായി കാത്തിരിക്കാതെ രജിസ്റ്റര്‍ ചെയ്യുന്നതാണ് ഉചിതം. ആവശ്യമെങ്കില്‍ ക്രിമിനല്‍ നടപടി ചട്ടങ്ങളിലെ അതിക്രമിച്ചുകടക്കല്‍ (സെക്ഷന്‍ 324), കയ്യേറ്റം/പരിക്കേല്‍പ്പിക്കല്‍ (സെക്ഷന്‍ 323326), വധശ്രമം (സെക്ഷന്‍ 307), കൊലപാതകം (സെക്ഷന്‍ 302), പിടിച്ചുപറി (സെക്ഷന്‍ 390), കൊള്ള (സെക്ഷന്‍ 395) തുടങ്ങിയ വശങ്ങളും വകുപ്പുകളും ഉപയോഗിച്ചും ഉള്‍പ്പെടുത്തിയുമായിരിക്കണം കേസുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. സാഹചര്യം ആവശ്യപ്പെടുന്നുവെങ്കില്‍ സെക്ഷന്‍ 153, 153 എ, 153 ബി എന്നിവയും ഉപയോഗിക്കാവുന്നതാണ്. നിയമം അനുശാസിക്കുന്ന ആവശ്യമായതുമായ ക്രിമിനല്‍ വകുപ്പുകള്‍ ചേര്‍ക്കുന്ന കാര്യത്തില്‍ ഒരു കാരണവശാലും വെള്ളം ചേര്‍ക്കാന്‍ പാടില്ല. എവിടെയെല്ലാം അവശ്യമുണ്ടോ അവിടെയല്ലാം നീതിയുക്തവും, കാര്യക്ഷമവുമായ നിയമനടപടികള്‍ സ്വീകരിക്കണം. കേരള ആന്റി സോഷ്യല്‍ ആക്റ്റിവിറ്റീസ് (പ്രിവന്‍ഷന്‍) ആക്ട് 2007 ഉം ഉപയോഗിക്കാവുന്നതാണ്. നിയമങ്ങള്‍ കര്‍ക്കശമായും, കാര്യക്ഷമമായും നടപ്പിലാക്കിയാല്‍, സമൂഹത്തിന് ഭീഷണിയായ ഇത്തരം പ്രവൃത്തികള്‍ ഫലപ്രദമായി തടയാനാകും.
അങ്ങിനെ നിയമങ്ങള്‍ നടപ്പിലാക്കുമ്പോള്‍, ആവശ്യമായ വിവരങ്ങള്‍ തക്ക സമയത്ത് നല്‍കി പൊതുജനം പോലീസുമായും നിയമ ഏജന്‍സികളുമായും സഹകരിക്കണം. മറ്റൊരു സാധ്യതയുമില്ലെങ്കില്‍ വ്യക്തിയെയോ സ്വത്തിനെയോ പ്രതിരോധിക്കാനും, ക്രിമിനല്‍ പ്രവര്‍ത്തനം തടയാനുള്ള ചുമതലയിലക്കുയരാന്‍ പോലും നിയമം ജനങ്ങളെ അനുവദിക്കുന്നുണ്ട്. അത്തരം ജനങ്ങളുടെ പ്രവര്‍ത്തനവും ഭീഷണി, നിര്‍ബന്ധപ്രരണ, കരുതിക്കൂട്ടിയുള്ള ബലപ്രയോഗം, അടിച്ചേല്‍പ്പിക്കല്‍ (ICCE) എന്നതും വേര്‍തിരിച്ച് വ്യക്തമായി മനസ്സിലാക്കണം.
പോലീസ് ഉദ്യോഗസ്ഥന്മാര്‍ സ്വയം ‘മോറല്‍ പോലീസിങ്ങി’ന്റെ കെണിയില്‍ വീഴാതിരിക്കേണ്ടതും, ‘നിയമനടപടികള്‍’ ക്കു പകരം ‘മോറല്‍ നടപടികള്‍’ തേടാതിരിക്കേണ്ടതും പ്രധാനമാണ്. ഏതെങ്കിലും ഒരു കാര്യത്തിനെതിരെ നിയമപരമായ നടപടി എടുക്കണോ എന്ന സംശയം പോലീസുദോഗസ്ഥന് തോന്നുന്ന പക്ഷം; ആ കാര്യം, ഇന്ത്യന്‍ ക്രിമിനല്‍ നടപടി ചട്ടങ്ങളിലോ മറ്റേതെങ്കിലും പ്രസക്തമായ ക്രിമിന്‍ നിയമത്തിലോ അതിനെ കുറ്റകൃത്യമായി നിര്‍വ്വചിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുക എന്ന ഏക വഴിയേ ഉള്ളു.

സ്‌റ്റേറ്റ് പോലീസ്

ഠo All Officers in List ‘B’
Copy to : CAS to all officers in PHQ, Circular File.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply