സംവാദാത്മകമായ ഫാസിസ്റ്റ് വിരുദ്ധ മനുഷ്യസംഗമം

ഐ ഗോപിനാഥ് ഫാസിസത്തിനെതിരെ ഇന്നും നാളെയും കൊച്ചിയില്‍ നടക്കുന്ന മനുഷ്യസംഗമം വളരെ പ്രസക്തമായ സംവാദങ്ങള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. പത്രങ്ങളോ ചാനലുകളോ കാര്യമായി ഇടപെട്ടിട്ടില്ലെങ്കിലും സാമൂഹ്യമാധ്യമങ്ങളില്‍ ശക്തമായ ആശയസമരം തുടരുകയാണ്. ഫാസിസ്റ്റുകളും ഫാസിസ്റ്റ് വിരുദ്ധരും തമ്മിലല്ല, ഫാസിസത്തിനെതിരായി എടുക്കേണ്ട സമീപനത്തെ ചൊല്ലിയാണ് സംവാദം രൂക്ഷമായിരിക്കുന്നത് എന്നതാണ് എടുത്തുപറയേണ്ടത്. അതേതുടര്‍ന്ന് പലരും തങ്ങളുടെ നിലപാടുകള്‍ പുനപരിശോധിക്കാനും തിരുത്താനും തയ്യാറായി എന്നതാണ് അതിനേക്കാള്‍ പ്രധാനം. സംഗമത്തിലുന്നയിക്കപ്പെട്ട ചില നിലപാടുകള്‍ക്കെതിരെ വിമര്‍ശനമുന്നയിച്ചവരില്‍ ഒരു വിഭാഗത്തിന്റെ നേതൃത്വത്തില്‍ നാളെ കോഴിക്കോട് അമാനവസംഗമമെന്ന പേരില്‍ മറ്റൊരു […]

samgamamഐ ഗോപിനാഥ്

ഫാസിസത്തിനെതിരെ ഇന്നും നാളെയും കൊച്ചിയില്‍ നടക്കുന്ന മനുഷ്യസംഗമം വളരെ പ്രസക്തമായ സംവാദങ്ങള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. പത്രങ്ങളോ ചാനലുകളോ കാര്യമായി ഇടപെട്ടിട്ടില്ലെങ്കിലും സാമൂഹ്യമാധ്യമങ്ങളില്‍ ശക്തമായ ആശയസമരം തുടരുകയാണ്. ഫാസിസ്റ്റുകളും ഫാസിസ്റ്റ് വിരുദ്ധരും തമ്മിലല്ല, ഫാസിസത്തിനെതിരായി എടുക്കേണ്ട സമീപനത്തെ ചൊല്ലിയാണ് സംവാദം രൂക്ഷമായിരിക്കുന്നത് എന്നതാണ് എടുത്തുപറയേണ്ടത്. അതേതുടര്‍ന്ന് പലരും തങ്ങളുടെ നിലപാടുകള്‍ പുനപരിശോധിക്കാനും തിരുത്താനും തയ്യാറായി എന്നതാണ് അതിനേക്കാള്‍ പ്രധാനം. സംഗമത്തിലുന്നയിക്കപ്പെട്ട ചില നിലപാടുകള്‍ക്കെതിരെ വിമര്‍ശനമുന്നയിച്ചവരില്‍ ഒരു വിഭാഗത്തിന്റെ നേതൃത്വത്തില്‍ നാളെ കോഴിക്കോട് അമാനവസംഗമമെന്ന പേരില്‍ മറ്റൊരു ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മയും നടക്കുന്നു. വാസ്തവത്തില്‍ കേരളത്തിലെ മുഖ്യധാരയിലേക്കു കടന്നുവരേണ്ട സംവാദങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ മാത്രമായി ഒതുങ്ങുന്നത്.
ഫാസിസത്തിനെതിരായ പോരാട്ടത്തില്‍ അതിന്റെ പ്രധാന ഇരകളായ മുസ്ലിം വിഭാഗങ്ങളില്‍ നിന്നുള്ള സംഘടനാപ്രതിനിധികളെ പങ്കെടുപ്പിക്കുന്നില്ല, യുഡിഫ് നേതാക്കളെ അവഗണിക്കുന്നു, വൈവിധ്യങ്ങളേയും സ്വത്വങ്ങളേയും ലിംഗപദവികളേയും ഒഴിവാക്കി മനുഷ്യനെന്ന ഏകസംജ്ഞയില്‍ എല്ലാവരേയും ഉള്‍്‌ക്കൊള്ളിക്കാന്‍ ശ്രമിക്കുന്നു എന്നീ വിമര്‍ശനങ്ങളാണ് സംഗമത്തിനെതിരെ പൊതുവിലുയര്‍ന്നിട്ടുള്ളത്. തമിഴ് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ മീന കന്ദസാമിയാണ് തന്റേ ഫേസ് ബുക്ക് പോസ്റ്റിലൂടെ മുസ്ലിം വിഭാഗങ്ങളെ, അവരുടെ സ്വത്വം നിലനിര്‍ത്തി ഒഴിവാക്കിയുള്ള ഫാസിസ്റ്റ് വിരുദ്ധ സംഗമം അര്‍ത്ഥശൂന്യമാണെന്നു പ്രഖ്യാപിച്ചത്. തുടര്‍ന്ന് നിരവധി പേര്‍ ഈ വാദം ഏറ്റെടുക്കുകയും സംഘാടകര്‍ മറുപടിയുമായി മുന്നോട്ടുവരുകയും ചെയ്തു. അങ്ങനെയാണ് സോഷ്യല്‍ മീഡിയ അടുത്തകാലത്തു നടന്ന ഏറ്റവും ശ്രദ്ധേയമായ ആശയസമരത്തിനു വേദിയായത്. അടുത്തകാലത്തു നടന്ന പല വിഷയങ്ങളിലും ഉണ്ടായപോലെ വ്യക്തിപരവും അപ്രസക്തവുമായ ആക്ഷേപങ്ങളായി അതു മാറിയില്ല എന്നതും പ്രധാനമാണ്.
‘ഫാസിസത്തിന്റെ കൊടിയടയാളമായ സ്വസ്തിക കടമെടുത്ത മതവര്‍ഗ്ഗീയ പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നാടിന്റെ നവോത്ഥാന പാരമ്പര്യങ്ങള്‍ കുഴിച്ചുമൂടുന്നതിനും രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കുന്നതിനും കൊണ്ട് പിടിച്ച ശ്രമങ്ങള്‍ നടന്നുവരികയാണ്. കോര്‍പ്പറേറ്റ് മുതലാളിത്തമായി വികസിച്ച സവര്‍ണ്ണ ജന്മിത്തത്തിന് അതിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ അത്തരമൊരു പ്രസ്ഥാനത്തെ കൊണ്ടുവരേണ്ടതുണ്ടായിരുന്നു. ഗാന്ധിഘാതകരായ ആര്‍.എസ്.എസ്. ഇന്ന് പശു ആരാധന, മതാന്തര പ്രണയബന്ധങ്ങള്‍, പ്രാദേശിക ഉത്സവങ്ങള്‍, സംവരണത്തെക്കുറിച്ചുള്ള ഭിന്ന വീക്ഷണങ്ങള്‍ തുടങ്ങിയവ മുതലാക്കി മതാധിഷ്ഠിത രാഷ്ട്രീയത്തെ ബലപ്പെടുത്താന്‍ ശ്രമിക്കുകയാണ്. ബാബ്‌റി മസ്ജിദ് പൊളിച്ചതിലൂടെ തുടക്കം കുറിക്കപ്പെട്ട ഈ നീക്കത്തിലൂടെ ഇന്ത്യാ വിഭജന കാലത്തിന് സമാനമായ സംഘര്‍ഷങ്ങളിലേയ്ക്ക് നാടിനെ നയിക്കുകയാണവര്‍. ഇതിലൂടെ പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളെ നിര്‍വീര്യമാക്കാമെന്നും അവര്‍ കണക്ക് കൂട്ടുന്നു. മതനിരപേക്ഷ രാഷ്ട്രീയത്തെയും ജനാധിപത്യ ഭരണസംവിധാനത്തെയും ശാസ്ത്ര വിഞ്ജാനത്തെയും മാനവികതയെയുമെല്ലാം തൂത്തെറിഞ്ഞ് സൈനിക മതാധിഷ്ഠിത ഭരണവും അന്ധവിശ്വാസങ്ങളും സങ്കുചിത ദേശീയതയും ആള്‍ദൈവ ആള്‍ക്കൂട്ട വിശ്വാസങ്ങളും സ്ഥാപിച്ചെടുക്കാന്‍ ആസൂത്രിത ശ്രമങ്ങള്‍ നടക്കുന്നു.’ എന്നു തുടങ്ങുന്ന ക്ഷണക്കത്തായിരുന്നു സംഘാടകരായ എറണാകുളത്തെ ഏതാനും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സംഗമത്തിനായുള്ള ആദ്യത്തെ ആലോചനായോഗത്തിനു തയ്യാറാക്കിയത്. രാജ്യം നേരിടുന്ന ഹൈന്ദവഫാസിസത്തിനെതിരെ വ്യത്യസ്ഥനിലപാടുകളെടുക്കുന്നവരുടേയും ഇരകളുടേയുമെല്ലാം ഒരു സംഗമമായിരുന്നു വിഭാവനം ചെയ്യപ്പെട്ടത്. എന്നാല്‍ സ്വാഗതസംഘത്തില്‍ പങ്കെടുത്ത ഡിവൈഎഫ്‌ഐ മുതലുള്ള ഇടതുപക്ഷ സംഘടനകളുടേയും യുക്തിവാദി സംഘം പോലുള്ള പ്രസ്ഥാനങ്ങളുടേയും ബാങ്ക് എംപ്ലോയീസ് സംഘടനകളുടേയും ഇടപെടലാണ് സംഗമത്തിന്റെ ലക്ഷ്യങ്ങൡ മാറ്റം വരുത്തിയതെന്നാണ് വിമര്‍ശനമുയര്‍ന്നത്. വേട്ടക്കാരേയും ഇരകളേയും ഒരുപോലെ കാണുന്ന യാന്ത്രികനിലപാടിലൂന്നിയ, മുഖ്യമായും ഇടതുപക്ഷ ആഭിമുഖ്യമുള്ള പരിപാടിയായി സംഗമം മാറിയത് അങ്ങനെയാണെന്നാണ് വിമര്‍ശകര്‍ ചൂണ്ടികാട്ടുന്നത്. നിലവിലെ സാഹചര്യം വസ്തുനിഷ്ഠമായി മനസ്സിലാക്കാതെ എല്ലാ മതങ്ങളും അപകടമാണെന്ന നിയോ ലിബറല്‍ മതേതര ചിന്താഗതിയാണോ ഹെന്ദവഫാസിസ്റ്റുകള എതിര്‍ക്കുമ്പോള്‍ മുസ്ലിം രാഷ്ട്രീയ ഗ്രൂപ്പുകളുമായി ഐക്യപ്പെടുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന ആശങ്കയോടെ അവരെ ഒഴിവാക്കിയതിനു കാരണമെന്നായിരുന്നു കന്ദസാമിയുടെ ചോദ്യം. ഇരകള്‍ക്ക് അതേകുറിച്ച് തുറന്നു പറയാനും ഫാസിസ്റ്റ് വിരുദ്ധ മുന്നണിയില്‍ അണിനിരക്കാനും അവസരം നിഷേധിച്ച്, അവര്‍ക്കായി മറ്റുള്ളവര്‍ സംസാരിക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളതെന്നും അതുവഴി ഹിന്ദുത്വവാദികളുടെ നിലപാടുകളെ പിന്തുണക്കുകയാണ് സംഘാടകര്‍ ചെയ്യുന്നതെന്നും അവര്‍ ആരോപിച്ചു. അധികാരത്തിന്റേയും കോര്‍പ്പറേറ്റുകളുടേയും പിന്‍ബലത്തിലൂടെ ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനുള്ള നീക്കങ്ങളെ പോലെ മുസ്ലിം രാഷ്ട്രം സാധ്യമാണോ? മൗലികവാദത്തെ ഫാസിസമായി കണക്കാക്കാമോ? ഐഎസുകാരേയല്ല, ഇന്ത്യയിലെ ജനാധിപത്യസംവിധാനത്തിനകത്തുനിന്നു പ്രവര്‍ത്തിക്കുന്ന സംഘടനാ പ്രതിനിധികളേയാണ് പങ്കെടുപ്പിക്കണമെന്ന് താനുദ്ദേശിക്കുന്നതെന്നും അവര്‍ ചൂണ്ടികാട്ടി. ഹിന്ദു സവര്‍ണ്ണ സെക്യുലര്‍ ഇസ്ലാമോ ഫോബിയയുടെ ഭാഗമാണ് ഈ ബഹിഷ്‌കരണമെന്നും അവര്‍ തന്റെ കുറിപ്പില്‍ ആരോപിച്ചു.
കന്ദസാമിയുടെ നിലപാട് സോഷ്യല്‍ മാഡിയയില്‍ വൈറലായതോടെ നിരവധി വ്യക്തികളും സംഘടനകളും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. മറുവശത്ത് നിരവധി പേര്‍ കന്ദസാമിക്കെതിരേയും രംഗത്തെത്തി. തുടര്‍ന്ന് സംഘാടകരും മറുപടിയുമായി രംഗത്തെത്തി. പ്രൊഫസറുടെ കൈവെട്ടിയ മതമൗലികവാദത്തെ ഫാസിസമായി തന്നേയോ കണക്കാക്കാനാകൂ എന്നായിരുന്നു അവരുടെ പ്രധാനവാദം. ഒരു മത വര്‍ഗീയതയെ ചൂണ്ടിക്കാണിച്ചു കൊണ്ടാണ് മറ്റു മത വര്‍ഗീയതകള്‍ വളരുന്നത്. ആ അര്‍ത്ഥത്തില്‍ മതവര്‍ഗീയ ശക്തികള്‍ പരസ്പരം സഹായം ചെയ്യുന്നുണ്ട്. ഒരു ഭാഗത്ത് സംഘപരിവാര്‍ ഫാഷിസത്തിന്റെ ഇസ്ലാം മത വിശ്വാസികളായ ഇരകളെ ചൂണ്ടിക്കാണിച്ചു കൊണ്ട് സമുദായം അനുഭവിക്കുന്ന ന്യൂനപക്ഷ പീഡനങ്ങള്‍ മാത്രം ഹൈലൈറ്റ് ചെയ്ത് സമൂഹത്തില്‍ വ്യാപകമായി തെറ്റിധാരണ പരത്തുകയും മറു ഭാഗത്ത് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗത്തിന്റെ ഒടുക്കത്തെ അത്താണിയാണ് എന്ന് മേനി പറയലും അല്ലാതെ ഫലത്തില്‍ ഇവരെ കൊണ്ട് മുസ്ലിം ജനവിഭാഗത്തിന് വലിയ നേട്ടങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല.. ഈ സ്ഥിതി വിശേഷത്തില്‍ ഇവര്‍ എങ്ങനെയാണ് രാജ്യത്തെ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ അടരാനിറങ്ങുന്നതെന്നായിരുന്നു സംഘാടകരുടെ പ്രധാന ചോദ്യം. എല്ലാ തരത്തിലുള്ള ഫാസിസത്തിനുമെതിരായ സംഗമമാണെങ്കില്‍ 51 വെട്ടുവെട്ടുകയും അതിനെ ന്യായീകരിക്കുകയും ചെയ്തവരെ എങ്ങനെയാണ് ഉള്‍ക്കൊള്ളാന്‍ കഴിയുക എന്ന ചോദ്യവും ഉയര്‍ന്നു. അതല്ല, സമകാലിക ഭയാനക യാഥാര്‍ത്ഥ്യമായ ഹൈന്ദവഫാസിസത്തിനെതിരാണെങ്കില്‍ പ്രധാന ഇരകളെ ഒഴിവാക്കുന്നതെങ്ങിനെ?
(സത്യത്തില്‍ ഇത്തരമൊരു സംവാദം ആദ്യമായല്ല കേരളത്തില്‍ നടക്കുന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പ് ബാബറി മസ്ജിദ് – മണ്ഡല്‍ കമ്മീഷന്‍ – കാശ്മീര്‍ പ്രശ്‌നങ്ങള്‍ രൂക്ഷമായപ്പോള്‍ തൃശൂരില്‍ സംഘടിപ്പിക്കപ്പെട്ട സവര്‍ണ്ണ ഫാസിസ്റ്റ് വിരുദ്ധ കണ്‍വെന്‍ഷന്‍ സമയത്തും ഈ വിഷയമുയര്‍ന്നിരുന്നു. ഇരകളായ മുഴുവന്‍ വിഭാഗങ്ങളേയും പങ്കെടുപ്പിക്കാനായിരുന്നു അന്ന് തീരുമാനിച്ചത്.)
സംഗമത്തില്‍ മനുഷ്യമായി പങ്കെടുക്കുക എന്ന പ്രചരണവും വിമര്‍ശനവിധേയമായി. ‘മനുഷ്യന്‍’ എന്ന പ്രയോഗം ആളുകളുടെ സ്വത്വത്തെയും വ്യത്യസ്തതകളെയും നിരാകരിക്കുന്നു എന്നായിരുന്നു മുഖ്യവിമര്‍ശനം. ദളിതനേയും ആദിവാസിയേയും സ്ത്രീയേയും മറ്റും ലിംഗവിഭാഗങ്ങളേയും മുസ്ലിമിനേയുമെല്ലാം മനുഷ്യനെന്ന കേവലസംജ്ഞയിലേക്ക് ഒതുക്കുന്നതു ശരിയല്ല എന്നും തങ്ങള്‍ ദളിതരും സ്ത്രീകളുമൊക്കെയായി തന്നെ സംഗമത്തില്‍ പങ്കെടുക്കുമെന്നും പലരും പ്രഖ്യാപിച്ചു. ദളിത് ആക്ടിവിസ്റ്റുകളും എഴുത്തുകാരുമായ സണ്ണി കപിക്കാടും രേഖാ രാജുമൊക്കെ ഇക്കാര്യം ഫേസ് ബുക്ക് പോസ്റ്റിലൂടെ തന്നെ പ്രഖ്യാപിച്ചു. പടിഞ്ഞാറില്‍ ഉദയം ചെയ്ത വെളുത്ത കത്തോലിക്ക യൂറോപ്യന്‍ പുരുഷനെ പ്രതിനിധീകരിക്കുന്ന ഹ്യൂമനല്ല, സമൂഹത്തിന്റെ അടിത്തട്ടില്‍ നിന്നുള്ള നിരവധി പോരാട്ടങ്ങളിലൂടെ രൂപപ്പെട്ട കേരളത്തിലെ മനുഷ്യനെന്ന് സംഘാടകരില്‍ ചിലര്‍ മറുപടി പറഞ്ഞെങ്കിലും അവരില്‍തന്നെ പലരും ഈ വിമര്‍ശനം അംഗീകരിക്കാന്‍ തയ്യാറായി. എന്തായാലും ശീതള്‍, സലിം കുമാര്‍, സി കെ ജാനു, സലീന പ്രക്കാനം, ലീന മണി മേഖല, മീന കന്ദസാമി, സി എസ് മുരളി തുടങ്ങി ദളിത്, ആദിവാസി, വിമത ലൈംഗിക വിഭാഗങ്ങളില്‍ പെട്ട പലരും തങ്ങളുടെ സ്വത്വം ഉയര്‍ത്തിപിടിച്ചുതന്നെ സംഗമത്തില്‍ പങ്കെടുക്കുന്നു. അത്തരമൊരു സാഹചര്യം പ്രധാന ഇരകളായ മുസ്ലിം വിഭാഗങ്ങള്‍ക്ക് പക്ഷെ ലഭിച്ചിട്ടില്ല. എങ്കില്‍ കൂടി ഇനിയും തുറന്ന ചര്‍ച്ചക്ക് തങ്ങള്‍ തയ്യാറാണെന്ന് സംഘാടകരില്‍ പലരും തുറന്നു പറഞ്ഞു.
എ എ ബേബി, കാനം രാജേന്ദ്രന്‍, എം ബി രാജേഷ്, വി എസ് സുനില്‍കുമാര്‍, ചന്ദ്രന്‍ പിള്ള, രാജാജി മാത്യു തോമസ് തുടങ്ങി നിരവധി വ്യവസ്ഥാപിത ഇടതുപക്ഷനേതാക്കളും എം എല്‍ – മാവോയിസ്റ്റ് അനുഭാവമുള്ളവരും ആര്‍ എം പിക്കാരും സംഗമത്തില്‍ പങ്കെടുക്കുമ്പോള്‍ യുഡിഎഫില്‍ നിന്ന് ഷാനി മോള്‍ ഉസ്മാനെ മാത്രം പങ്കെടുപ്പിക്കുന്നതിന്റെ അജണ്ടയും ചോദ്യം ചെയ്യപ്പെട്ടു. വി എം സുധീരന്‍, വിടി ബല്‍റാം, സി പി ജോണ്‍, എം കെ മുനീര്‍, എം പി വീരേന്ദ്രകുമാര്‍, എന്‍ കെ പ്രേമചന്ദ്രന്‍ തുടങ്ങിയവരൊന്നും സംഗമത്തില്‍ പങ്കെടുക്കുന്നില്ല എന്നതുതന്നെ അതിന്റെ വിഭാഗീയത വെളിവാക്കുന്നു എന്നാണ് വിമര്‍ശനം. ഫാസിസത്തിനെതിരായ ഐക്യപ്പെട്ട മുന്നേറ്റത്തെ ഈ സമീപനം ദുര്‍ബ്ബലമാക്കുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
അതിനിടയിലാണ് ഫാഷിസത്തിനെതിരെ അമാനവസംഗമം എന്ന പേരില്‍ കോഴിക്കോട് മാനാഞ്ചിറയില്‍ മറ്റൊരു കൂട്ടായ്മ നടക്കുന്നത്. ഇരകളുടെ സ്വത്വത്തെ നിഷേധിക്കുന്ന ഫാസിസ്റ്റ് വിരുദ്ധസംഗമം അതിന്റെ ലക്ഷ്യത്തിലെത്തില്ല എന്ന വിമര്‍ശനത്തോടെയാണ് അമാനവസംഗമം സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ പറയുന്നു. ഗ്രോ വാസു, പയ്യന്നൂരില്‍ പലതവണ അക്രമിക്കപ്പെട്ട ഓട്ടോ ഡ്രൈവര്‍ ചിത്രലേഖ, കെ എം വേണുഗോപാല്‍, കെ കെ ബാബുരാജ് തുടങ്ങിയവരെല്ലാം ഈ പരിപാടിയില്‍ പങ്കെടുക്കുന്നു.
സംഘാടകരില്‍ പലരും തങ്ങളുടെ നിലപാട് പുനപരിശോധിക്കാന്‍ തയ്യാറായി എന്നതാണ്. സംഗമവുമായി ബന്ധപ്പെട്ട പുതിയ ഫേസ് ബുക്ക് പോസ്റ്റുകളില്‍ നിന്ന് വ്യക്തമാകുന്നത്. ഫാസിസത്തിനെതിരെ എന്ന പൊതുവായ പ്രയോഗത്തിനു പകരം സവര്‍ണ്ണ ഫാസിസ്റ്റ് രാഷ്ട്രീയാധികാരത്തിനെതിരെ എന്ന പ്രയോഗമാണ് കാണുന്നത്. മാത്രമല്ല പലതിലും ദളിതരേയും മുസ്ലീമിനേയും ഇരകളാക്കുന്ന സവര്‍ണ്ണ ഫാസിസ്റ്റ് രാഷ്ട്രീയാധികാരം എന്നു തന്നെ കാണുന്നു. കൂടാതെ മനുഷ്യനായി പങ്കെടുക്കു എന്ന പ്രയോഗം ഏറെക്കുറെ ഒഴിവാക്കി കഴിഞ്ഞു. ജനാധിപത്യപരമായ സംവാദം എങ്ങനെ ക്രിയാത്മകവും രാഷ്ട്രീയവുമായി മാറുമെന്നതിനു മികച്ച ഉദാഹരണായിരിക്കുന്നു സോഷ്യല്‍ മീഡിയിയിലെ ഈ ഇടപടെല്‍. ഒപ്പം സാമൂഹ്യമാധ്യമങ്ങളിലെ നമ്മുടെ ഇടപെടല്‍ കൂടുതല്‍ പക്വമാകുന്നതിന്റെ സൂചനയും ഇതു നല്‍കുന്നു.

മാധ്യമം ലേഖനം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 2 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

2 thoughts on “സംവാദാത്മകമായ ഫാസിസ്റ്റ് വിരുദ്ധ മനുഷ്യസംഗമം

  1. Well written article.
    However,beyond all scholastic exercises on”identity politics” let us try to make some sense of why it concerns mainly Muslims!
    POTO, as an ordinance came into existence in the end of the same month in which the World Trade Centre at New York was attacked:
    It was brought by the BJP led first NDA government but was mostly accepted by all parties in Parliament ,rather challenged
    On 26th march in 2002, it was made a full fledged draconian law (POTA) .
    When POTA was repealed on 21st Sept 2004 by the Congress-led UPA -I government, it was only to be replaced by UAPA (2004) .
    We may note that in content , UAPA (2004 ) was mostly a replica of the earlier draconian legislations POTA and TADA though with provisions even restricting the powers of courts compared to the new teeth the law gave to the emerging model of virtual Police State that would particularly discriminate against people of Muslim community and generally against all who express their dissent.

  2. ഇന്ത്യയിൽ അവിടേയുമിവിടേയുമായി ആളുകൾ IS ഇൽ ‘ചേർന്നതായി സംശയ’മെന്ന് പോലീസ് -ഇന്റെലിജെൻസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്തകൾ .. “ഇൻഡ്യൻ മുജാഹിദീൻ” വാർത്തകൾ ഇയ്യിടെയായി കേൾക്കുന്നുമില്ല ..എന്തോ ഏതോ !

Leave a Reply