സച്ചിന്‍ ദൈവമാകാം … പക്ഷെ…

ഇന്ത്യക്ക് സച്ചിന്‍ ദൈവമാണ്. അഭിമാനിക്കത്തക്കതായി കാര്യമായിട്ടൊന്നുമില്ലാത്ത ഒരു ജനതയുടെ സ്വാഭാവിക വികാരം. വിരലിലെണ്ണാവുന്ന രാജ്യങ്ങളില്‍ – അതാകട്ടെ ബ്രിട്ടന്റെ പഴയ കോളനികളില്‍ – മാത്രം നിലവിലുള്ള ഒരു കളിയില്‍ കുറെ റെക്കോര്‍ഡുകള്‍ നേടിയതിന്റെ പേരിലാണ് സച്ചിന്‍ ദൈവമാകുന്നത്. അതുകൊണ്ടുതന്നെ സച്ചിനെ ദൈവമല്ലാതെ ആരെങ്കിലും കണ്ടാല്‍ നമുക്കു സഹിക്കാത്തത്. ഇപ്പോള്‍ ആസ്‌ത്രേലിയന്‍ മുന്‍ ക്യാപ്റ്റന്‍ പോണ്ടിങ്ങിനെതിരെയാണ് സച്ചിന്‍ ആരാധകര്‍ രംഗത്തിറങ്ങിയിരിക്കുന്നത്. സച്ചിനേക്കാള്‍ ടീമിനെ വിജയത്തിലെത്തിക്കാനുള്ള മികവ് പ്രകടിപ്പിച്ചത് ലാറയാണെന്നും ലാറക്കെതിരെ ബൗള്‍ ചെയ്യാനാണ് തന്റെ ടീം കൂടുതല്‍ ഭയപ്പെട്ടിരുന്നത് […]

gal_sachin

ഇന്ത്യക്ക് സച്ചിന്‍ ദൈവമാണ്. അഭിമാനിക്കത്തക്കതായി കാര്യമായിട്ടൊന്നുമില്ലാത്ത ഒരു ജനതയുടെ സ്വാഭാവിക വികാരം. വിരലിലെണ്ണാവുന്ന രാജ്യങ്ങളില്‍ – അതാകട്ടെ ബ്രിട്ടന്റെ പഴയ കോളനികളില്‍ – മാത്രം നിലവിലുള്ള ഒരു കളിയില്‍ കുറെ റെക്കോര്‍ഡുകള്‍ നേടിയതിന്റെ പേരിലാണ് സച്ചിന്‍ ദൈവമാകുന്നത്. അതുകൊണ്ടുതന്നെ സച്ചിനെ ദൈവമല്ലാതെ ആരെങ്കിലും കണ്ടാല്‍ നമുക്കു സഹിക്കാത്തത്.
ഇപ്പോള്‍ ആസ്‌ത്രേലിയന്‍ മുന്‍ ക്യാപ്റ്റന്‍ പോണ്ടിങ്ങിനെതിരെയാണ് സച്ചിന്‍ ആരാധകര്‍ രംഗത്തിറങ്ങിയിരിക്കുന്നത്. സച്ചിനേക്കാള്‍ ടീമിനെ വിജയത്തിലെത്തിക്കാനുള്ള മികവ് പ്രകടിപ്പിച്ചത് ലാറയാണെന്നും ലാറക്കെതിരെ ബൗള്‍ ചെയ്യാനാണ് തന്റെ ടീം കൂടുതല്‍ ഭയപ്പെട്ടിരുന്നത് എന്നും പറഞ്ഞതിനാണ് ഈ ആക്രോശം. ഇക്കാലത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാര്‍ ഇവര്‍ രണ്ടുപേരുമാണ് എന്നു പറഞ്ഞശേഷമാണ് പോണ്ടിംഗ് ഇതു കൂട്ടി ചേര്‍ത്തത്. ഒപ്പം സച്ചിന്റെ റെക്കോര്‍ഡുകളെ അംഗീകരിക്കുകയും ചെയ്തു.
സച്ചിന്‍ കളിച്ച ഇന്ത്യന്‍ ടീമാണ് ലാറ കളിച്ച വെസ്റ്റ് ഇന്‍ഡീസ് ടീമിനേക്കാള്‍ കൂടുതല്‍ ജയിച്ചതെന്ന കണക്കുകള്‍ ചൂണ്ടികാട്ടിയാണ് ആരാധകരും മാധ്യമങ്ങളുമെല്ലാം പോണ്ടിംഗിനു മറുപടി പറയുന്നത്. അതു പോണ്ടിംഗ് നിഷേധിക്കില്ലെന്നുറപ്പ്. എന്നാല്‍ അദ്ദേഹം പറഞ്ഞത് മറ്റൊന്നാണ്. സച്ചിന്‍ ഇന്ത്യയെ വിജയിപ്പിച്ചതിനേക്കാള്‍ കൂടുതല്‍ ലാറ വെസ്റ്റ് ഇന്‍ഡീസിനെ വിജയിപ്പിച്ചിട്ടുണ്ടെന്നതാണത്. അതില്‍ ശരിയുണ്ടെന്നതാണ് വാസ്തവം. ഓപ്പണിംഗ് ബാറ്റ്‌സ്മാന്റെ റോളില്‍ ധാരാളം റണ്‍സും സെഞ്ച്വറിയും സച്ചിന്‍ നേടിയിട്ടുണ്ട്. അവയില്‍ ബഹുഭൂരിഭാഗവും ടീം തകര്‍ച്ചയെ നേരിടുമ്പോഴായിരുന്നില്ല. തോല്‍വി മുന്നില്‍ കാണുമ്പോള്‍ മനസാന്നിധ്യത്തോടെ ബാറ്റ് ചെയ്ത് ടീമിനെ വിജയിപ്പിക്കുന്നതില്‍ പലപ്പോഴും സച്ചിന്‍ പരാജയമായിരുന്നു. അവിടെയാണ് ലാറ സച്ചിനേക്കാള്‍ മികവു കാണിച്ചിട്ടുള്ളത്. മാധ്യമങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ ടീമിനെ ഒറ്റക്ക് തോളിലേറ്റി വിജയിപ്പിച്ച സന്ദര്‍ഭങ്ങളില്‍ സച്ചിന്‍ ലാറയേക്കാള്‍ പുറകിലാണ്. ലാറ മാത്രമല്ല, സ്റ്റീവോ, എന്തിന് പോണ്ടിംഗ് പോലും ഇക്കാര്യത്തില്‍ സച്ചിനേക്കാള്‍ മുന്നിലാണ്. സച്ചിനു മുമ്പ് വിവിയര്‍ റിച്ചാര്‍ഡ്‌സിനെ പോലുള്ളവര്‍ പ്രകടിപ്പിച്ച ആത്മധൈര്യം സച്ചിന്‍ കാണിച്ചിട്ടില്ല. കണക്കുകള്‍ നോക്കിയാല്‍ ഇന്ത്യയില്‍ തന്നെ സച്ചിനുമുമ്പുവന്ന കപില്‍ദേവും ശേഷം വന്ന ധോനിയും ഇക്കാര്യത്തില്‍ മുന്നിലാകാനാണിട.
ലാറയുടെയും സച്ചിന്റേയും കാര്യത്തില്‍ മറ്റൊരന്തരവും കൂടിയുണ്ട്. സച്ചിന്‍ കളിച്ച ഇന്ത്യന്‍ ടീം ലാറ കളിച്ച വെസ്റ്റ് ഇന്ത്യന്‍ ടീമിനേക്കാള്‍ മികച്ചതായിരുന്നു. ദ്രാവിദും ഗാംഗുലിയുമൊക്കെ ഒരുപാടുകാലം സച്ചിനൊപ്പം കളിച്ചു. അതിനാല്‍ നാം കണക്കുകൂട്ടുന്നതുപോലെ കണക്കുകൂട്ടിയാല്‍ സച്ചിനായിരിക്കാം മുന്നില്‍. എന്നാല്‍ യാഥാര്‍ത്ഥ്യം തിരിച്ചാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Sports | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “സച്ചിന്‍ ദൈവമാകാം … പക്ഷെ…

  1. Unnecessory comments from the critic,Bradmans period everybody voted for him,Viv Richards period majority voted for him and Sachin period majority voted for him.Just accept this factor. Sachin do not want be the best best batsman crown,but it is naturally come to him.when comparing with Lara is best bet against Sachin.a Batsman is rated for his ability to entertain the cricket viewers.Sachin is done this most of the occasion than any other batsman.He is facing the best fast bowlers without much practice from his home country.since our fast bowling department was very weak. Cricket is a team game so that one person ready for taking the whole attention and pressure others can score the winning run. On the field he conquered all the bowlers and pierced the field consistently better than any batsman that is more important.

Leave a Reply