സത്യന്‍ അന്തിക്കാടിന്റേത്‌ അഹങ്കാരത്തിന്റെ വാക്കുകള്‍

തങ്ങള്‍ ചെയ്യുന്ന ജോലി മറ്റുള്ളവരുടെ ജോലിയേക്കാള്‍ മഹത്തരമാണെന്നു കരുതുന്ന വിഭാഗങ്ങള്‍ ഒരുപാടുണ്ടല്ലോ. അതിലൊന്നാണ്‌ സിനിമക്കാര്‍. അവരില്‍ പലര്‍ക്കും സാധാരണക്കാരോട്‌ പുച്ഛമാണ്‌. തങ്ങളെ ആരാധിക്കുന്നവരോട്‌ താല്‍പ്പര്യവും വിമര്‍ശിക്കുന്നവരോട്‌ പുച്ഛവുമാണ്‌. അസഹിഷ്‌ണുതയാണ്‌ ഇവരില്‍ പലരുടേയും മുഖമുദ്ര. കഴിഞ്ഞ ദിവസം സത്യന്‍ അന്തിക്കാട്‌ മാതൃഭൂമിയുടെ ചിത്രഭൂമി സിനിമ സ്‌പെഷലിലെഴുതിയ ലേഖനം ഇതിന്റെ പ്രകടമായ ഉദാഹരണമാണ്‌. നിര്‍ദ്ദോഷമെന്നു തോന്നാവുന്ന ഈ ലേഖനം അത്ര നിര്‍ദ്ദോഷമാണെന്നു പറയാനാകില്ല. തന്നേക്കാള്‍ കഴിവുള്ളവരെ മാനസികമായി തളര്‍ത്തി സന്തോഷിക്കുന്ന മലയാളിയുടെ ചില ദുശ്ശീലങ്ങള്‍ എന്ന വിശേഷണത്തോടെയാണ്‌ ലേഖനമാരംഭിക്കുന്നത്‌. കഴിവുള്ളവര്‍ […]

sathyanതങ്ങള്‍ ചെയ്യുന്ന ജോലി മറ്റുള്ളവരുടെ ജോലിയേക്കാള്‍ മഹത്തരമാണെന്നു കരുതുന്ന വിഭാഗങ്ങള്‍ ഒരുപാടുണ്ടല്ലോ. അതിലൊന്നാണ്‌ സിനിമക്കാര്‍. അവരില്‍ പലര്‍ക്കും സാധാരണക്കാരോട്‌ പുച്ഛമാണ്‌. തങ്ങളെ ആരാധിക്കുന്നവരോട്‌ താല്‍പ്പര്യവും വിമര്‍ശിക്കുന്നവരോട്‌ പുച്ഛവുമാണ്‌. അസഹിഷ്‌ണുതയാണ്‌ ഇവരില്‍ പലരുടേയും മുഖമുദ്ര. കഴിഞ്ഞ ദിവസം സത്യന്‍ അന്തിക്കാട്‌ മാതൃഭൂമിയുടെ ചിത്രഭൂമി സിനിമ സ്‌പെഷലിലെഴുതിയ ലേഖനം ഇതിന്റെ പ്രകടമായ ഉദാഹരണമാണ്‌. നിര്‍ദ്ദോഷമെന്നു തോന്നാവുന്ന ഈ ലേഖനം അത്ര നിര്‍ദ്ദോഷമാണെന്നു പറയാനാകില്ല.
തന്നേക്കാള്‍ കഴിവുള്ളവരെ മാനസികമായി തളര്‍ത്തി സന്തോഷിക്കുന്ന മലയാളിയുടെ ചില ദുശ്ശീലങ്ങള്‍ എന്ന വിശേഷണത്തോടെയാണ്‌ ലേഖനമാരംഭിക്കുന്നത്‌. കഴിവുള്ളവര്‍ എന്ന്‌ അന്തിക്കാട്‌ വിശേഷിപ്പിക്കുന്നത്‌ മുഖ്യമായും താനടക്കമുള്ള സിനിമക്കാരെയാണ്‌. അവരെ തളര്‍ത്തുന്നരീതിയില്‍ ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നു എന്നാണ്‌ അന്തിക്കാട്‌ പറയുന്നത്‌. അന്തിക്കാട്‌ പറയുകയും മാതൃഭൂമി ഇത്ര പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയും ചെയ്‌തപ്പോള്‍ എന്തെങ്കിലും കാര്യമുണ്ടെന്നു കരുതി. എന്നാല്‍ അസഹിഷ്‌ണുത മാത്രമാണ്‌ ആ എഴുത്തിനു പ്രചോദനമായത്‌ എന്നാണ്‌ വായിച്ചപ്പോള്‍ തോന്നിയത്‌.
എല്ലാ മേഖലയിലും കഴിവുള്ളവര്‍ ഉണ്ടെന്ന സത്യമാണ്‌ സത്യന്‍ അന്തിക്കാട്‌ വിസ്‌മരിക്കുന്നത്‌. കര്‍ഷകനായാലും സംരംഭകനായാലും ഡോക്ടറായാലും എഞ്ചിനിയറയാലും സര്‍ക്കാര്‍ ഉദ്യാഗസ്ഥനായാലും രാഷ്ട്രീയക്കാരനായാലും അതുണ്ട്‌. എന്നാല്‍ സിനിമക്കാര്‍ക്ക്‌ പ്രത്യേക കഴിവുണ്ടെന്ന മട്ടിലാണ്‌ അന്തിക്കാടിന്റെ എഴുത്ത്‌. വിമര്‍ശനത്തെ അദ്ദേഹം നേരിടുന്നത്‌ നോക്കുക. പുതിയ സിനിമകളിറങ്ങുമ്പോള്‍ പലരും തന്നെ വിളിച്ചു പടം മോശമായി എന്നു പറയാറുണ്ടത്രെ. തന്റെ അഹന്തക്ക്‌ ഒകു പ്രഹരമേല്‍പ്പിച്ചു എന്നാണ്‌ വിളിക്കുന്നവര്‍ ധരിക്കുന്നതത്രെ. എന്താണ്‌ ഇതിന്റെ അര്‍ത്ഥം? സത്യന്‍ അന്തിക്കാടിന്റെ പടങ്ങളെല്ലാം മികച്ചതാണെന്നോ? അതല്ല തന്റെ ചിത്രങ്ങളെ വിമര്‍ശിക്കരുത്‌, നല്ലതു മാത്രമേ പറയാവൂ എന്നോ? സത്യന്‍ അന്തിക്കാട്‌ ഒരു പാട്‌ നല്ല ചിത്രങ്ങള്‍ ചെയ്‌തിട്ടുണ്ടെന്നും എന്നാല്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളിലെ പടങ്ങളെല്ലാം മോശമാണെന്ന്‌ വിശ്വസിക്കുന്ന വ്യക്തിയാണ്‌ ഈ കുറിപ്പെഴുതുന്നത്‌. അതു പറഞ്ഞാല്‍ കഴിവുള്ളവരെ അപഹസിക്കലാകുമോ? എല്ലാവരുടേയും ഇഷ്ടാനിഷ്ടങ്ങള്‍ വ്യത്യസ്ഥമല്ലേ? നല്ലതാണെങ്കില്‍ മാത്രമേ പറയാന്‍ പാടൂ എന്നുണ്ടോ?
തന്റെ അനുഭവങ്ങള്‍ മാത്രമല്ല, ശ്രീനിവാസന്‍, യേശുദാസ്‌, മമ്മുട്ടി തുടങ്ങി പലര്‍ക്കും നേരിടേണ്ടിവന്ന ചോദ്യങ്ങളെ കുറിച്ച്‌ സത്യന്‍ അന്തിക്കാട്‌ വാചാലനാകുന്നു. മമ്മുട്ടിയോട്‌ ഒരാള്‍ ഈ കാശൊക്കെ എന്തു ചെയ്യുന്നു എന്നു ചോദിച്ചതാണ്‌ അന്തിക്കാടിനെ ചൊടിപ്പിച്ചത്‌. പലരും പലരോടും ചോദിക്കുന്ന ഒരു സാധാരണ ചോദ്യം. സത്യന്‍ പറയുന്നു, ചോദിച്ചയാള്‍ വെറും ദോഷൈകദൃക്കാണെന്ന്‌. ശ്രീനിവാസനോട്‌ ഒരാള്‍ ചോദിച്ചു, ഇപ്പോള്‍ പടമൊന്നും ഇല്ല അല്ലേ എന്ന്‌. ഈ കുറിപ്പെഴുതുന്നവനോടും പലരും ചോദിച്ചിട്ടുണ്ട്‌ ഇപ്പോള്‍ പണിയൊന്നും ഇല്ലേ എന്ന്‌. അതിലിത്ര അസിഹിഷ്‌ണുത വേണോ? ഇപ്പോള്‍ സിനിമക്കാരന്‍ കൂടിയായ ബാലചന്ദ്രന്‍ ചുള്ളിക്കാടിനോട്‌ ഇപ്പോള്‍ കവിതകളൊന്നും കാണാനില്ലല്ലോ എന്ന്‌ ഒരാള്‍ ചോദിച്ചതും അപമാനിക്കാനാണെന്ന്‌ അന്തിക്കാട്‌ പറയുന്നത്‌. ആരാണ്‌ വാസ്‌തവത്തില്‍ ദോഷൈകദൃക്ക്‌?
തീര്‍ച്ചയായും ആളുകളെ കളിയാക്കുന്നവരും സ്വയം ആളാകാന്‍ ശ്രമിക്കുന്നവരും നാട്ടിലുണ്ട്‌. അത്തരത്തിലുള്ള ഒന്നു രണ്ടു ഉദാഹരണങ്ങളും അന്തിക്കാട്‌ പറയുന്നുണ്ട്‌. അത്തരം ചോദ്യങ്ങള്‍ സിനിമക്കാര്‍ മാത്രമല്ല, എല്ലാവരും എപ്പോഴും നേരിടുന്നതു തന്നെ. എന്നാല്‍ തങ്ങളെ കുറിച്ച്‌ നല്ലതുമാത്രം പറയുന്നവര്‍ നല്ലവരും വിമര്‍ശിക്കുന്നവര്‍ അസൂയാലുക്കളുമായി കാണുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്‌? അത്രമാത്രം അസൂയ തോന്നേണ്ട ഒരു മേഖലയൊന്നുമല്ലല്ലോ സിനിമ.

വാല്‍ക്കഷ്‌ണം.
സാഹിത്യ അക്കാദമിയില്‍ ചിന്തരവിയുടെ മൃതദേഹം അന്ത്യോപചാരത്തിനു വെച്ച ദിവസമുണ്ടായ സംഭവം. അന്ത്യോപചാരമെല്ലാം കഴിഞ്ഞെങ്കിലും മമ്മുട്ടിക്കു മാത്രമായി മൃതദേഹം വീണ്ടും രണ്ടുമണിക്കൂറോളം അവിടെ വെച്ചു. അതിന്റെ ആവശ്യമെന്തെന്നു ചോദിച്ച ഒരാളെ ഫാന്‍സുകാര്‍ മര്‍ദ്ദിച്ചു. അവരുടെ മനസ്ഥിതി തന്നെ അന്തിക്കാടിന്റേയും എന്നു പറയേണ്ടിവന്നതില്‍ വിഷമമുണ്ട്‌.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “സത്യന്‍ അന്തിക്കാടിന്റേത്‌ അഹങ്കാരത്തിന്റെ വാക്കുകള്‍

  1. മലയാളസിനിമയില്‍ വിവരമുള്ള ഒരുത്തനെയെങ്കിലും കണ്ടു കണ്ണടക്കാന്‍ കഴിയുമോ , ദൈവമേ…?!

Leave a Reply