സംവരണം : സവര്‍ണ്ണ രാഷട്രീയവും വര്‍ഗ്ഗരാഷ്ട്രീയവും കൈകോര്‍ക്കുന്നു

ശബരിമലയുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളുടെ ഭാഗമായി അടുത്തു കാലത്ത് ഇടതുക്ഷക്കാരില്‍ പലരും ഉന്നയിച്ച അവകാശവാദമാണ് വര്‍ഗ്ഗരാഷ്ട്രീയമിതാ ലിംഗരാഷ്ട്രീയമായും ദളിത് രാഷ്ട്രീയമായും കൈകോര്‍ക്കുന്നു എന്ന്. പുന്നലയേയും വെള്ളാപ്പളളിയേയും കൂട്ടുപിടിച്ച് വനിതാമതില്‍ സൃഷ്ടിച്ചതോടെയാണ് ഈ അവകാശവാദം ശക്തമായത്. സംസ്ഥാനത്തെ പല ദളിത് – ഫെമിനിസ്റ്റ് പ്രവര്‍ത്തകരു ഇക്കാര്യത്തില്‍ സര്‍ക്കാരിനു പിന്തുണയും നല്‍കി. എന്നാല്‍ ശബരിമല വിഷയം കുത്തിപൊക്ക് സംഘപരിവാര്‍ രാഷ്ട്രീയനേട്ടം ഉണ്ടാക്കുമെന്ന ഭീതിയില്‍ അതിനെ മറികടക്കാനുളള തന്ത്രം മാത്രമായിരുന്നു അതെന്ന് വിമര്‍ശിച്ചവരാണ് ശരിയെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു. ഭരണഘടനാ വിരുദ്ധമായി മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് […]

bj cp

ശബരിമലയുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളുടെ ഭാഗമായി അടുത്തു കാലത്ത് ഇടതുക്ഷക്കാരില്‍ പലരും ഉന്നയിച്ച അവകാശവാദമാണ് വര്‍ഗ്ഗരാഷ്ട്രീയമിതാ ലിംഗരാഷ്ട്രീയമായും ദളിത് രാഷ്ട്രീയമായും കൈകോര്‍ക്കുന്നു എന്ന്. പുന്നലയേയും വെള്ളാപ്പളളിയേയും കൂട്ടുപിടിച്ച് വനിതാമതില്‍ സൃഷ്ടിച്ചതോടെയാണ് ഈ അവകാശവാദം ശക്തമായത്. സംസ്ഥാനത്തെ പല ദളിത് – ഫെമിനിസ്റ്റ് പ്രവര്‍ത്തകരു ഇക്കാര്യത്തില്‍ സര്‍ക്കാരിനു പിന്തുണയും നല്‍കി. എന്നാല്‍ ശബരിമല വിഷയം കുത്തിപൊക്ക് സംഘപരിവാര്‍ രാഷ്ട്രീയനേട്ടം ഉണ്ടാക്കുമെന്ന ഭീതിയില്‍ അതിനെ മറികടക്കാനുളള തന്ത്രം മാത്രമായിരുന്നു അതെന്ന് വിമര്‍ശിച്ചവരാണ് ശരിയെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു. ഭരണഘടനാ വിരുദ്ധമായി മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രനീക്കത്തെ പിന്തുണച്ച് മുഖ്യമന്ത്രിതന്നെ രംഗത്തുവന്നിരിക്കുന്നു. വര്‍ഗ്ഗരാഷ്ട്രീയം ഇവിടെ കോകോര്‍ക്കുന്നത് സവര്‍ണ്ണ രാഷ്ട്രീയവുമായാണ് എന്നതാണ് യാഥാര്‍ത്ഥ്യം.
വാര്‍ഷിക വരുമാനം എട്ട് ലക്ഷം രൂപയില്‍ കുറഞ്ഞവര്‍ക്ക് സാമ്പത്തിക അടിസ്ഥാനത്തിലുള്ള സംവരണം നല്‍കാനാണ് കേന്ദ്രനീക്കം. ഭരണഘടനയുടെ 15,16 വകുപ്പുകള്‍ ഭേദഗതി ചെയ്ത് സാമ്പത്തിക സംവരണം കൊണ്ടുവരാനാണ് നീക്കം. ഇതിനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരുമെന്ന് പറയുന്നു. സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം നല്‍കും. സാധാരണ ബുധനാഴ്ചകളില്‍ ചേരുന്ന മന്ത്രിസഭാ യോഗത്തിന് പകരം തിങ്കളാഴ്ച അടിയന്തര മന്ത്രിസഭാ യോഗം ചേര്‍ന്നാണ് സാമ്പത്തിക സംവരണത്തിന് അംഗീകാരം നല്‍കിയിരിക്കുന്നത്. പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനാല്‍ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പകരം അടുത്ത ദിവസം പാര്‍ലിമെന്റില്‍ ബില്‍ അവതരിപ്പിക്കും. ഈ വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് നീക്കമെന്ന് വ്യക്തം. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മുഖ്യ പ്രചരണ വിഷയങ്ങളിലൊന്നായി സാമ്പത്തിക സംവരണം ഉയര്‍ത്തിക്കാട്ടുമെന്നുറപ്പ്. രാജ്യസഭായില്‍ ബില്‍ പാസാകാനിടയില്ലാത്തതിനാല്‍ അധികാരത്തില്‍ വന്നാല്‍ സാമ്പത്തിക സംവരണം നടപ്പിലാക്കുമെന്ന വാഗ്ദാനമായിരിക്കും ബി.ജെ.പി നല്‍കുക എന്നു കരുതാം.
കേന്ദ്രനീക്കത്തെ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള സിപിഎം നേതാക്കള്‍ സ്വാഗതം ചെയ്തിരിക്കുന്നു. തങ്ങളിതു പണ്ടേ പറഞ്ഞതല്ലേ എന്ന മട്ടിലാണവരുടെ ചോദ്യം. ശരിയാണ്. ആദ്യമായി സാമ്പത്തിക സംവരണത്തിനനുകൂലമായി നിലപാടെടുത്തത് 1957ല്‍ മുഖ്യമന്ത്രിയായിരുന്ന ഇ എം എസ് നമ്പൂതിരിപ്പാടായിരുന്നു. പിന്നീടിന്നു വരെ തുറന്നു പറയാന്‍ ഭയമുണ്ടായിരുന്നെങ്കിലും സിപിഎമ്മിന്റെ നിലപാട് അതുതന്നെയായിരുന്നു. വര്‍ഗ്ഗരാഷ്ട്രീയ ചട്ടക്കൂടിനകത്ത് സംവരണം ഉള്‍ക്കൊള്ളിക്കാനാവില്ല എന്നതുതന്നെയായിരുന്നു അവര്‍ നേരിട്ട പ്രതിസന്ധി. അതിനാല്‍ തന്നെ ഒത്തുതീര്‍പ്പെന്ന രീതിയില്‍ മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് എന്ന സിദ്ധാന്തവും അവര്‍ മുന്നോട്ടുവെച്ചു. ഇപ്പോളിതാ അതേ വാചകം തന്നെ സവര്‍ണ്ണ രാഷ്ട്രീയ വക്താക്കളായ ബിജെപി സര്‍ക്കാരും പറയുന്നു. കേരളത്തിലാകട്ടെ പുതുതായി ആരംഭിക്കുന്ന കെ എ എസില്‍ സംവരണത്തെ അട്ടിമറിക്കാനായി നീക്കമെന്നാണ് വാര്‍ത്ത. ദേവസ്വം ബോര്‍ഡില്‍ ഈ സിദ്ധാന്തം നടപ്പാക്കാന്‍ ശ്രമിക്കുന്നു. സിപിഎമ്മും തെരഞ്ഞെടുപ്പുവേളയില്‍ സാമ്പത്തിക സംവരണ വാഗ്ദാനം മുന്നോട്ടുവെക്കാനിടയുണ്ട്. എന്തായിരിക്കും വെള്ളാപ്പള്ളിയുടേയും പുന്നലയുടേയും മറ്റും നിലപാടെന്നറിയാന്‍ കാത്തിരിക്കാം.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കല്ലേ സംവരണം എന്ന ലളിതമായ യുക്തിയാണ് പലപ്പോളും പ്രയോഗിക്കപ്പെടുന്നത്. സാമ്പത്തികനീതിക്കല്ല സാമൂഹ്യനീതിക്കാണ് സംവരണം എന്നതാണ് ഈ ചോദ്യത്തിലൂടെ അട്ടിമറിക്കപ്പെടുന്നത്. വിലക്കപ്പെട്ട സ്ഥാനങ്ങളിലേക്കുള്ള പ്രവേശനത്തെ സഹായിക്കല്‍ മാത്രമാണത്. അല്ലാതെ സമൂഹത്തിലെ പാവപെട്ടവരെ കൈപിടിച്ചുയര്‍ത്തി കൊണ്ടുവരാനുള്ള മാര്‍ഗമല്ല. നൂറ്റാണ്ടുകളായി സാമുഹ്യമായും സാമ്പത്തികമായും രാഷ്ട്രീയമായും സാംസ്‌ക്കാരികമായും അടിച്ചമര്‍ത്തപെട്ട ജനസമൂഹങ്ങളെ , മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് നല്‍കുന്ന പരിരക്ഷകളില്‍ ഒന്നുമാത്രമാണ്. സംവരണം കാലങ്ങളായി അടിമകളെപോലെ മൃഗതുല്യമായ ജീവിതം നയിക്കാന്‍ വിധിക്കപെട്ട ജനവിഭാഗങ്ങങ്ങളോട് ഒരു സുപ്രഭാതത്തില്‍ എല്ലാമനുഷ്യരും തുല്യരാണ് എന്നുപറഞ്ഞുകൊണ്ട് നൂറ്റാണ്ടുകളായി മുഴുവന്‍ സൗഭാഗ്യങ്ങളും അനുഭവിച്ചുകൊണ്ട് തടിച്ചുകൊഴുത്ത എണ്ണത്തില്‍ ചുരുക്കംവരുന്ന സവര്‍ണ്ണരോട് മത്സരിക്കാന്‍ പറഞ്ഞാല്‍, നീതിബോധമുള്ള ആര്‍ക്കും അതംഗീകരിക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് നമ്മുടെ ഭരണഘടനാശില്‍പികള്‍ സംവരണതത്വം നമ്മുടെ ഭരണഘടനയില്‍ ചേര്‍ത്തത്. ജനസംഖ്യആനുപാതികമായി നിലവിലെ സംവരണമനുഭവിക്കുന്ന സമൂഹങ്ങള്‍ രാഷ്ട്രീയ/സാമുഹ്യ/സാമ്പത്തിക/സാംസ്‌ക്കാരിക മണ്ഡലങ്ങളില്‍ മറ്റു ഉയര്‍ന്നവിഭാഗങ്ങളുമായി തുല്യതയില്‍ എത്തുമ്പോള്‍ സംവരണ ആനുകൂല്യങ്ങള്‍ എടുത്തുമാറ്റണമെന്ന് ഭരണഘടനശില്‍പികള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സാമൂഹിക നീതിയില്‍ അധിഷ്ഠിതമായ ജനാധിപത്യവും ജീവിത സാമൂഹികക്രമവും ലക്ഷ്യം വെച്ചു കൊണ്ടുള്ള ഭരണഘടനാ അവകാശമാണ് സത്യത്തില്‍ സംവരണം. ജാതിയുടെ ശ്രേണീകൃതമായ അധികാരബന്ധങ്ങളാല്‍ പുറംന്തള്ളപ്പെട്ടുപോയ, ഇപ്പോളും പുറന്തളളപ്പെടുന്ന വിഭാഗങ്ങള്‍ക്ക് അധികാര-ഭരണ വ്യവസ്ഥിതിയിലും സാമൂഹിക അധികാരങ്ങളെ ഉറപ്പിക്കുന്ന ജീവിതത്തിന്റെ സമസ്ഥ മേഖലയിലും പ്രാതിനിധ്യം ഉറപ്പിക്കുക എന്നതാണ് സംവരണത്തിന്റെ കാതലായ തത്വം. ഭരണഘടനയുടെ ഈ അടിസ്ഥാന തത്വത്തേയും നീതിയുക്തമായ സമൂഹ രൂപീകരണത്തേയുമാണ് സാമ്പത്തിക സംവരണത്തിലൂടെ അട്ടിമറിക്കുന്നത്. പാവപ്പെട്ടവരുടെ ഉന്നമനത്തിനായി ക്ഷേമപദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കേണ്ടത്. അതിനാണ് സമരം ചെയ്യേണ്ടത്. ആര്‍ എസ് എസും സംഘപരിവാറും പതിറ്റാണ്ടുകളായി ഉന്നയിച്ചു കൊണ്ടിരിക്കുന്ന രാഷ്ട്രീയ മുദ്രാവാക്യമാണ് ഭരണഘടന ഭേദഗതി നടത്തി സാമ്പത്തിക സംവരണം നടപ്പിലാക്കണം എന്നത്. ഈ ആവശ്യത്തെയാണ് സി പി ഐ എമ്മും ഇടതുപക്ഷ സര്‍ക്കാരും പിന്തുണക്കുന്നത്. ഇവിടെ സംഭവിക്കുന്നത് ചരിത്രപരമായി ഇന്നോളം അധികാരവും സമ്പത്തും പ്രാതിനിധ്യവും അനര്‍ഹമായി (ജാതിവ്യവസ്ഥയുടെ ആനുകൂല്യം കൊണ്ട്) കൈവശം വെച്ചവര്‍ക്ക് നിലവില്‍ തന്നെ അവരുടെ പ്രാതിനിധ്യം ഈ വ്യവസ്ഥയില്‍ ശാശ്വതീകരിച്ച് നിലനില്‍ക്കെ, സാമ്പത്തികാടിസ്ഥാനത്തിലും സംവരണം ഏര്‍പ്പെടുത്തി ഇരട്ടി അധികാരം നല്‍കുകയാണ്. മാത്രമല്ല, ഇപ്പുറത്ത് ജാതിയില്‍ പിന്നാക്കം നില്‍ക്കുന്ന സംവരണ സമുദായങ്ങള്‍ കുറേക്കൂടി ചരിത്രപരമായി പിന്നോക്കം തള്ളപ്പെടുന്നു. അധികാരത്തില്‍ നിന്നും പ്രാതിനിധ്യത്തില്‍ നിന്നും അരികുവല്‍ക്കരിക്കപ്പെടുന്നു. ഇതാണ് സവര്‍ണ്ണ രാഷ്ട്രീയം. അന്ധമായ വര്‍ഗ്ഗരാഷ്ട്രീയ – സാമ്പത്തിക ന്യൂനീകരണ വാദത്തിലൂടെ ഈ സാമൂഹ്യ അനീതിയെയാണ് സിപിഎമ്മും കേരളസര്‍ക്കാരും പിന്തുണക്കുന്നതെന്ന് പറയാതെ വയ്യ.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Dalit | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply