സത്‌നാംസിംഗ്, ചേകന്നൂര്‍ മൗലവി, അഭയ… ചോദ്യചിഹ്നങ്ങളായി ഇവര്‍

എം എന്‍ കാരശ്ശേരി സത്‌നാംസിംഗ്, ചേകന്നൂര്‍ മൗലവി, അഭയ. കേരളം നേരിടുന്ന ഭീഷണമായ മുഖം ബോധപ്പെടാന്‍ ഇവരെ മൂന്നുപേരേയും ഓര്‍ത്താല്‍ മതി. ഇവര്‍ക്കു മൂന്നു പേര്‍ക്കും എന്താണ് സംഭവിച്ചതെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ അതിനെതിരെ പ്രതികരിക്കുന്നവര്‍ ആരുണ്ട്? രാഷ്ട്രീയ പാര്‍ട്ടികളെ യുവജന പ്രസ്ഥാനങ്ങളോ സാംസ്‌കാരിക സംഘടനകളോ മാധ്യമങ്ങളോ ഇല്ല. അഭയ കേസില്‍ മറ്റു മാര്‍ഗ്ഗമില്ലാതെ മാധ്യമങ്ങള്‍ ചില റിപ്പോര്‍ട്ടുകള്‍ നല്‍കി. എന്നാല്‍ പൊതുവില്‍ ഈ വിഷയങ്ങള്‍ മറച്ചുവെക്കുകയാണ് ഉണ്ടായത്. കേരളം നേരിടുന്ന ഈ സേതംഭനാവസ്ഥയിലേക്ക് തിരിച്ചു വരുന്നത് ആരാണ്? […]

Untitled-1 copy

എം എന്‍ കാരശ്ശേരി

സത്‌നാംസിംഗ്, ചേകന്നൂര്‍ മൗലവി, അഭയ. കേരളം നേരിടുന്ന ഭീഷണമായ മുഖം ബോധപ്പെടാന്‍ ഇവരെ മൂന്നുപേരേയും ഓര്‍ത്താല്‍ മതി. ഇവര്‍ക്കു മൂന്നു പേര്‍ക്കും എന്താണ് സംഭവിച്ചതെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ അതിനെതിരെ പ്രതികരിക്കുന്നവര്‍ ആരുണ്ട്? രാഷ്ട്രീയ പാര്‍ട്ടികളെ യുവജന പ്രസ്ഥാനങ്ങളോ സാംസ്‌കാരിക സംഘടനകളോ മാധ്യമങ്ങളോ ഇല്ല. അഭയ കേസില്‍ മറ്റു മാര്‍ഗ്ഗമില്ലാതെ മാധ്യമങ്ങള്‍ ചില റിപ്പോര്‍ട്ടുകള്‍ നല്‍കി. എന്നാല്‍ പൊതുവില്‍ ഈ വിഷയങ്ങള്‍ മറച്ചുവെക്കുകയാണ് ഉണ്ടായത്.
കേരളം നേരിടുന്ന ഈ സേതംഭനാവസ്ഥയിലേക്ക് തിരിച്ചു വരുന്നത് ആരാണ്? ശൈശവവിഹാഹം നിയമപരമാക്കാനുള്ള ശ്രമം പോലും ഇവിടെ നടക്കുന്നു. എന്തു പുരോഗമനമാണ് നാം നേടിയെന്നഭിമാനിക്കുന്നത്? അഥവാ നേടിയിരുന്നെങ്കില്‍തന്നെ ഇപ്പോള്‍ എത്രയോ നാം പുറകോട്ടു നടന്നു?
മൃഗങ്ങളെ ബലി കൊടുത്താല്‍ അവ സ്വര്‍ഗ്ഗത്തിലെത്തുമെന്ന് പറഞ്ഞവരോട് എങ്കില്‍ മക്കളെ ബലി കൊടുത്തുകൂടെ എന്നു ചോദിച്ചത് ബുദ്ധനായിരുന്നു. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്നു പറഞ്ഞ കൃസ്തുവിനെ നാം കണ്ടു. പിന്നെ നബി. ഇവരാരും മതമുണ്ടാക്കിയില്ല. ഉണ്ടാക്കിയത് ഇവരുടെ ശിഷ്യരെന്ന് അവകാശപ്പെട്ടവരാണ്. അവരാകട്ടെ ഇവരുടെ ആശയങ്ങളെ ബലി കൊടുക്കുകയായിരുന്നു. മതാന്ധതയാണ് ഇന്നു നാം നേരിടന്ന ഏറ്റവും ഗുരുതരമായ പ്രശ്‌നം. രജപുത്ര സ്ത്രീകള്‍ സതിക്കനുകൂലമായി പ്രകടനം നടത്തിയതും മുസ്ലിം സ്ത്രീകള്‍ പോലും ബഹുഭാര്യാത്വത്തെ എതിര്‍ക്കാത്തതും ഈ അന്ധത എത്രമാത്രം രൂഢമാണെന്ന് വ്യക്തമാക്കുന്നു. എന്തിനേറെ, ഗുജറാത്ത് കലാപത്തില്‍ അതുവരേയും അയല്‍പക്കക്കാരും സുഹൃത്തുക്കളുമായിരുന്ന മുസ്ലിങ്ങളെ കൊല ചെയ്തത് മുഖ്യമായും ദളിതരായിരുന്നു. ഉന്നത കുല ജാതര്‍ പറഞ്ഞപ്പോള്‍ അവരത് ആവേശത്തോടെ ഏറ്റടുക്കുകയായിരുന്നു. ഈ ഉന്നത കുല ജാതരുടെ രാമരാജ്യം വന്നാല്‍ ഈ തങ്ങളുടെ സ്ഥാനം എവിടെയാകുമെന്നുപോലും അവരാലോചിച്ചില്ല.
ഇത്തരമൊരു തിരിച്ചുപോക്കിന്റെ മികച്ച ദൃഷ്ടാന്തങ്ങളാണ് നേരത്തെ സൂചിപ്പിച്ച സത്‌നാംസിംഗും ചേകന്നൂരും അഭയയും. മലയാളിയുടെ കപടമായ പ്രബുദ്ധതക്കു മുന്നില്‍ ചോദ്യചിഹ്നങ്ങളായി ഇവരുടെ കൊലപാതകങ്ങള്‍ നിലനില്‍ക്കുന്നു.

സാഹിത്യ അക്കാദമിയില്‍ നടന്ന പവനന്‍ അനുസ്മരണ സമ്മേളനത്തില്‍ ചെയ്ത പ്രസംഗത്തില്‍ നിന്ന്‌

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: uncategorized | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply