സത്യന്‍ അന്തിക്കാട് മാറ്റിചവിട്ടുന്നോ?

നന്ദകുമാര്‍ കുടുംബങ്ങള്‍ കാണാനാണ് താന്‍ സിനിമയെടുക്കുന്നതെന്ന് എന്നു മുതല്‍ പറയാന്‍ തുടങ്ങിയോ അന്നുമുതല്‍ സത്യന്‍ അന്തിക്കാടിന്റെ പ്രതിഭയും ഹ്യൂമറും നഷ്ടപ്പെട്ടുതുടങ്ങി എന്നു വിശ്വസിക്കുന്ന ഒരാളാണ് ഈ കുറിപ്പെഴുതുന്നത്. ശരിയാണ്, ഇദ്ദേഹത്തിന്റെ സിനിമകള്‍ കാണാന്‍ കുടുംബങ്ങള്‍ ഒഴുകിയെത്താറുണ്ട്. എന്നാല്‍ അതിനുശേഷം പഴയ ശൈലിയില്‍ ഒരു മികച്ച സിനിമ അദ്ദേഹത്തിനു ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. കുടുംബങ്ങള്‍ക്കിഷ്ടപ്പെടുമെന്ന് സ്വയം ധരിച്ച്, അദ്ദേഹമെടുത്ത സിനിമകള്‍ക്ക് മലയാള സിനിമാ ചരിത്രത്തില്‍ എന്തു സ്ഥാനമാണുള്ളത്? അതേസമയം തന്റെ നിലപാടിനെ കിട്ടുന്ന വേദികളിലെല്ലാം അദ്ദേഹം ന്യായീകരിക്കുകയും ചെയ്തുപോന്നു. എന്തായാലും […]

imagesനന്ദകുമാര്‍

കുടുംബങ്ങള്‍ കാണാനാണ് താന്‍ സിനിമയെടുക്കുന്നതെന്ന് എന്നു മുതല്‍ പറയാന്‍ തുടങ്ങിയോ അന്നുമുതല്‍ സത്യന്‍ അന്തിക്കാടിന്റെ പ്രതിഭയും ഹ്യൂമറും നഷ്ടപ്പെട്ടുതുടങ്ങി എന്നു വിശ്വസിക്കുന്ന ഒരാളാണ് ഈ കുറിപ്പെഴുതുന്നത്. ശരിയാണ്, ഇദ്ദേഹത്തിന്റെ സിനിമകള്‍ കാണാന്‍ കുടുംബങ്ങള്‍ ഒഴുകിയെത്താറുണ്ട്. എന്നാല്‍ അതിനുശേഷം പഴയ ശൈലിയില്‍ ഒരു മികച്ച സിനിമ അദ്ദേഹത്തിനു ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. കുടുംബങ്ങള്‍ക്കിഷ്ടപ്പെടുമെന്ന് സ്വയം ധരിച്ച്, അദ്ദേഹമെടുത്ത സിനിമകള്‍ക്ക് മലയാള സിനിമാ ചരിത്രത്തില്‍ എന്തു സ്ഥാനമാണുള്ളത്? അതേസമയം തന്റെ നിലപാടിനെ കിട്ടുന്ന വേദികളിലെല്ലാം അദ്ദേഹം ന്യായീകരിക്കുകയും ചെയ്തുപോന്നു.
എന്തായാലും ഒന്നുമാറ്റി ചവിട്ടാന്‍ തന്നെ അന്തിക്കാട് തീരുമാനിച്ചിരിക്കുന്നു. അതിന്റെ തുടക്കമാണെന്നു തോന്നുന്നു ഒരു ഇന്ത്യന്‍ പ്രണയകഥ. സന്ദേശത്തേയും മറ്റും ഓര്‍മ്മപ്പെടുത്തുന്ന രീതിയിലുള്ള രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഒരു പ്രണയകഥ വികസിക്കുന്നതാണ് പ്രമേയം. തീര്‍ച്ചയായും ഡോ ഇക്ബാല്‍ കുറ്റിപ്പുറത്തിന്റെ തിരകഥ തന്നെയാണ് ചിത്രത്തിന്റെ വിജയത്തിന്റെ കേന്ദ്രബിന്ദു.
അത്യാവശ്യം തരികിടയൊക്കെ കൈയിലുള്ള, അതേസമയം സാമൂഹ്യവിരുദ്ധനൊന്നുമല്ലാത്ത, കോണ്‍ഗ്രസ്സുകാരനെ അനുസ്മരിക്കുന്ന അയ്മനം സിദ്ധാര്‍ത്ഥനെന്ന നേതാവിനെയാണ് ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്നത്. ഫഹദിന് സ്ഥിരം ശൈലിയില്‍ മാത്രമേ അഭിനയിക്കാന്‍ കഴിയൂ എന്ന വിമര്‍ശനത്തിനുള്ള മറുപടിയാണ് ഈ പ്രണയകഥ. സന്മനസ്സുള്ളവര്‍ക്ക് സമാധാനം പോലുള്ള സിനിമകളില്‍ മോഹന്‍ ലാല്‍ കൈകാര്യം ചെയ്‌തൊരു പോലൊരു കഥാപാത്രം.  പാര്‍ട്ടി നേതാവായി ഇന്നസെന്റും പ്രത്യക്ഷപ്പെടുന്നു. സിനിമയുടെ രാഷ്ട്രീയ പശ്ചാത്തലം ഇരുവരും ചേര്‍ന്ന് രസകരമാക്കി. അതോടൊപ്പം രാഷ്ട്രീയക്കാരെയെല്ലാം കള്ളന്മാരായി ചിത്രീകരിക്കുന്ന സംവിധായകരുടെ പതിവുശൈലി വേണ്ട എന്നു വെച്ചതും നന്നായി.
അതിനിടയിലാണ് ഐറിന്‍ എന്ന പേരില്‍ അമലാപോളിന്റെ കഥാപാത്രം രംഗത്തെത്തുന്നത്. കനഡയില്‍ നിന്ന് തന്റെ മാതാപിതാക്കളെ തേടിയാണ് അവര്‍ കേരളത്തിലെത്തുന്നത്. അതോടെ ചിത്രം അന്തിക്കാടിന്റെ പതിവു കുടുംബചിത്രമായി പോകുമോ എന്ന് സംശയിച്ചത് സ്വാഭാവികം. എന്നാല്‍ അവിടേയും അല്‍പ്പം മാറിചിന്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ചിത്രാന്ത്യമൊക്കെ പതിവുശൈലിയാണെങ്കിലും.
ന്യൂ ജനറേഷന്‍ എന്ന പേരില്‍ അറിയപ്പെടുന്ന, മലയാളത്തില്‍ അടുത്ത കാലത്തുണ്ടായ പുതിയ പ്രവണതകളെ ശക്തമായ ഭാഷയിലാണ് പഴയ പല സംവിധായകരും വിമര്‍ശിക്കുന്നത്. ഭാഷ അത്രക്കു ശക്തമല്ലെങ്കിലും സത്യന്‍ അന്തിക്കാടും അതില്‍ പിശുക്കു കാണിക്കാറില്ല. താന്‍ പഴയ ആളായതിനാല്‍ പഴയ രീതിയിലേ ചിന്തിക്കൂ എന്ന് അദ്ദേഹം തുറന്നു പറഞ്ഞിട്ടുമുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം ചാനലുകളില്‍ താനും മാറിയെന്ന് തന്റേതായ രീതിയില്‍ അദ്ദേഹം സമ്മതിക്കുന്നതും കേട്ടു. നല്ലത്. ഏറ്റവും വലിയ തമാശയെന്തെന്ന് വെച്ചാല്‍, പുതിയ പല സിനിമകളിലും ദ്വയാര്‍ത്ഥ ഡയലോഗുകളും സീനുകളുമുണ്ടെന്നാണല്ലോ മുഖ്യവിമര്‍ശനം. എങ്കില്‍ അത്തരത്തില്‍ ഒരു സീനെങ്കിലും ഈ സിനിമയിലുണ്ട്.
ഗംഭീരമായ ഒരു ചിത്രമൊന്നുമല്ല ഇന്ത്യന്‍ പ്രണകഥ. എന്നാല്‍ നന്മയുള്ള ചിത്രം. മറുവശത്ത് സത്യന്‍ അന്തിക്കാട് മാറി ചിന്തിക്കാന്‍ ശ്രമിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ പ്രസക്തി. അതുതന്നെയാണ് പ്രധാനവും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply