സദാചാരഗുണ്ടകളും ചാനലുകളും കൈ കോര്‍ക്കുമ്പോള്‍

വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുക മാത്രമല്ല മാധ്യമങ്ങളുടെ കടമ എന്നു പറയാറുണ്ട്. വാര്‍ത്തകള്‍ കണ്ടെത്തലും സൃഷ്ടിക്കലും കൂടിയാണെന്ന്. തത്വത്തില്‍ അതു ശരിയാണ്. എന്നാല്‍ പലപ്പോഴും ഇവര്‍ കണ്ടെത്തുകയും സൃഷ്ടിക്കുകയും ചെയ്യുന്ന വാര്‍ത്തകള്‍ നൈതികവിരുദ്ധവും മനുഷ്യാവകാശ ലംഘനവുമായി തീരുന്നു. അത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു. സദാചാരവിഷയവുമായി ബന്ധപ്പെട്ടാണ് ഈ പ്രവണത ഏറ്റവും ശക്തമാകുന്നത്. അതിനു മാധ്യമങ്ങളെ മാത്രം കുറ്റപ്പെടുത്തിയിട്ടു കാര്യവുമില്ല. മലയാളികള്‍ക്ക് വളരെ ഇഷ്ടപ്പെട്ട കാര്യമായതിനാല്‍ റേറ്റിംഗ് കൂട്ടാന്‍ അതു സഹായിക്കും. അവിടെ സാധാരണക്കാരുടെ നീതി നിഷേധത്തിനും മാധ്യമനൈതികതക്കും എന്തുവില? വാര്‍ത്ത […]

yyവാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുക മാത്രമല്ല മാധ്യമങ്ങളുടെ കടമ എന്നു പറയാറുണ്ട്. വാര്‍ത്തകള്‍ കണ്ടെത്തലും സൃഷ്ടിക്കലും കൂടിയാണെന്ന്. തത്വത്തില്‍ അതു ശരിയാണ്. എന്നാല്‍ പലപ്പോഴും ഇവര്‍ കണ്ടെത്തുകയും സൃഷ്ടിക്കുകയും ചെയ്യുന്ന വാര്‍ത്തകള്‍ നൈതികവിരുദ്ധവും മനുഷ്യാവകാശ ലംഘനവുമായി തീരുന്നു. അത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു.
സദാചാരവിഷയവുമായി ബന്ധപ്പെട്ടാണ് ഈ പ്രവണത ഏറ്റവും ശക്തമാകുന്നത്. അതിനു മാധ്യമങ്ങളെ മാത്രം കുറ്റപ്പെടുത്തിയിട്ടു കാര്യവുമില്ല. മലയാളികള്‍ക്ക് വളരെ ഇഷ്ടപ്പെട്ട കാര്യമായതിനാല്‍ റേറ്റിംഗ് കൂട്ടാന്‍ അതു സഹായിക്കും. അവിടെ സാധാരണക്കാരുടെ നീതി നിഷേധത്തിനും മാധ്യമനൈതികതക്കും എന്തുവില?
വാര്‍ത്ത കൊഴുപ്പിക്കാന്‍ പലപ്പോഴും ഫോളോ അപ്പുകളും നേരത്തെ പ്ലാന്‍ ചെയ്യും. വാര്‍ത്തയുടെ ഇംപാക്ട് ആയി അവതരിപ്പിക്കാന്‍ കഴിയുന്ന രീതിയില്‍ .അതിനു തയ്യാറായി പല സംഘടനകളും രംഗത്തു വരുകയും ചെയ്യും. ഇതു ഇരുവര്‍ക്കും ഗുണകരമായ ഇടപാടാണ്. കാരണം സംഘടനകളുടെ വാര്‍ത്ത നന്നായി വരും. നഷ്ടം മറ്റു പലര്‍ക്കുമാകും.
കോഴിക്കോട് ഇന്നു സംഭവിച്ചത് മറ്റൊന്നുമല്ല.  ഒരു റെസ്‌റ്റോറന്റില്‍ വിദ്യാര്‍ത്ഥികള്‍ അടുത്തിടപഴകുന്ന ദൃശ്യങ്ങള്‍ ഒരു സ്വകാര്യ ചാനല്‍ കാണിക്കുന്നു. തൊട്ടുപിന്നാലെ റസ്‌റ്റോറന്റ് ഒരു സംഘം സദാചാര ഗുണഅടകള്‍ അടിച്ചുതകര്‍ക്കുന്നു. തകര്‍ക്കുന്ന രംഗങ്ങള്‍ ചാനലുകളില്‍ വരുന്നു. ഇവിടെയത്് ബിജെപി  യുവമോര്‍ച്ച പ്രവര്‍ത്തകര്‍രായിരുന്നു. മറ്റു പലയിടങ്ങലിലും മറ്റു പലരുമാകാം. ഹോട്ടലിലെ ഫര്‍ണ്ണിച്ചറുകളും ഉപകരണങ്ങളും പൂര്‍ണ്ണമായും നശിപ്പിച്ചു.
റസ്‌റ്റോറന്റിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ വിദ്യാര്‍ത്ഥികള്‍ അടുത്തിടപഴകുന്ന ദൃശ്യങ്ങള്‍ ചാനല്‍ കാണിച്ചതിന് തൊട്ടുപിന്നാലെയെത്തിയാണ് 20 ഓളം പേരടങ്ങുന്ന സംഘം  അക്രമം നടത്തിയത്. പതിവുപോലെ യാതൊരു മാധ്യമ നൈതികയുമില്ലാതെ രഹസ്യക്യാമറ പ്രയോഗം തന്നെയാണ് ഇവിടേയും നടത്തിയത്.
ഏതാനും മാസങ്ങള്‍ക്കുമുമ്പ് തൃശൂരിലും സമാനമായ സംഭവമുണ്ടായി. ബാറില്‍ നടക്കുന്ന ബാന്റിനെ നഗ്നനൃത്തമായി ചിത്രീകരിച്ച് റിപ്പോര്‍ട്ട് പുറത്തുവന്നു. സത്യത്തില്‍ അതൊു പുതിയ വാര്‍ത്തപോലുമല്ല. സഭവം നടക്കുന്നതായി മാസങ്ങള്‍ക്കുമുമ്പെ വാര്‍ത്തയുണ്ടായിരുന്നു. പോലീസ് അക്കാര്യം അന്വേഷിച്ച് കമ്മീഷ്ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിയിരുന്നു. ഫിലിപ്പൈന്‍സില്‍ നിന്നുള്ള ഒരു ബാന്റുസംഘമാണ് ബാറില്‍ പ്രതേകം സജ്ജമാക്കിയ വേദിയില്‍ സംഗീതവും അതനനുസരിച്ച് ചെറിയ രീതിയില്‍ ചുവടുകളും വെച്ചിരുന്നത്. അവര്‍ മദ്യപിക്കുന്നവരുടെ ഇടയിലേക്കിറങ്ങിയിരുന്നില്ല. വേഷം സഭ്യത അതിലംഘിച്ചിരുന്നുമില്ല. ആര്‍ക്കും ഇവിടെ വന്ന് മദ്യപിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ നഗ്നനൃത്തമായി വ്യാഖ്യാനിച്ചതോടെ മലയാളിയുടെ സകലസദാചാരഗോപുരങ്ങലും തകര്‍ന്നുവീണതായി വ്യാഖ്യാനിച്ചായിരുന്നു ഹോട്ടലിലേക്ക് മൂന്നോ നാലോ യുവജനസംഘടനകള്‍ മാര്‍ച്ച് നടത്തിയത്. ഫലമെന്താ? ആ ഫിലിപ്പൈന്‍സ് പെണ്‍കുട്ടികളുടെ തൊഴില്‍ പോയി.
സദാചാരഗുണ്ടായിസത്തിനെതിരെ ശക്തമായ നടപടിയെടുക്കുമെന്നു ആഭ്യന്തപവരുപ്പ് പറയുമ്പോഴും അതു നടപ്പാക്കപ്പെടുന്നുണ്ടോ എന്ന സംശയം ബാക്കിയാണ്. മാധ്യമങ്ങളാകട്ടെ സര്‍വ്വതന്ത്ര സ്വതന്ത്രരുമാണല്ലോ. സദാചാര കൊല നട്തതിയവര്‍ക്ക് അടുത്തയിടെ കോടതി കടുത്ത ശിക്ഷ നല്‍കിയിരുന്നു. എന്നാല്‍ കൊലയിലെത്തിയില്ലെങ്കിലും ഇത്തരത്തിലുള്ള സംഭവങ്ങള്‍ നിരന്തരമായി ആവര്‍ത്തിക്കുന്നു. ആരും ചോദിക്കാനില്ലാതെ….

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply